Agape

Thursday 31 August 2023

"ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട് "

"നീതിമാൻ പന പോലെ തഴയ്ക്കും "

"ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ."

ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ. ബൈബിളിൽ ഹൃദയ നുറുക്കത്തോടെ ദൈവത്തോട് പ്രാർത്ഥിച്ച അനേകരെ നമുക്കു കാണാം. ഹൃദയ നുറുക്കത്തോടെ പ്രാർത്ഥിച്ച ഓരോരുത്തരുടെയും വിഷയങ്ങൾക്ക് ദൈവം മറുപടി നൽകി. ഹന്നാ, യബ്ബേസ്, തുടങ്ങിയവർ ഹൃദയ നുറുക്കത്തോടെ ദൈവസന്നിധിയിൽ അടുത്ത് ചെന്നപ്പോൾ ദൈവം അവരുടെ പ്രാർത്ഥന കേട്ടു മറുപടി നൽകി. നാം പല വിധ വിഷയങ്ങളിൽ ഭാരത്തോടെ ദൈവസന്നിധിയിൽ ഹൃദയ നുറുക്കത്തോടെ പ്രാർത്ഥിക്കുവാണെങ്കിൽ ദൈവം നമ്മുടെ പ്രാർത്ഥന കേട്ട് മറുപടി അയക്കും.

Wednesday 30 August 2023

"പ്രതിക്കൂലങ്ങളിൽ തളരാതെ "

പ്രതിക്കൂലങ്ങളിൽ തളരാതെ. ജീവിതത്തിൽ പ്രതിക്കൂലങ്ങളിൽ കൂടി കടന്നു പോകാത്തവരായി ആരും തന്നെ ഇല്ല. പക്ഷെ പ്രതിക്കൂലങ്ങൾ വരുമ്പോൾ ആരെ ആശ്രയിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും പ്രതികൂലത്തിൽ നിന്നുള്ള വിടുതൽ. നമ്മുടെ ആശ്രയം ദൈവത്തിൽ ആണെങ്കിൽ ദൈവം തീർച്ചയായും നമ്മെ പ്രതികൂലത്തിന്റെ നടുവിൽ നിന്നു വിടുവിക്കും. എത്ര വലിയ പ്രതികൂലം ആണെങ്കിലും നമ്മുടെ വിശ്വാസം ദൈവത്തിൽ അടിയുറച്ചതാണെങ്കിൽ ദൈവം നമ്മെ വിടുവിക്കും. അഗ്നിയിൽ വീണ എബ്രായ ബാലന്മാരെ വിടുവിച്ച ദൈവത്തെ ആണ് നാം സേവിക്കുന്നത്.

Tuesday 29 August 2023

"യഹോവയുടെ ദൂതൻ തന്റെ ഭക്തന്മാരുടെ ചുറ്റും പാളയം ഇറങ്ങി അവരെ വിടുവിക്കുന്നു."

യഹോവയുടെ ദൂതൻ തന്റെ ഭക്തന്മാരുടെ ചുറ്റും പാളയം ഇറങ്ങി അവരെ വിടുവിക്കുന്നു. പത്രോസ് കാരാഗ്രഹത്തിൽ കിടന്നപ്പോൾ യഹോവയുടെ ദൂതൻ കാരാഗ്രഹത്തിൽ ഇറങ്ങി വന്നു പത്രോസിനെ വിടുവിച്ചു . സിംഹ കൂട്ടിൽ വീണ ദാനിയേലിനെ സിംഹങ്ങളുടെ വായടപ്പിച്ചു ദൈവ ദൂതൻ ദാനിയേലിനെ വിടുവിച്ചു .ഇന്നും ദൈവത്തിന്റെ ദൂതൻ എത്രയോ ആപത്ത് അനർത്ഥങ്ങളിൽ നിന്നു നമ്മെ വിടുവിക്കുന്നു . ദൈവ ഭക്തനായി നാം ജീവിച്ചാൽ നമുക്ക് നേരെ ശത്രു അയക്കുന്ന അനർത്ഥങ്ങളിൽ നിന്ന് ദൈവ ദൂതന്മാർ നമ്മെ ഇന്നും വിടുവിക്കും.

Monday 28 August 2023

"സകലതും നന്മക്കായി മാറ്റുന്ന ദൈവം "

സകലതും നമ്മയ്ക്കായി മാറ്റുന്ന ദൈവം. ഇന്നു ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ നാളെ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾ ആയി മാറും. പൊട്ടകുഴിയിൽ കിടന്ന യോസേഫ് പലവിധ പ്രതിസന്ധികളിൽ കൂടി കടന്നു പോയെങ്കിലും പിന്നെത്തേതിൽ ദൈവം മിസ്രയമിലെ രണ്ടാമനായി യോസെഫിനെ മാറ്റി. ഇന്നു പ്രതിസന്ധികളിൽ കൂടി കടന്നുപോകുവാണെങ്കിൽ നാളെ ഒരു ജയത്തിന്റ ദിവസം ഉണ്ട്. എത്രത്തോളം കഷ്ടത അനുഭവിക്കുന്നോ അത്രത്തോളം നന്മ ദൈവം ജീവിതത്തിൽ പകരും.ഇന്നു നേരിടുന്ന കഷ്ടത നാളത്തെ അനുഗ്രഹത്തിന്റ താക്കോൽ ആണ്.

