Agape

Friday 30 September 2022

"രഹസ്യ പ്രാർത്ഥന"

രഹസ്യ പ്രാർത്ഥന യേശുക്രിസ്തു രഹസ്യത്തിലുള്ള പ്രാർത്ഥനയ്ക്ക് വളരെയേറെ പ്രാധാന്യം നൽകിയിരുന്നു. യേശുക്രിസ്തു രഹസ്യത്തിൽ പ്രാർത്ഥിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നു മാത്രമല്ല നല്ല മാതൃകയും കാണിച്ചിരുന്നു . നമ്മുടെ പ്രാർത്ഥനാ വിഷയങ്ങൾ ദൈവത്തോട് അറിയിക്കുന്നത് രഹസ്യത്തിൽ ആയിരിക്കട്ടെ.രഹസ്യത്തിൽ നമ്മുടെ പ്രാർത്ഥന കേൾക്കുന്ന ദൈവം ഉത്തരം അരുളും. നാം നമ്മുടെ പ്രാർത്ഥനാ വിഷയങ്ങൾ പ്രാർത്ഥിക്കുന്നതുപോലെ ആവശ്യഭാരം വേറേ ആർക്കും ഉണ്ടാകുകയില്ല.

Thursday 29 September 2022

"ഒരു നാളും കൈവിടാത്ത യേശുക്രിസ്തു."

ഒരു നാളും കൈവിടാത്ത യേശുക്രിസ്തു. യേശുക്രിസ്തു ഒരുനാളും നമ്മെ കൈവിടുകയില്ല. മനുഷ്യർ കൈവിട്ടാലും ദൈവത്തിനു നമ്മെ കൈവിടുവാൻ സാധിക്കുമോ. സൃഷ്‌ടിച്ച ദൈവത്തിനു തന്റെ സൃഷ്ടിയുടെ മകുടം ആയ തന്റെ മക്കളെ കൈവിടുകയില്ല. സ്നേഹിതർ കൈവിടും , ബന്ധുക്കൾ കൈവിടും എങ്കിലും ദൈവത്തിൽ പ്രത്യാശ വയ്ക്കുന്നവനെ ഒരുനാളും ദൈവം കൈവിടുകയില്ല. ബൈബിളിൽ ഇപ്രകാരം പറയുന്നു ഞാൻ നിന്നെ കൈവിടുകയില്ല ഒരുനാളും ഉപേക്ഷിക്കുകയും ഇല്ല. പെറ്റതള്ള തൻ കുഞ്ഞിനെ മറന്നാലും മറക്കാത്ത ദൈവത്തെ ആണ് നാം സേവിക്കുന്നത്. പ്രിയ ദൈവപൈതലേ, ദൈവത്തിൽ ആശ്രയിച്ചു ജീവിച്ചാൽ ഏകാന്തതയുടെ നടുവിലും നല്ല സ്നേഹിതൻ ആയി ദൈവം കൂടെ ഉണ്ടാകും.മനുഷ്യർ കൈവിട്ടന്നോർത്തു തളർന്നു പോകരുത്. ദൈവം കൂടെയുണ്ട്. നിന്റെ ആവശ്യങ്ങളിൽ ദൈവം കൂടെയിരിക്കും.

Wednesday 28 September 2022

"വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും."

വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും. യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ തന്നിൽ വിശ്വസിച്ചവരുടെ രോഗങ്ങൾ ഒക്കെ യേശുക്രിസ്തു സൗഖ്യമാക്കി . യേശുക്രിസ്തുവിൽ അടിയുറച്ചു വിശ്വസിക്കുന്നവരുടെ വിഷയങ്ങളുടെ മേൽ വിടുതൽ ആയപ്പാൻ ദൈവം സർവശക്തൻ ആണ്. യേശുക്രിസ്തു വിശ്വാസത്തിന്റെ ഉപമ പഠിപ്പിച്ചത് ഇപ്രകാരം ആയിരുന്നു പരിപൂർണമായ വിശ്വാസം ഉണ്ടെങ്കിൽ മലപോലെ ഉള്ള വിഷയങ്ങൾ അത് അവിടെ നിന്ന് നീങ്ങി കടലിൽ പോയി വീഴും. പരിപൂർണ വിശ്വാസം ഉള്ള വ്യക്തിയുടെ ജീവിതത്തിൽ അല്പം പോലും അവിശ്വാസം കടന്നുവരുകയില്ല . പരിപൂർണ വിശ്വാസം ഉണ്ടെങ്കിൽ ദൈവം നിന്റെ ജീവിതത്തിലെ അസാധ്യമായ വിഷയങ്ങൾക്ക് വിടുതൽ . പ്രിയ ദൈവപൈതലേ യേശുക്രിസ്തുവിൽ പരിപൂർണമായ വിശ്വാസം നിന്നിൽ ഉണ്ടാകട്ടെ നിന്റെ വിഷയങ്ങളുടെ മേൽ ദൈവം പ്രവർത്തിക്കും.

Tuesday 27 September 2022

"ദൈവത്തിലുള്ള വിശ്വാസം കഷ്ടതകളെ തരണം ചെയ്യാൻ സഹായിക്കുന്നു".

ദൈവത്തിലുള്ള വിശ്വാസം കഷ്ടതകളെ തരണം ചെയ്യാൻ സഹായിക്കുന്നു. ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ എന്തു കഷ്ടതകൾ ജീവിതത്തിൽ സംഭവിച്ചാലും കുലുങ്ങാതെ എന്നേക്കും നിൽക്കുന്ന സീയോൻ പർവതം പോലെയാകുന്നു. കഷ്ടതകൾ ജീവിതത്തിൽ വരാം അതിന്റെ നടുവിലും ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ കുലുങ്ങാതെ ഉറച്ചു നിൽക്കും. ജീവിതമാം പടകിനു നേരെ സാത്താൻ കൊടുങ്കാറ്റുകൾ അഴിച്ചു വിട്ടേക്കാം വൻ തിരമാലകൾ ആജ്ഞടിച്ചെന്നു വരാം അതിന്റെ നടുവിലും ദൈവത്തിൽ വിശ്വസിക്കുന്ന ദൈവപൈതലിന്റെ പടകിന്റെ നിയന്ത്രണം ദൈവം ഏറ്റെടുത്തു ശുഭതുറമുഖത്ത് ദൈവം എത്തിക്കും.

"സ്വർഗ്ഗീയ ഭവനം പ്രാപിക്കുവാൻ ഒരുങ്ങുക."

സ്വർഗ്ഗീയ ഭവനം പ്രാപിക്കുവാൻ ഒരുങ്ങുക. പ്രിയ ദൈവ പൈതലേ, നിന്റെ ഭൂമിയിലെ ജീവിതം കൊണ്ടു അവസാനിക്കുന്നതല്ല നിന്റെ ജീവിതം. അതിനപ്പുറം ഒരു ജീവിതം ഉണ്ട്. ദൈവം പറയുന്നത് അനുസരിച്ചു ജീവിക്കുന്നവർ നിത്യ സന്തോഷത്തിലേക്കും, ദൈവത്തിൽ വിശ്വസിക്കാതെ സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുന്നവർ നിത്യ ദുഃഖത്തിലേക്കും പോകും. സ്വർഗ്ഗത്തിൽ നിത്യമായ സന്തോഷവും നരകത്തിൽ നിത്യമായ ദുഃഖവുമാണ് ഉള്ളത്. ആകയാൽ യേശുക്രിസ്തു നമുക്ക് സ്വർഗ്ഗത്തിൽ ഭവനം ഒരുക്കുവാൻ ആണ് ഉയിർത്തെഴുനേറ്റു പോയിരിക്കുന്നത്. പരിശുദ്ധത്മാവ് നമ്മെ അതിനു വേണ്ടി ഒരുക്കുന്നു. ആകയാൽ ദുഃഖമില്ലാത്ത, വേദനയില്ലാത്ത, ദൈവത്തോടൊത്തുള്ള വാസത്തിനായി നമുക്ക് ഒരുങ്ങാം. നമ്മുടെ പ്രത്യാശ വർധിക്കട്ടെ.

