Agape

Saturday 30 September 2023

"സങ്കീർത്തനങ്ങൾ 4:3."

"പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നത്."

പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നത്. യഥാർത്ഥത്തിൽ പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നില്ല. ദൈവം നിശ്ചയിച്ച സമയത്തു തന്നെ പ്രാർത്ഥനയ്ക്ക് മറുപടി നമുക്ക് ലഭിക്കുന്നു. പിന്നെ പ്രാർത്ഥനയുടെ മറുപടി താമസിക്കുന്നതായി നമുക്ക് തോന്നുന്നത് നാം ആഗ്രഹിച്ച സമയത്ത് പ്രാർത്ഥനയുടെ മറുപടി ലഭിക്കാത്തത് കൊണ്ടാണ്.എല്ലാ പ്രാർത്ഥനയ്ക്കും മറുപടി ദൈവത്തിൽ നിന്ന് ലഭിക്കുക ഇല്ല.ദൈവഹിത പ്രകാരമുള്ള പ്രാർത്ഥനകൾക്ക് മാത്രമേ ദൈവം ഉത്തരം ആരുളുകയുള്ളൂ.ദൈവം നിശ്ചയിച്ച സമയ പ്രകാരമാണ് പ്രാർത്ഥനയുടെ മറുപടികൾ ലഭിക്കുന്നത് അതു ചിലപ്പോൾ വേഗത്തിൽ ലഭിച്ചന്നു വരാം ചിലപ്പോൾ താമസിച്ചെന്നു വരാം.

Friday 29 September 2023

"മത്തായി 5:16"

"ദൈവം നമ്മുടെ ജീവിതത്തിലെ അടഞ്ഞു കിടക്കുന്ന വാതിലുകൾ തുറക്കും."

ദൈവം നമ്മുടെ ജീവിതത്തിലെ അടഞ്ഞു കിടക്കുന്ന വാതിലുകൾ തുറക്കും. നമ്മുടെ ജീവിതത്തിൽ ചില വിഷയങ്ങൾ നീണ്ട നാളുകൾ ആയി അടഞ്ഞു കിടക്കുന്നത് ദൈവ പ്രവർത്തി വെളിപ്പെടുവാൻ വേണ്ടിയാണ്. അബ്രഹാമിന്റ ജീവിതത്തിൽ വാഗ്ദത്ത സന്തതിയെ ലഭിക്കുവാൻ നീണ്ട നാളുകൾ അബ്രഹാം കാത്തിരുന്നു. യിസ്രായേൽ മക്കൾ വാഗ്ദത്ത ദേശം കൈവശമാക്കാൻ നീണ്ട നാളുകൾ കാത്തിരിക്കേണ്ടി വന്നു. നമ്മുടെ ജീവിതത്തിലും ചില വിഷയങ്ങൾക്ക് മറുപടി താമസിക്കുന്നു എന്നു കരുതി നിരാശപെടരുത്. ദൈവം ഏറ്റവും ശ്രേഷ്ഠമായത് നമ്മുടെ കരങ്ങളിൽ തരുവാൻ ശക്തനാണ്.

Thursday 28 September 2023

"പ്രതികൂലത്തിന്റെ നടുവിലും തളരാതെ."

പ്രതികൂലത്തിന്റെ നടുവിലും തളരാതെ. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്, എങ്കിലും ധൈര്യപ്പെടുവിൻ, ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു. കർത്താവ് അരുളിച്ചെയ്ത വാചകമാണിത്. നമ്മൾ ഈ ലോകത്തിൽ ജീവിക്കുമ്പോൾ നമ്മുക്ക് പല തരത്തിൽ ഉള്ള കഷ്ടതകളിൽ കൂടി കടന്നുപോകേണ്ടി വരും. കഷ്ടതകൾ ജീവിതത്തിൽ വരുമ്പോൾ സമ്പൂർണമായി ദൈവകരങ്ങളിൽ സമർപ്പിക്കുക.ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചാൽ കഷ്ടതയെ തരണം ചെയ്യാൻ ദൈവം നമ്മെ സഹായിക്കും.

Wednesday 27 September 2023

"രാത്രി കഴിവാറായി."

രാത്രി കഴിവാറായി. ലോകത്തിന്റെ കാലഘതികൾ പരിശോധിക്കുമ്പോൾ ഇരുട്ടിന്റെ പ്രവർത്തനങ്ങൾ അങ്ങേയറ്റം വർധിച്ചു വരികയാണ്. ഇരുട്ടിന്റെ പ്രവർത്തികൾ അങ്ങേയറ്റം വർധിച്ചു കഴിഞ്ഞാൽ പകൽ അടുക്കാറായി എന്നു വേണം നാം കരുതുവാൻ. യേശുക്രിസ്തു രാജാധി രാജാവായി വരുന്ന നാൾ അധികം വിദൂരമല്ല.ഇരുട്ടിന്റെ പ്രവർത്തികൾ കണ്ടു ഭയപ്പെടാതെ മുമ്പിലുള്ള പകലിനെ നോക്കി യാത്ര തിരിച്ചാൽ പ്രഭാതത്തിന്റെ പൊൻപുലരിയിൽ കർത്താവിനോടൊത്തു വസിക്കാം.

