Agape

Friday 13 October 2023

"തല ഉയർത്തുന്ന ദൈവം "

തല ഉയർത്തുന്ന ദൈവം. സങ്കീർത്തനങ്ങൾ 145:14. ഇപ്പോൾ നിങ്ങൾ യോസെഫിനെ പോലെ പൊട്ട കുഴിയുടെ അവസ്ഥയിൽ കൂടി ആയിരിക്കും കടന്നു പോകുന്നത് . പൊട്ടകുഴിയിൽ കിടന്ന യോസെഫിനെ ഫറവോന്റെ കൊട്ടാരത്തിലെ രണ്ടാമൻ ആക്കി ദൈവം മാറ്റി എങ്കിൽ ഇന്നും നിങ്ങളുടെ സ്ഥിതികൾ ദൈവം മാറ്റും. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്ന ദൈവം. അപമാന ഭാരത്താൽ എങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ നിൽക്കും എന്നു ചിന്തിക്കുന്ന വ്യക്തി ആണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ തലയെ ഉയിർത്തുന്ന ഒരു ദൈവം നിങ്ങൾക്കുണ്ട്. ഇപ്പോൾ ഒരു പ്രതീക്ഷയും നിങ്ങളുടെ മുമ്പിൽ ഇല്ലായിരിക്കാം പൊട്ട കുഴിയുടെ അവസ്ഥ ആയിരിക്കും മുമ്പിലുള്ളത് . നിങ്ങളെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്. നിങ്ങളുടെ പ്രത്യാശ ദൈവത്തിൽ തന്നെ ആയിരിക്കട്ടെ. നിങ്ങളുടെ ജീവിതത്തിൽ നാളെയെക്കുറിച്ചു നിങ്ങൾക്ക് ഒരു പ്രതീക്ഷയും ഇല്ലായിരിക്കാം.പക്ഷേ ദൈവത്തിന് നിങ്ങളെ കുറിച്ചു ഒരു പദ്ധതി ഉണ്ട്. ഇപ്പോൾ സാഹചര്യങ്ങൾ എല്ലാം യോസെഫിനെ പോലെ പ്രതികൂലം ആയിരിക്കാം, പക്ഷെ നിങ്ങളുടെ തല ഉയിർത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്. നിരാശയെല്ലാം മാറ്റി പ്രത്യാശയോടെ ദൈവത്തിൽ ആശ്രയിക്കുക എന്നും നിങ്ങൾ കുനിഞ്ഞിരിക്കുവാൻ ദൈവം സമ്മതിക്കുക ഇല്ല. നിങ്ങളുടെ തലയെ ഉയിർത്തുന്ന ഒരു ദൈവം ഉണ്ട്. ആ ദൈവത്തിൽ ആശ്രയിക്കാം.

No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...