Agape

Sunday 31 March 2024

"Even if the answer to prayer is delayed, do not give up hope."

Even if the answer to prayer is delayed, do not give up hope. God, who hears prayer, has set a time to answer our prayers. God will answer our prayers at that time. Do not get tired of praying and thinking that it is too late to get an answer. Like Abraham, we have to wait in the presence of God with hope against hope. God will come to our side with an answer.

Saturday 30 March 2024

"A God who loves without limits."

A God who loves without limits. God has helped us so far without limit. Even when we disobeyed God, God gave us everything we needed. Man sets limits when he loves and helps us. God has not given an account of the good things He has done for us till now. Trust in the God who loved us unconditionally and God will never give up. God will meet all our needs without reckoning.

"പ്രാർത്ഥനയുടെ മറുപടി താമസിച്ചാലും പ്രത്യാശ കൈവടിയെരുത്."

പ്രാർത്ഥനയുടെ മറുപടി താമസിച്ചാലും പ്രത്യാശ കൈവടിയെരുത്. എല്ലാ പ്രാർത്ഥനകൾക്കും മറുപടി നമ്മുടെ സമയത്തിന് ലഭിച്ചെന്നു വരികയില്ല. പ്രാർത്ഥന കേൾക്കുന്ന ദൈവം നമ്മുടെ പ്രാർത്ഥനയ്ക്ക് ഒരു സമയം വച്ചിട്ടുണ്ട്. ആ സമയത്ത് നമ്മുടെ പ്രാർത്ഥനയ്ക്ക് ദൈവം മറുപടി തരും. പ്രാർത്ഥിച്ചിട്ടു ഉത്തരം ലഭിക്കാൻ താമസിച്ചു പോയി എന്നു വിചാരിച്ചു മടുത്തു പോകരുത്. അബ്രഹാമിനെ പോലെ ആശയ്ക്ക് വിരോധമായി ആശയോടെ ദൈവസന്നിധിയിൽ കാത്തിരിക്കണം.

Friday 29 March 2024

"കാക്കയുടെ വരവ് നിന്നാലും സാരേഫാത്ത് ഒരുക്കുന്ന ദൈവം."

കാക്കയുടെ വരവ് നിന്നാലും സാരേഫാത്ത് ഒരുക്കുന്ന ദൈവം. ഇന്ന് നമുക്ക് ആശ്രയം ആയിരിക്കുന്ന കരങ്ങൾ നിലച്ചാലും സൃഷ്ടിതാവ് നമുക്ക് വേണ്ടി വഴികൾ തുറക്കും. കാക്കയുടെ വരവ് നിന്നപ്പോൾ ഏലിയാവ് ഭാരപ്പെട്ടില്ല കാരണം തന്നെ ഇതുവരെ നടത്തിയ ദൈവം തനിക്കു വേണ്ടി വഴികൾ തുറക്കുമെന്ന് ഉത്തമ വിശ്വാസം ഏലിയാവിന് ഉണ്ടായിരുന്നു. ആ വിശ്വാസം നമ്മുടെ ജീവിതത്തിലും ഉണ്ടാകട്ടെ.

Wednesday 27 March 2024

"പരിധിയില്ലാതെ സ്നേഹിക്കുന്ന ദൈവം."

പരിധിയില്ലാതെ സ്നേഹിക്കുന്ന ദൈവം. ദൈവം നമ്മെ ഇതുവരെ സഹായിച്ചത് പരിധിയില്ലാതെയാണ്. നാം ദൈവത്തോട് അനുസരണക്കേട് കാണിച്ചപ്പോഴും ദൈവം നമുക്ക് വേണ്ടുന്നതെല്ലാം തന്നു. മനുഷ്യൻ നമ്മെ സ്നേഹിക്കുമ്പോഴും സഹായിക്കുമ്പോഴും പരിമിതികൾ വയ്ക്കുന്നു. ദൈവം ഇന്നേവരെ നമ്മെ പോറ്റിപുലർത്തിയിട്ടു ദൈവം ചെയ്ത നന്മകൾക്ക് കണക്ക് പറഞ്ഞിട്ടില്ല. പരിധിയില്ലാതെ നമ്മെ സ്നേഹിച്ച ദൈവത്തിൽ ആശ്രയിക്കുക ഒരു നാളും ദൈവം കൈവിടില്ല. ദൈവം ആവശ്യങ്ങൾ എല്ലാം നടത്തി തരും ഒരു കണക്കും പറയാതെ.