Tuesday 26 September 2023

"ദൈവം കൂടെയുള്ളപ്പോൾ എന്തിന് ആകുലത?"

ദൈവം കൂടെയുള്ളപ്പോൾ എന്തിന് ആകുലത? പലപ്പോഴും നാം ഒന്നും കരുതി വച്ചിട്ടല്ല ഇതുവരെ എത്തിയത്. നമ്മുടെ ഓരോ വളർച്ചയിലും ദൈവത്തിന്റെ സാന്നിധ്യം നമ്മോട് കൂടെയിരുന്നതിനാൽ ആണ് നാം ഇതു വരെ എത്തിയത്. നമ്മുടെ അദ്ധ്വാനത്താൽ നാം ഒന്നും കൂട്ടിയിട്ടില്ല. ദൈവത്തിന്റെ സ്നേഹം നമ്മളിൽ ചൊരിഞ്ഞതിനാൽ നാം ഇന്നുവരെ എത്തി. നാളെയെക്കുറിച്ചു ഓർത്തു വ്യാകുലപ്പെടാതെ ഇന്നലകളിൽ ദൈവം നമ്മെ നടത്തിയത് ഓർക്കുമ്പോൾ ഇന്നു സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും. നാളത്തെ ദിവസം ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതം ആണ്.

Monday 25 September 2023

"ഉറപ്പും ധൈര്യവുമുള്ളവാനായിരിക്ക "

"ആരും സഹായമായില്ലെങ്കിൽ ദൈവം സഹായമായി ഇറങ്ങി വരും."

ആരും സഹായമായില്ലെങ്കിൽ ദൈവം സഹായമായി ഇറങ്ങി വരും. സകല പ്രതീക്ഷകളും നഷ്ടപ്പെട്ടു അവസാനത്തെ പ്രതീക്ഷകയും ലോകപരമായി നഷ്ടപെടുമ്പോൾ നമ്മുടെ നോട്ടം ദൈവത്തിൽ ആണെങ്കിൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വന്ന് പ്രവർത്തിക്കും. മൂന്നു ബാലന്മാരെ അഗ്നിയിൽ ഇട്ടപ്പോൾ അവരുടെ ഈ ലോകപരമായ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടു. പക്ഷേ അവരുടെ നോട്ടം ദൈവത്തിൽ തന്നെ ആയിരുന്നു.ദൈവത്തിൽ നാം ആശ്രയം വച്ചാൽ ദൈവം സ്വർഗ്ഗത്തിൽ നിന്ന് നമുക്ക് വേണ്ടി ഇറങ്ങി വരും . നാം വീഴുന്നത് അഗ്നി പോലുള്ള ശോധനയിൽ കൂടി ആണെങ്കിൽ പോലും ദൈവം നമുക്ക് വേണ്ടി ഇറങ്ങി വന്ന് നമ്മെ വിടുവിക്കും .

Sunday 24 September 2023

"ഹൃദയഭാരം അറിയുന്ന ദൈവം |മലയാളം വീഡിയോ |"

"God knows the burdens of Heart"

"എഴുനേറ്റു പ്രകാശിക്കുക "

"God knows the burden of the heart"

God knows the burden of the heart. Others may not understand the weight of our hearts. There is a God who understands the burdens of our hearts even if others do not. Only God can understand the sorrow in our hearts. It is impossible for humans to understand the burden of our heart. It is not possible for humans to understand it without us saying it. The priest Eli did not understand the burden of Hanna's heart. God understood it and sent deliverance in due time. If we convey our sorrows and heartaches to God, God will make a solution and lead us to a state of happiness.

"ഹൃദയഭാരം അറിയുന്ന ദൈവം."

ഹൃദയഭാരം അറിയുന്ന ദൈവം. നമ്മുടെ ഹൃദയത്തിന്റ ഭാരം മറ്റുള്ളവർ ഗ്രഹിക്കണമെന്നില്ല. നമ്മുടെ ഹൃദയത്തിന്റെ ഭാരങ്ങൾ മറ്റുള്ളവർ മനസിലാക്കിയില്ലെങ്കിലും അത് ഗ്രഹിക്കുന്ന ദൈവം ഉണ്ട്. ദൈവത്തിന് മാത്രമേ നമ്മുടെ ഹൃദയന്തർഭാഗത്തു ഉള്ള ദുഃഖം മനസിലാക്കാൻ കഴിയൂ. മനുഷ്യർക്ക് അസാധ്യം ആണ് നമ്മുടെ ഹൃദയഭാരം മനസിലാക്കിഎടുക്കുക എന്നുള്ളത്.നാം പറയാതെ അത് ഗ്രഹിക്കുവാൻ മനുഷ്യന് സാധ്യമല്ല.ഹന്നായുടെ ഹൃദയഭാരം ഏലി പുരോഹിതനു മനസിലായില്ല. ദൈവം അതു ഗ്രഹിച്ചു തക്ക സമയത്തു വിടുതൽ അയച്ചു. ദൈവത്തിനോട് നമ്മുടെ സങ്കടങ്ങൾ, ഹൃദയഭാരങ്ങൾ അറിയിച്ചാൽ ദൈവം പരിഹാരം വരുത്തി ആനന്ദത്തിന്റെ അവസ്ഥയിലേക്ക് നമ്മെ നയിക്കും.