Sunday 27 August 2023

"Cast your burden upon Jehova "

Cast your burden upon Jehovah. Cast all our thoughts on God because God cares for us. There is a God who cares for us. We have a God who knows our needs and sends us deliverance. Whatever our burden may be, God will take care of it. If you don't rely on humans and rely on God, God will send you an answer in due time. God does not allow the righteous to be shaken.

"നിന്റെ ഭാരം യഹോവയുടെമേൽ വച്ചു കൊൾക "

നിന്റെ ഭാരം യഹോവയുടെമേൽ വച്ചു കൊൾക. ദൈവം നമുക്കായി കരുതുന്നതാകയാൽ നമ്മുടെ സകല ചിന്തകുലവും ദൈവത്തിൽ ഇട്ടുകൊൾക. നമുക്കു വേണ്ടി കരുതുന്ന ഒരു ദൈവം ഉണ്ട്. നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു വിടുതൽ അയക്കുന്ന ഒരു ദൈവം നമുക്ക് ഉണ്ട്. നമ്മുടെ ഭാരം ഏതുവിഷയവും ആയികൊള്ളട്ടെ ദൈവം അതിനു പരിഹാരം വരുത്തും. മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം തക്ക സമയത്തു മറുപടി അയച്ചു വിടുവിക്കും. നീതിമാൻ കുലുങ്ങി പോകുവാൻ ദൈവം സമ്മതിക്കുക ഇല്ല.

"Jehovah didn't build the house "

If Jehovah did not build the house. The psalmist says that if God does not build our house, whatever we do is in vain. If God builds our house, there will be peace and quiet. Let Jesus Christ be the Lord of our home. But God's joy will be upon our lives.

"യഹോവ വീടു പണിയാതിരുന്നാൽ "

യഹോവ വീടു പണിയാതിരുന്നാൽ. നമ്മുടെ ഭവനം ദൈവം പണിതില്ലെങ്കിൽ നാം എന്തൊക്കെ ചെയ്താലും അതെല്ലാം വെറുതെയാണ് എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്.നമ്മുടെ ഭവനം ദൈവം പണിയുവാണെങ്കിൽ അവിടെ സ്വസ്ഥതയും സമാധാനവും ഉണ്ടാകും . നമ്മുടെ ഭവനത്തിന്റ നാഥൻ യേശുക്രിസ്തു ആയിരിക്കട്ടെ.എന്നാൽ ദൈവീക സന്തോഷം നമ്മുടെ ജീവിതത്തിന്മേൽ ഉണ്ടായിരിക്കും .

Friday 25 August 2023

"യാചന നൽകുന്ന ദൈവം "

യാചന നൽകുന്ന ദൈവം. പരമാർത്ഥ ഹൃദയത്തോടെ ദൈവത്തോടെ യാചിച്ചാൽ ദൈവം നമ്മുടെ യാചനയ്ക്ക് മറുപടി നൽകും. ബൈബിളിൽ ഇപ്രകാരം പറയുന്നു യാചിപ്പിൻ എന്നാൽ നിങ്ങൾക്ക് ലഭിക്കും. നമ്മൾ നമ്മുടെ മറുപടി ലഭിക്കാത്ത വിഷയങ്ങൾ ദൈവത്തോട് യാചിച്ചാൽ ദൈവം ഉത്തരം അരുളും. ഒരു പിതാവിനോട് തന്റെ മകൻ തന്റെ ആവശ്യം നിറവേറാൻ യാചിച്ചാൽ ഭൂമിയിലെ പിതാക്കന്മാർ അതു സാധിപ്പിച്ചു നൽകുമെങ്കിൽ സ്വർഗ്ഗത്തിലെ പിതാവ് എത്ര അധികം നമ്മുടെ കാര്യങ്ങൾ സാധിപ്പിച്ചു നൽകും.

Thursday 24 August 2023

"മുള്ളുകൾകിടയിലെ റോസാപ്പൂവ് "

"പരിപാവനമായ ജീവിതം "

"ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിക്ക."

ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിക്ക. നാം ഭൂമിയിൽ ജീവിക്കുമ്പോൾ നമ്മുടെ സ്വന്ത ഇഷ്ടപ്രകാരം നാം ജീവിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. ദൈവം നമ്മെ കുറിച്ചു ആഗ്രഹിക്കുന്ന പ്രകാരം ജീവിക്കുന്നത് കാണുവാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്.നാം ദൈവം പറയുന്ന പ്രകാരം ആണ് ജീവിക്കുന്നത് എങ്കിൽ തീർച്ചയായും നമുക്ക് ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിക്കുവാൻ സാധിക്കും. ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരുന്നാൽ നാം ദൈവത്തിന്റെ സംരക്ഷണത്തിൻ കീഴിൽ ആയിരിക്കും. ദൈവത്തിന്റെ സംരക്ഷണത്തിൽ ആണ് നാം എങ്കിൽ ദൈവം നമ്മെ അനുദിനം വഴി നടത്തും. ഇപ്പോൾ നാം പ്രതിസന്ധികളിൽ കൂടിയാണ് കടന്നു പോകുന്നത് എങ്കിലും ദൈവം നമ്മെ മാനിച്ചു ഉയിർത്തുന്ന ഒരു ദിവസം ഉണ്ട്.

Wednesday 23 August 2023

"ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിക്കുക."

ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിക്കുക. ചില വിഷയങ്ങൾ നാം പ്രാർത്ഥിക്കുമ്പോൾ അതു നടക്കുവാൻ യാതൊരു സാധ്യതയും ഇല്ലായിരിക്കാം. പക്ഷേ വിശ്വാസത്തോടെ നാം പ്രാർത്ഥിക്കുമ്പോൾ ദൈവം നടക്കാൻ സാധ്യത ഇല്ലാത്ത വിഷയങ്ങൾ സാധ്യമാക്കി തരും. പത്രോസ് കാരാഗ്രഹത്തിൽ കിടക്കുമ്പോൾ പടയാളികൾ ചുറ്റുമുണ്ട്.കാരാഗ്രഹത്തിൽ നിന്നു പുറത്തു വരുവാൻ യാതൊരു സാധ്യതയും ഇല്ല. സഭ ശ്രദ്ധയോടെ പത്രോസിനുവേണ്ടി പ്രാർത്ഥിച്ചു. ദൈവ ദൂതൻ കാരാഗ്രഹത്തിൽ ഇറങ്ങി പത്രോസിനെ വിടുവിച്ചു. ഇപ്പോൾ ഒരു സാധ്യതയും നമ്മുടെ പ്രാർത്ഥനാ വിഷയത്തിന്മേൽ ഇല്ലായിരിക്കാം. വിശ്വാസത്തോടെ നാം പ്രാർത്ഥിച്ചാൽ ദൈവം വിടുതൽ അയക്കും.

Tuesday 22 August 2023

"പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ ദൈവീക പദ്ധതി വെളിപ്പെട്ടു വരുന്നു."

പ്രതീക്ഷകൾ നഷ്ടപെടുമ്പോൾ ദൈവീക പദ്ധതി വെളിപ്പെട്ടു വരുന്നു. ഏലിയാവിന്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ടപ്പോൾ ദൈവദൂതൻ ഇറങ്ങി വന്നു ഏലിയാവിനെ കുറിച്ചുള്ള ദൈവീക പദ്ധതി വെളിപ്പെടുത്തി സാരഫാത്തിലേക്കു അയക്കുന്നു. നമ്മുടെ ജീവിതത്തിലും പ്രതീക്ഷകൾ അസ്തമിച്ചു ഇനി എന്തു ചെയ്യണം എന്നറിയാതെ നിരാശപെട്ടു കഴിയുമ്പോൾ ദൈവം നമ്മെ ബലപെടുത്തി മുമ്പോട്ട് നയിക്കും .സകല പ്രതീക്ഷകളും നഷ്ടപെട്ട് മരണം മാത്രം മതിയെന്ന് കരുതി നിരാശപെട്ടു തന്റെ ജീവനെ എടുക്കാൻ ദൈവത്തോട് അപേക്ഷിച്ച ഏലിയാ പ്രവാചകനെ കൊണ്ടു വീണ്ടും ദൈവീക പ്രവർത്തികൾ ദൈവം ചെയ്യിപ്പിച്ചു എങ്കിൽ നമ്മുടെ മുമ്പിലും ഇനി ഒരു പ്രതീക്ഷയ്ക്കും സ്ഥാനമില്ല എന്നു കരുതി നാം നിരാശപെട്ടു കഴിയുമ്പോൾ ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങും .

Monday 21 August 2023

"ദൈവത്താൽ കഴിയാത്തതായി ഒരു കാര്യവുമില്ല."

ദൈവത്താൽ കഴിയാത്തതായി ഒരു കാര്യവുമില്ല. യേശു കർത്താവ് ഭൂമിയിൽ ആയിരുന്നപ്പോൾ രോഗികളെ സൗഖ്യമാക്കി, ഭൂതങ്ങളെ പുറത്താക്കി, മനം തകർന്നവരെ ആശ്വസിപ്പിച്ചു . യേശുക്രിസ്തു ഇന്നും നമ്മുടെ രോഗങ്ങളെ സൗഖ്യമാക്കും. നമ്മുക്ക് സാധിക്കാത്ത വിഷയങ്ങൾ ദൈവം സാധ്യമാക്കി തരും. ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടണമെങ്കിൽ നാമും ദൈവവുമായി വ്യക്തിപരമായി ബന്ധം ഉണ്ടായിരിക്കണം. ദൈവത്തിൽ ആശ്രയിക്കുന്ന തന്റെ മക്കൾക്ക് വേണ്ടി ദൈവം ഇറങ്ങി വരും.തന്റെ മക്കൾക്ക് വേണ്ടി ചെങ്കടലിൽ ഇറങ്ങി വന്ന ദൈവത്തിന്റെ മുമ്പിൽ നമ്മുടെ പ്രശ്ന സങ്കീർണമായ വിഷയങ്ങൾ പരിഹരിക്കുക ഒരു വിഷയമേ അല്ല .ബൈബിൾ ആകമാനം പരിശോധിക്കുമ്പോൾ ദൈവം തന്റെ മക്കൾക്ക് വേണ്ടി ചെയ്ത അത്ഭുതങ്ങൾ വർണ്ണിപ്പാൻ സാധ്യമല്ല. ആ ദൈവത്തിന് ഇന്നും നമ്മുടെ വിഷയങ്ങൾ പരിഹരിക്കുക നിസ്സാരമാണ്. ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചാൽ പർവത സമാനമായ നമ്മുടെ വിഷയങ്ങൾ ദൈവം പരിഹരിക്കും.

Sunday 20 August 2023

"ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ ."

ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ . ബൈബിളിൽ ഇപ്രകാരം പറയുന്നു ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ. നാം ഹൃദയ നുറുക്കത്തോടെ നമ്മുടെ വിഷയങ്ങൾ ദൈവസന്നിധിയിൽ പ്രാർത്ഥിച്ചാൽ ദൈവം തക്ക സയത്തു മറുപടി തന്നു നമ്മെ മാനിക്കും. ചിലപ്പോൾ നമ്മെ സഹായിക്കാൻ ആരുമില്ലായിരിക്കാം പക്ഷെ ദൈവം അവിടെ നമുക്ക് വേണ്ടി ഇറങ്ങി വന്നു പ്രവർത്തിക്കും. മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്.മനുഷ്യരിൽ ആശ്രയിച്ചു നാം നിരാശപെട്ടു പോകാതെ നമ്മുടെ ആശ്രയം ദൈവത്തിങ്കൽ ആയിരിക്കട്ടെ. ദൈവം നമ്മുടെ ഹൃദയ നുറുക്കത്തോടെയുള്ള പ്രാർത്ഥനകൾക്ക് മറുപടി അയക്കും.Jehovah is near to the broken hearted.

Saturday 19 August 2023

"സൗമ്യതയും താഴ്മയും."

സൗമ്യതയും താഴ്മയും. യേശുക്രിസ്തു തനിക്കുണ്ടായിരുന്ന രണ്ടു സവിശേഷ സ്വഭാവങ്ങൾ എടുത്തു പറയുക ഉണ്ടായി. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ എന്ന് യേശുക്രിസ്തു പറയുക ഉണ്ടായി. സൗമ്യതയും താഴ്മയും ദൈവീക സ്വഭാവ സവിശേഷതകൾ ആണ്. നമ്മിൽ സൗമ്യതയും താഴ്മയും വന്നു കഴിഞ്ഞാൽ നാം അഹങ്കരിക്കുകയോ നിഗളിക്കുകയോ ചെയ്യുക ഇല്ല.അഹങ്കാരവും നിഗളവും ദൈവം ഇഷ്ടപെടുന്ന സ്വഭാവ സവിശേഷതകൾ അല്ല. ആകയാൽ കർത്താവ് പിന്തുടർന്ന താഴ്മയുടെയും സൗമ്യതയുടെയും പാത നമുക്കും പിന്തുടരാം.

Thursday 17 August 2023

"കുനിഞ്ഞിരിക്കുന്നവനെ നിവർത്തുന്ന ദൈവം."

കുനിഞ്ഞിരിക്കുന്നവനെ നിവർത്തുന്ന ദൈവം. ക്രിസ്തീയ ജീവിതത്തിൽ നിന്ദകളും ദുഷികളും പരിഹാസങ്ങളും ഒക്കെ ഏൽക്കേണ്ടി വരും. ആ സാഹചര്യത്തിൽ മറ്റുള്ളവരുടെ മുഖത്ത് വരെ നോക്കുവാൻ കഴിയാതെ നാം പ്രയാസപ്പെടേണ്ടി വരും. എല്ലാകാലവും ദൈവം നമ്മെ കുനിഞ്ഞിരിക്കുവാൻ ഇടവരുത്തുകയില്ല. നമ്മുടെ ശിരസ്സിനെ ഒരു ദിവസം ഉയിർത്തുന്ന ദൈവം ഉണ്ട്.

"തലമുറ തലമുറയായി സങ്കേതം ആയിരിക്കുന്ന ദൈവം."

തലമുറ തലമുറയായി സങ്കേതം ആയിരിക്കുന്ന ദൈവം. ആദിമ പിതാവ് ആയ ആദാമിന്റെ കാലഘട്ടത്തിൽ ദൈവം നേരിട്ട് ഭൂമിയിൽ ഇറങ്ങി വന്നു സംസാരിച്ചു പോന്നു. പിന്നീട് ദൈവ ദൂതന്മാരിൽ കൂടിയും ദർശനങ്ങളിലും സ്വപ്നങ്ങളിൽ കൂടിയും ദൈവം സംസാരിച്ചു പോന്നു. അതിനു ശേഷം ന്യായാധിപൻമാരിൽ കൂടി, പ്രവാചകന്മാരിൽ കൂടി ദൈവം സംസാരിച്ചു പോന്നു. ഇന്നും ദൈവം നമ്മളോട് ദൈവവചനത്തിൽ കൂടി സംസാരിച്ചു കൊണ്ടിരിക്കുന്നു. പൂർവ്വ പിതാക്കന്മാർ ആശ്രയിച്ച ദൈവം ഇന്നും തലമുറ തലമുറയായി നമ്മുടെ സങ്കേതം ആയിരിക്കുന്നു. ദൈവത്തിൽ ആശ്രയിച്ച പൂർവ്വ പിതാക്കന്മാരെ സ്നേഹിച്ച ദൈവം ഇന്നും നാം ദൈവത്തിൽ ആശ്രയിച്ചാൽ നമ്മുടെ സങ്കേതം തന്നെയാണ്. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്നവരെ ദൈവം ഒരു നാളും കൈവിടുകയില്ല ഉപേക്ഷിച്ചിക്കുകയും ഇല്ല.

Tuesday 15 August 2023

"തളർന്നു പോകരുതേ."

