Agape
Saturday, 28 October 2023
"യേശുക്രിസ്തു "
യേശുക്രിസ്തു എന്ന മധ്യസ്ഥൻ ന്യായാധിപനായി വരുന്നു.
നാം ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതാകിലും അതിനു തക്ക പ്രതിഫലം ലഭിക്കും. യേശുക്രിസ്തു നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തമായി കാൽവറിയിൽ നമുക്ക് വേണ്ടി യാഗമായി തീർന്നു. ഇപ്പോൾ യേശുക്രിസ്തു നമുക്ക് വേണ്ടി പിതാവം ദൈവത്തോട് മധ്യസ്ഥത അണയുന്നു. യേശുക്രിസ്തു മധ്യസ്ഥത അണയുന്നതുകൊണ്ട് ഇനിയും എങ്ങനെ വേണമെങ്കിലും ജീവിക്കാം എന്നു കരുതരുതേ . യേശുക്രിസ്തു നേരോടെ ന്യായം വിധിക്കുന്ന ന്യായാധിപനായി വരുന്ന നാളിൽ ദൈവസന്നിധിയിൽ കുറ്റമറ്റവരായി കാണുവാൻ ആണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.
Friday, 27 October 2023
""തീചൂളയിൽ ഇറങ്ങി വരുന്ന ദൈവം "
അഗ്നിയിൽ ഇറങ്ങി വരുന്ന ദൈവം.
മൂന്നു ബാലൻമാർ രാജാവ് നിർമ്മിച്ച പ്രതിമയെ നമസ്കരിക്കാതെ സത്യ ദൈവത്തിൽ ഉള്ള അവരുടെ അചഞ്ചലമായ വിശ്വാസം കണ്ട് രാജാവ് അവരെ തീചൂളയിൽ ഇട്ടപ്പോൾ ദൈവം നാലാമനായി തീചൂളയിൽ ഇറങ്ങി വന്നു. എത്ര പ്രതികൂലത്തിന്റെ നടുവിലും ദൈവത്തിന് വേണ്ടി ഉറച്ചു നിന്നാൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വന്ന് നമ്മെ വിടുവിക്കും .ഇന്നും നമ്മൾ തീചൂളയ്ക്ക് സമാനമായ വിഷയങ്ങളിൽ കൂടി കടന്നു പോകുന്നവർ ആയിരിക്കാം. ദൈവം നമുക്ക് വേണ്ടി തീചൂള പോലുള്ള വിഷയങ്ങളിൽ ഇറങ്ങി വരും. ദൈവം ഞങ്ങളെ ഈ തീചൂളയിൽ നിന്ന് വിടുവിച്ചാലും ഇല്ലെങ്കിലും ഞങ്ങൾ ദൈവവഴി വിട്ടുമാറുകയില്ല എന്ന മൂന്നു ബാലൻമാരുടെ വിശ്വാസത്തിന് മുമ്പിൽ ദൈവത്തിന് അടങ്ങിയിരിക്കുവാൻ സാധിച്ചില്ല. ദൈവം തീചൂളയിൽ നാലാമനായി ഇറങ്ങി വന്നു. നമ്മൾ ദൈവത്തിന് വേണ്ടി അടിയുറച്ചു നിന്നാൽ ഏതു പ്രതികൂലം വന്നാലും അതിന്റെ നടുവിൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരാൻ ഇന്നും ശക്തൻ ആണ്.
Thursday, 26 October 2023
"God who wipes away tears forever "
God who wipes away tears forever.
When we live on this earth, it is enough to endure all the sorrows and hardships. There will be many occasions in life where tears will be shed on the path of life. But one day the Lord will wipe away all the tears from our eyes. Let us dwell with God in that day of hope. The Lord is preparing a home for us without sufferings and sorrows. The Lord said that I am going to prepare a place for you. The Lord will come to join us. Then we will enter eternal bliss.
There is no sorrow, no crying, no tears. Abiding with God. Let us prepare for that day. Let that blessed hope rule us.
"The god carried in his arms"
The god carried in his arms.
We have passed through so many dangers and misfortunes. It is God's presence there that has saved us. How many diseases have come and the situation that can change from the world has come in our life. It is God who delivered us all there. If God's care and protection were not upon us, we would not see in the world. How God cares for us. A good example of that is that we are left alive on earth.
God's care and protection is with us. God's angels are with us for our protection. We should give thanks for God's protection and maintenance. Jehovah's angel encamps around God's devotees and delivers them. So many occasions when we should have fallen have come in our lives. It was God who carried us in His arms.
"കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ "
കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ.
സങ്കീർത്തനങ്ങൾ 46:1.
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ ദൈവം ഏറ്റവും അടുത്ത തുണയും ആകുന്നു. കഷ്ടങ്ങൾ വരുമ്പോൾ സ്നേഹിതർ നമ്മെ വിട്ടുമാറിയെന്നിരിക്കാം.ബന്ധുമിത്രാധികൾ നമ്മെ വിട്ടകന്നു പോയെന്നുവരാം. പക്ഷേ നമ്മെ സൃഷ്‌ടിച്ച ദൈവത്തിന് നമ്മെ വിട്ടു മാറുവാൻ സാധ്യമല്ല. നമ്മുടെ കഷ്ടങ്ങളിൽ ദൈവം നമ്മോടു കൂടെയിരിക്കും. നാം ചിന്തിക്കും കഷ്ടങ്ങളിൽ എന്റെ കൂടെ ആരുമില്ലയോ എന്ന്?. ദൈവം കഷ്ടങ്ങളിൽ കൂടെയിരുന്നു നമ്മെ ആശ്വസിപ്പിക്കും. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു" കഷ്ടകാലത്തു ദൈവത്തെ വിളിച്ചപേക്ഷിക്ക". കഷ്ടകാലത്തു നാം ദൈവത്തെ വിളിച്ചപേക്ഷിച്ചാൽ ദൈവം നമ്മുടെ കഷ്ടങ്ങളിൽ നിന്നു നമ്മെ വിടുവിക്കും. ഭക്തന്മാർ എല്ലാം കഷ്ടകാലത്തു ദൈവത്തോട് വിളിച്ചപേക്ഷിച്ചപ്പോൾ ദൈവം അവരുടെ സകല കഷ്ടങ്ങളിൽ നിന്നും അവരെ വിടുവിച്ചു.
കഷ്ടകാലം ഭക്തന്റ ജീവിതത്തിൽ പരിശോധനയുടെ കാലഘട്ടം ആണ്. ദൈവം ഭക്തനെ പരിശോധിക്കുന്ന കാലഘട്ടം കൂടിയാണ് കഷ്ടകാലം . ദൈവം കഷ്ടകാലത്തിൽ നമ്മെ പരിശോധിക്കുമ്പോൾ തന്നെ ദൈവം ആശ്വാസം ആയി നമ്മോടു കൂടെയുണ്ട്. നാം ചെയ്യേണ്ടത് കഷ്ടകാലത്തിൽ ദൈവത്തോട് കൂടുതൽ അടുത്ത് ജീവിക്കുക എന്നതാണ്. കഷ്ടകാലം വരുമ്പോൾ ദൈവം എന്റെ കൂടെയില്ല എന്നു പറഞ്ഞു ദൈവസന്നിധിയിൽ നിന്ന് അകന്നു പോകയല്ല പകരം ദൈവവുമായി സ്ഥിരമായി പ്രാർത്ഥനയിൽ കൂടെ ദൈവവചന ധ്യാനത്തിൽ കൂടി ദൈവത്തോട് പറ്റിച്ചേർന്നിരിക്കുവാൻ ആണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്. ഇന്നത്തെ കഷ്ടതകൾ നാളത്തെ അനുഗ്രഹത്തിന്റെ ചവിട്ടു പടികൾ ആണ്.
✍️ഡെൽസൺ കെ. ഡാനിയേൽ.
"The nearest help in trouble "
The nearest help in trouble.
Psalms 46:1.
God is our refuge and strength. God is the closest helper in times of trouble. When troubles come, friends may leave us. Relatives may leave us. But the God who created us cannot leave us. God will be with us in our troubles. We will think that there is no one with me in our troubles? God is with us in our troubles and comforts us. The psalmist says, "Call upon God in times of trouble." If we call on God in times of trouble, God will deliver us from our troubles. When all the devotees cried out to God in times of trouble, God delivered them from all their troubles.
Tribulation is a period of testing in a devotee's life. Tribulation is also a time when God tests the devotee. Even when God tests us in times of trouble, God is with us as comfort. What we need to do is to live closer to God in times of trouble. God wants us not to walk away from God's presence by saying that God is not with me when times of trouble come, but to stay close to God in constant prayer and meditation on God's word. Today's troubles are stepping stones to tomorrow's blessings.
Wednesday, 25 October 2023
"If God's arm be with us"
If God's arm be with us.
When Moses arrived before the Red Sea with the people of Israel, Pharaoh and his army arrived behind. When the people of Israel stood in fear, Moses asked God for advice. God commanded Moses to stretch out his rod toward the Red Sea. God's arm was with Moses' arm when Moses stretched out his staff toward the Red Sea. The Red Sea parted and the people of Israel crossed over and Pharaoh and his army drowned in the Red Sea. If we ask God for advice when we are faced with obstacles in life, God's arm will be with us and deliver us from all obstacles.
"God's will"
God's will
Rejoice always, pray without ceasing; give thanks for everything; this is the will of God in Christ Jesus concerning you.
1 Thessalonians 5:16-18.
Dear child of God, God's will for us in Christ Jesus is to always rejoice, pray without ceasing and give thanks for everything. We should always be happy. We should be happy at any time, no matter if there is trouble, if there is adversity or if God gives us blessings. Pray without ceasing. A child of God should be a person who is constantly in contact with God through prayer. A child of God should be those who give thanks for everything that God gives. They should be those who give thanks to God not only when good things happen but also when bad things happen. The Lord's disciples sang and worshiped God even in prison. They sang, prayed and gave thanks to God despite the bonds of prison. God's will for us in Christ Jesus is to rejoice, pray and give thanks for everything even in the midst of adversity.
"Be sure and courageous "
Be sure and courageous.
"Be strong and courageous, for the Lord your God is with you wherever you go; for I have commanded you not to be afraid, nor to be dismayed."
Joshua 1:9.
Sometimes we get worried when crises, troubles and diseases come in our lives. God why are all these things happening in my life even though I walk in your ways. Were you not with me in the paths I passed? This is a question that often raises doubts. There is still a long way to go. When we are worried about how to move forward, God's words to us is "be strong and courageous". Whatever crisis comes in our life, whatever trouble comes in our life, whatever disease comes in our life, God is with us.
If God is with us, we have no fear. God is with us in our worldly journey. Therefore, God is saying that we should not be afraid of the problems before us. God is with us in the crisis that passes. Moses has led the children of Israel for so long, now it is Joshua's responsibility to lead the children of Israel. Those who have helped us in the past may not be helping us today. But God will guide us. God will change all our worries and God will be with us until the end of this journey in the desert. Therefore, if we remember what God has done for us yesterday without being burdened by tomorrow, God will help us to live happily today. Therefore, let us be sure and courageous. God is with us. Why should we worry if God is with us? Put aside all our fears and fears and lead the journey of life ahead with courage.
"Always rejoice in the Lord"
Always rejoice in the Lord
"Rejoice in the Lord always; I say again, rejoice."
Philippians 4:4.
When we live on this earth, various issues such as hardships, diseases, financial difficulties, reproaches may come into our lives and deprive us of our happiness. In this verse, the apostle Paul warns us not to let that happen. We have not gone through the same hardships that the Apostle Paul went through. In this verse, the Apostle Paul exhorts us not to be sad in his sufferings but to rely on the Lord and make others happy. The Apostle Paul tells us to always rejoice and be glad, remembering the eternal happiness that the Lord has prepared for us in eternity by entrusting all our sorrows to the Lord.
When we submit all our sorrows to the Lord and remember the eternal happiness that the Lord has prepared for us, the sorrows of this world are only for a moment. When we remember the weight of eternal glory, all our sorrows will turn into joy. Therefore, let us always be happy in the Lord.
"Cast your burden upon Jehova "
Cast your burden upon Jehovah.
Psalms 55:22.
Because God cares for us, we have a place to lay all our burdens before God. There is no need for us to worry because there is a God who cares for us. We have a God who knows our needs and sends us deliverance. Whatever our burden may be, God will provide for it. If we rely on God instead of relying on men, God will send an answer in due time and deliver us. God does not allow the righteous to be shaken.
There are no individuals without burdens and hardships. When burdens and difficulties are heavy, cast our burdens on God.
The Lord said, Come to me, all you who labor and are burdened. Bend the knee before the Lord when the burdens are heavy. Cast your burdens before the Lord. God will pour divine peace into your life.
The peace that God gives is not like the peace that this world gives. If we cast our burdens on God, God will take our burdens. We will be free.
So why should we bear all these burdens when Jesus Christ is there to bear all our burdens? Why should we travel carrying burdens when the Lord is there to provide us with comfort? May God help us to complete the journey of this world life happily by placing all our burdens on the Lord.
"Jehova's name is a strong tower"
Jehovah's name is a strong tower.
"The name of Jehovah is a strong tower;
The righteous run to it and take refuge."
Proverbs 18:10.
God's name is a strong tower. Jehovah's name is a place to which we can run and take refuge at any time.
"Many are the afflictions of the righteous; out of them all the Lord delivers him" (Psalms 34:19). In the life of the righteous, calamities will come; when calamities come, the name of Jehovah or God's presence is the place to which the righteous can run and take refuge. When hardships and crises come in our lives, it is essential that we take refuge in the presence of God without standing angry in front of them. When our hearts are broken and we pour our hearts in God's presence, we will get divine peace in our lives. At any time we can approach God's presence. Let's go closer to God and let our burdens down in God's presence and get relief. Diseases may come in our lives, when we approach God and pray, God will heal us. The separation of relatives may be hurting us, but when we take refuge in God's presence, divine peace will rule us.
Whatever subject we are burdened with, we can surrender our subjects to God. God's name heals the sick. Jehovah's name is the solution to all our problems. Whenever we have problems, we can approach God and express our sorrow. We will get a solution to our sorrow.
It is described as a strong tower to represent the power of Jehovah's name. The righteous person knows the power of Jehovah's name, so no matter what problems come in life, the righteous person will run to the presence of God or the strong tower and take shelter.
"The God who never gives up."
The God who never gives up.
Joshua 1:5.
Even if a mother forgets her child, God never forgets or abandons us. When each adverse situation comes, human beings will leave us one by one and pass away. But God cannot forsake us.
Even when many of our loved ones leave us, God will bring us to His heart. When people leave one by one in the crisis of life, Jesus Christ, the Good Samaritan, will join us to his body. God cannot forsake us even if all earthly ties leave us.
Can the creator who created forget the creation? No matter who leaves us, God will not leave us. You and I are precious to God. When those whom we expected to help us pass by without seeing us, we can feel sad. When those who were with us in our good state see us in our present state but do not see us, Jesus Christ, the Good Samaritan, will come to find us and protect us. Don't despair when our hope is lost. There is a Samaritan who is looking for you.
"God who changes the situation"
God who changes the situation.