Saturday 23 September 2023

"കാലിടറുമ്പോൾ കൈപിടിച്ചു നടത്തുന്ന ദൈവം."

കാലിടറുമ്പോൾ കൈപിടിച്ചു നടത്തുന്ന ദൈവം. ജീവിതത്തിൽ പല തരത്തിൽ ഉള്ള പ്രതിസന്ധികൾ വരുമ്പോൾ കാലുകൾ ഇടറിയേക്കാം എങ്കിലും നമ്മെ കൈപിടിച്ചു നടത്തുന്ന ഒരു ദൈവം ഉണ്ട്. ഭക്തന്മാരുടെ ജീവിതത്തിൽ കാലുകൾ ഇടറിയിട്ടുണ്ട്. അവിടെയെല്ലാം ദൈവം കൈപിടിച്ചു നടത്തിയിട്ടുമുണ്ട്.ദാവീദിന്റ ജീവിതത്തിൽ പല തവണ കാലിടറിയിട്ടുണ്ട് അപ്പോഴെല്ലാം തന്റെ ദൈവത്തിൽ ഉള്ള ആശ്രയം കൈവിട്ടില്ല. ദൈവം ദാവീദിനെ കൈപിടിച്ചു നടത്തി. നമ്മുടെ ജീവിതത്തിൽ കാലുകൾ ഇടറുമ്പോൾ ദൈവത്തിലുള്ള ആശ്രയം കൈവിടരുത്. ദൈവം നിശ്ചയം ആയി കൈകളിൽ ഏന്തി നമ്മെ വഴി നടത്തും.

Friday 22 September 2023

"ദൈവം തുറക്കുന്ന വാതിൽ ആർക്കും അടയ്ക്കാനാവില്ല."

ദൈവം തുറക്കുന്ന വാതിൽ ആർക്കും അടയ്ക്കാനാവില്ല. ദൈവം നമ്മുടെ ജീവിതത്തിൽ ഒരു വാതിൽ തുറന്നാൽ ആർക്കും അത് അടയ്ക്കുവാൻ സാധിക്കില്ല. യോസേഫ് തന്റെ ജീവിതത്തിൽ നിരവധി പ്രതിസന്ധികളിൽ കൂടി കടന്നു പോയി. ദൈവം മിസ്രയിമിൽ യോസെഫിനു വേണ്ടി തുറന്ന വാതിൽ ആർക്കും അടയ്ക്കാൻ കഴിഞ്ഞില്ല. നമ്മുടെ ജീവിതത്തിൽ ദൈവം ഒരു വാതിൽ തുറന്നാൽ ഒരു വ്യക്തിക്കും അത് അടക്കാൻ സാധ്യമല്ല കാരണം ആ വാതിൽ നമ്മുടെ ജീവിതത്തിൽ തുറന്നത് ദൈവം ആണ്.

Thursday 21 September 2023

"വിശ്വാസത്താൽ പ്രതിക്കൂലങ്ങളെ തരണം ചെയ്യുക."

വിശ്വാസത്താൽ പ്രതിക്കൂലങ്ങളെ തരണം ചെയ്യുക. നമ്മുടെ മുമ്പിലുള്ള പ്രതികൂലം മല പോലെ വലിയതാണെങ്കിലും നമ്മുടെ ഉള്ളിൽ വിശ്വാസം ഉണ്ടെങ്കിൽ ആ പ്രതികൂലമാകുന്ന മലയോട് കടലിൽ പോയി വീഴാൻ പറഞ്ഞാൽ അപ്രകാരം സംഭവിക്കും. എത്ര വലിയ വിഷയം നമ്മുടെ മുമ്പിൽ ഉണ്ടെങ്കിൽ പോലും ദൈവത്തിൽ ഉള്ള നമ്മുടെ പരിപൂർണമായ വിശ്വാസത്തിനു ആ പ്രതിക്കൂലങ്ങളെയെല്ലാം ജയിക്കുവാൻ സാധിക്കും.ആകയാൽ നമ്മുടെ വിശ്വാസം വിടുതലായി പരിണമിക്കട്ടെ.