തളർന്നു പോകരുതേ. ജീവിതത്തിന്റെ പ്രതിസന്ധിയിൽ തളർന്നു പോകരുത്. തളർന്നു പോകുന്നവരെ താങ്ങുവാൻ യേശുനാഥൻ ഉണ്ട്. ക്രിസ്തീയ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും സാധാരണം ആണ്. ഒന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തീയ സഭ പീഡകളിൽ കൂടി കടന്നുപോകുവാണ്. പീഡകൾ വർധിക്കും തോറും ക്രിസ്തീയ സഭ എണ്ണത്തിൽ പെരുകുകയാണ്. ആകയാൽ നാം യേശുക്രിസ്തു മുഖാന്തരം എന്തെങ്കിലും പീഡകൾ സഹിച്ചാൽ അതിനു സ്വർഗ്ഗത്തിൽ നമ്മുക്ക് പ്രതിഫലം ഉണ്ട്. പ്രതിക്കൂലങ്ങളെ കണ്ടു തളർന്നു പോകാതെ ദൈവത്തിൽ പ്രത്യാശ വയ്ക്കുക. ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും.

"സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രർ ആക്കി."

bസ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രർ ആക്കി. പാപത്തിന് അധീനരായിരുന്ന നമ്മെ യേശുക്രിസ്തു തന്റെ കാൽവരി ക്രൂശിലെ പരമ യാഗത്താൽ പാപത്തിൽ നിന്നും നമ്മെ സ്വതന്ത്രർ ആക്കി. ഇനി നാം പാപത്തിന് അധീനരല്ല. കർത്താവ് കാൽവറി ക്രൂശിൽ യാഗമായി തീർന്നത് നമ്മുടെ പാപ പരിഹാരത്തിനായിട്ട് ആണ്. അതോടെ നാം പാപത്തിൽ നിന്നു സ്വതന്ത്രർ ആയി. പാപത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചിട്ട് നാം വീണ്ടും പാപത്തിൽ ജീവിക്കരുത് എന്നാണ് കർത്താവ് നമ്മെ കുറിച്ചു ആഗ്രഹിക്കുന്നത്.പാപത്തിന് ഇനി നമ്മിൽ കർത്തൃത്വം വഹിക്കാൻ നാം ഇടം കൊടുക്കരുത്.

Saturday 12 August 2023

"നാം കുശവന്റെ കൈയിലെ മണ്ണ്."

നാം കുശവന്റെ കൈയിലെ മണ്ണ്. ദൈവത്തിന്റെ കൈയിലെ മണ്ണാണ് നാം. ദൈവം ആദമിനെ മണ്ണു കൊണ്ടാണ് സൃഷ്ടിച്ചത്. ദൈവത്തിന്റെ ഇഷ്ടപ്രകാരം ദൈവം നമ്മെ മെനെഞ്ഞെടുക്കുന്നു. ദൈവത്തിന്റെ സൃഷ്ടിപ്പിൽ നാം സംതൃപ്തരായിരിക്കണം. സൗന്ദര്യം കുറഞ്ഞാലും, വൈകല്യങ്ങൾ വന്നാലും, രോഗങ്ങൾ ബാധിച്ചാലും നിരാശപെട്ടു പോകരുത് .അന്ത്യം വരെ നമ്മെ നടത്തുവാൻ ദൈവം ശക്തനാണ്.സൃഷ്ടിതാവിന് നമ്മെ സൃഷ്ടിച്ചതിൽ ഒരു ഉദ്ദേശം ഉണ്ട്. അതു പൂർത്തീകരിച്ചു സൃഷ്ടിതാവിന്റെ അടുക്കൽ മടങ്ങി ചെല്ലുക ആണ് നമ്മുടെ ലക്ഷ്യം.

"God who comforts the broken heart"

God who comforts the broken heart. We may feel a heavy heart burden when any of the challenges, crises, hardships, diseases, mental burdens, financial difficulties, separation of loved ones come in our life. Trust in God when your heart is heavy. God can comfort a broken heart. No person in the world can fully carry the burdens of our hearts. Only God can give us complete comfort.

Friday 11 August 2023

"തകരുമെൻ ഹൃദയത്തിന് ആശ്വാസം നൽകുന്ന ദൈവം."

തകരുമെൻ ഹൃദയത്തിന് ആശ്വാസം നൽകുന്ന ദൈവം. ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, പ്രതിസന്ധികൾ, കഷ്ടതകൾ,രോഗങ്ങൾ,മാനസിക ഭാരങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഉറ്റവരുടെ വേർപാട് എന്നിവയിൽ ഏതെങ്കിലും ഒക്കെ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നമുക്ക് വല്ലാത്ത ഹൃദയ ഭാരം അനുഭവപ്പെട്ടേക്കാം . ഹൃദയ ഭാരം വർധിക്കുമ്പോൾ ദൈവത്തിൽ ആശ്രയം വയ്ക്കുക. ദൈവം തകർന്നിരിക്കുന്ന ഹൃദയത്തിന് ആശ്വാസം പകരും.ലോകത്തിൽ ഒരു വ്യക്തിക്കും നമ്മുടെ ഹൃദയഭാരങ്ങളെ പരിപൂർണമായി വഹിപ്പാൻ കഴിയില്ല. ദൈവത്തിനു മാത്രമേ പരിപൂർണ ആശ്വാസം നമുക്ക് നൽകുവാൻ സാധിക്കു.

Thursday 10 August 2023

"ഏകാന്തതയുടെ നടുവിലും ഇറങ്ങി വരുന്ന ദൈവസാന്നിധ്യം."