Psalms 53:6.
There are many people in the Bible who were changed by God. God will change the situation of those who truly seek Him. Joseph walked in God's ways. Even though Joseph was given the opportunity to sin, Joseph feared God and refrained from sin. When Joseph stood faithful before God, God changed Joseph's situation. God changed Joseph's status from prison to second in Pharaoh's court.
God is the God who changes our situations. All we have to do is obey God's commandments. Even if the situation of those who live according to God goes through hardships, there is God who will turn it into good. If God changes our situation, it will be permanent.
"Love "
Love.
1 Corinthians 13:13.
How much God loves us. Even though we disobey God and live on this earth, God gives us everything we need. If God's love was not with us, we would not be alive today on earth. God's love was displayed for us at Calvary. Therefore, we should not sin by saying that God loves us.
God loved us while we were still sinners. God loved us without seeing any of our righteous deeds. We have nothing on this earth to replace God's love. We can also show others the love that God has shown us. 1 Corinthians 13:13 says, "Therefore faith, hope, and love, these three abide; and the greatest of these is love." The greatest of all abides is love. That love was shown to us by God while we were still sinners.
In exchange for God's love for us, we can obey God's commandments and become God's beloved children.
"If God favors us"
If God favors us
Romans 8:31.
If the God who created this universe is in our favor then why should we fear. Many times when things are going against us, we get scared. It is because we forget God's care and protection that we are afraid when retribution comes. If we fully trust in Almighty God, there is no need to fear retribution. Why should we fear retribution when God goes before us?
If you rely on God while living on this earth, God will be with you in favor and no one can defeat you. Even if the whole world is against you, if God is in your favor, why should you be afraid? No power can stand against you when God is with you who rules the whole world.
God will come down for every person who lives according to God. When Daniel fell into the lion's den, his enemies thought this was the end of Daniel. But God sent his angel to deliver Daniel. God delivered Daniel. No matter what crisis comes, if you rely on God and obey God, God will always be in your favor.
"God coming down in fire"
God coming down in fire.
Daniel 3:25.
Even if our life goes through fire-like obstacles, we serve God who is with us in the midst of it. Three boys fell into the fire because of their strong faith in God, but God came down there as a fourth and saved them. Even if you have no hope on your subject, God Almighty will come through for you.
No matter how adverse the issues before you may be, God will come through for you. God will come through for you on issues that you think are impossible with human thinking. Sometimes there may be no one to help you, but God will come through for you. No matter how bad the problems are, if you stand firm for God, God will come down in the midst of your problems. God will come for you when your enemies think you are down.
God will never abandon those who firmly believe in God. When God comes for you, even your enemies will believe in God. So have firm faith in God. God will deliver you from any crisis.
"God who is with the deep and the fire"
God who is with the deep and the fire.
So. Acts 28:3
Even though the apostle Paul was shipwrecked in the Adriatic Sea, God spoke to him and delivered Paul and those who were with him on the ship. God spoke clearly to the apostle Paul that even the life of a person traveling on a ship will not be harmed. After God has spoken to us, even if the ship is in the deep, even if the ship is wrecked, Paul the apostle teaches us that we can comfort others with courage.
God delivered him from the viper when the apostle Paul was burning on the island of Melita. After escaping from the shipwreck, the viper tries to kill Paul the apostle on the island of Melitha. The viper that tried to destroy Paul ended up in the same fire.
When you think that everything in life is broken and there is no hope left, God will prepare a thin island of comfort for you. Sometimes adversity can come in there too. Don't get tired. Let the faith increase. God's presence will be with you as it was with Paul. When the challenges and crises increase, I have a God. Let the good faith that the God who delivered Paul from these challenges will deliver me also govern you. The belief that there is a God to talk to me in the middle of any adversity will help you to overcome the challenges.
"Guard of God's angels"
Guard of God's angels
Jehovah's angel encamps around his devotees and delivers them.
Psalms 34:7.
During our stay in this world, so many dangers and misfortunes came into our lives. God delivered us from all of them through His angels. We have been saved from death many times because of the protection and maintenance of God's angels.
The angel of Jehovah comes and strengthens the prophet Elijah. We can read the presence of angels many times in the Bible, such as the angel who closed the mouth of the lions to save Daniel who was in the lion's den, and the angel who came down from the prison to free Peter. Even today, many calamities are avoided only by the protection of God's angels.
God's devotees who live in fear of God get the protection and maintenance of God's angels. Unbeknownst to us, many dangers and misfortunes have come into our lives and it is the protection and protection of God's angels that have saved us from all of them. God's devotees are always guarded and cared for by God's angels. That is why we live long on earth.
ദൈവം നമ്മോടു സംസാരിക്കുന്ന സമയം "
ദൈവം നമ്മോടു സംസാരിക്കുന്ന സമയം.
ദൈവം നമ്മോട് സംസാരിക്കുന്നത് പല രീതിയിൽ ആണ്. അത് സ്വപ്നങ്ങളിൽ കൂടിയും ദർശനങ്ങളിൽ കൂടിയും ദൈവവചനത്തിൽ കൂടിയും, ദൈവം നിയമിച്ച ദൈവത്തിന്റെ അഭിശക്തൻമാരിൽ കൂടിയും നമ്മുടെ മനസാക്ഷിയിൽ കൂടിയും ദൈവം നമ്മോട് സംസാരിക്കും. ദൈവം നമ്മോടു സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേട്ട് ഉത്തരം പറയുക. ശലോമോന്റെ മറുപടി ദൈവത്തിനു ഇഷ്ടപെട്ടു. ശലോമോൻ ചോദിക്കാത്ത അനുഗ്രഹങ്ങൾ കൂടി ദൈവം നൽകി അനുഗ്രഹിച്ചു.
"കരങ്ങളിൽ വഹിക്കുന്ന ദൈവം "
കരങ്ങളിൽ വഹിക്കുന്ന ദൈവം.
നാം എത്രയോ ആപത്തു അനർത്ഥങ്ങളുടെ മദ്ധ്യേ കടന്നു പോയതാണ്. അവിടെയെല്ലാം ദൈവത്തിന്റെ സാന്നിധ്യം ആണ് നമ്മെ വിടുവിച്ചത്. എത്രയോ രോഗങ്ങൾ വന്നു ലോകത്തു നിന്നു മാറ്റപെടാവുന്ന സാഹചര്യം വന്നു. അവിടെയെല്ലാം നമ്മെ വിടുവിച്ചത് ദൈവം ആണ്. ദൈവത്തിന്റെ കരുതലും സൂക്ഷിപ്പും നമ്മുടെ മേൽ ഇല്ലായിരുന്നു എങ്കിൽ നാമിന്നു ലോകത്ത് കാണുക ഇല്ലായിരുന്നു. ദൈവം എത്ര കരുതലോടെയാണ് നമ്മെ കാത്തുസൂക്ഷിക്കുന്നത്. അതിനു ഉത്തമ ഉദാഹരണം ആണ് നാമിന്നു ജീവനോടെ ഭൂമിയിൽ ശേഷിക്കുന്നത്.
Tuesday, 24 October 2023
"നിരാശപ്പെട്ടുപോകരുതേ.."
നിരാശപെട്ടുപോകരുതേ..
ജീവിതത്തിലെ പ്രതിസന്ധികളുടെ നടുവിൽ ആഗ്രഹിച്ച വിഷയങ്ങൾ ലഭിക്കാതെ വരുമ്പോൾ നിരാശപ്പെട്ടു പോകരുതേ. ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. യോസേഫ് പൊട്ടകുഴിയിൽ വീണപ്പോഴും ദാനിയേൽ സിംഹക്കൂട്ടിൽ വീണപ്പോഴും നിരാശപെട്ടുപോകാതെ പ്രത്യാശയോടെ ആ പ്രതിസന്ധികളെ തരണം ചെയ്തു . ഇന്ന് നമ്മെ നിരാശപ്പെടുത്തുന്ന വിഷയങ്ങൾ നാളെ നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരുവാൻ ദൈവം ശക്തനാണ്.
Monday, 23 October 2023
"ആശ്രയം ദൈവത്തിലായാൽ "
ആശ്രയം ദൈവത്തിലായാൽ.
നമ്മുടെ ആശ്രയം ദൈവത്തിൽ ആയാൽ ജീവിതത്തിൽ എന്തൊക്കെ കഷ്ടത വന്നാലും എന്തൊക്കെ പ്രതിക്കൂലങ്ങൾ കടന്നു വന്നാലും അതിനെ ജയിപ്പാൻ ദൈവം കൃപ നൽകും . ദൈവത്തിൽ ആശ്രയിച്ചവരെ ദൈവം ഒരുനാളും കൈവിടത്തില്ല .ദൈവഭക്തന്റ ജീവിതത്തിൽ എന്തൊക്കെ കഷ്ടത വന്നാലും അതൊന്നും ദൈവ ഭക്തനെ തളർത്തുകയില്ല കാരണം ദൈവഭക്തന്റെ ആശ്രയം സർവ്വ ശക്തനായ ദൈവത്തിൽ മാത്രമാണ്.
Friday, 20 October 2023
"കരുതുന്നവൻ കൂടെയുള്ളപ്പോൾ."
കരുതുന്നവൻ കൂടെയുള്ളപ്പോൾ.
ജീവിതത്തിൽ പല വിഷയങ്ങളെയും പറ്റി നാം ആകുലചിത്തരാകാറുണ്ട്. നാളെ എങ്ങനെ ജീവിക്കും നാളെയോർത്തു വ്യാകുലപെടാറുണ്ട്.കർത്താവായ യേശുക്രിസ്തു പറയുന്നത് ഇപ്രകാരമാണ് രണ്ടു കാശിനു വിൽക്കുന്ന കുരികിലിനെ വരെ ഓർക്കുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്.നമ്മുടെ ഇന്നലെകളിൽ നമ്മെ നടത്തിയ ദൈവം ഇന്നും നാളെയും ഈ ഭൂമിയിൽ നാം ജീവിക്കും നാൾ വരെ നമ്മെ പുലർത്താൻ ശക്തൻ ആണ്.നമുക്ക് വേണ്ടുന്നത് ദൈവം കരുതി വച്ചിട്ടുണ്ട്. യഹോവ യിരെയായി അല്ലെങ്കിൽ കരുതുന്ന ദൈവം ആയി നമ്മോടു കൂടെയുണ്ട്.
Thursday, 19 October 2023
"ദൈവത്തിലുള്ള വിശ്വാസം അത്ഭുതങ്ങൾ പ്രവർത്തിക്കും."
ദൈവത്തിലുള്ള വിശ്വാസം അത്ഭുതങ്ങൾ പ്രവർത്തിക്കും.
ദൈവത്തിൽ പരിപൂർണമായി വിശ്വസിച്ചാൽ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും.യേശുക്രിസ്തുവിനെ പരിപൂർണമായി വിശ്വസിച്ചവരുടെ ജീവിതത്തിൽ എല്ലാം ദൈവം അത്ഭുതം പ്രവർത്തിച്ചിട്ടുണ്ട്. നമുക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ദൈവത്തിന്റെ പ്രവർത്തി നമ്മുടെ ജീവിതത്തിൽ കാണുവാൻ സാധിക്കും.ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുക. ദൈവം നമ്മുടെ വിശ്വാസം കണ്ട് നമ്മുടെ ജീവിതത്തിൽ ഇറങ്ങിവന്ന് അത്ഭുതങ്ങൾ ചെയ്യും. ഒരിക്കലും നടക്കില്ല എന്ന് മനുഷ്യർ വിധിയെഴുതിയ വിഷയങ്ങളുടെമേൽ ദൈവം അത്ഭുതം ചെയ്യും.
Wednesday, 18 October 2023
"എപ്പോഴും ദൈവത്തിനു സ്തോത്രം അർപ്പിക്കുക."
എപ്പോഴും ദൈവത്തിനു സ്തോത്രം അർപ്പിക്കുക.
എല്ലാറ്റിനും സ്തോത്രം ചെയ്യുവാൻ ആണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്. ദൈവം ദോഷമായിട്ട് ഒന്നും നമ്മോട് ചെയ്യുകയില്ല.നമ്മൾ സാധാരണയായി സന്തോഷകാലത്താണ് ദൈവത്തിനു സ്തോത്രം അർപ്പിക്കുന്നത്. ചിലപ്പോൾ ദുഃഖകരമായ അവസ്ഥകൾ ജീവിതത്തിൽ വരുമ്പോൾ നാം ദൈവത്തോട് ചോദ്യം ചോദിക്കാറുണ്ട്. ഇയ്യോബ്ബിന്റെ ജീവിതത്തിൽ സകലതും നഷ്ടപ്പെട്ടിട്ടും താൻ ദൈവത്തെ തള്ളിപ്പറഞ്ഞില്ല.ഇയ്യോബിന്റ കഷ്ടതയുടെ അവസാനം ഇരട്ടി അനുഗ്രഹം പ്രാപിക്കുവാൻ ഇയോബ്ബിന് ഇടയായി തീർന്നു. നമ്മുടെ ജീവിതത്തിൽ കഷ്ടതകൾ വരുമ്പോൾ നാം ദൈവത്തോട് പിറുപിറുക്കാതെ ദൈവത്തിനു സ്തോത്രം അർപ്പിച്ചാൽ പിന്നത്തേതിൽ ദൈവീക നന്മകൾ നമുക്ക് ഇയ്യോബിനെ പോലെ അനുഭവിക്കാൻ സാധിക്കും.
Tuesday, 17 October 2023
"സ്ഥിതി മാറ്റുന്ന ദൈവം "
സ്ഥിതി മാറ്റുന്ന ദൈവം.
സങ്കീർത്തനങ്ങൾ 53:6.
ദൈവം സ്ഥിതി മാറ്റിയ അനേകം പേർ ബൈബിളിൽ ഉണ്ട്. ദൈവത്തെ യഥാർത്ഥമായി അന്വേഷിക്കുന്നവരുടെ സ്ഥിതിയെ ദൈവം മാറ്റും. യോസേഫ് ദൈവത്തിന്റെ വഴികളിൽ നടന്നു. യോസേഫിനു പാപം ചെയ്യുവാൻ ഉള്ള അവസരം മുമ്പിൽ ലഭിച്ചിട്ടും യോസേഫ് ദൈവത്തെ ഭയപ്പെട്ടു പാപത്തിൽ നിന്നു ഒഴിഞ്ഞു നിന്നു.യോസേഫ് ദൈവസന്നിധിയിൽ വിശ്വസ്ഥനായി നിലകൊണ്ടപ്പോൾ ദൈവം യോസെഫിന്റ സ്ഥിതി മാറ്റി. ദൈവം യോസെഫിന്റെ സ്ഥിതി മാറ്റിയത് കാരാഗ്രഹത്തിൽ നിന്നും ഫറവോന്റെ കൊട്ടാരത്തിലെ രണ്ടാമനായിട്ടാണ്.