Wednesday 20 September 2023

"കഷ്ടതകളിൽ ഒറ്റയ്ക്കല്ല "

കഷ്ടതകളിൽ ഒറ്റയ്ക്കല്ല. ദാനിയേൽ സിംഹക്കൂട്ടിൽ വീണപ്പോൾ ദാനിയേലിനെ വിടുവിപ്പാൻ ദൈവദൂതൻ സിംഹക്കൂട്ടിൽ ഇറങ്ങിവന്നു.മൂന്നു ബാലൻമാർ അഗ്നികുണ്ടതിൽ വീണപ്പോൾ നാലാമനായി ദൈവം ഇറങ്ങി വന്നു അവരെ ദൈവം വിടുവിച്ചു .നാം ചിന്തിക്കും എന്റെ കഷ്ടതയിൽ എന്നെ സഹായിപ്പാൻ ആരുമില്ലല്ലോ എന്ന്.നമ്മുടെ കഷ്ടതകളിൽ നാം ഒറ്റക്കല്ല. നമ്മെ സഹായിപ്പാൻ ദൈവം ഉണ്ട്,ദൈവദൂതൻമാർ ഉണ്ട്.ചിലപ്പോൾ നമ്മുടെ കഷ്ടതയുടെ അവസാന നിമിഷം ആയിരിക്കും ദൈവം നമുക്കു വേണ്ടി ഇറങ്ങി പ്രവർത്തിക്കുന്നത്.

Tuesday 19 September 2023

"കാണുമോ നീ കർത്തൻ വരവിൽ"

കാണുമോ നീ കർത്തൻ വരവിൽ. ഒരു ദിവസം യേശുക്രിസ്തു രാജാധി രാജാവായി വരും. അന്ന് നാം കർത്താവിനോട് ചേർക്കപ്പെട്ടവരോ അതോ കൈവിടപ്പെട്ടവരോ. നാം ഭൂമിയിൽ ജീവിച്ചപ്പോൾ വിശുദ്ധിയോടെ കർത്താവിന്റെ കല്പനകൾ അനുസരിച്ചാണ് ജീവിച്ചതെങ്കിൽ കർത്താവിന്റെ വരവിങ്കൽ എടുക്കപ്പെടും. അല്ലെങ്കിൽ തള്ളപ്പെടും. കർത്താവിന്റെ വരവിങ്കൽ എടുക്കപ്പെട്ടാൽ നിത്യസന്തോഷത്തിലേക്ക് എടുക്കപ്പെടും. നാം ഭൂമിയിൽ ജീവിച്ചതിന്റ അർത്ഥം പൂർണമാകുന്നത് യേശുക്രിസ്തുവിന്റെ വരവിങ്കൽ എടുക്കപെടുമ്പോൾ ആണ്. അതിനായി ഒരുങ്ങാം.

Sunday 17 September 2023

"സദൃശ്യവാക്യങ്ങൾ 19:21"

"സങ്കീർത്തനങ്ങൾ 67:1."

"യോശുവ 1:5."

"റോമർ 8:28."

"ഫിലിപ്പിയർ 4:6"

"റോമർ 8:31"

"എഫെസ്യർ 5:9"

"സങ്കീർത്തനങ്ങൾ 34:5. "

"കഷ്ടതയിൽ ഇറങ്ങി വരുന്ന ദൈവം."

കഷ്ടതയിൽ ഇറങ്ങി വരുന്ന ദൈവം. യിസ്രായേൽ മക്കൾ മിസ്രയിമിൽ ഊഴിയ വേല നിമിത്തം കഷ്ടതയിൽ ആയപ്പോൾ അവർ തങ്ങളുടെ ദൈവത്തോട് നിലവിളിച്ചു. ദൈവം അവരുടെ സകല കഷ്ടങ്ങളിൽ നിന്നും അവരെ വിടുവിച്ചു. കഷ്ടതയുടെ നടുവിൽ ദൈവത്തോട് പ്രാർത്ഥിച്ചാൽ നിലവിളിച്ചാൽ ദൈവം സകല കഷ്ടങ്ങളിൽ നിന്നും നമ്മെയും വിടുവിക്കും.

Friday 15 September 2023

"പ്രാർത്ഥനയുടെ ശക്തി "

പ്രാർത്ഥനയുടെ ശക്തി. ഭക്തന്മാർ പ്രാർത്ഥിച്ചപ്പോൾ അത്ഭുതങ്ങൾ നടന്നു. രോഗികൾ സൗഖ്യമായി, ഭൂതങ്ങൾ വിട്ടുമാറി .പ്രാർത്ഥനയുടെ മുമ്പിൽ തുറക്കാത്ത വാതിലുകൾ ഇല്ല. പത്രോസിന് വേണ്ടി സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചപ്പോൾ പത്രോസ് കിടന്ന കാരാഗൃഹത്തിൽ ദൂതൻ ഇറങ്ങിവന്നു പത്രോസിനെ സ്വന്തന്ത്രനാക്കി.പ്രാർത്ഥനയ്ക്ക് അടഞ്ഞ വാതിലുകളെ തുറക്കുവാൻ സാധിക്കും. വിശ്വാസത്തോടെ പ്രാർത്ഥിക്കുക നമ്മുടെ വിഷയത്തിന്മേൽ ദൈവം അത്ഭുതം പ്രവർത്തിക്കും.