Saturday 23 March 2024

"ജീവിതത്തിൽ കഷ്ടതകൾ വർധിക്കുമ്പോൾ ഒന്നോർക്കുക ദൈവം നമ്മെ പണിയുക ആണ് ."

ജീവിതത്തിൽ കഷ്ടതകൾ വർധിക്കുമ്പോൾ ഒന്നോർക്കുക ദൈവം നമ്മെ പണിയുക ആണെന്ന് . യേശുക്രിസ്തുവിന്റെ കൂടെ നടന്ന ശിഷ്യന്മാർ കടും ശോധനകളിൽ കൂടി കടന്നുപോയത് സുവിശേഷം ലോകമെമ്പാടും അറിയിക്കുവാൻ വേണ്ടിയാണ്. നാമും കഷ്ടതകളിൽ കൂടി കടന്നു പോകുമ്പോൾ ഒന്നോർക്കുക ദൈവത്തിന്റെ ഇഷ്ടത്തിനായി നമ്മെ തന്നെ ദൈവം പണിയുക ആണെന്ന്.

Friday 22 March 2024

"ഓർക്കേണ്ടവർ മറന്നാലും ദൈവം തക്ക സമയത്തു വഴി തുറക്കും.".

ഓർക്കേണ്ടവർ മറന്നാലും ദൈവം തക്ക സമയത്തു വഴി തുറക്കും. യോസേഫ് കാരാഗ്രഹത്തിൽ കിടക്കുമ്പോൾ ഫറവോന്റെ പാനപാത്ര വാഹകന്റെ സ്വപ്നം വ്യാഖ്യാനിച്ചു നൽകി അതു പോലെ നിറവേറി. സ്വപ്നം വ്യാഖ്യാനിച്ചപ്പോൾ യോസേഫ് പാനപാത്ര വാഹകനോട് പറയുന്ന ഒരു വാചകം ഉണ്ട് നീ രാജസ്ഥാനത്തു സ്ഥിരപ്പെടുമ്പോൾ എന്നെയും ഓർക്കണം. പാനപാത്ര വാഹകൻ രാജസന്നിധിയിൽ തിരികെയെത്തിയിട്ടും യോസെഫിനെ മറന്നു. പലപ്പോഴും നാമും സഹായിക്കുന്നവർ പലരും നമ്മെ മറന്നു പോകുമ്പോൾ നമ്മെ ഓർക്കുന്ന ഒരു ദൈവം ഉണ്ട്. ദൈവം യോസെഫിനെ ഓർത്തപ്പോൾ യോസേഫ് ആയിതീർന്നത് മിസ്രയിമിലെ രണ്ടാമൻ ആയിട്ടാണ്.പ്രിയരേ ആരെല്ലാം മറന്നാലും നിന്നെ മറക്കാത്ത ഒരു ദൈവം നിനക്കുണ്ട്.

Wednesday 20 March 2024

"ആകുലനാകരുതേ!"