ദൈവം നമ്മുടെ സ്ഥിതികളെ മാറ്റുന്ന ദൈവം ആണ്.അതിനു നാം ചെയ്യേണ്ടത് ദൈവത്തിന്റെ കല്പനകൾ അനുസരിക്കുക ഒന്നുമാത്രം ആണ്. ദൈവത്തെ അനുസരിച്ച് ജീവിക്കുന്നവരുടെ അവസ്ഥ ഇന്നു കഷ്ടതകളിൽ കൂടി പോയാലും അതു നന്മയാക്കി മാറ്റുന്ന ദൈവം ഉണ്ട്. ദൈവം നമ്മുടെ സ്ഥിതി മാറ്റിയാൽ അത് സ്ഥിരത ഉള്ളത് ആയിരിക്കും.
ആകയാൽ ദൈവത്തിൽ ആശ്രയിക്കുക, ദൈവത്തിന്റെ കല്പനകളിൽ അനുസരിക്കുക . നിങ്ങളുടെ ഇന്നത്തെ സ്ഥിതി എത്ര കഷ്ടത നിറഞ്ഞതായാലും ദൈവം മാറ്റും.ദൈവത്തിൽ പ്രത്യാശ വയ്ക്കുക.
"ആഴിയിലും അഗ്നിയിലും കൂടെയിരിക്കുന്ന ദൈവം "
ആഴിയിലും അഗ്നിയിലും കൂടെയിരിക്കുന്ന ദൈവം.
അപ്പൊ. പ്രവൃത്തികൾ 28:3
പൗലോസ് അപ്പോസ്തലൻ അദ്രിയ കടലിൽ കപ്പൽ ചേതത്തിൽ അകപ്പെട്ടിട്ടും തന്നോട് സംസാരിച്ച ദൈവം പൗലോസിനെയും തന്റെ കൂടെ കപ്പലിലുള്ളവരെയും വിടുവിച്ചു. പൗലോസ് അപ്പോസ്ഥലനോട് ദൈവം വ്യക്തമായി സംസാരിച്ചിരുന്നു കപ്പലിൽ സഞ്ചരിക്കുന്ന ഒരാളുടെ ജീവന് പോലും ഹാനിവരികയില്ല എന്ന് .ദൈവം നമ്മോട് സംസാരിച്ചു കഴിഞ്ഞാൽ ആഴിയിൽ ആണെങ്കിലും കപ്പൽ തകർന്നാലും ധൈര്യത്തോടെ മറ്റുള്ളവരെ കൂടെ ആശ്വസിപ്പിക്കാൻ നമുക്ക് കഴിയും എന്നതാണ് പൗലോസ് അപ്പോസ്തലൻ നമ്മെ പഠിപ്പിക്കുന്നത്.
മെലിത്ത ദ്വീപിൽ പൗലോസ് അപ്പോസ്തലൻ തീ കായുമ്പോൾ അണലിയിൽ നിന്നു ദൈവം തന്നെ വിടുവിച്ചു. കപ്പൽ ചേതത്തിൽ നിന്നു രക്ഷപെട്ട പൗലോസ് അപ്പോസ്ഥലനെ മെലിത്ത ദ്വീപിൽ അണലി തന്നെ വകവരുത്തുവാൻ ശ്രമിക്കുന്നു.പൗലോസിനെ ഇല്ലായ്മ ചെയ്‌വാൻ ശ്രമിച്ച അണലി അതേ തീയിൽ അവസാനിച്ചു.
ജീവിതത്തിൽ സകലവും തകർന്നു ഇനി ഒരു പ്രതീക്ഷയും ഇല്ലെന്നു നിങ്ങൾ കരുതുമ്പോൾ ദൈവം നിങ്ങൾക്ക് വേണ്ടി ആശ്വാസത്തിന്റെ മെലിത്ത ദ്വീപ് ഒരുക്കി തരും. ചിലപ്പോൾ അവിടെയും പ്രതികൂലം കടന്നു വരാം. തളർന്നു പോകരുത്.വിശ്വാസം വർധിക്കട്ടെ. പ്രതികൂലങ്ങൾ വർധിച്ചെന്നു വരാം അവിടെയും ദൈവസാന്നിധ്യം പൗലോസിനോട് കൂടെയിരുന്നതുപ്പോലെ നിങ്ങളോട് കൂടെയിരിക്കും.പ്രതിക്കൂലങ്ങളും പ്രതിസന്ധികളും വർധിക്കുമ്പോൾ എനിക്കൊരു ദൈവം ഉണ്ട് ഈ പ്രതിക്കൂലങ്ങളിൽ നിന്നു പൗലോസിനെ വിടുവിച്ച ദൈവം എന്നെയും വിടുവിക്കും എന്നുള്ള ഉത്തമ വിശ്വാസം താങ്കളെയും ഭരിക്കട്ടെ .ഏതു പ്രതികൂലത്തിന്റെ നടുവിലും എന്നോട് സംസാരിപ്പാൻ ഒരു ദൈവം ഉണ്ട് എന്നുള്ള വിശ്വാസം പ്രതിക്കൂലങ്ങളെ തരണം ചെയ്യുവാൻ ദൈവം നിങ്ങളെ സഹായിക്കും.
"ദൂതന്മാരുടെ കാവൽ "
യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
സങ്കീർത്തനങ്ങൾ 34:7.
നമ്മുടെ ഇഹലോക വാസത്തിൽ എത്രയോ ആപത്തു അനർത്ഥങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വന്നു. അവയിൽ നിന്നെല്ലാം നമ്മെ ദൈവം തന്റെ ദൂതന്മാരിൽ കൂടി നമ്മെ വിടുവിച്ചു.ദൈവദൂതന്മാരുടെ കാവലും പരിപാലനവും നിമിത്തം എത്രയോ പ്രാവശ്യം നാം മരണത്തിൽ നിന്നു രക്ഷപെട്ടു.
ഏലിയാവ് പ്രവാചകനെ യഹോവയുടെ ദൂതൻ വന്നു ബലപെടുത്തുന്നു. സിംഹക്കുഴിയിൽ കിടന്ന ദാനിയേലിനെ രക്ഷിപ്പാൻ സിംഹങ്ങളുടെ വായ് അടച്ച ദൈവദൂതൻ.പത്രോസിനെ വിടുവിക്കാൻ കാരാഗ്രഹത്തിൽ ഇറങ്ങിയ ദൈവദൂതൻ എന്നിങ്ങനെ അനവധി തവണ ദൈവദൂതന്മാരുടെ സാന്നിധ്യം നമുക്ക് ബൈബിളിൽ നിന്നും വായിക്കാൻ സാധിക്കും. ഇന്നും പല അനർത്ഥങ്ങൾ നമ്മെ വിട്ടു മാറുന്നത് ദൈവദൂതൻമാരുടെ സംരക്ഷണം കൊണ്ടു മാത്രമാണ്.
ദൈവത്തെ ഭയപ്പെട്ടു ജീവിക്കുന്ന ദൈവ ഭക്തന്മാർക്ക് ദൈവദൂതന്മാരുടെ കാവലും പരിപാലനവും ലഭിക്കുന്നു. നാം പോലും അറിയാതെ എത്രയോ ആപത്തു അനർത്ഥങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വന്നു അവയിൽ നിന്നെല്ലാം നമ്മെ വിടുവിച്ചത് ദൈവദൂതൻമാരുടെ കാവലും സംരക്ഷണവും ആണ്. ദൈവഭക്തന്മാരുടെ ചുറ്റും എപ്പോഴും ദൈവദൂതന്മാരുടെ കാവലും പരിപാലനവും ഉണ്ട്.ആയതിനാൽ ആണ് നാമിന്നു ആയുസ്സോടെ ഭൂമിയിൽ ജീവിക്കുന്നത്.
"സ്നേഹം "
സ്നേഹം.
1 കൊരിന്ത്യർ 13:13.
ദൈവം എത്രമാത്രം നമ്മെ സ്നേഹിക്കുന്നു. നാം ദൈവത്തെ അനുസരിക്കാതെ ഈ ഭൂമിയിൽ ജീവിച്ചിട്ടും നമുക്ക് വേണ്ടുന്നത് എല്ലാം ദൈവം നൽകുന്നു. ദൈവത്തിന്റെ സ്നേഹം നമ്മോടു കൂടെ ഇല്ലായിരുന്നെങ്കിൽ നാം ഇന്നു ഭൂമിയിൽ ജീവനോടെ ശേഷിക്കയില്ലായിരുന്നു. ദൈവത്തിന്റെ സ്നേഹം ദൈവം നമുക്ക് വേണ്ടി കാൽവറിയിൽ പ്രദർശിപ്പിച്ചു.ആകയാൽ ദൈവം സ്നേഹിക്കുന്നു എന്നു പറഞ്ഞു നാം പാപം ചെയ്തോണിരിക്കരുത്.
ദൈവം നമ്മെ സ്നേഹിച്ചത് നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ ആയിരുന്നു. നമ്മുടെ നീതി പ്രവർത്തികൾ ഒന്നും കണ്ടിട്ടല്ലായിരുന്നു ദൈവം നമ്മെ സ്നേഹിച്ചത്. ദൈവത്തിന്റെ സ്നേഹത്തിനു മുമ്പിൽ പകരം നൽകുവാൻ നമുക്ക് ഈ ഭൂമിയിൽ ഒന്നും തന്നെ ഇല്ല.ദൈവം നമ്മോടു കാണിച്ച സ്നേഹം നമുക്കും മറ്റുള്ളവരോട് പ്രദർശിപ്പിക്കാം. 1 കൊരിന്ത്യർ 13:13 ഇൽ ഇപ്രകാരം പറയുന്നു" ആകയാൽ വിശ്വാസം, പ്രത്യാശ,സ്നേഹം ഈ മൂന്നും നിലനിൽക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ".നിലനിൽക്കുന്നതിൽ ഏറ്റവും വലുത് സ്നേഹം തന്നെ. ആ സ്നേഹം നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ ദൈവം നമ്മോട് പ്രദർശിപ്പിച്ചതാണ്.
ദൈവം നമ്മോടു കാണിക്കുന്ന സ്നേഹത്തിനു പകരമായി നമുക്ക് ദൈവത്തിന്റെ കല്പനകൾ അനുസരിച്ചു ദൈവത്തിന്റെ പ്രിയ മക്കൾ ആയിത്തീരാം.
Friday, 13 October 2023
"ദൈവം നമുക്ക് അനുകൂലമെങ്കിൽ "
ദൈവം നമുക്ക് അനുകൂലമെങ്കിൽ
റോമർ 8:31.
ഈ പ്രപഞ്ചം സൃഷ്‌ടിച്ച ദൈവം നമുക്ക് അനുകൂലമായി ഉണ്ടെങ്കിൽ നാം എന്തിന് ഭയപ്പെടണം. പലപ്പോഴും പലവിഷയങ്ങൾ നമുക്ക് നേരെ പ്രതികൂലം ആയി വരുമ്പോൾ നാം ഭയപ്പെട്ടു പോകാറുണ്ട്. ദൈവത്തിന്റെ കരുതലും കാവലും നാം മറന്നുപോകുന്നത് കൊണ്ടാണ് നാം പ്രതിക്കൂലങ്ങൾ വരുമ്പോൾ ഭയപ്പെട്ടുപോകുന്നത്.സർവശക്തനായ ദൈവത്തിൽ നാം പരിപൂർണമായി ആശ്രയിച്ചാൽ പ്രതിക്കൂലങ്ങളെ കണ്ടു ഭയപ്പെടേണ്ട അവസ്ഥ ഇല്ല. ദൈവം നമുക്ക് മുമ്പായി പോകുമ്പോൾ നാം എന്തിന് പ്രതിക്കൂലത്തെ കണ്ടു ഭയപ്പെടണം.
ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം അനുകൂലം ആയി നിങ്ങളുടെ കൂടെയുണ്ടാകും ആർക്കും നിങ്ങളെ തോല്പിക്കാൻ ആകില്ല.ലോകം മുഴുവനും നിങ്ങൾക്ക് പ്രതികൂലം ആയാലും ദൈവം നിങ്ങൾക്ക് അനുകൂലം ആണെങ്കിൽ നിങ്ങൾ എന്തിന് ഭയപ്പെടണം. ലോകത്തെ മുഴുവനും നിയന്ത്രിക്കുന്ന ദൈവം നിങ്ങളുടെ കൂടെ ഉള്ളപ്പോൾ ഒരു ശക്തിക്കും നിങ്ങൾക്ക് എതിരായി നിൽക്കുവാൻ സാധ്യമല്ല.
ദൈവത്തെ അനുസരിച്ചു ജീവിക്കുന്ന ഓരോ വ്യക്തിക്കും വേണ്ടി ദൈവം ഇറങ്ങി വരും. ദാനിയേൽ സിംഹക്കൂട്ടിൽ വീണപ്പോൾ തന്റെ ശത്രുക്കൾ വിചാരിച്ചു ഇതോടെ ദാനീയേൽ അവസാനിച്ചു. പക്ഷെ ദാനീയെലിനെ വിടുവിക്കുവാൻ ദൈവം തന്റെ ദൂതനെ അയച്ചു. ദാനീയെലിനെ ദൈവം വിടുവിച്ചു. ഏതൊക്കെ പ്രതിസന്ധികൾ വന്നാലും ദൈവത്തിൽ ആശ്രയിച്ചു ദൈവം പറയുന്നത് അനുസരിച്ചാൽ ദൈവം എന്നും നിങ്ങൾക്ക് അനുകൂലം ആയിരിക്കും.
"സൗമ്യതയും താഴ്മയും "
സൗമ്യതയും താഴ്മയും.
"ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ.(മത്തായി 11:29)".
ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ ആവശ്യമായ രണ്ടു സവിശേഷമായ സ്വഭാവഗുണങ്ങൾ ആണ് സൗമ്യതയും താഴ്മയും."മാനത്തിന് മുമ്പേ താഴ്മ (സദൃശ്യവാക്യങ്ങൾ 18:12)". സദൃശ്യവാക്യങ്ങളിൽ ഇപ്രകാരം പറയുന്നു താഴ്മയുള്ളവർക്ക് മാനം ലഭിക്കുന്നു.ദൈവം ഇഷ്ടപെടുന്ന രണ്ടു സ്വഭാവ സവിശേഷതകൾ ആണ് സൗമ്യതയും താഴ്മയും.
കർത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു "ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ".യേശുക്രിസ്തു ഭൂമിയിൽ സൗമ്യതയോടെയും താഴ്മയോടെയും ജീവിച്ചു നമുക്ക് മാതൃക കാണിച്ചിട്ട് പോയി. നാമും സൗമ്യതയും താഴ്മയും പിന്തുടരേണ്ടത് അത്യാവശ്യം ആണ്. നമുക്ക് താഴ്മയും സൗമ്യതയും ഇല്ലെങ്കിൽ നമ്മിൽ അഹങ്കാരം എന്ന സ്വഭാവം രൂപം പ്രാപിക്കും. ദൈവം ഒട്ടും ഇഷ്ടപെടാത്ത സ്വഭാവം ആണ് അഹങ്കാരം.
ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത് നമ്മൾ സൗമ്യതയും താഴ്മയും ഉള്ളവർ ആയി ഭൂമിയിൽ ജീവിക്കുക എന്നതാണ്. നമ്മുടെ ഹൃദയത്തിൽ താഴ്മയും സൗമ്യതയും ഉണ്ടായിരിക്കട്ടെ. താഴ്മയും സൗമ്യതയും നമ്മെ ഉയിർച്ചയിലേക്ക് നയിക്കുന്ന ദൈവീക സ്വഭാവ സവിശേഷതകൾ ആണ്.ആകയാൽ സൗമ്യതയോടെ താഴ്മയോടെ ശിഷ്ടായുസ്സ് ദൈവത്തെ പ്രീതിപ്പെടുത്തി ജീവിക്കാം.
"അഗ്നിയിൽ ഇറങ്ങി വരുന്ന ദൈവം "
അഗ്നിയിൽ ഇറങ്ങി വരുന്ന ദൈവം.
ദാനിയേൽ 3:25.
നമ്മുടെ ജീവിതം അഗ്നി പോലെയുള്ള പ്രതിക്കൂലങ്ങളിൽ കൂടി കടന്നു പോയാലും അതിന്റ നടുവിൽ നമ്മോടു കൂടെ ഇരിക്കുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. മൂന്നു ബാലന്മാർ തങ്ങളുടെ ദൈവത്തിൽ ഉള്ള അടിയുറച്ച വിശ്വാസം നിമിത്തം അഗ്നിയിൽ വീണുവെങ്കിലും ദൈവം അവിടെ നാലാമനായി ഇറങ്ങി വന്നു അവരെ രക്ഷിച്ചു. നിങ്ങൾക്ക് ഒരു പ്രതീക്ഷയും നിങ്ങളുടെ വിഷയത്തിന്മേൽ ഇല്ലെങ്കിലും സർവശക്തനായ ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരും.
നിങ്ങളുടെ മുമ്പിൽ ഉള്ള വിഷയങ്ങൾ എത്ര പ്രതികൂലം ആയാലും ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരും. മാനുഷിക ചിന്താഗതിയിൽ അസാധ്യം എന്നു നിങ്ങൾ കരുതുന്ന വിഷയങ്ങളിൽ ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരും. ചിലപ്പോൾ ആരും സഹായിപ്പാൻ നിങ്ങൾക്ക് വേണ്ടി ഇല്ലായിരിക്കാം,എങ്കിലും ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരും. പ്രശ്നങ്ങൾ എത്ര പ്രതികൂലം ആയാലും നിങ്ങൾ ദൈവത്തിനു വേണ്ടി ഉറച്ചു നിന്നാൽ ദൈവം നിങ്ങളുടെ പ്രശ്നങ്ങളുടെ മധ്യേ ഇറങ്ങി വരും. നിങ്ങളുടെ ശത്രുക്കൾ നിങ്ങൾ അസ്തമിച്ചു എന്നു വിചാരിക്കുന്ന സമയത്ത് ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരും.
ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരെ ദൈവം ഒരുനാളും ഉപേക്ഷിക്കില്ല. ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരുമ്പോൾ നിങ്ങളുടെ ശത്രുക്കൾ വരെ ദൈവത്തിൽ വിശ്വസിക്കുവാൻ ഇടയായി തീരും. ആകയാൽ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുക.ദൈവം നിങ്ങളെ ഏതു പ്രതിസന്ധിയിൽ നിന്നും വിടുവിക്കും.
"എപ്പോഴും കൂടെയിരിക്കുന്ന ദൈവം "
എപ്പോഴും കൂടെയിരിക്കുന്ന ദൈവം.
"യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ."
എബ്രായർ 13:8.
ഇന്നലകളിൽ നമ്മോട് കൂടെയിരുന്ന ദൈവം ഇന്നും നമ്മെ നടത്തുവാൻ ശക്തനാണ്.ഇന്നും നാളെയും എന്നേക്കും നമ്മെ വഴി നടത്തുവാൻ ദൈവം ശക്തനാണ്.നമ്മുടെ ഇന്നലകളിൽ നാം കടന്നുപോയ രോഗങ്ങളിൽ ദൈവം നമ്മോടു കൂടെയിരുന്നു സൗഖ്യത്തോടെ ഇന്നുവരെ നമ്മെ വഴി നടത്തി. ഇന്നലകളിൽ നാം പലവിധമായ കഷ്ടതകളിൽ കൂടി കടന്നുപോകേണ്ടി വന്നു. ആ കഷ്ടതകളിൽ ദൈവം നമ്മോടു കൂടെയിരുന്നു നമ്മെ ആശ്വസിപ്പിച്ചു വഴി നടത്തി. പലവിധമായ പ്രശ്‌നങ്ങൾ ഇന്നലകളിൽ കടന്നു വന്നപ്പോൾ സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല എങ്കിലും നമ്മോടു കൂടെ യേശു നാഥൻ കൂടെയിരുന്നു.
ഇന്നലകളിൽ നമ്മെ വഴി നടത്തിയ ദൈവത്തിന് ഇന്നും നാളെയും എന്നേക്കും നമ്മെ വഴി നടത്തുവാൻ കഴിയുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത് . ഇന്നലകളിൽ ദൈവം നമ്മെ നടത്തിയ വിധങ്ങൾ നമ്മൾ ഓർത്താൽ ഇന്നത്തെ കുറിച്ചും നാളെയെ കുറിച്ചും നാം ഭാരപ്പെടുകയില്ല.
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്(ഫിലിപ്പിയർ 4:6). നമ്മൾ ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് എന്നാണ് വിശുദ്ധ വേദപുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നത്.ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചു പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും നമ്മൾ ഭാരപ്പെടുന്ന വിഷയങ്ങൾ സ്തോത്രത്തോടെ ദൈവത്തോട് അറിയിക്കാൻ ആണ് ദൈവം നമ്മെ കുറിച്ചു ആഗ്രഹിക്കുന്നത്.ഇന്നലകളിൽ നാം വിചാരപ്പെട്ടു മനം കലങ്ങിയിട്ടുണ്ടെങ്കിൽ ഇന്നുമുതൽ നമ്മുടെ ഇന്നത്തെ ദിവസം ഓർത്തു,നാളെയെക്കുറിച്ചു ഓർത്തു വിചാരപ്പെടാതെ ഇന്നലകളിൽ വഴി നടത്തിയ ദൈവത്തിങ്കലേക്ക് ആശ്രയം വയ്ക്കുക. ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ ആയ ദൈവം നമ്മെ അന്ത്യത്തോളം വഴി നടത്തും.ആ വിശ്വാസം നമ്മെ മുന്നോട്ട് കൈപിടിച്ച് നടത്തട്ടെ.
"ക്രിസ്തീയ ജീവിതവും അനുഗ്രഹവും"
ക്രിസ്തീയ ജീവിതവും അനുഗ്രഹവും.
ബൈബിളിൽ ദൈവം അനുഗ്രഹിച്ച പലരെയും സമ്പന്നൻമാർ ആയി നമുക്ക് കാണാം. അബ്രഹാം, യാക്കോബ്, ഇയ്യോബ്, ദാവീദ്, എന്നിങ്ങനെ അനവധി വ്യക്തി ജീവിതങ്ങളെ നമുക്ക് പഴയ നിയമത്തിൽ കാണാം. യഥാർത്ഥത്തിൽ ദൈവം അവരെ ആത്മീകമായും അനുഗ്രഹിച്ചിരുന്നു.
പുതിയ നിയമ കാലഘട്ടത്തിൽ ലോകത്തിന്റെ രക്ഷിതാവ് ദരിദ്രനായിട്ടാണ് ജന്മം കൊണ്ടത്. അനുഗ്രഹം സമ്പത്തായിരുന്നെങ്കിൽ യേശുക്രിസ്തുവിനു ഉന്നത കുടുംബത്തിൽ ജാതനാകാമായിരുന്നു. യേശുക്രിസ്തു തന്റെ ജീവിതത്തിൽ കൂടി അനുഗ്രഹം എന്താണ് എന്നു പഠിപ്പിക്കുവായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ ആരും തന്നെ സമ്പന്നരല്ല. പക്ഷേ അവർ അനുഗ്രഹിക്കപ്പെട്ടവർ ആയിരുന്നു.
യേശുക്രിസ്തു എന്നെയും നിന്നെയും അനുഗ്രഹിച്ചത് ആത്മീകം ആയിട്ടാണ്. സമ്പത്തു ദൈവം തരും. നിനക്കും എനിക്കും ജീവിക്കാൻ ഉള്ള സമ്പത്തു ദൈവം തരും. സാമ്പത്തികമായി അൽപ്പം പിന്നോട്ടായി എന്നുവെച്ചു അനുഗ്രഹിക്കപ്പെട്ട അവസ്ഥയ്ക്ക് വെളിയിൽ ആണെന്ന് കരുതരുതേ. ദൈവം അനുഗ്രഹിക്കുക എന്നു പറയുമ്പോൾ ആത്മീകം ആയി അനുഗ്രഹിക്കുക എന്നാണ് പുതിയനിയമത്തിൽ കൂടി യേശുക്രിസ്തു പഠിപ്പിച്ചത്. സമ്പത്തു ആണ് അനുഗ്രഹം എങ്കിൽ ലോകം മുഴുവൻ ഉള്ള സമ്പന്നമാർ ആത്മീയ പശ്ചാത്തലത്തിൽ വരുന്നുണ്ടോ? ഇല്ല. ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് പ്രയാസം എന്നാണ് യേശുക്രിസ്തു പറഞ്ഞത്.ദൈവം നൽകുന്ന സമ്പത്ത് ഉണ്ട്. അത് ഒന്നാമത് ആത്മീകം ആയിരിക്കും. ബാക്കിയെല്ലാം ഇതിന്റെ ഘടകങ്ങൾ ആയിരിക്കും.
നീ ഭാരപ്പെടുന്നുണ്ടാവും എനിക്കു സമ്പത്തു ഒന്നും ഇല്ലെല്ലോ, ദൈവം എന്നെ സ്നേഹികുന്നില്ലേ എന്നൊക്കെ. യേശുക്രിസ്തുവിനെ അറിയാൻ കഴിഞ്ഞതിൽ പരം സമ്പത്തു ഈ ലോകത്തു ഇല്ല.
ഈ ലോകം അളക്കുന്നത് സമ്പത്ത് കൊണ്ടായിരിക്കാം. പക്ഷെ ദൈവം അളക്കുന്നത് സമ്പത്ത് കൊണ്ടല്ല. പകരം സ്വർഗ്ഗത്തിലെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കും.ഇന്നു നാം കാണുന്ന ആത്മീയ ലോകം വരെ സമ്പത്തിനു പിറകാലെ ഓടുമ്പോൾ. നാം ഓട്ടം ഓടുന്നത് സ്വർഗ്ഗത്തിൽ നിക്ഷേപം കരുതുവാൻ ആയി തീരട്ടെ. ഈ ലോകത്തിലെ സമ്പത്ത് ഭൂമിയിലെ വാസം അവസാനിക്കുമ്പോൾ നഷ്ടം ആകുന്നു. പിന്നീട് ആരു അതു അനുഭവിക്കും എന്നു പോലും നിനയ്ക്കുവാൻ പോലും കഴിയുന്നില്ല.
സമ്പത്തായിരുന്നു ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം എങ്കിൽ കർത്താവ് അത് പഠിപ്പിക്കുമായിരുന്നു.കർത്താവ് പഠിപ്പിച്ച ഉപമയിലും ധനവാന്റെയും ലാസറിന്റെയും ഭൂമിയിലെ ജീവിതം വ്യക്തമാക്കിയിരുന്നു. ദൈവം തരുന്ന ഓരോ നന്മക്കും ദൈവസന്നിധിയിൽ നാം കണക്കു ബോധിപ്പിക്കേണ്ടത് അത്യാവശ്യം ആണ്. അത് മറന്നു പോകരുത്.
ക്രിസ്തീയ ജീവിതത്തിൽ ദൈവം സമ്പത്ത് തരും അതു നാം വളരെ കരുതലോടെ വിനിയോഗിക്കേണ്ടത് അത്യാവശ്യം ആണ്. മറ്റുള്ളവരെ സഹായിക്കുവാൻ, ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി, നമ്മുടെ ആവശ്യങ്ങൾക്കായി ഒക്കെ വിനിയോഗിക്കാൻ ദൈവം സമ്പത്ത് നല്കും. സമ്പത്ത് ഉണ്ടന്നു കരുതി അതാണ് അനുഗ്രഹം എന്നു ഒരിക്കലും വിചാരിക്കരുത്. കർത്താവും നിക്ഷേപം കരുതുവാൻ പറഞ്ഞത് സ്വർഗ്ഗത്തിൽ ആണ്. അനുഗ്രഹം ആത്മീയ നന്മയെ കാണിക്കുമ്പോൾ സമ്പത്ത് ഭൂമിയിലെ നന്മയെ കാണിക്കുന്നു.
"ആഴിയിലും അഗ്നിയിലും കൂടെയിരിക്കുന്ന ദൈവം."
ആഴിയിലും അഗ്നിയിലും കൂടെയിരിക്കുന്ന ദൈവം.
അപ്പൊ. പ്രവൃത്തികൾ 28:3
പൗലോസ് അപ്പോസ്തലൻ അദ്രിയ കടലിൽ കപ്പൽ ചേതത്തിൽ അകപ്പെട്ടിട്ടും തന്നോട് സംസാരിച്ച ദൈവം പൗലോസിനെയും തന്റെ കൂടെ കപ്പലിലുള്ളവരെയും വിടുവിച്ചു. പൗലോസ് അപ്പോസ്ഥലനോട് ദൈവം വ്യക്തമായി സംസാരിച്ചിരുന്നു കപ്പലിൽ സഞ്ചരിക്കുന്ന ഒരാളുടെ ജീവന് പോലും ഹാനിവരികയില്ല എന്ന് .ദൈവം നമ്മോട് സംസാരിച്ചു കഴിഞ്ഞാൽ ആഴിയിൽ ആണെങ്കിലും കപ്പൽ തകർന്നാലും ധൈര്യത്തോടെ മറ്റുള്ളവരെ കൂടെ ആശ്വസിപ്പിക്കാൻ നമുക്ക് കഴിയും എന്നതാണ് പൗലോസ് അപ്പോസ്തലൻ നമ്മെ പഠിപ്പിക്കുന്നത്.
മെലിത്ത ദ്വീപിൽ പൗലോസ് അപ്പോസ്തലൻ തീ കായുമ്പോൾ അണലിയിൽ നിന്നു ദൈവം തന്നെ വിടുവിച്ചു. കപ്പൽ ചേതത്തിൽ നിന്നു രക്ഷപെട്ട പൗലോസ് അപ്പോസ്ഥലനെ മെലിത്ത ദ്വീപിൽ അണലി തന്നെ വകവരുത്തുവാൻ ശ്രമിക്കുന്നു.പൗലോസിനെ ഇല്ലായ്മ ചെയ്‌വാൻ ശ്രമിച്ച അണലി അതേ തീയിൽ അവസാനിച്ചു.