Thursday 14 September 2023

"യഹോവ കരുതികൊള്ളും "

യഹോവ കരുതികൊള്ളും. പലവിധമായ ആവശ്യങ്ങൾ ജീവിതത്തിൽ കടന്നു വരുമ്പോൾ എങ്ങനെ ഇവ പരിഹരിക്കും എന്നു ചിന്തിച്ചു ഭാരപ്പെടുമ്പോൾ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. ദൈവത്തിങ്കലേക്കു നോക്കിയവർ ആരും തന്നെ ഇതുവരെ ലജ്ജിക്കപെട്ടു പോയിട്ടില്ല. ഭാരങ്ങൾ പെരുകി വരുമ്പോൾ ദൈവ സന്നിധിയിൽ ചാരുക. ദൈവം ആശ്വാസം നൽകും .നമ്മുടെ മുമ്പിൽ എത്ര വലിയ വിഷയമാണെങ്കിലും ദൈവത്തിൽ ഭരമേല്പിച്ചാൽ ദൈവം വിടുതൽ അയക്കും.ദൈവം നല്ലവനല്ലോ അവന്റ ദയ എന്നേക്കുമുള്ളത്.

Wednesday 13 September 2023

"യഹോവ വീടു പണിയാതിരുന്നാൽ "

യഹോവ വീടു പണിയാതിരുന്നാൽ. നമ്മുടെ ഭവനം പണിയേണ്ടത് കർത്താവ് ആണ്. കർത്താവ് നമ്മുടെ ഭവനം പണിതില്ലെങ്കിൽ നാം അധ്വാനികുന്നതും വൃഥാവാണ്.നമ്മുടെ ഭവനം കർത്താവ് പണിയുവാണെങ്കിൽ സന്തോഷവും സമാധാനവും നമ്മുടെ ഭവനത്തിൽ കാണും. നമ്മുടെ ഭവനത്തിന്റ നിയന്ത്രണം കർത്താവ് ഏറ്റെടുക്കും.നമ്മുടെ ഭവനത്തിന്റ നിയന്ത്രണം കർത്താവ് ഏറ്റെടുത്താൽ പിന്നെ ഭയപ്പെടേണ്ടതില്ല. ഭവനത്തിന് നേരെ എന്തൊക്കെ പ്രതിക്കൂലങ്ങൾ വന്നാലും അതിനെയെല്ലാം കർത്താവ് നിയന്ത്രിക്കും.

Tuesday 12 September 2023

"പ്രത്യാശ "

പ്രത്യാശ. നാം ഇന്നു അനുഭവിക്കുന്ന കഷ്ടതകളിൽ നിന്നു ഒരു വിടുതൽ ഉണ്ട് എന്നുള്ള പ്രത്യാശ നമ്മെ ഭരിക്കുന്നു. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു കർത്താവ് എടുത്തു പറഞ്ഞിരിക്കുന്നു. ഭൂമിയിൽ ജീവിക്കുമ്പോൾ കഷ്ടതകൾ ഉണ്ട്. അതിനെ തരണം ചെയ്യാൻ ദൈവം സഹായിക്കും. നാം കഷ്ടതകളിൽ കൂടി കടന്നു പോകുമ്പോഴും നമ്മെ അതിൽ നിന്ന് വിടുവിക്കുന്ന ദൈവം ഉണ്ട്. അതിലുപരി കഷ്ടതയില്ലാത്ത നാട്ടിൽ നാം ഒരു ദിവസം എത്തി ചേരും. അന്ന് നമ്മുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം ദൈവം തുടച്ചുമാറ്റും.

Monday 11 September 2023

"ഭാരം വഹിക്കുന്ന ദൈവം "

ഭാരം വഹിക്കുന്ന ദൈവം. നമ്മുടെ ഭാരങ്ങൾ വഹിക്കുവാൻ സർവ്വ ശക്തനായ ദൈവം ഉണ്ട്. നാം നമ്മുടെ ഭാരങ്ങൾ ദൈവസന്നിധിയിൽ ഇറക്കി വയ്ക്കുക. അപ്പോൾ നമ്മുക്ക് ആശ്വാസം ലഭിക്കും. നമ്മുടെ ഭാരങ്ങൾ ദൈവസന്നിധിയിൽ ഇറക്കി വച്ചാൽ നാം നിരാശപെടേണ്ടി വരില്ല. നമ്മുടെ ഏതു വിഷയവും നമുക്ക് ദൈവസന്നിധിയിൽ സമർപ്പിക്കുവാൻ കഴിയും ദൈവം ആ വിഷയത്തിന് പരിഹാരം വരുത്തും. നാം നമ്മുടെ ഭാരങ്ങൾ തനിയെ വഹിച്ചാൽ കൂടുതൽ ക്ഷീണിതർ ആയിതീരും. നാം ദൈവസന്നിധിയിൽ ഭാരങ്ങൾ ഇറക്കി വയ്ക്കുമ്പോൾ ദൈവം നമ്മുടെ വിഷയത്തിന്മേൽ പരിഹാരം വരുത്തും.