ഏകാന്തതയുടെ നടുവിലും ഇറങ്ങി വരുന്ന ദൈവസാന്നിധ്യം. നമ്മുടെ ജീവിതത്തിൽ ഏകാന്തതകൾ കടന്നു വരാം. ആരും കൂടെയിരിക്കാനോ ഒരു ആശ്വാസ വാക്ക് പറയുവാൻ പോലും ആരുമില്ലാതിരിക്കുമ്പോൾ. നമ്മുടെ നോട്ടം ദൈവത്തിങ്കലാകട്ടെ.ദൈവത്തിന്റെ സാന്നിധ്യം നമ്മിൽ വ്യാപരിച്ചാൽ ഏകാന്തതകൾ, ഒറ്റപെടലുകൾ ഒക്കെ മാറി ദൈവീക സമാധാനം നമ്മിൽ വ്യാപരിക്കും. നിരാശപെട്ടു കഴിഞ്ഞ ഏലിയാ പ്രവാചകനെ തട്ടിയുണർത്തിയ ദൈവദൂതൻ പിന്നെയും മുന്നോട്ടു യാത്ര ഉണ്ടന്നു അരുളി ചെയ്തതുപോൽ. ഇനിയും നമുക്ക് മുന്നോട്ട് യാത്ര ഉണ്ട്. നമ്മിൽ കൂടി ഇനിയും അനവധി പ്രവർത്തികൾ ദൈവത്തിന് ചെയ്തു തീർപ്പാനുണ്ട്. തളർന്നിരിക്കാതെ ദൈവത്തിൽ ആശ്രയം വയ്ക്കുക.

Wednesday 9 August 2023

"ദൈവം കരുതുന്ന വിധങ്ങൾ ഓർത്താൽ എങ്ങനെ സ്തുതിക്കാതിരിക്കും".

ദൈവം കരുതുന്ന വിധങ്ങൾ ഓർത്താൽ എങ്ങനെ സ്തുതിക്കാതിരിക്കും. ദൈവം നമ്മെ ഓരോ ദിവസവും വഴി നടത്തുന്നത് ഓർത്താൽ എങ്ങനെ സ്തുതികാതിരിക്കാൻ സാധിക്കും. ഇന്നു എത്രയോ ആപത്തു അനർത്ഥങ്ങളിൽ നിന്ന് ദൈവം നമ്മെ വിടുവിച്ചു.നമുക്ക് വേണ്ടുന്ന ഭക്ഷണം, വസ്ത്രം, തല ചായ്ക്കാൻ ഒരിടം ഇവയെല്ലാം ദൈവം തന്നു സഹായിച്ചു. നാം ചോദിക്കാത്ത നന്മകൾ കൂടി നൽകി ദൈവം നമ്മെ വഴി നടത്തി. നാം നമ്മുടെ ജീവിതം പിറകിലോട്ട് നോക്കിയാൽ പഴയ അവസ്ഥയിൽ നിന്നു ദൈവം നമ്മെ എത്ര മാത്രം ഉയിർത്തി. ദൈവത്തിന്റെ കരുതലിനു നന്ദി അർപ്പിച്ചു കൊണ്ട് ജീവിതം ക്രിസ്തുവിൽ തുടരാം.

Tuesday 8 August 2023

"യഹോവയുടെ നാമം ബലമുള്ള ഗോപുരം ."

യഹോവയുടെ നാമം ബലമുള്ള ഗോപുരം . യഹോവയുടെ നാമം ബലമുള്ള ഗോപുരം നീതിമാൻ അതിലേക്ക് ഓടിച്ചെന്നു അഭയം പ്രാപിക്കും. നാം ഓരോ പ്രതിസന്ധി ഘട്ടങ്ങളിൽ അകപ്പെടുമ്പോൾ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുക. നമ്മുടെ സങ്കേതമാകുന്ന ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുമ്പോൾ നാം ദൈവത്തിന്റെ ബലമുള്ള ഗോപുരത്തിനു കീഴിൽ അഭയം പ്രാപിക്കുകയാണ് ചെയ്യുന്നത്.ശത്രുവിനു നമ്മെ പിന്നെ തൊടുവാൻ സാധ്യമല്ല.

Monday 7 August 2023

"യേശുക്രിസ്തുവിന്റെ അളവില്ലാ സ്നേഹം."

യേശുക്രിസ്തുവിന്റെ അളവില്ലാ സ്നേഹം. യേശുക്രിസ്തു കാൽവരി ക്രൂശിൽ കിടന്നപ്പോഴും ഇന്നു പിതാവിന്റെ വലതു ഭാഗത്തു ഇരിക്കുമ്പോഴും നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നു. പ്രിയ ദൈവപൈതലേ നമ്മുടെ പാപങ്ങൾക്കായി യേശുക്രിസ്തു ഒരിക്കലായി മരിച്ചു ഉയിർക്കപ്പെട്ടു. ഇന്നും നാം പാപം ചെയ്യുമ്പോൾ യേശുക്രിസ്തു നമുക്ക് വേണ്ടി പിതാവിന്റെ സന്നിധിയിൽ മധ്യസ്ഥത അണയ്ക്കുവാണ്.നാം വീണ്ടും വീണ്ടും പാപം ചെയ്തു യേശുക്രിസ്തുവിനെ ദുഃഖപ്പിക്കാതെ പാപത്തെ വെടിഞ്ഞു ജീവിക്കാം .ഇനി യേശുക്രിസ്തു രാജാധി രാജാവായി നമ്മെ ചേർക്കാൻ വരുമ്പോൾ ആ സുദിനത്തിനായി നമുക്ക് കാത്തിരിക്കാം.