ജീവിതത്തിൽ സകലവും തകർന്നു ഇനി ഒരു പ്രതീക്ഷയും ഇല്ലെന്നു നിങ്ങൾ കരുതുമ്പോൾ ദൈവം നിങ്ങൾക്ക് വേണ്ടി ആശ്വാസത്തിന്റെ മെലിത്ത ദ്വീപ് ഒരുക്കി തരും. ചിലപ്പോൾ അവിടെയും പ്രതികൂലം കടന്നു വരാം. തളർന്നു പോകരുത്.വിശ്വാസം വർധിക്കട്ടെ. പ്രതികൂലങ്ങൾ വർധിച്ചെന്നു വരാം അവിടെയും ദൈവസാന്നിധ്യം പൗലോസിനോട് കൂടെയിരുന്നതുപ്പോലെ നിങ്ങളോട് കൂടെയിരിക്കും.പ്രതിക്കൂലങ്ങളും പ്രതിസന്ധികളും വർധിക്കുമ്പോൾ എനിക്കൊരു ദൈവം ഉണ്ട് ഈ പ്രതിക്കൂലങ്ങളിൽ നിന്നു പൗലോസിനെ വിടുവിച്ച ദൈവം എന്നെയും വിടുവിക്കും എന്നുള്ള ഉത്തമ വിശ്വാസം താങ്കളെയും ഭരിക്കട്ടെ .ഏതു പ്രതികൂലത്തിന്റെ നടുവിലും എന്നോട് സംസാരിപ്പാൻ ഒരു ദൈവം ഉണ്ട് എന്നുള്ള വിശ്വാസം പ്രതിക്കൂലങ്ങളെ തരണം ചെയ്യുവാൻ ദൈവം നിങ്ങളെ സഹായിക്കും.
"മാതാപിതാക്കൾ ക്രിസ്തീയ മാർഗത്തിൽ തലമുറകളെ വാർത്തെടുക്കണം."
മാതാപിതാക്കൾ ക്രിസ്തീയ മാർഗത്തിൽ തലമുറകളെ വാർത്തെടുക്കണം.
മാതാപിതാക്കൾ ഇന്നു തലമുറകളെ ദൈവവചനം അഭ്യസിപ്പിക്കുന്നതിൽ ഉപരി വിദ്യാഭാസപരമായി എത്രത്തോളം അവരെ അഭ്യസിപ്പിക്കാം എന്നതിൽ ആണ് ശ്രദ്ധ ഊന്നുന്നത്. അതിന്റെ പരിണിത ഫലം തലമുറകൾ ദൈവത്തിൽ നിന്നകന്നു ലോകമോഹങ്ങളിലും മറ്റും കുടുങ്ങി പാപത്തിന് വിധേയപ്പെട്ട് ആരെയും ഭയമില്ലാതെ വളർന്നു വരുന്നവർ ആയിട്ടാണ് നമ്മുടെ മുമ്പിൽ ശേഷിക്കുന്നത്.
വിദ്യാഭ്യാസം നല്ലതാണ് അതിനോടൊപ്പം ദൈവവചനവും പഠിപ്പിക്കുക. കേവലം സൺഡേസ്കൂളിന് വാക്യം പറയാൻ പഠിപ്പിക്കുന്നതിൽ ഉപരി ദൈവവുമായിട്ട് വ്യക്തിപരമായി ബന്ധം സ്ഥാപിക്കാൻ ചെറുപ്രായം മുതൽ കുഞ്ഞുങ്ങളെ ശീലിപ്പിച്ചാൽ ഭവനത്തിനും സഭയ്ക്കും ദേശത്തിനും രാജ്യത്തിനും ഒരു അനുഗ്രഹിക്കപ്പെട്ട തലമുറയെ വാർത്തെടുക്കാൻ സാധിക്കും.
മാതാവിനും പിതാവിനും ഒരേപോലെ പങ്കുണ്ട് തലമുറകളെ വാർത്തെടുക്കുന്നതിൽ. ഓരോ കുട്ടിയും തങ്ങളുടെ മാതാപിതാക്കൾ ചെയ്യുന്നത് കണ്ടാണ് വളർന്നു വരുന്നത്. മാതാപിതാക്കൾ തലമുറകൾക്ക് മാതൃക ആയിരിക്കണം. അല്ലെങ്കിൽ നാളെ തലമുറ നിങ്ങൾക്ക് നേരെ വിരൽ ചൂണ്ടും.ലോകം വല്ലാതെ മാറിപ്പോയി. വഷളത്വത്തിന്റെയും മ്ലേച്ഛതയുടെയും ലോകത്ത് എങ്ങനെ അതിൽ പെടാതെ ജീവിക്കണമെങ്കിൽ ദൈവവുമായി വ്യക്തിപരമായി ബന്ധം പുലർത്തിയാലേ അത് സാധ്യമാകു .
ഇന്നു പല പെന്തകോസ്ത് തലമുറകളും മാതൃക ഇല്ലാതെ ജീവിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് അവരുടെ മാതാപിതാക്കളും ദൈവസഭയുമാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ ദൈവസഭകൾ പോയാൽ കാലങ്ങൾ കഴിയുമ്പോൾ അമേരിക്കയിലെ പോലെ ഇന്ത്യയിലെയും ദൈവ സഭകൾ ആയി തീരും. ഒരു കാലത്ത് ദൈവത്തിന് വേണ്ടി നിലകൊണ്ട പല രാജ്യങ്ങളും സോദോമിനെകാളും ഗോമേറെയേക്കാളും പരിതാപകരമായി മാറിയെങ്കിൽ നമ്മുടെ സഭകളും കാലങ്ങൾ കഴിയുമ്പോൾ അപ്രകാരം ആയിക്കൂടാ എന്നു പറയുന്നതിൽ അതിശയോക്തിയില്ല.
നമുക്ക് ഇനിയും സമയം ബാക്കിയുണ്ട് നമ്മുടെ തലമുറകളെ നേർവഴിയിൽ നയിക്കാൻ. അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വിദ്യാഭാസത്തിനും മറ്റും പോകുന്ന നമ്മുടെ തലമുറ വിശുദ്ധിയിൽ ആണോ ജീവിക്കുന്നത് എന്ന് മാതാപിതാക്കാളും സഭകളും ആരായേണ്ടതുണ്ട്.
വരും തലമുറയെ ക്രിസ്തീയ മാർഗത്തിൽ വളർത്തികൊണ്ട് വന്നില്ല എങ്കിൽ ദൈവം മാതാപിതാക്കളോടും സഭയോടും കണക്കു ചോദിക്കുന്ന ഒരു ദിവസം ഉണ്ട്.ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല(സദൃശ്യവാക്യങ്ങൾ 22:6). അപ്പോൾ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ദൈവീക മാർഗത്തിൽ നടക്കാൻ പരിശീലിപ്പിക്കുക എന്നത് ദൈവം എടുത്തു പറയുകയാണ്.അതു ദൈവത്തിന്റെ കല്പന ആണ്.
നമ്മുടെ മുമ്പിൽ ശേഷിക്കുന്ന സമയം തലമുറകൾക്കായി പ്രാർത്ഥിക്കാം.കർത്താവും പറഞ്ഞത് നിങ്ങളുടെ തലമുറകളെ ഓർത്തു കരയുവിൻ എന്നാണ്.സഭകൾ, കുടുംബങ്ങൾ, ക്രിസ്തീയ യുവജന പ്രസ്ഥാനങ്ങൾക്ക് ഒക്കെ വലിയ പങ്കു വഹിക്കാനുണ്ട് തലമുറകളുടെ ആത്മീയ ജീവിതം കെട്ടിപ്പെടുത്താൻ. ഭൗതിക നേട്ടങ്ങൾ കൈവരിക്കുന്നതിൽ ഉപരി ആത്മീയമായി വളരുവാൻ തലമുറയെ പ്രോത്സാഹിപ്പിക്കുക.ദൈവത്തെ നോക്കി യാത്ര തിരിച്ച ഒരു തലമുറയെയും ലജ്ജിക്കപെടുവാൻ ദൈവം ഇടവരുത്തിയിട്ടില്ല.യഹോവഭക്തി ഞാനത്തിന്റ ആരംഭം ആകുന്നു എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്. ദൈവ ഭയത്തോടെ ചെറുപ്രായത്തിലെ തലമുറകളെ വളർത്തിക്കൊണ്ടുവന്നാൽ വളർന്നു വലുതായാലും ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഉണ്ടായിരിക്കും. ഇന്ന് തലമുറകൾക്ക് ഇല്ലാത്ത ഒരു കാര്യം കൂടിയാണ് ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും. കൃത്യമായ ശിക്ഷണം ഭവനത്തിലും സഭയിലും തലമുറകൾക്ക് ലഭിച്ചാൽ അവർ ഒരിക്കലും വഴിതെറ്റി പോകയില്ല. ഒരു തെറ്റ് ചെയ്യുവാൻ തുടങ്ങുമ്പോൾ ദൈവവചനം അവരുടെ ഹൃദയത്തിൽ ഇരുന്നു അവരോട് സംസാരിക്കും. കേവലം ചടങ്ങ് തീർക്കുന്നത് പോലെ ആകരുത് സൺഡേസ്കൂൾ. സൺഡേസ്കൂൾ പഠിച്ചു നല്ല മാർക്ക് വാങ്ങുന്നത് നല്ലതാണ്. അതിലുപരി ജീവിതത്തിൽ കൂടി ദൈവത്തെ വരച്ചുകാട്ടുന്നവർ ആയിതീർന്നാൽ മാത്രമേ ക്രിസ്തുയേശുവിന്റെ നല്ല ഭടനായി തീരുവാൻ സാധിക്കു.
"നിന്റെ ഭാരം യഹോവയുടെമേൽ വച്ചു കൊൾക "
നിന്റെ ഭാരം യഹോവയുടെമേൽ വച്ചു കൊൾക.
സങ്കീർത്തനങ്ങൾ 55:22.
ദൈവം നമുക്കു വേണ്ടി കരുതുന്നതാകയാൽ നമ്മുടെ സകല ഭാരങ്ങളും ദൈവത്തിന്റെ സന്നിധിയിൽ സമർപ്പിക്കാൻ നമുക്ക് ഒരിടം ഉണ്ട് . നമുക്കു വേണ്ടി കരുതുന്ന ഒരു ദൈവം ഉള്ളതുകൊണ്ട് നാം വ്യാകുലപ്പെടേണ്ട ആവശ്യവും ഇല്ല . നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു വിടുതൽ അയക്കുന്ന ഒരു ദൈവം നമുക്ക് ഉണ്ട്. നമ്മുടെ ഭാരം ഏതുവിഷയവും ആയികൊള്ളട്ടെ, ദൈവം അതിനു പരിഹാരം വരുത്തും. മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം തക്ക സമയത്തു മറുപടി അയച്ചു നമ്മെ വിടുവിക്കും. നീതിമാൻ കുലുങ്ങി പോകുവാൻ ദൈവം സമ്മതിക്കുക ഇല്ല.
ഭാരങ്ങളും പ്രയാസങ്ങളും ഇല്ലാത്ത വ്യക്തികൾ ഇല്ല. ഭാരങ്ങളും പ്രയാസങ്ങളും ഏറിടുമ്പോൾ ദൈവത്തിൽ നമ്മുടെ ഭാരങ്ങൾ ഇറക്കി വയ്ക്കുക.
അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ എന്റെ അടുക്കൽ വരുവിൻ എന്നാണ് കർത്താവ് പറഞ്ഞത്. ഭാരങ്ങൾ ഏറി വരുമ്പോൾ കർത്താവിന്റെ സന്നിധിയിൽ മുട്ട് മടക്കുക. ഭാരങ്ങൾ കർത്താവിന്റെ സന്നിധിയിൽ ഇറക്കി വയ്ക്കുക. ദൈവീക സമാധാനം ജീവിതത്തിൽ ദൈവം പകരും.
ദൈവം തരുന്ന സമാധാനം ഈ ലോകം തരുന്നത് പോലെ അല്ല. നമ്മുടെ ഭാരം ദൈവത്തിൽ നാം സമർപ്പിച്ചാൽ ദൈവം നമ്മുടെ ഭാരം ഏറ്റെടുത്തുകൊള്ളും. നാം സ്വതന്ത്രർ ആയി തീരും.
"ക്രിസ്തീയ യുവജനതയും കടന്നുപോകുന്ന കാലഘട്ടവും."
ക്രിസ്തീയ യുവജനതയും കടന്നുപോകുന്ന കാലഘട്ടവും.
ക്രിസ്തീയ യുവജനങ്ങൾ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഹൃദയം തുറന്നു സംസാരിക്കാൻ ആത്മീയ ലോകത്ത് യുവജനങ്ങൾക്ക് പാസ്റ്റഴ്സ്, മെന്റർസ് എന്നിവരെ ലഭിക്കുന്നില്ല എന്നതാണ്. അവരുടെ സംശയങ്ങൾ ദുരീകരിക്കാൻ പോലും ആത്മീയ ലോകത്തു അവർക്ക് സഹായം ലഭിക്കുന്നില്ല എന്നത് ആശ്ചര്യം ഉളവാക്കുന്നതാണ് . പേരിനു അനവധി യുവജന സംഘടനകൾ നമ്മുടെ ഇടയിൽ ഉണ്ട്. പക്ഷേ ഈ യുവജന സംഘടനകൾ യുവജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ടോ എന്നത് ശോധന ചെയേണ്ടതുണ്ട് . കേവലം കുറച്ചു പ്രോഗ്രാമുകൾ നടത്തി എന്നു കരുതി അത് യുവജനങ്ങളുടെ മനസിനെ സ്വാധീനിക്കുന്നില്ല. ആത്മീയ ലോകത്ത് തക്ക സമയത്തു യുവജനങ്ങൾക്ക് ഉപദേശം ലഭിക്കുന്നില്ലങ്കിൽ അവർ ലോകത്തിലേക്ക് ഇറങ്ങി ചെല്ലും. പിന്നീടുള്ള അവസ്ഥ പരിതാപകരം ആയിരിക്കും . ക്രിസ്തീയ യുവജന സംഘടനകൾ യുവജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. പെന്തകോസ്ത് ലോകത്ത് നിരവധി യുവജന സംഘടനകൾ ഉണ്ട്. പക്ഷേ ഇവ ഇത്രത്തോളം യുവജനങ്ങളെ സ്വാധീനിക്കുന്നു എന്നത് യുവജനങ്ങളുടെ ജീവിതം പരിശോധിച്ചാൽ മനസിലാക്കും.
ക്രിസ്തീയ യുവജനങ്ങൾക്ക് എത്രത്തോളം സഹായം സഭകളിൽ നിന്ന് ലഭിക്കുന്നു എന്നു പരിശോധിക്കാം. മാസത്തിൽ ഒരു ദിവസം യുവജനങ്ങൾക്ക് വേണ്ടി മീറ്റിംഗ് നടത്തുന്നു. വർഷങ്ങൾ ആയി നടത്തി വരുന്ന പ്രോഗ്രാമുകൾ എങ്ങനെ ഇന്നത്തെ തലമുറയെ സ്വാധീനിക്കും. ഓരോ യുവജനതയെയും പ്രത്യേകം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യം ആണ്. അല്ലെങ്കിൽ ഇരുപതും മുപ്പത്തും വർഷങ്ങൾ കഴിയുമ്പോൾ നമ്മുടെ സഭകളിൽ യുവജനങ്ങൾ കാണാൻ വിരളം ആയിരിക്കും. പെന്തകോസ്ത് സഭകൾ യുവജനങ്ങളെ മുൻനിർത്തി അവർക്ക് വേണ്ടുന്ന പ്രാധാന്യം കൊടുത്തില്ലെങ്കിൽ സഭകൾ ശൂന്യമായി പോകും. പശ്ചാത്യ രാജ്യങ്ങളിൽ സംഭവിച്ചതും ഇതു തന്നെയാണ് .നമുക്ക് ഇപ്പോൾ തന്നെ അറിയാം നമ്മുടെ സഭകളിൽ യുവജനങ്ങൾ ആണോ കൂടുതൽ അതോ പ്രായം ചെന്നവരോ എന്നത് .പെന്തകോസ്ത് സഭകൾ യുവജനങ്ങളിലേക്ക് വ്യക്തിപരമായി ശ്രദ്ധ ഊന്നിയില്ലെങ്കിൽ ദൈവസഭകളിൽ യുവജനങ്ങളുടെ ശോഷണം വ്യക്തമായി പ്രതിഫലിക്കും .