Sunday 10 September 2023

"ഒരിക്കലും കൈവിടാത്ത ദൈവം."

ഒരിക്കലും കൈവിടാത്ത ദൈവം. ആരെല്ലാം നമ്മെ ഉപേക്ഷിച്ചാലും ഒരിക്കലും ദൈവം നമ്മെ ഉപേക്ഷിക്കുക ഇല്ല. ജീവിതത്തിൽ പ്രതിസന്ധികൾ വർധിക്കുമ്പോൾ നാം സ്നേഹിക്കുന്ന നമ്മെ സ്നേഹിക്കുന്ന പലരും നമ്മെ ഉപേക്ഷിച്ചന്ന് വരാം. ദൈവം ഇപ്രകാരം പറയുന്നു പെറ്റതള്ള തന്റെ കുഞ്ഞിനെ മറന്നാലും ദൈവം നമ്മെ ഒരുനാളും മറക്കുക ഇല്ല. നാം മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ ദൈവത്തിൽ ആശ്രയിക്കുന്നത് നല്ലത്. ഏതു പ്രതികൂലത്തിന്റെ നടുവിലും നമ്മെ ആശ്വസിപ്പിച്ചു നമുക്ക് വിടുതൽ തരുന്ന ഒരു ദൈവം ഉണ്ട്. ആ ദൈവത്തിൽ നമ്മുക്ക് ആശ്രയിക്കാം.ആ ദൈവം അന്ത്യത്തോളം നമ്മെ വഴി നടത്തും.

Saturday 9 September 2023

"നമ്മുടെ തല ഉയർത്തുന്ന ദൈവം."

നമ്മുടെ തല ഉയർത്തുന്ന ദൈവം. ഇന്നു നമ്മൾ വിവിധ പ്രശ്നങ്ങൾ മൂലം നിന്ദിതരായിരിക്കാം. മറ്റുള്ളവരുടെ മുമ്പിൽ തല ഉയർത്തുവാൻ കഴിയാതെ ഭാരപ്പെട്ടിരിക്കുവായിരിക്കാം. ഏതു വിഷയത്തിൽ നമ്മൾ നിന്ദിതർ ആയോ അതേ വിഷയത്തിൽ അതേ സ്ഥാനത്തു നമ്മുടെ തല ഉയർത്തി ദൈവം നമ്മെ മാനിക്കും. ദൈവത്തെ സേവിക്കുവാൻ ഇറങ്ങിയിട്ട് ഇന്നുവരെ ആരുടേയും തല എല്ലാനാളും ദൈവം തല താഴ്ത്തിയിരിക്കുവാൻ അനുവദിച്ചിട്ടില്ല . ദൈവം നമ്മുടെ അവസ്ഥകൾക്ക് ഭേദം വരുത്തും. നമ്മെ തീർച്ചയായും ദൈവം മാനിക്കും.

Friday 8 September 2023

"തളർന്നു പോയവനെ താങ്ങുന്ന ദൈവം."

തളർന്നു പോയവനെ താങ്ങുന്ന ദൈവം. ദൈവത്തിനു വേണ്ടി വൻകാര്യങ്ങൾ ചെയ്ത ഏലിയ പ്രവാചകൻ ഇസബെലിന്റെ ഭീഷണിക്കു മുമ്പിൽ തളർന്നുപോയി. ദൈവദൂതൻമാർ വന്നു ഏലിയാവിനെ ബലപ്പെടുത്തി. നാമും പലവിധ പ്രശ്നങ്ങളുടെ നടുവിൽ തളർന്നു ഇരുന്നപ്പോൾ ദൈവം നമ്മെ ആശ്വസിപ്പിച്ചു . നമ്മെ ആശ്വസിപ്പിക്കാൻ ആരുമില്ലെങ്കിലും ദൈവം നമ്മെ ആശ്വസിപ്പിക്കും. ദൈവം നമ്മെ മുന്നോട്ട് താങ്ങി നടത്തും. നമ്മെ ദൈവത്തിന്റെ കൈകളിലേന്തി ആശ്വസിപ്പിക്കും. കഴിഞ്ഞ കാല ജീവിതങ്ങളിൽ നമ്മെ ആശ്വസിപ്പിച്ച ദൈവം അന്ത്യത്തോളം നമ്മോടു കൂടെയിരുന്നു നമ്മെ ആശ്വസിപ്പിച്ചു വഴി നടത്തും.