"Our hope is not shattered."

Our hope is not shattered. We all have hope in life. The hope for a Christian is that Jesus Christ will come to join us tomorrow if not today. My sufferings on this earth will be changed. Or I may die in Christ and go into the presence of God. This hope is our lasting hope. One day we will reach a land where there is no pain, sorrow and crying. Let's prepare for that hope.

Sunday 6 August 2023

"നമ്മുടെ പ്രത്യാശക്കോ ഭംഗം വരുന്നില്ല."

നമ്മുടെ പ്രത്യാശക്കോ ഭംഗം വരുന്നില്ല. ജീവിതത്തിൽ നമുക്കെല്ലാം പ്രത്യാശ ഉണ്ട്. ഒരു ക്രിസ്ഥാനിയെ സംബന്ധിച്ചിടത്തോളം ഉള്ള പ്രത്യാശ യേശുക്രിസ്തു ഇന്നല്ലെങ്കിൽ നാളെ നമ്മെ ചേർപ്പാൻ വരും. എന്റെ ഈ ഭൂമിയിലെ കഷ്ടതകൾ മാറും. അല്ലെങ്കിൽ ഞാൻ ക്രിസ്തുവിൽ മരിച്ചു ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും. ഈ പ്രത്യാശ നിലനിൽക്കുന്ന നമ്മുടെ പ്രത്യാശയാണ്.കഷ്ടവും ദുഃഖവും മുറവിളിയും ഇല്ലാത്ത നാട്ടിൽ നാം ഒരു ദിവസം ചെന്നുചേരും. ആ പ്രത്യാശക്കായി ഒരുങ്ങാം.

Saturday 5 August 2023

"ആശ്വാസം പകരുന്ന ദൈവം."

ആശ്വാസം പകരുന്ന ദൈവം. പലപ്പോഴും ജീവിതത്തിൽ നേരിടുന്ന പലവിധ വിഷയങ്ങൾ,പ്രശ്നങ്ങൾ, പ്രതിക്കൂലങ്ങൾ ഉറ്റവരുടെ വേർപാട് എന്നിവ നമ്മെ വല്ലാതെ അലട്ടികളയും. ഒരു ആശ്വാസം ലഭിക്കാൻ ചിലപ്പോൾ ആരുടേയും സഹായം ലഭിച്ചെന്നു വരികയില്ല. മനുഷ്യർ ആശ്വസിപ്പിച്ചാൽ തന്നെ അതിനു പരിധിയുണ്ട്. മനുഷ്യർ ആശ്വസിപ്പിച്ചാൽ ആ ആശ്വാസം താത്കാലികം ആയിരിക്കും.ദൈവത്തിങ്കലേക്ക് നമ്മൾ അടുത്ത് ചെല്ലുവാണെങ്കിൽ ദൈവം പരിപൂർണ ആശ്വാസം നമ്മുടെ ഉള്ളിൽ പകരും. ദൈവം നമ്മുടെ ജീവിതത്തിൽ ആശ്വാസം പകർന്നാൽ ദൈവീക സമാധാനം നമ്മുടെ ഹൃദയങ്ങളിൽ ലഭിക്കും.

"If God favors us."

If God favors us. If God is in our favor, we need not fear. If we think that God is in our favor, it does not mean that sufferings and retributions will not come in our lives. Retributions came in the life of Joseph and Moses, who were favored by God. But God helped them to overcome the obstacles. God will be with us to help us overcome challenges and crises in our lives. If God is in our favor, we will overcome whatever obstacles come our way in life.

Friday 4 August 2023

"ദൈവം അനുകൂലമെങ്കിൽ."

ദൈവം അനുകൂലമെങ്കിൽ. ദൈവം നമുക്ക് അനുകൂലം ആണെങ്കിൽ നാം ഭയപ്പെടേണ്ടതില്ല. ദൈവം നമുക്ക് അനുകൂലം ആണെന്ന് കരുതി കഷ്ടങ്ങളും പ്രതിക്കൂലങ്ങളും നമ്മുടെ ജീവിതത്തിൽ വരികയില്ല എന്നല്ല ദൈവം അനുകൂലം ആയിരുന്ന യോസെഫിന്റ ജീവിതത്തിലും മോശയുടെ ജീവിതത്തിലും ഒക്കെ പ്രതിക്കൂലങ്ങൾ കടന്നു വന്നു. പക്ഷെ പ്രതിക്കൂലങ്ങളെ തരണം ചെയ്യാൻ ദൈവം അവരെ സഹായിച്ചു. നമ്മുടെ ജീവിതത്തിലും പ്രതിക്കൂലങ്ങളും പ്രതിസന്ധികളും വരാം അവയെ തരണം ചെയ്യാൻ ദൈവം കൂടെയിരുന്നു സഹായിക്കും. ദൈവം നമുക്ക് അനുകൂലം എങ്കിൽ എന്തു പ്രതിക്കൂലങ്ങൾ ജീവിതത്തിൽ കടന്നു വന്നാലും നാം അതിനെ തരണം ചെയ്യും.

"God who answers prayer"

God who answers prayer. God answers prayer at a time when God decides. Some prayers will be answered quickly.The answers to some prayers will be delayed. God will answer the prayer at the right time. We should not be disappointed that we are a little late. The answer to the prayer will be fulfilled at the most appropriate time.