പല യുവജനങ്ങൾക്കും അടിസ്ഥാന വേദസത്യങ്ങൾ പോലും അറിയാത്ത ഒരു ലോകത്ത് കൂടിയാണ് നാം കടന്നു പോകുന്നത്. യുവജനങ്ങൾക്ക് ഉപദേശങ്ങളും അവരുടെ സംശയങ്ങളും ദൂരീകരിക്കാൻ ദൈവ സഭ പരിശ്രമിച്ചില്ലെങ്കിൽ പാപത്തിന്റെ ചെളികുഴിയിൽ ആണ്ടുപോകാൻ അധിക സമയം ഒന്നും വേണ്ട. നമ്മുടെ ചുറ്റും ഉള്ള ലോകം യുവജനതയെ എങ്ങനെയും പാപത്തിലേക്ക് വീഴിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ ഉള്ളിൽ വചനത്തിന്റ വിത്ത് പാകിയില്ലെങ്കിൽ അവർ പാപത്തിലേക്ക് വീണുപോകും.ഉന്നത വിദ്യാഭ്യാസത്തിന്നും മറ്റും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി പാർക്കുന്ന യുവജനങ്ങൾ പാപത്തിന്റെ തത്കാലിക മോഹങ്ങളിൽ വേഗത്തിൽ കുടുങ്ങുന്നതാണ് നാം കണ്ടു വരുന്നത്.
യുവജനങ്ങളോട് ഹൃദയം തുറന്നു സംസാരിക്കാൻ സഭകളിൽ നിന്നു മുതിർന്നവർ എഴുന്നേറ്റു വരേണ്ടത് അത്യാവശ്യം ആണ്. അല്ലെങ്കിൽ ഏലി പുരോഹിതന്റെ മക്കൾക്ക് വന്ന അവസ്ഥ ഇന്നത്തെ യുവജനങ്ങൾക്ക് വന്നുകൂടായ്കയില്ല.
ദൈവം ഏല്പിച്ച ഉത്തരവാദിത്തം മാതാപിതാക്കൾ ഭവനങ്ങളിൽ തലമുറകളോട് കാണിച്ചില്ലെങ്കിൽ ദൈവം കണക്ക് ചോദിക്കുന്ന ഒരു ദിവസം വരും. മാതാപിതാക്കൾ മക്കൾക്കു മാതൃക ആയി ജീവിച്ചാൽ യുവജനത്തെ ഇതു വളരെയേറെ സ്വാധീനിക്കും. ക്രിസ്തീയ ഭവനങ്ങളിൽ മാതാപിതാക്കൾ മക്കൾക്ക് മാതൃകയാണോ?സ്വയം ശോധന ചെയ്യേണ്ട കാര്യം ആണിത് .ക്രിസ്തീയ ഭവനങ്ങളിൽ സമാധാനം ഇല്ലെങ്കിൽ തലമുറകൾ തങ്ങൾക്ക് സമാധാനം ലഭിക്കുന്ന ഇടം തേടി പോകും. ഇത് യുവജനങ്ങളെ തെറ്റായ കൂട്ടുകെട്ടിലേക്ക് കൊണ്ടു പോകും.ഇതിന്റ പരിണിത ഫലം ആത്മീയ പിന്മാറ്റം ആയിരിക്കും.
നമ്മുടെ യുവജനങ്ങൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നാളത്തെ നമ്മുടെ സഭകളുടെ നെടുംതൂണുകൾ ആയ യുവജനങ്ങളെ ആത്മീയമായ ശിക്ഷണത്തിൽ പ്രത്യേകിച്ചു സ്നേഹത്തിൽ ഊന്നി അവരെ വളർത്തിയെടുക്കാം. അനേകരെ ക്രിസ്തുവിങ്കലേക്ക് ആകർഷിക്കുന്ന യുവതലമുറയെ ആണ് ദൈവം ഈ തലമുറയിൽ ആഗ്രഹിക്കുന്നത്. യുവജനങ്ങളുടെ വിദ്യാഭാസ മണ്ഡലം, സുഹൃത്തുക്കൾ, ജോലി ചെയ്യുന്ന ഇടം ഇവിടെയെല്ലാം യേശുക്രിസ്തുവിനെ ഉയിർത്തുന്ന ഒരു തലമുറയെയാണ് ദൈവത്തിനാവശ്യം.
"ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക "
ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക.
"നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതു കൊണ്ട് ഉറപ്പും ധൈര്യവുമുള്ളവാനായിരിക്ക ;ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാൻ നിന്നോടു കല്പിച്ചുവല്ലോ. "
യോശുവ 1:9.
ജീവിതത്തിൽ പ്രതിസന്ധികളും കഷ്ടതകളും രോഗങ്ങളും കടന്നു വരുമ്പോൾ ചിലപ്പോൾ നാം ആകുലരായി തീരാറുണ്ട് . ദൈവമേ നിന്റെ വഴികളിൽ ഞാൻ നടന്നിട്ടും എന്തുകൊണ്ട് ഇവയെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കുന്നു. ഞാൻ കടന്നുപോയ പാതകളിൽ അങ്ങ് എന്റെ കൂടെ ഇല്ലായിരുന്നോ? പലപ്പോഴും സംശയം ഉളവാക്കുന്ന ചോദ്യം ആണിത് . ഇനിയും അനേകം ദൂരം യാത്ര ചെയ്യാനുണ്ട്. എങ്ങനെ ഇനി മുന്നോട്ട് പോകും എന്നു നാം ആകുലപെട്ടിരിക്കുമ്പോൾ, ദൈവം നമ്മോടു പറയുന്ന വാചകം ആണ്" ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക". ഏതു പ്രതിസന്ധി നമ്മുടെ ജീവിതത്തിൽ വന്നോട്ടെ ഏതു കഷ്ടത നമ്മുടെ ജീവിതത്തിൽ വന്നോട്ടെ ഏതൊക്കെ രോഗങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നോട്ടെ ദൈവം നമ്മുടെ കൂടെയുണ്ട്.
ദൈവം നമ്മോട് കൂടെയുണ്ടെങ്കിൽ നാം ഭയപ്പെടേണ്ട. നമ്മുടെ ഈ ലോക യാത്രയിൽ നമ്മോട് കൂടെ ദൈവം ഉണ്ട്. അതിനാൽ നമ്മുടെ മുമ്പിലുള്ള പ്രശ്നങ്ങളെ കണ്ട് ഭയപ്പെടേണ്ട എന്നാണ് ദൈവം അരുളിച്ചെയുന്നത്.കടന്നു പോകുന്ന പ്രതിസന്ധിയിൽ ദൈവം കൂടെയുണ്ട്. ഇത്രയും നാൾ യിസ്രായേൽ മക്കളെ മോശെ നയിച്ചു ഇനി അടുത്തത് യോശുവയുടെ ചുമതലയാണ് യിസ്രായേൽ മക്കളെ നയിക്കുക എന്നത്. കഴിഞ്ഞ കാലങ്ങളിൽ നമ്മെ നടത്തുവാൻ നമ്മെ സഹായിപ്പാൻ ഉള്ളവർ ഇന്ന് സഹായത്തിനില്ലായിരിക്കാം . എങ്കിലും ദൈവം നമ്മെ വഴി നടത്തും.നമ്മളുടെ ആകുലതകൾ എല്ലാം ദൈവം മാറ്റി ഈ മരുഭൂപ്രയാണത്തിലെ യാത്രയുടെ അവസാനം വരെ ദൈവം നമ്മോട് കൂടെയിരിക്കും. ആകയാൽ നാളെയോർത്തു ഭാരപ്പെടാതെ ഇന്നലകളിൽ ദൈവം നമ്മെ നടത്തിയത് ഓർത്താൽ ഇന്നു സന്തോഷത്തോടെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കും.ആകയാൽ നാം ഉറപ്പും ധൈര്യവുമുള്ളവരായിരിക്ക. ദൈവം നമ്മോടു കൂടെയുണ്ട്. ദൈവം നമ്മോടു കൂടെയുണ്ടെങ്കിൽ എന്തിന് നാം ആകുലപ്പെടണം. നമ്മുടെ ഭയവും ഭീതിയും എല്ലാം മാറ്റി വച്ചു മുന്നോട്ടുള്ള ജീവിത യാത്ര ധൈര്യത്തോടെ നയിക്കുക.
"തല ഉയർത്തുന്ന ദൈവം "
തല ഉയർത്തുന്ന ദൈവം.
സങ്കീർത്തനങ്ങൾ 145:14.
ഇപ്പോൾ നിങ്ങൾ യോസെഫിനെ പോലെ പൊട്ട കുഴിയുടെ അവസ്ഥയിൽ കൂടി ആയിരിക്കും കടന്നു പോകുന്നത് . പൊട്ടകുഴിയിൽ കിടന്ന യോസെഫിനെ ഫറവോന്റെ കൊട്ടാരത്തിലെ രണ്ടാമൻ ആക്കി ദൈവം മാറ്റി എങ്കിൽ ഇന്നും നിങ്ങളുടെ സ്ഥിതികൾ ദൈവം മാറ്റും. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്ന ദൈവം.
അപമാന ഭാരത്താൽ എങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ നിൽക്കും എന്നു ചിന്തിക്കുന്ന വ്യക്തി ആണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ തലയെ ഉയിർത്തുന്ന ഒരു ദൈവം നിങ്ങൾക്കുണ്ട്. ഇപ്പോൾ ഒരു പ്രതീക്ഷയും നിങ്ങളുടെ മുമ്പിൽ ഇല്ലായിരിക്കാം പൊട്ട കുഴിയുടെ അവസ്ഥ ആയിരിക്കും മുമ്പിലുള്ളത് . നിങ്ങളെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്. നിങ്ങളുടെ പ്രത്യാശ ദൈവത്തിൽ തന്നെ ആയിരിക്കട്ടെ.
നിങ്ങളുടെ ജീവിതത്തിൽ നാളെയെക്കുറിച്ചു നിങ്ങൾക്ക് ഒരു പ്രതീക്ഷയും ഇല്ലായിരിക്കാം.പക്ഷേ ദൈവത്തിന് നിങ്ങളെ കുറിച്ചു ഒരു പദ്ധതി ഉണ്ട്. ഇപ്പോൾ സാഹചര്യങ്ങൾ എല്ലാം യോസെഫിനെ പോലെ പ്രതികൂലം ആയിരിക്കാം, പക്ഷെ നിങ്ങളുടെ തല ഉയിർത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്. നിരാശയെല്ലാം മാറ്റി പ്രത്യാശയോടെ ദൈവത്തിൽ ആശ്രയിക്കുക എന്നും നിങ്ങൾ കുനിഞ്ഞിരിക്കുവാൻ ദൈവം സമ്മതിക്കുക ഇല്ല. നിങ്ങളുടെ തലയെ ഉയിർത്തുന്ന ഒരു ദൈവം ഉണ്ട്. ആ ദൈവത്തിൽ ആശ്രയിക്കാം.
"അടയാത്ത വാതിൽ "
അടയാത്ത വാതിൽ.
നാം മനുഷ്യരുടെ അടുത്ത് സഹായത്തിനായി ചെന്നാൽ എല്ലാ നാളും ആ വാതിൽ തുറന്നിരിക്കണമമെന്നില്ല. എന്നാൽ ദൈവത്തോട് അടുത്ത് ചെന്നാൽ ദൈവം നമുക്കുവേണ്ടി അടയാത്ത വാതിൽ തുറക്കും.ദൈവം അടയാത്ത വാതിൽ നമുക്ക് വേണ്ടി തുറന്നിട്ടിരിക്കുന്നത് കൊണ്ടാണ് നാമിന്ന് ജീവനോടെ ഭൂമിയിൽ ശേഷിക്കുന്നത്. ഒരേയൊരു അടയാത്ത വാതിലെ ഉള്ളു അത് കർത്താവായ യേശുക്രിസ്തു ആകുന്നു.ഏതു സമയത്തും സഹായത്തിനായി യേശുകർത്താവിനെ പ്രാർത്ഥനയിലൂടെ സമീപിക്കാം. യേശുക്രിസ്തു കാൽവറി ക്രൂശിൽ യാഗം ആയി തീർന്നു സ്വർഗ്ഗത്തിലേക്കുള്ള വാതിൽ നമുക്ക് വേണ്ടി എന്നേക്കുമായി തുറന്നിരിക്കുന്നു.
Saturday, 7 October 2023
നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു
നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു.
കർത്താവായ യേശുക്രിസ്തു തന്റെ ഗിരി പ്രഭാഷണത്തിൽ പറഞ്ഞ വാചകം ആണ് നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നത്.യേശുക്രിസ്തു നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ഉള്ളിലെ ഇരുൾ എല്ലാം മാറി വെളിച്ചം വീശുവാൻ തുടങ്ങും. നമ്മളിൽ ഉള്ള വെളിച്ചം ഇരുളിന്റെ അധീനതയിൽ കിടക്കുന്ന മറ്റുള്ളവർക്കും പ്രകാശമായി മാറും . നമ്മുടെ ഉള്ളിൽ ഉള്ള പ്രകാശം കണ്ട് മറ്റുള്ളവർ നേർവഴിയിൽ സഞ്ചരിക്കുവാൻ ഇടയായി തീരും . ഈ ലോകം ഇരുളിന്റെ അധീനതയിൽ ആണ്. ഇരുളിന്റെ അധീനതയിൽ ഉള്ള ലോകത്തു വെളിച്ചം ആയി തീരാൻ ആണ് സർവ്വശക്തൻ നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്.വെളിച്ചം ഉള്ള ഇടത്തു ഇരുളിന് വസിക്കുവാൻ സാധ്യമല്ല.വെളിച്ചം ഉള്ളയിടത്തു ഇരുൾ നീങ്ങി പോകും.നമ്മിൽ പ്രകാശം വീശുമ്പോൾ നമ്മുടെ ഉള്ളിൽ ഇരുളിന് വസിക്കുവാൻ സാധ്യമല്ല. നമ്മുടെ ഉള്ളിൽ ഉള്ള വെളിച്ചം കണ്ട് അനേകർ ദൈവത്തെ അറിയുവാൻ ഇടയായി തീരും.