Thursday 7 September 2023

"യേശു എന്റെ കൂടെയുണ്ടെങ്കിൽ ആധിയെന്തിന്?"

യേശു എന്റെ കൂടെയുണ്ടെങ്കിൽ ആധിയെന്തിന്? ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, കഷ്ടതകൾ, പ്രതിസന്ധികൾ വരുമ്പോൾ യേശുനാഥൻ കൂടെയുണ്ടെങ്കിൽ ആധി എന്തിനു?യേശുനാഥൻ നമ്മുടെ കൂടെ ഉണ്ടെങ്കിൽ നാം ഭാരപ്പെടേണ്ട ആവശ്യമില്ല . ക്രിസ്തീയ ജീവിതത്തിൽ കഷ്ടത, പ്രതിക്കൂലങ്ങൾ, പ്രതിസന്ധികൾ എന്നിവ ഉണ്ട് എങ്കിലും അതിനെ തരണം ചെയ്യുവാൻ ദൈവം നമ്മെ സഹായിക്കും.യേശു നാഥൻ നമ്മുടെ പടകിൽ ഉണ്ടെങ്കിൽ നാം ഭയപ്പെടേണ്ട ആവശ്യമില്ല.നമ്മുടെ ജീവിതമാം പടകിനെ കർത്താവ് നയിച്ചോളും.

Wednesday 6 September 2023

"നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചം പോലെ "

"കർത്താവ് കൂടെയുള്ളപ്പോൾ ഭയം ലേശം വേണ്ടിനിയും."

കർത്താവ് കൂടെയുള്ളപ്പോൾ ഭയം ലേശം വേണ്ടിനിയും. പിതാവിന്റെ കരങ്ങൾ പിടിച്ചു സഞ്ചരിക്കുന്ന കുഞ്ഞ് ഭയപ്പെടാറുണ്ടോ? ഇല്ല.ആ കുഞ്ഞിന് ഉറപ്പുണ്ട് താൻ പിതാവിന്റെ കരങ്ങളിൽ സുരക്ഷിതൻ ആണെന്ന്. നാം ദൈവത്തിന്റെ കരങ്ങളിൽ മുറുകെ പിടിച്ചാൽ എന്തെല്ലാം പ്രതിക്കൂലങ്ങൾ നമുക്കെതിരെ വന്നാലും നാം സുരക്ഷിതൻ ആയിരിക്കും. ഏതു പ്രതികൂലത്തിന്റ നടുവിലും ഭയപ്പെടാതെ ദൈവത്തിൽ ആശ്രയിച്ചു ഉറച്ചു നിൽക്കും.

Tuesday 5 September 2023

"നിത്യതേജസ്സിൻ ഘനം ഓർക്കുമ്പോൾ ഇഹത്തിലെ കഷ്ടങ്ങൾ സാരമില്ല."

നിത്യതേജസ്സിൻ ഘനം ഓർക്കുമ്പോൾ ഇഹത്തിലെ കഷ്ടങ്ങൾ സാരമില്ല. ദൈവം നമുക്ക് ഒരുക്കി വച്ചിരിക്കുന്ന നിത്യ തേജസ്സിൻ ഘനം നാം ഓർക്കുക ആണെങ്കിൽ ഈ ലോകത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണുവാൻ നമുക്ക് കഴിയും. ക്രിസ്തു ശിഷ്യന്മാർ തങ്ങളുടെ ജീവിതത്തിൽ കൊടിയ പീഡകൾ വന്നപ്പോൾ ദൈവം ഒരുക്കി വച്ചിരിക്കുന്ന നിത്യസന്തോഷം ഓർത്തപ്പോൾ അവർക്ക് കഷ്ടങ്ങൾ സാരമില്ല എന്നു തോന്നി. പാരിൽ നാം പാർക്കുന്ന അല്പായുസ്സിൽ നേരിടുന്ന നൊടി നേരത്തേക്കുള്ള കഷ്ടങ്ങൾ നിത്യ സന്തോഷം ഓർക്കുമ്പോൾ സാരമില്ല എന്നു ചിന്തിക്കുവാൻ നമുക്ക് സാധിക്കും

Monday 4 September 2023

"കരുതുന്ന ദൈവം ഉള്ളപ്പോൾ നാം കലങ്ങുന്നതെന്തിന്?"