ആകുലനാകരുതേ! നമ്മുടെ ജീവിതത്തിലെ ഓരോ വിഷയങ്ങൾ കണ്ടു ആകുലപ്പെട്ടു നമ്മുടെ ഉള്ള സന്തോഷം നഷ്ടപ്പെടുത്താതെ ദൈവം തന്ന ചെറിയ നന്മകൾ തൊട്ടു വലിയ നന്മകൾക്ക് വരെ നന്ദി അർപ്പിക്കുക. നാം ആകുലപ്പെട്ടാൽ നമുക്ക് ദൈവം തന്ന ജീവിതം സന്തോഷത്തോടെ ജീവിക്കുവാൻ സാധിക്കുക ഇല്ല. ദൈവത്തിൽ ആശ്രയിച്ചാൽ നാം ആകുലപ്പെടുന്ന വിഷയങ്ങൾ ദൈവം സന്തോഷമാക്കി ദൈവം മാറ്റും.

Tuesday 19 March 2024

"വിശ്വാസ ജീവിത പടകിന്റെ അമരത്തു യേശു നാഥൻ ഉണ്ടെങ്കിൽ നാം ഭാരപ്പെടേണ്ട."

വിശ്വാസ ജീവിത പടകിന്റെ അമരത്തു യേശു നാഥൻ ഉണ്ടെങ്കിൽ നാം ഭാരപ്പെടേണ്ട. വിശ്വാസ ജീവിത പടകിന്റെ അമരത്തു യേശു നാഥൻ ഉണ്ടെങ്കിൽ നാം ഭരപ്പെടേണ്ട എത്ര വലിയ കൊടുങ്കാറ്റു അടിച്ചാലും എത്ര വലിയ തിര പടകിന് നേരെ വന്നാലും അതു നമ്മെ നശിപ്പിക്കയില്ല കാരണം പടകിന്റെ അമരത്തു യേശുനാഥൻ ആണ് ഉള്ളത്.ജീവിതമാം പടകിൽ എത്ര വലിയ പ്രതിക്കൂലങ്ങളും കഷ്ടതകളും വന്നാലും ഭരപ്പെടേണ്ട കാറ്റിനെയും കടലിനെയും ശാന്തമാക്കിയ ദൈവം നമ്മുടെ ജീവിതത്തിലെ പ്രതിക്കൂലങ്ങളെയും കഷ്ടതകളെയും ശാന്തമാക്കും.

Monday 18 March 2024

"വാതിലുകൾ പലതും അടഞ്ഞീടിലും വല്ലഭൻ പുതു വഴി തുറന്നീടുമേ."

വാതിലുകൾ പലതും അടഞ്ഞീടിലും വല്ലഭൻ പുതു വഴി തുറന്നീടുമേ. യിസ്രായേൽ മക്കൾ ചെങ്കടൽ തീരത്തു എത്തിയപ്പോൾ സകല വഴിയും അടഞ്ഞു. മുമ്പിൽ ആർത്തിരമ്പുന്ന ചെങ്കടലും പിൻപിൽ ഫറവോനും സൈന്യവും. പക്ഷെ ദൈവത്തിൽ ആശ്രയിക്കുന്ന മോശ ഇതൊന്നും കണ്ടു ഭയപ്പെട്ടില്ല. ദൈവത്തിൽ തന്നെ ആശ്രയിച്ചു. നമ്മുടെ ജീവിതത്തിനു മുമ്പും പിമ്പും എത്ര തടസ്സങ്ങൾ വന്നാലും ദൈവത്തിൽ ആശ്രയിക്കുക. ചെങ്കടൽ രണ്ടായി പിളർന്നു പുതിയ വഴി ചെങ്കടലിൽ ദൈവം തുറന്നതുപോലെ പോലെ നമ്മുടെ ജീവിതത്തിന്റ മുന്നോട്ടുള്ള വഴിയും ദൈവം തുറക്കും.