"നിന്റെ ഹൃദയം ഉറച്ചിരിക്കട്ട "
നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ.
സങ്കീർത്തനങ്ങൾ 27:14.
ജീവിതത്തിൽ പല വിധമാം പ്രതികൂലങ്ങൾ അഞ്ഞടിച്ചേക്കാം. പലപ്പോഴും ജീവിതത്തിൽ ഒരു തരത്തിലും മുമ്പോട്ടു പോകുവാൻ സാധിക്കാത്ത വിഷയങ്ങൾ കടന്നു വരുമ്പോൾ ദൈവത്തിൽ ആശ്രയിക്കുക മാത്രമാണ് ഏക ആശ്രയം.ഏതു പ്രതിക്കൂലത്തേയും തരണം ചെയ്യാൻ ദൈവം നമ്മെ സഹായിക്കും.
നിന്റെ ഹൃദയം ദൈവ സന്നിധിയിൽ ഉറച്ചിരിക്കുവാണെങ്കിൽ ഒരു പ്രതിക്കൂലത്തിനും നിന്നെ തകർപ്പാൻ സാധിക്കുക ഇല്ല.നിന്റെ ജീവിതമാം പടകിനു നേരെ വന്മഴ ചൊരിഞ്ഞാലും കാറ്റടിച്ചാലും നിന്റെ ജീവിതമാം പടക് യേശുക്രിസ്തുവിൽ അടിസ്ഥാനമിട്ടിരിക്കുന്നത് കൊണ്ടു തകർന്നു പോകയില്ല. യേശുക്രിസ്തുവിൽ നിന്റെ ജീവിതം അടിസ്ഥാനം ഇട്ടിരിക്കുക ആണെന്ന് പറഞ്ഞു പ്രതിക്കൂലങ്ങൾ ജീവിതമാം പടകിനു നേരെ വരികയില്ല എന്നല്ല അതിനെ തരണം ചെയ്യാൻ യേശുക്രിസ്തു നമ്മെ സഹായിക്കും.
നിന്റെ ഹൃദയം ദൈവസന്നിധിയിൽ ഉറച്ചിരിക്കുവാണെങ്കിൽ ഒരു ശക്തിക്കും നിന്നെ തകർത്തു കളയുവാൻ സാധ്യമല്ല. പ്രതിക്കൂലങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ കടന്നു വന്നാൽ നീ വീഴാതെ നിന്നെ കാത്തു സൂക്ഷിപ്പാൻ യേശുക്രിസ്തു നിന്റെ കൂടെ ഉണ്ട്. ആകയാൽ നിന്റെ വിശ്വാസം വർധിക്കട്ടെ. നിന്റെ ഹൃദയം യേശുക്രിസ്തുവിൽ ഉറച്ചിരിക്കട്ടെ. നിന്റെ പടകിൽ അക്കരെയെത്തുവോളം യേശുക്രിസ്തു കൂടെ ഉണ്ട്.
Friday, 6 October 2023
"കണ്ണുനീർ തൂകുമ്പോൾ "
കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും.
സങ്കീർത്തനങ്ങൾ 126:5.
ഇന്ന് കണ്ണുനീരിന്റെ അവസ്ഥയിൽ കൂടെ ആയിരിക്കും നാം ഇപ്പോൾ കടന്നു പോകുന്നത്. ആശ്രയിപ്പാൻ ആരുമില്ലായിരിക്കാം. നിന്റെ ഇന്നത്തെ കണ്ണുനീരിന്റെ അവസ്ഥ നാളെ ആർപ്പിന്റെ ദിനം ആയിമാറുമെന്ന് നീ മറന്നുപോകരുത്. നീ ഇന്നു കണ്ണുനീർ തൂകുന്നത് ദൈവം തന്റെ തുരുത്തിയിൽ സൂക്ഷിച്ചു വയ്ക്കും.നീ സന്തോഷത്തോടെ അനുഗ്രഹങ്ങൾ കൊയ്തെടുക്കുന്ന ഒരു ദിവസം ഉണ്ട്.
നിന്റെ പ്രത്യാശ വർധിക്കട്ടെ. നീ കരയുന്നതും പ്രാർത്ഥിക്കുന്നതും വൃഥാവല്ല. നിന്റെ പ്രാർത്ഥനയ്ക് ഒരു മറുപടി ഉണ്ട്. ഇന്നു ഒരു വിടുതലും നിന്റെ പ്രാർത്ഥനയ്ക്ക് മുമ്പിൽ കാണുന്നില്ലായിരിക്കാം,പക്ഷേ നിന്റെ പ്രാർത്ഥന ദൈവം ശ്രദ്ധ വെച്ചു കേട്ടോണിരിക്കുവാണ്. നിന്റെ കണ്ണുനീരും ദുഃഖവും എല്ലാം കാണുന്ന ദൈവം നിന്റെ ജീവിതത്തിൽ അത്ഭുതങ്ങളെ പ്രവർത്തിക്കും.
ദൈവം നിന്റെ വിലാപത്തെ നൃത്തമാക്കി മാറ്റും. ഏതു വിഷയത്തിൽ ആണോ നീ ഭാരപ്പെടുന്നത് ആ വിഷയത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കും.ഹന്നാ ഒരു മകന് വേണ്ടി കണ്ണുനീരോടെ പ്രാർത്ഥിച്ചു. ദൈവം ഇസ്രായേലിലെ പേരുകേട്ട പ്രവാചകനായ ശമുവേലിനെ നൽകി അനുഗ്രഹിച്ചു. ഇന്നു നിന്റെ മുമ്പിൽ ഒരു വഴിയും കാണുന്നില്ലായിരിക്കാം, പക്ഷേ ദൈവം നിനക്ക് വേണ്ടി ശ്രേഷ്ഠകരമായ പാത നിനക്കുവേണ്ടി ഒരുക്കുവാണ്. മനസ്സ് തളർന്നു പോകാതെ കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ നീ പോലും പ്രതീക്ഷിക്കുന്നതിനു അപ്പുറമായിട്ടുള്ള മറുപടി നൽകി ദൈവം നിന്നെ മാനിക്കും. ഇന്നത്തെ നിന്റെ കണ്ണുനീരുകൾ നാളത്തെ സന്തോഷത്തിന്റെ കണ്ണുനീരുകൾ ആക്കി ദൈവം മാറ്റും.
"താങ്ങുന്ന ദൈവം "
താങ്ങുന്ന ദൈവം.
സങ്കീർത്തനങ്ങൾ 145:14.
ദാവീദ് രാജാവ് ജീവിതത്തിൽ പല സന്ദർഭങ്ങളിൽ തളർന്നു പോയിട്ടുണ്ട് .അവിടെയെല്ലാം ദൈവം ദാവീദ് രാജാവിനെ താങ്ങി. ഏലിയാ പ്രവാചകൻ ഇസബേൽ രാഞ്ജിയുടെ ഭീഷണി നിമിത്തം തളർന്നു പോയപ്പോൾ ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു ഏലിയാ പ്രവാചകനെ ബലപെടുത്തി. ഭക്തന്മാർ തങ്ങളുടെ ജീവിതത്തിൽ നേരിട്ട പ്രതിക്കൂലങ്ങൾ നിമിത്തം തളർന്നു പോയിട്ടുണ്ട്. അവിടെയെല്ലാം ദൈവം അവരെ താങ്ങി നടത്തിയിട്ടുമുണ്ട്.
ജീവിതഭാരം നിമിത്തം നീ തളർന്നിരിക്കുവാണോ?നിന്നെ താങ്ങുന്ന ഒരു ദൈവം നിനക്കുണ്ട്. ആരും ആശ്രയം ഇല്ലെന്നു നീ ചിന്തിക്കുമ്പോൾ ദൈവം നിനക്ക് താങ്ങായി ഇറങ്ങിവരും.മൂന്നു ബാലന്മാർ ദൈവത്തിൽ ആശ്രയം വച്ചതുകൊണ്ട് അഗ്നികുണ്ടതിൽ വീണപ്പോൾ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടു എന്നു കരുതിയപ്പോൾ നാലാമനായി ദൈവം ഇറങ്ങി വന്നു. നിന്റെ വിശ്വാസം ദൈവത്തിൽ അടിയുറച്ചതാണെങ്കിൽ നിന്റെ ഏതു പ്രതികൂലത്തിന്റെ നടുവിലും ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും.ദൈവത്തിൽ ആശ്രയിക്കുന്ന ഭക്തൻ തളർന്നുപോയാൽ ദൈവം അവനെ താങ്ങും.നിന്റെ ജീവിതത്തിൽ നിന്റെ ആശ എല്ലാം നശിച്ചാലും രാത്രിയുടെ നാലാം യാമത്തിൽ ഇറങ്ങി വന്ന ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും.സകല പ്രതീക്ഷകളും അസ്‌തമിച്ചാലും ഇനി മുമ്പോട്ട് ഒരു വഴിയും കാണുന്നില്ല എന്നു നീ ചിന്തിക്കുമ്പോഴും ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു നിന്നെ ബലപെടുത്തും.
മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ തന്നെ ആശ്രയം വച്ചാൽ ദൈവം നിന്നെ അന്ത്യത്തോളം വഴി നടത്തും.പലപ്പോഴും നമ്മുടെ ആശ്രയം മനുഷ്യരിൽ ആകുമ്പോൾ ആണ് നിരാശ വരുന്നത്. നിന്റെ ആശ്രയം ദൈവത്തിൽ തന്നെയാണെങ്കിൽ ദൈവം നീ തളരുന്ന വേളകളിൽ നിന്നെ താങ്ങി നടത്തും.
"ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം "
ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം.
യോശുവ 1:5.
അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ദൈവം ഒരു നാളും നമ്മെ മറക്കുക ഇല്ല ഉപേക്ഷിക്കുകയും ഇല്ല.ഓരോരോ പ്രതികൂല സാഹചര്യങ്ങൾ വരുമ്പോൾ മനുഷ്യർ ഓരോരുത്തരായി നമ്മെ ഉപേക്ഷിച്ചു കടന്നുപോകും. പക്ഷേ ദൈവത്തിനു നമ്മെ ഉപേക്ഷിക്കുവാൻ സാധ്യമല്ല.
നാം സ്നേഹിക്കുന്ന പലരും നമ്മെ വിട്ടകന്നു മാറിപോകുമ്പോഴും ദൈവം നമ്മെ തന്റെ മാർവോട് ചേർത്തണയ്ക്കും. ജീവിതത്തിന്റെ പ്രതിസന്ധിയിൽ മനുഷ്യർ ഓരോന്നായി വിട്ടകന്നു മാറിപോകുമ്പോൾ നല്ല ശമര്യക്കാരൻ ആയ യേശുക്രിസ്തു നമ്മെ തന്റെ മാർവോട് ചേർത്തണയ്ക്കും. ഭൂമിയിലെ സകല ബന്ധങ്ങളും നമ്മെ ഉപേക്ഷിച്ചാലും ദൈവത്തിനു നമ്മെ ഉപേക്ഷിക്കുവാൻ സാധ്യമല്ല.
സൃഷ്‌ടിച്ച സൃഷ്ടിതാവിന് സൃഷ്ടിയെ മറക്കുവാൻ സാധിക്കുമോ. ആരെല്ലാം ഉപേക്ഷിച്ചാലും ദൈവം നമ്മെ ഉപേക്ഷിക്കുക ഇല്ല.ദൈവത്തിനു ഞാനും നീയും വിലയേറിയത് ആണ്. നമ്മളെ സഹായിക്കുമെന്ന് നാം പ്രതീക്ഷിച്ചു ഇരുന്നവർ നമ്മളെ കാണാതെ മറികടന്നു പോകുമ്പോൾ, നമുക്ക് മാനസികമായി ദുഃഖം വരാം. നമ്മുടെ നല്ല അവസ്ഥയിൽ നമ്മോട് കൂടെയിരുന്നവർ നമ്മളുടെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മളെ കണ്ടിട്ടും കാണാതെ പോകുമ്പോൾ,നല്ല ശമര്യകാരനായ യേശുക്രിസ്തു നമ്മെ തേടി വന്നു നമ്മെ സംരക്ഷിക്കും. നമ്മുടെ ആശ്രയം അറ്റുപോകുമ്പോൾ നിരാശപെട്ടു പോകരുത്.നിന്നെ തേടിവരുന്ന ഒരു ശമര്യകാരൻ ഉണ്ട്.
"സ്തോത്രം ചെയ്‌വിൻ "
എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ".
1തെസ്സലൊനീക്യർ 5:18.
നമ്മൾ സാധാരണയായി നമ്മുടെ ജീവിതത്തിൽ നന്മകൾ, അനുഗ്രഹങ്ങൾ സന്തോഷവർത്തമാനങ്ങൾ എന്നിവ കേൾക്കുമ്പോൾ ആണ് ദൈവത്തിനു പരമാവധി സ്തോത്രം അർപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും തിന്മയായി ഭവിച്ചാൽ പെട്ടന്ന് നമുക്ക് ദൈവത്തിനു സ്തോത്രം അർപ്പിക്കുവാൻ സാധിച്ചെന്നു വരുകയില്ല.
നമ്മുടെ ജീവിതത്തിൽ ഒരു കഷ്ടത വന്നാൽ നാം ദൈവത്തോട് ഇപ്രകാരം ചോദിക്കുവാൻ ഇടയായി തീരും ദൈവമേ ഞാൻ നിന്റെ വഴികളിൽ നടന്നിട്ടും എന്റെ ജീവിതത്തിൽ എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നുള്ളത്.ദൈവം നന്മ തരുമ്പോൾ മാത്രമല്ല ജീവിതത്തിൽ തിന്മ തരുമ്പോഴും ദൈവത്തിനു സ്തോത്രം അർപ്പിക്കുവാൻ നാം കടപ്പെട്ടവരാണ്. അതിനു ഉത്തമ ഉദാഹരണം ആണ് ഇയ്യോബ്. ഇയോബ്ബിന്റെ ജീവിതത്തിൽ തന്റെ സമ്പത്ത്, മക്കൾ അങ്ങനെ എല്ലാം നഷ്ടപ്പെട്ടപ്പോഴും, ഇയ്യോബ് പറഞ്ഞ വാചകം ശ്രദ്ധേയം ആണ് "യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപെടുമാറാകട്ടെ".നമ്മുടെ ജീവിതത്തിൽ ദൈവം നന്മ തന്നാലും തിന്മ തന്നാലും ദൈവത്തിനു സ്തോത്രം അർപ്പിക്കുവാൻ നാം ബാധ്യസ്ഥരാണ് .