കരുതുന്ന ദൈവം ഉള്ളപ്പോൾ നാം കലങ്ങുന്നതെന്തിന്? പലപ്പോഴും പല വിഷയങ്ങൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നമ്മുടെ ഉള്ളം കലങ്ങാറുണ്ട്. അപ്പോൾ നാം നമ്മുടെ വിഷയങ്ങളെ വലുതായി കാണുന്നത് കൊണ്ടാണ് നാം കലങ്ങുന്നത്. നാം നേരിടുന്ന വിഷയങ്ങൾ പരിഹരിക്കാൻ നമുക്കൊരു ദൈവം ഉണ്ടെന്നുള്ള വിശ്വാസം ഉണ്ടെങ്കിൽ നാം നമ്മുടെ വിഷയങ്ങളുടെ മുമ്പിൽ കുലുങ്ങിപോകത്തില്ല. ദൈവത്തിൽ ആശ്രയിക്കുക നമ്മുടെ ഏതു വിഷയവും പരിഹരിക്കാൻ ദൈവം ഉള്ളപ്പോൾ നാം എന്തിന് കലങ്ങണം

Sunday 3 September 2023

"നിന്റെ ദൈവം എന്റെ ദൈവം."

നിന്റെ ദൈവം എന്റെ ദൈവം. രൂത്ത് തന്റെ അമ്മാവിയമ്മയോട് പറയുന്ന വാചകം ആണിത് . രൂത്തിന്റെ ഭർത്താവ് മരിച്ചതിനെ തുടർന്ന് തന്റെ അമ്മാവിയമ്മയോട് പറയുന്ന വാചകം ആണ്. രൂത്ത് തന്റെ അമ്മാവിയമ്മയായ നവോമിയിൽ ജീവനുള്ള ദൈവത്തെ കണ്ടത്തി. തന്റെ മരുമകൾക്ക് ജീവനുള്ള ദൈവത്തെ കാണിച്ചുകൊടുക്കാൻ നവോമി ഒരു മാതൃക ആയിരുന്നു. കർത്താവിനെ അറിയാത്തവർക്ക് കർത്താവിനെ അറിയുവാൻ നാമൊരു മാതൃക ആയിത്തീരണം. നമ്മുടെ ജീവിതം, സംസാരം, പ്രവർത്തി എന്നിവ മറ്റുള്ളവരെ കർത്താവിനെ അറിയുവാൻ ഒരു മുഖാന്തരം ആക്കുവാൻ നാം ശ്രമിച്ചാൽ. അനേകർ ജീവിക്കുന്ന ദൈവത്തെ രുചിച്ചു അറിയുവാൻ ഇടയായി തീരും.

Saturday 2 September 2023

"നിന്ദയെ മാനപാത്രമാക്കി മാറ്റുന്ന ദൈവം "

നിന്ദയെ മാനപാത്രമാക്കി മാറ്റുന്ന ദൈവം. ബൈബിളിൽ അനേകരുടെ നിന്ദയെ ദൈവം മാനമാക്കി മാറ്റി. ഹന്നായുടെ നിന്ദയെ ദൈവം മാനമാക്കി മാറ്റി. യബ്ബേസിന്റെ നിന്ദയെ ദൈവം തുടച്ചു മാറ്റി. നമ്മുടെ ജീവിതത്തിൽ നിന്ദകൾ വരാം അവയെ മനപാത്രമാക്കി ദൈവം മാറ്റും. അതിനു നമ്മുടെ പ്രാർത്ഥന അനിവാര്യം ആണ്.

Friday 1 September 2023

"ദൈവത്തിന്റെ കോപം ക്ഷണനേരത്തേയ്ക്കെ ഉള്ളു."

"സകല പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതുമ്പോൾ ഇറങ്ങി വരുന്ന ദൈവം."

സകല പ്രതീക്ഷകളും അസ്തമിച്ചു എന്നു കരുതുമ്പോൾ ഇറങ്ങി വരുന്ന ദൈവം. നമ്മുടെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു എന്നു നാം കരുതുന്ന വേളയിൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. ഇനി ഒരു സാധ്യതയും ജീവിതത്തിൽ ഇല്ല, ഇനി ഒരു വിടുതലും ജീവിതത്തിൽ ഇല്ല എന്നു നമ്മൾ കരുതുമ്പോൾ ആണ് ദൈവം നമുക്കു വേണ്ടി ഇറങ്ങി വരുന്നത്. ദൈവം നമ്മുടെ വിശ്വാസത്തെ പരിശോധിക്കുക ആണ് ചെയ്യുന്നത്.ജീവിതത്തിലെ പ്രതികൂലത്തിന്റെ അവസാന നിമിഷം ആയിരിക്കും ദൈവം നമുക്ക് വേണ്ടി ചിലപ്പോൾ ഇറങ്ങി വരിക. മീൻപിടിത്തത്തിൽ അഗ്രഗണ്യനായ പത്രോസ് ഒരു രാത്രി മുഴുവൻ അധ്വാനിച്ചു ഒന്നും കിട്ടിയില്ല. അവസാനം നിരാശയോടെ മടങ്ങുവാൻ ഇരിക്കുമ്പോൾ ആണ് യേശുനാഥൻ വന്നു പത്രോസിന്റെ പടകിനെ നിറച്ചത്.

"ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല."

ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ നന്മ ഭവിക്കുന്നത് മാത്രമല്ല തിന്മ ഭവിക്കുന്നതും ദൈവത്തിനു അറിയാം...