Friday 15 March 2024

"ദൈവം അന്ത്യത്തോളം നമ്മെ വഴി നടത്തും "

ദൈവം അന്ത്യത്തോളം നമ്മെ വഴി നടത്തും. നമ്മുടെ ഈ ഭൂമിയിലെ ജീവിതം ഇസ്രായേൽ മക്കളുടെ മരുഭൂമി യാത്രപോലെയാണ്. കൊടും ചൂട് പോലെയുള്ള അവസ്ഥയിൽ ദൈവം മേഘസ്തംഭം ആയി നമ്മോടു കൂടെയിരിക്കും. രാത്രിയിൽ അഗ്നി സ്തംഭം ആയി ദൈവം നമ്മോട് കൂടെയുണ്ട്.നാം ഇപ്പോൾ മരുഭൂ സമാനമായ അവസ്ഥയിൽ കൂടെ ആയിരിക്കും സഞ്ചരിക്കുന്നത്. ഒന്നോർക്കുക യിസ്രായേൽ മക്കൾക്ക് മരുഭൂ യാത്രയിൽ ദൈവം കരുതിയത് പോലെ നമുക്കും ആവശ്യമുള്ളതെല്ലാം ദൈവം കരുതീട്ടുണ്ട്.

Thursday 14 March 2024

"കഷ്ടതകൾ ജീവിതത്തിൽ വരുമ്പോൾ നാം കൂടുതൽ കരുത്താർജ്ജിക്കുന്നു."

കഷ്ടതകൾ ജീവിതത്തിൽ വരുമ്പോൾ നാം കൂടുതൽ കരുത്താർജ്ജിക്കുന്നു. കഷ്ടതകൾ ജീവിതത്തിൽ വരുമ്പോൾ ദൈവം അതിനെ അതിജീവിക്കാനുള്ള കരുത്തു നമുക്ക് തരുന്നു.ഭക്തന്മാരെല്ലാം കഷ്ടത വർധിച്ചപ്പോൾ ദൈവത്തിനു വേണ്ടി ഇരട്ടിയായി പ്രവർത്തിച്ചു. ലോകത്തിൽ ജീവിക്കുമ്പോൾ നമുക്ക് കഷ്ടം ഉണ്ട്. കർത്താവ് ആ കഷ്ടങ്ങളെയെല്ലാം അതി ജീവിച്ചു നമുക്ക് മാതൃക കാണിച്ചു തന്നു. കഷ്ടത നമ്മെ ദൈവത്തിൽ നിന്ന് അകറ്റാനല്ല പകരം ദൈവത്തോട് അടുപ്പിക്കാൻ ആണ്.

Wednesday 13 March 2024

"യഹോവയുടെ ദൂതന്റെ കാവലും സംരക്ഷണവും "

യഹോവയുടെ ദൂതന്റെ കാവലും സംരക്ഷണവും. ദൈവത്തിന്റെ ദൂതൻ ദൈവഭക്തന്മാരെ കാത്തു സൂക്ഷിക്കുന്നു. ദാനിയേൽ സിംഹകൂട്ടിൽ വീണപ്പോൾ സിംഹത്തിന്റെ വായടപ്പിച്ചിത് ദൈവത്തിന്റെ ദൂതൻ ആയിരുന്നു. സങ്കീർത്തനക്കാരൻ പറയുന്നത് "യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു" എന്നാണ് . നാം പോലും അറിയാതെ എത്രയോ ആപത്ത് അനർഥങ്ങളിൽ നിന്ന് ദൈവദൂതന്മാരുടെ സംരക്ഷണത്താൽ നാം രക്ഷപെട്ടിരിക്കുന്നു.

Tuesday 12 March 2024

"തള്ളികളയുന്നവരുടെ മുമ്പിൽ മാനിക്കുന്ന ദൈവം"

തള്ളികളയുന്നവരുടെ മുമ്പിൽ മാനിക്കുന്ന ദൈവം. മനുഷ്യർ നമ്മെ തള്ളികളഞ്ഞാൽ ആ മനുഷ്യരുടെ മുന്നിൽ ദൈവം നമ്മെ മാനിക്കും. അതിനുത്തമ ഉദാഹരണം ആണ് യോസേഫ്. ഇന്ന് നാം ഭാരത്തോടെ ആയിരിക്കുന്നു എങ്കിൽ ഒന്ന് ഓർക്കുക ദൈവം നമ്മെ മാനിക്കുന്ന ഒരു ദിവസം ഉണ്ട്.നമ്മുടെ നിന്ദയെ മാനമാക്കി മാറ്റുന്ന ഒരു ദിവസം ഉണ്ട്.