Thursday 3 August 2023

"പ്രാർത്ഥനയ്ക്ക് ഉത്തരം അരുളുന്ന ദൈവം."

പ്രാർത്ഥനയ്ക്ക് ഉത്തരം അരുളുന്ന ദൈവം. പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം ആരുളുന്നത് ദൈവം തീരുമാനിക്കുന്ന സമയത്താണ്. ചില പ്രാർത്ഥനാ വിഷയങ്ങൾക്ക് മറുപടി വേഗത്തിൽ ലഭിക്കും.ചില പ്രാർത്ഥനകൾക്ക് മറുപടി താമസിക്കും.ദൈവം തക്ക സമയത്ത് പ്രാർത്ഥനയ്ക്ക് ഉത്തരം അരുളും. അൽപ്പം താമസിച്ചു എന്നു കരുതി നാം നിരാശപെടരുത്. പ്രാർത്ഥനയുടെ ഉത്തരം ദൈവം ഏറ്റവും അനുയോജ്യമായ സമയത്തായിരിക്കും നിറവേറ്റുന്നത്.

"Jesus Christ is the same yesterday, today and forever."

Jesus Christ is the same yesterday, today and forever. The God who was with us in our yesterdays. God is with us today. We serve the God who is with us in our tomorrows. Don't get discouraged. God who led us yesterday is strong enough to lead us tomorrow.

Wednesday 2 August 2023

"യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ തന്നെ."

യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ തന്നെ. നമ്മുടെ ഇന്നലകളിൽ നമ്മോടു കൂടയിരുന്ന ദൈവം. നമ്മുടെ ഇന്ന് നമ്മോടു കൂടെയിരിക്കുന്ന ദൈവം. നമ്മുടെ നാളെകളിലും നമ്മോടു കൂടെയിരിക്കുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. തളർന്നു പോകരുത്. ഇന്നലകളിൽ നടത്തിയ ദൈവം നാളെയും നമ്മെ നടത്താൻ ശക്തനാണ്.

"God who wipes away the tears of the weeper."

God who wipes away the tears of the weeper. God heard the cry of the boy Ishmael. God will hear our cry too. God heard the cry of King David. God will hear and answer prayers with tears and a broken heart. When we cry our hearts out, God will feel sorry for us and deliver us.

Tuesday 1 August 2023

"കരയുന്നവന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം."

കരയുന്നവന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം. ബാലനായ യിഷ്മായേലിന്റെ കരച്ചിൽ ദൈവം കേട്ടു. നമ്മുടെയും കരച്ചിൽ ദൈവം കേൾക്കും. ദാവീദ് രാജാവിന്റെ കരച്ചിൽ ദൈവം കേട്ടു. കണ്ണുനീരോടെ, ഹൃദയനുറുക്കത്തോടെയുള്ള പ്രാർത്ഥനകൾ ദൈവം കേൾക്കും ഉത്തരം അരുളുകയും ചെയ്യും . നമ്മുടെ ഹൃദയം നുറുങ്ങി കരയുമ്പോൾ ദൈവത്തിന് നമ്മോട് മനസലിവ് തോന്നുകയും നമ്മെ വിടുവിക്കുകയും ചെയ്യും.

"God is with you in times of danger and in times of joy."

God is with you in times of danger and in times of joy.
God is with us in times of danger and times of joy. When we are in danger, we trust in God. But we don't always depend on God for happiness. Instead, happiness takes precedence over God. Whatever happens in our life in the life span given to us, be it happiness or danger, there is a divine purpose behind it. The psalmist says that the evils of the righteous are innumerable, but Jehovah delivers the righteous from all. Let that hope rule us that God will be with us in any situation.

"Comforting God."

Comforting God
When many situations come in life and some sad situations come our heart breaks and we shed tears. God comforts us when our hearts are broken and we cry. When we pray to God with tears in our eyes, divine peace will enter our hearts and God will infuse us with the strength to overcome the problems before us.

"Let the saint still sanctify himself."

Let the saint still sanctify himself. The book of Revelation says that those who know Jesus Christ and live are saints. Even when we live knowing the Lord, there may be shortcomings in our lives. Lord Jesus wants us to solve it and live forward. Jesus Christ wants us to solve the shortcomings or sins in our lives.

"The companionship of the Holy Spirit"

The companionship of the Holy Spirit. When the Holy Spirit dwells within us, He makes us aware of sin and righteousness. The indwelling Holy Spirit will speak to our conscience when we are about to commit a mistake or sin. Then conscience will make us realize that we should not do it. If we listen to it, we will be under the control of the Holy Spirit. If we are under the control of the Holy Spirit, it will be possible to live with holiness. When the Holy Spirit dwells in us, He will guide us daily.

"God who helps overcome disabilities."

God who helps overcome disabilities. Jabez was more honorable in the sight of God than his brothers. Jabez's mother gave birth to him in pain, and named him Jabez. This is what the scripture says: Jabez begs God, O God, keep me safe from my misfortune. God heard Jabez's prayer. We too may experience all kinds of diseases and disabilities. As Jabbes prayed, let us also pray to God to keep the calamity from becoming a cause of sorrow. As God preserved Jebbes, He will surely preserve us.

"ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല."

ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ നന്മ ഭവിക്കുന്നത് മാത്രമല്ല തിന്മ ഭവിക്കുന്നതും ദൈവത്തിനു അറിയാം...