Agape

Thursday, 17 August 2023

"തലമുറ തലമുറയായി സങ്കേതം ആയിരിക്കുന്ന ദൈവം."

തലമുറ തലമുറയായി സങ്കേതം ആയിരിക്കുന്ന ദൈവം. ആദിമ പിതാവ് ആയ ആദാമിന്റെ കാലഘട്ടത്തിൽ ദൈവം നേരിട്ട് ഭൂമിയിൽ ഇറങ്ങി വന്നു സംസാരിച്ചു പോന്നു. പിന്നീട് ദൈവ ദൂതന്മാരിൽ കൂടിയും ദർശനങ്ങളിലും സ്വപ്നങ്ങളിൽ കൂടിയും ദൈവം സംസാരിച്ചു പോന്നു. അതിനു ശേഷം ന്യായാധിപൻമാരിൽ കൂടി, പ്രവാചകന്മാരിൽ കൂടി ദൈവം സംസാരിച്ചു പോന്നു. ഇന്നും ദൈവം നമ്മളോട് ദൈവവചനത്തിൽ കൂടി സംസാരിച്ചു കൊണ്ടിരിക്കുന്നു. പൂർവ്വ പിതാക്കന്മാർ ആശ്രയിച്ച ദൈവം ഇന്നും തലമുറ തലമുറയായി നമ്മുടെ സങ്കേതം ആയിരിക്കുന്നു. ദൈവത്തിൽ ആശ്രയിച്ച പൂർവ്വ പിതാക്കന്മാരെ സ്നേഹിച്ച ദൈവം ഇന്നും നാം ദൈവത്തിൽ ആശ്രയിച്ചാൽ നമ്മുടെ സങ്കേതം തന്നെയാണ്. ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്നവരെ ദൈവം ഒരു നാളും കൈവിടുകയില്ല ഉപേക്ഷിച്ചിക്കുകയും ഇല്ല.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...