"മറക്കാത്ത ദൈവം "

മറക്കാത്ത ദൈവം. ജീവിതത്തിൽ ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും കാലഘട്ടത്തിൽ നമ്മോടൊപ്പം അനേകർ കണ്ടേക്കാം. പക്ഷെ പ്രതിക്കൂലങ്ങൾ വർധിക്കുമ്പോൾ, കടഭാരങ്ങൾ ഏറുമ്പോൾ, ദുഃഖിതനായി തീരുമ്പോൾ നമ്മെ സ്നേഹിച്ചവരും നാം സ്നേഹിച്ചവരും നമ്മുടെ കൂടെ കണ്ടില്ലെന്നു വരാം. ആരെല്ലാം മറന്നാലും നമ്മെ മറക്കാത്ത ദൈവത്തെ ആണ് നാം സ്നേഹിക്കുന്നത്. നമ്മുടെ പ്രതികൂല ഘട്ടങ്ങളിൽ നമ്മെ ദൈവം ആശ്വസിപ്പിക്കും. നമ്മുടെ പ്രശ്നങ്ങൾക്ക് ദൈവം പരിഹാരം വരുത്തും.

Saturday 9 March 2024

"എന്റെ സഹായം എവിടെ നിന്ന് വരും?"

എന്റെ സഹായം എവിടെ നിന്ന് വരും? സങ്കീർത്തനകാരൻ പറയുന്നത് ഇപ്രകാരം ആണ് "ഞാൻ എന്റ കണ്ണ് പർവതങ്ങളിലേക്ക് ഉയിർത്തുന്നു എന്റെ സഹായം എവിടെ നിന്ന് വരും,എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ നിന്ന് വരുന്നു. ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽ ആശ്രയിക്കുക. ദൈവം പരിപൂർണമായി നമ്മെ വിടുവിക്കും. പ്രിയ ദൈവപൈതലേ നിങ്ങളുടെ വിഷയം എന്തുമായികൊള്ളട്ടെ അത് ദൈവസന്നിധിയിൽ സമർപ്പിക്കുക. ദൈവം അതിനു പരിഹാരം വരുത്തും.

Friday 8 March 2024

"Jesus is the comforter "

Jesus is the comforter. Jesus is there to comfort you in times of turmoil. Jesus said, "Come to me, all you who labor and are heavy laden, and I will give you rest." There is a good God to comfort when life's burdens are heavy. The presence of Jesus is a good place to lay down our burdens. Therefore, we can lay down our burdens in the presence of God without being burdened.

"God's presence came down in prison"

God's presence came down in prison. When Paul and Silas were bound in prison, they gave priority to praying and singing praises to God. When God saw Paulus and Silas' prayers and singing and praising God in prison, God's power came down in prison. If we pray and sing praises to God in the midst of suffering, God will come down for us. Even if it is a matter like imprisonment, God will come down for us.