ചിലപ്പോൾ ചില വിഷയങ്ങൾ ജീവിതത്തിൽ കടന്നു വരുമ്പോൾ നമുക്ക് സഹിക്കുവാൻ കഴിഞ്ഞെന്നു വരികയില്ല അപ്പോഴും ദൈവമുമ്പാകെ പിറുപിറുക്കാതെ ദൈവത്തിനു സ്തോത്രം അർപ്പിച്ചാൽ ദൈവം പിന്നെത്തേതിൽ നമ്മെ ഇയോബിനെ പോലെ അനുഗ്രഹിക്കുവാൻ ഇടയായി തീരും. യേശുകർത്താവ് ഇപ്രകരം പറഞ്ഞു "ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്;എങ്കിലും ധൈര്യപെടുവിൻ ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു". ലോകത്തിൽ നമുക്ക് കഷ്ടം ഉണ്ട് എന്നത് പരമപ്രധാനമായ സത്യം ആണ്. ആയതിനാൽ കഷ്ടത വരുമ്പോൾ ദുഃഖിച്ചിരിക്കാതെ ദൈവത്തിനു സ്തോത്രം അർപ്പിക്കുവാൻ നാം കടമപെട്ടവരാണ്. എല്ലാറ്റിനും സ്തോത്രം ചെയ്യുവാൻ ആണ് പൗലോസ് അപ്പോസ്ഥലനും നമ്മെ പ്രബോധിപ്പിക്കുന്നത്.
"ദൈവത്തിന്റെ ഭുജം നമ്മോട് കൂടെയിരുന്നാൽ."
ദൈവത്തിന്റെ ഭുജം നമ്മോട് കൂടെയിരുന്നാൽ.
മോശെ ചെങ്കടലിനു മുമ്പിൽ യിസ്രായേൽ ജനതയുമായി എത്തിയപ്പോൾ പിറകിൽ ഫറവോനും സൈന്യവും എത്തി . ഭയചികതരായി യിസ്രായേൽ ജനം നിൽകുമ്പോൾ മോശെ ദൈവത്തോട് ആലോചന ചോദിച്ചു. ദൈവം മോശയോട് കല്പിച്ചു ചെങ്കടലിനു നേരെ വടി നീട്ടാൻ. മോശെ ചെങ്കടലിനു നേരെ വടി നീട്ടിയപ്പോൾ ദൈവത്തിന്റെ ഭുജം മോശയുടെ ഭുജത്തോട് കൂടെയിരുന്നു. ചെങ്കടൽ പിളർന്നു യിസ്രായേൽ ജനം അക്കരെ കടന്നു ഫറവോനും സൈന്യവും ചെങ്കടലിൽ പട്ടുപോയി. ജീവിതത്തിൽ മുമ്പിലും പിന്നിലും പ്രതിക്കൂലങ്ങൾ ആഞ്ഞടിക്കുമ്പോൾ ദൈവത്തോട് ആലോചന ചോദിച്ചാൽ ദൈവത്തിന്റെ ഭുജം നമ്മോടു കൂടെയിരുന്നു പ്രതിക്കൂലങ്ങളിൽ നിന്നല്ലാം നമ്മെ വിടുവിക്കും.
"ആത്മീയ പോരാട്ടം "
ഞാൻ നല്ല പോർ പൊരുതി,ഓട്ടം തികച്ചു, വിശ്വാസം കാത്തു.ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു.
2 തീമൊഥെയോസ് 4:7,8.
ക്രിസ്തീയ ജീവിതം പോരാട്ടം നിറഞ്ഞതാണ്. ലോകത്തോട് നാം പോരാടേണ്ടതുണ്ട്. പാപത്തോട് നാം പോരാടേണ്ടതുണ്ട്. പിശാചിനോട് നാം പോരാടേണ്ടതുണ്ട്. പൗലോസ് അപ്പോസ്തലൻ ഇവയോടെല്ലാം നല്ല പോർ പൊരുതി എന്നാണ് ഈ വാക്യത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ക്രിസ്തീയ ജീവിതത്തിൽ പോരാട്ടങ്ങൾ കടന്നു വരുമ്പോൾ നാം അവയ്ക്ക് മുമ്പിൽ തോറ്റുകൊടുക്കുക അല്ല വേണ്ടത് അവയോട് ദൈവത്തിന്റെ വചനത്താൽ പോരാടുകയാണ് വേണ്ടത്. ക്രിസ്തീയ ജീവിതത്തിൽ നാം നേരിടുന്ന പോരാട്ടങ്ങളിൽ നമ്മെ പരാജയപ്പെടുത്തുക ആണ് ലോകം, പാപം, പിശാച് എന്നിവ ശ്രമിക്കുന്നത്. നാം അവയോട് എതിർത്തു നിൽക്കുവാൻ ആണ് ദൈവവചനം നമ്മെ ഓർമപ്പെടുത്തുന്നത്. പിശാചിനോട് എതിർത്തു നിൽപ്പിൻ എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.പിശാചിന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. എന്നി വചനങ്ങൾ എല്ലാം നമ്മെ ഓർമിപ്പിക്കുന്നത് ക്രിസ്തീയ ജീവിതത്തിൽ ആത്മീയ പോരാട്ടം ഉണ്ട് എന്നാണ്. നാം വിശുദ്ധിയോടെ ജീവിക്കുവാൻ ആഗ്രഹിച്ചു തീരുമാനം എടുക്കുമ്പോൾ ആയിരിക്കും പല തരത്തിൽ ഉള്ള തന്ത്രങ്ങളുമായി പിശാച് നമ്മുടെ അരികിൽ വരുന്നത്.നാം അതിനെ തിരിച്ചറിഞ്ഞു അവയോട് ദൈവത്തിന്റെ വചനത്തിൽ ആശ്രയിച്ചു പോരാടേണ്ടത് അത്യാവശ്യം ആണ്. അല്ലെങ്കിൽ നാം പിശാചിന്റെ കെണിയിൽ അകപ്പെട്ടുപോകും. മറ്റൊരു വേദവാക്യം ഇപ്രകാരം പറയുന്നു നമുക്ക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും, അധികാരങ്ങളോടും സ്വർലോകത്തില്ലേ ദുഷ്‍ടാത്മസേനയോടും അത്രേ. ഒരു ദൈവ പൈതലിനെ പിശാച് ദൈവത്തിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നത് കൺമോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം എന്നിവയിൽ കൂടിയാണ്. നമുക്ക് പാപത്തോട് പോരാടുവാൻ കഴിയുന്നുണ്ടോ, കൺമോഹത്തോട് പോരാടുവാൻ കഴിയുന്നുണ്ടോ, ജഡമോഹത്തോട് പോരാടുവാൻ കഴിയുന്നുണ്ടോ, ജീവനത്തിന്റ പ്രതാപത്തോട് പോരാടുവാൻ കഴിയുന്നുണ്ടോ, പിശാചിനോട് എതിർത്തു നിൽപ്പാൻ കഴിയുന്നുണ്ടോ. നമുക്ക് സ്വയം ശോധന കഴിക്കാം. പൗലോസ് അപ്പോസ്തലൻ പ്രാഗല്ഭ്യത്തോടെ ആണ് പറയുന്നത് ഞാൻ ഇവയോടെല്ലാം നല്ല പോർ പൊരുതി എന്നത്. നമ്മുടെ ഈ ഭൂമിയിലെ ഓട്ടം തികയ്ക്കുന്നത്തിനുമുൻപ് നാം ഇവയോടെല്ലാം നല്ല പോർ പൊരുതേണ്ടത് അത്യാവശ്യം ആണ്. ഏങ്കിൽ മാത്രമേ നമ്മുടെ ഓട്ടം തികച്ചു വിശ്വാസം കാത്തു ദൈവം നമുക്കായി വച്ചിരിക്കുന്ന നീതിയുടെ കിരീടം പ്രാപിക്കുവാൻ സാധിക്കുകയുള്ളു.
"തളരരുത് ദൈവം കൂടെയുണ്ട്."
തളരരുത് ദൈവം കൂടെയുണ്ട്.
നമ്മുടെ ഈ ഭൂമിയിലെ വാസത്തിൽ തളർന്നു പോകാവുന്ന നിരവധി വേളകൾ നമ്മുടെ ജീവിതത്തിൽ വരാം പക്ഷെ നാം തളർന്നു പോകരുത്. നാം തളർന്നു പോകുന്ന നിമിഷങ്ങളിൽ ദൈവത്തിൽ ആശ്രയം വച്ചാൽ ദൈവം നമ്മെ താങ്ങി നടത്തും .തളരുന്ന നിമിഷങ്ങളിൽ ദൈവം തന്റെ കരങ്ങളിൽ നമ്മെ വഹിക്കും. ദൈവം നമ്മെ മാർവോട് ചേർത്ത് ആശ്വസിപ്പിക്കും.ദൈവത്തിന്റെ സ്നേഹം പരിമിതികൾ ഇല്ലാത്തത് ആണ്.
Thursday, 5 October 2023
"കഷ്ടങ്ങളിൽ നല്ല തുണ യേശുക്രിസ്തു."
കഷ്ടങ്ങളിൽ നല്ല തുണ യേശുക്രിസ്തു.
നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ വിവിധ തരത്തിൽ ഉള്ള കഷ്ടതകൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ ഇടയുണ്ട്. കഷ്ടത വരുമ്പോൾ ദൈവത്തോട് അടുത്ത് ചെന്നാൽ ദൈവം അതിനു പരിഹാരം വരുത്തും. യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ പല തരത്തിൽ കഷ്ടത അനുഭവിച്ചവരെ അവരുടെ കഷ്ടതയിൽ നിന്നു വിടുവിച്ചു. കുരുടനു കാഴ്ച നൽകിയ ദൈവം, മരിച്ചവരെ ഉയിർപ്പിച്ച ദൈവം, രോഗികളെ സൗഖ്യം ആക്കിയ ദൈവം ഇന്നും നമ്മുടെ കഷ്ടതകളിൽ നിന്ന് നമ്മെ വിടുവിക്കുവാൻ ശക്തനാണ്.
Wednesday, 4 October 2023
"എല്ലാകാലത്തും നടത്തുന്ന ദൈവം."
എല്ലാകാലത്തും നടത്തുന്ന ദൈവം.
കഴിഞ്ഞ കാലങ്ങളിൽ ദൈവം നടത്തിയ വിധങ്ങൾ ഓർക്കുമ്പോൾ ദൈവത്തെ അറിയാതെ സ്തുതിച്ചു പോകും . പ്രതിസന്ധി ഘട്ടങ്ങളിൽ നല്ല പിതാവായി ദൈവം കൂടെയിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ വൻ ഭാരങ്ങൾ, പ്രയാസങ്ങൾ, ദുഃഖങ്ങൾ ആഞ്ഞടിച്ചപ്പോൾ ആശ്രയം ദൈവം മാത്രം ആയിരുന്നു. മനുഷ്യർക്ക് സഹായിക്കുന്നതിന് പരിമിതികൾ ഉണ്ട്. പരിമിതികൾ ഇല്ലാത്ത ദൈവം നടത്തുന്ന വിധങ്ങൾ ഓർക്കുമ്പോൾ എത്ര സ്തുതിച്ചാലും മതി വരികയില്ല. ദൈവം ചെയ്യുന്ന നന്മകൾ ഓർക്കുമ്പോൾ എല്ലാ കാലത്തും ദൈവത്തെ നന്ദിയോടെ വാഴ്ത്തുവാൻ ബാധ്യസ്ഥർ ആണ് നാം ഓരോരുത്തരും.
Tuesday, 3 October 2023
"ഒരിക്കലും പിരിയാത്ത ദൈവം."
ഒരിക്കലും പിരിയാത്ത ദൈവം.
നാം ഇന്നു കാണുന്ന മനുഷ്യർ നാളെ നമ്മോടൊപ്പം കാണണം എന്നില്ല.കാലാ കാലങ്ങളിൽ ദൈവം നമ്മുടെ സഹായത്തിനായി ഓരോരുത്തരെ എഴുന്നേൽപ്പിക്കും. ആരും നമ്മുടെ സഹായത്തിന്നില്ലെങ്കിൽ ദൈവം തന്റെ ദൂതനെ നമുക്ക് വേണ്ടി അയക്കും. ഏലിയാ പ്രവാചകന്റെ പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടപ്പോൾ ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു തന്നെ ധൈര്യപെടുത്തി.ഇന്നും ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. ചിലപ്പോൾ മനുഷ്യരിൽ കൂടി ആയിരിക്കും ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത്.സൃഷ്ടിതാവിന് തന്റെ സൃഷ്ടിയെ മറക്കുവാൻ കഴിയുമോ? ഒരിക്കലും ഇല്ല. ആയതിനാൽ ആണ് നാമിന്നു ജീവനോടെ ഭൂമിയിൽ ശേഷിക്കുന്നത്.
Monday, 2 October 2023
" ബുദ്ധിയുള്ള മനുഷ്യൻ."
ബുദ്ധിയുള്ള മനുഷ്യൻ.
ദൈവത്തിന്റെ വചനം അനുസരിച്ചു ജീവിക്കുന്ന മനുഷ്യനെ ദൈവം വിളിച്ച പേരാണ് പാറമേൽ അടിസ്ഥാനം ഇട്ട ബുദ്ധിയുള്ള മനുഷ്യൻ. ജീവിതത്തിൽ എന്തെല്ലാം പ്രതികൂലങ്ങൾ വന്നു ആജ്ഞടിച്ചാലും ദൈവവചനം അനുസരിച്ചു ജീവിക്കുന്ന ബുദ്ധിയുള്ള മനുഷ്യൻ വീണുപോകയില്ല.കാരണം ബുദ്ധിയുള്ള മനുഷ്യൻ അടിസ്ഥാനം ഇട്ടിരിക്കുന്നത് ക്രിസ്തുവാകുന്ന പാറമേൽ ആണ്. ജീവിതത്തിനു നേരെ വന്മഴ പോലുള്ള വിഷയങ്ങൾ ആഞ്ഞടിച്ചാലും കാറ്റ് പോലുള്ള പ്രതിക്കൂലങ്ങൾ ആഞ്ഞടിച്ചാലും ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനം ഇട്ട ബുദ്ധിയുള്ള മനുഷ്യൻ വീണു പോകയില്ല.
Sunday, 1 October 2023
"നമ്മെ അറിയുന്ന ദൈവം "
നമ്മെ അറിയുന്ന ദൈവം.
ഈ ഭൂമിയിൽ വസിക്കുന്ന എല്ലാവരും നമ്മെ അറിഞ്ഞിട്ടും ദൈവം നമ്മെ അറിയുന്നില്ലെങ്കിൽ അതുകൊണ്ട് എന്ത് പ്രയോജനം. ആരും നമ്മെ അറിഞ്ഞില്ലെങ്കിലും ദൈവം നമ്മെ അറിയുന്നുണ്ടെങ്കിൽ അതിൽപ്പരം ഭാഗ്യം വേറെയില്ല. നമ്മുടെ ഓരോ നിനവുകളും അറിയുന്ന ദൈവം കൂടെയുണ്ടെങ്കിൽ ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടേണ്ട ആവശ്യമില്ല . ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ ആരൊക്കെ പ്രതികൂലം ആണെങ്കിലും ദൈവ പ്രവൃത്തി തക്ക സമയത്തു വെളിപ്പെടും. ദൈവത്തിൽ ആശ്രയം വയ്ക്കുക. ദൈവത്തിന്റെ പ്രവൃത്തി ആർക്കും തടയുവാൻ സാധ്യമല്ല. ദൈവം നമ്മോട് കൂടെയുണ്ടെങ്കിൽ അതിൽപ്പരം സന്തോഷം ഭൂമിയിൽ വേറെ ഇല്ല.
Subscribe to:
Posts (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...