"ആശ്വാസമായി യേശു നാഥൻ ഉണ്ട് "

ആശ്വാസമായി യേശുനാഥൻ ഉണ്ട്. ഉള്ളം കലങ്ങും വേളകളിൽ ആശ്വസിപ്പാൻ യേശുനാഥൻ ഉണ്ട്. യേശുനാഥൻ ഇപ്രകാരം പറഞ്ഞു "അധ്വാനിക്കുന്നോരും ഭാരം ചുമക്കുന്നുവരുമായുള്ളോരേ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും ". ജീവിതത്തിൽ ഭാരങ്ങൾ വർധിക്കുമ്പോൾ ആശ്വസിപ്പാൻ നല്ല ഒരു ദൈവം ഉണ്ട്. നമ്മുടെ ഭാരങ്ങൾ ഇറക്കി വയ്ക്കാൻ നല്ലയിടം ആണ് യേശുകർത്താവിന്റെ സന്നിധി. ആകയാൽ ഭാരപ്പെടാതെ ദൈവസന്നിധിയിൽ ഭാരങ്ങൾ ഇറക്കി വക്കാം.

Thursday 7 March 2024

"കാരാഗ്രഹത്തിൽ ഇറങ്ങി വന്ന ദൈവ സാന്നിധ്യം "

കാരാഗ്രഹത്തിൽ ഇറങ്ങി വന്ന ദൈവ സാന്നിധ്യം . പൗലോസും ശീലാസും കാരാഗ്രഹത്തിൽ ബന്ധിതരായി കിടക്കുമ്പോൾ തങ്ങൾ മുൻ‌തൂക്കം നൽകിയത് ദൈവത്തോട് പ്രാർത്ഥിക്കുവാനും പാടി സ്തുതിക്കുവാനും ആണ്.കാരാഗ്രഹത്തിൽ പൗലോസിന്റയും ശീലാസിന്റെയും പ്രാർത്ഥനയും ദൈവത്തെ പാടി സ്തുതിക്കുന്നതും ദൈവം കണ്ടപ്പോൾ ദൈവത്തിന്റെ ശക്തി കാരാഗ്രഹത്തിൽ ഇറങ്ങി വന്നു.കഷ്ടതയുടെ നടുവിൽ നാം ദൈവത്തോട് പ്രാത്ഥിച്ചു പാടി സ്തുതിച്ചാൽ ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. കാരാഗ്രഹം പോലുള്ള വിഷയം ആണെങ്കിൽ പോലും ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും.

Wednesday 6 March 2024

"God willing "

God willing If God is for us, no one can be against us. If God's hand is in our favor, we are sure of victory. If God's hand is in our favor, our life will be a blessing. If God is in our favor, no evil forces can stand against us. Therefore, let's obey God with a perfect heart so that God will be in our favor.

"ദൈവം അനുകൂലമെങ്കിൽ "

ദൈവം അനുകൂലമെങ്കിൽ ദൈവം നമ്മുക്ക് അനുകൂലം എങ്കിൽ നമുക്ക് എതിരെ പ്രതികൂലമായി നിൽക്കുവാൻ ആർക്കും സാധ്യമല്ല. ദൈവത്തിന്റെ കരം നമുക്ക് അനുകൂലമാണെങ്കിൽ നമ്മുക്ക് ജയം ഉറപ്പാണ്. ദൈവത്തിന്റെ കരം നമുക്ക് അനുകൂലം എങ്കിൽ നമ്മുടെ ജീവിതം അനുഗ്രഹമായിരിക്കും. ദൈവം നമുക്ക് അനുകൂലമെങ്കിൽ ഒരു ദുഷ്ട ശക്തികൾക്കും നമുക്ക് എതിരെ പ്രതികൂലമായി നിൽക്കുവാൻ സാധ്യമല്ല. ആകയാൽ ദൈവം നമുക്ക് അനുകൂലമായിതീരുവാൻ പരിപൂർണ ഹൃദയത്തോടെ ദൈവത്തെ അനുസരിക്കാം.

Tuesday 5 March 2024

"Don't give up, God is with you"

Don't give up, God is with you. Don't get discouraged when problems hit you like a huge wave in life. God who calmed the wind and the waves will calm the wave-like issues in our lives. As long as God is in the boat that is our life, no such thing as a wave can break us.

"തളരരുത് ദൈവം കൂടെയുണ്ട് "

തളരരുത് ദൈവം കൂടെയുണ്ട്. ജീവിതത്തിൽ വൻ തിരമാല പോലെ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ തളർന്നുപോകരുത്. കാറ്റിനെയും തിരമാലയെയും ശാന്തമാക്കിയ ദൈവം നമ്മുടെ ജീവിതത്തിലെ തിരമാല പോലെയുള്ള വിഷയങ്ങൾ ശാന്തമാക്കും. ദൈവം നമ്മുടെ ജീവിതമാകുന്ന പടകിൽ ഉള്ളിടത്തോളം കാലം തിരമാലപോലെയുള്ള വിഷയങ്ങൾക്ക് നമ്മെ തകർക്കുവാൻ സാധ്യമല്ല.

Monday 4 March 2024

"How great is God's protection and care"

No amount of praise is enough if we remember the ways God protects us every day. God has delivered us from so many dangers without even knowing it. Because God carries us in His arms, no danger can touch us.

"ദൈവത്തിന്റെ കാവലും പരിപാലനവും എത്ര ശ്രേഷ്ഠകരം."

ദൈവത്തിന്റെ കാവലും പരിപാലനവും എത്ര ശ്രേഷ്ഠകരം. ദൈവം നമ്മെ ഓരോ ദിവസവും കാത്തു പരിപാലിക്കുന്ന വിധങ്ങൾ ഓർത്താൽ എത്ര സ്തുതിച്ചാലും മതിവരികയില്ല. നാം പോലും അറിയാതെ എത്രയധികം ആപത് അനർഥങ്ങളിൽ നിന്ന് ദൈവം നമ്മെ വിടുവിച്ചു. ദൈവം നമ്മെ ഉള്ളം കരങ്ങളിൽ വഹിച്ചിരിക്കുന്നതിനാൽ ആപത്തു അനർത്ഥങ്ങൾക്ക് നമ്മെ തൊടുവാൻ സാധ്യമല്ല.

Friday 1 March 2024

"Even if there is no one to comfort, there is a comforting God."

Even if there is no one to comfort, there is a comforting God. When we are burdened with various issues with a heavy heart, we may not have anyone to comfort us. We can tell God the things that hurt us. If man comforts us, there are limits. If God comforts it will be eternal.

"ആശ്വസിപ്പാൻ ആരുമില്ലെങ്കിലും ആശ്വസിപ്പിക്കുന്ന ദൈവം ഉണ്ട്."

ആശ്വസിപ്പാൻ ആരുമില്ലെങ്കിലും ആശ്വസിപ്പിക്കുന്ന ദൈവം ഉണ്ട്. ഹൃദയഭാരത്തോടെ വിവിധ വിഷയങ്ങളിൽ കൂടി നാം ഭാരപ്പെടുമ്പോൾ ആശ്വസിപ്പാൻ നമുക്ക് ആരെയും കണ്ടെന്നു വരില്ല. പക്ഷെ നമ്മെ വേദനിപ്പിക്കുന്ന വിഷയങ്ങൾ പറയാൻ ഒരു ദൈവം ഉണ്ട്. മനുഷ്യൻ നമ്മെ ആശ്വസിപ്പിച്ചാൽ അതിനു പരിമിതികളുണ്ട്. ദൈവം ആശ്വസിപ്പിച്ചാൽ അതു ശാശ്വതം ആയിരിക്കും.

"ദൈവം നമ്മെ അനുഗ്രഹിച്ചാൽ അതു തടയുവാൻ ആർക്കും സാധ്യമല്ല."

ദൈവം നമ്മെ അനുഗ്രഹിച്ചാൽ അതു തടയുവാൻ ആർക്കും സാധ്യമല്ല. യോസെഫിനോട് ദൈവം വെളിപ്പെടുത്തിയ സ്വപ്നത്തിന് ശേഷം യോസെഫിനു തന്റെ സ്വപ്നം ഒരിക്കലും ന...