Sunday 25 September 2022

"നിന്റെ ഭാരം യഹോവയുടെ മേൽ വെച്ചുകൊൾക ;അവൻ നിന്നെ പുലർത്തും."

നിന്റെ ഭാരം യഹോവയുടെ മേൽ വെച്ചുകൊൾക ;അവൻ നിന്നെ പുലർത്തും. നമ്മുടെ ജീവിതതിൽ പലവിധമായ പ്രശ്നങ്ങൾ കടന്നു വരാറുണ്ട്. അവയെ തരണം ചെയ്യണം എന്നുണ്ടെങ്കിൽ ആ പ്രശ്നങ്ങൾ ദൈവത്തിൽ സമർപ്പിക്കണം. നമുക്ക് പരിഹരിക്കാൻ കഴിയാത്ത പലവിധമായ പ്രശ്നങ്ങൾ ജീവിതത്തിൽ കടന്നു വരാറുണ്ട്. അതിന്റ നടുവിൽ ദൈവത്തിൽ ആശ്രയം വച്ചാൽ മലപോലെയുള്ള വിഷയം ആണെങ്കിൽ കൂടി ദൈവം അതിനെ ഇല്ലായ്മ ചെയ്യും. പ്രിയ ദൈവപൈതലേ എത്ര വലിയ പ്രശ്നങ്ങൾ ജീവിതത്തിൽ വന്നോട്ടെ അതിന്റ നടുവിൽ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം നിന്നെ പുലർത്തും.

Saturday 24 September 2022

"കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്ന ദൈവം."

കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്ന ദൈവം. പലപ്പോഴും ജീവിതത്തിൽ അനുഭവപ്പെട്ട തിക്താനുഭവങ്ങൾ, നിന്ദകൾ, രോഗങ്ങൾ, മാനസിക സംഘർഷങ്ങൾ എന്നിവ മൂലം മറ്റുള്ളവരെ എങ്ങനെ അഭിമുഖീകരിക്കും എന്നു ചിന്തിച്ചു മനം കലങ്ങിയിരിക്കുന്ന വ്യക്തിജീവിതങ്ങളോട് ദൈവം പറയുന്നതാണ് നിങ്ങളുടെ തല ഇനി കുനിഞ്ഞിരിക്കുവാൻ ദൈവം സമ്മതിക്കുകയില്ല.നിങ്ങളുടെ തല ദൈവം നിവർത്തുക തന്നെ ചെയ്യും.നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്ന വ്യക്തി ജീവിതം ആണെങ്കിൽ നിങ്ങൾ കുനിഞ്ഞിരിക്കുവാൻ ദൈവം സമ്മതിക്കുക ഇല്ല. നിങ്ങളുടെ നോട്ടം ദൈവത്തിൽ ആണെങ്കിൽ എത്ര വലിയ വിഷയങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നാലും ദൈവം നിങ്ങളെ ലജ്ജിപ്പിക്കയില്ല.

Thursday 22 September 2022

"ദൈവം പണിയുന്ന കുടുംബം "

ദൈവം പണിയുന്ന കുടുംബം ഇഹലോകത്തിൽ നാം പരിപൂർണമായി നമ്മുടെ കുടുംബം ദൈവം പണിയുവാൻ സമർപ്പിച്ചാൽ ദൈവത്തിന്റെ നിയന്ത്രണം നമ്മുടെ കുടുംബങ്ങളിൽ കാണും. നാം സ്വന്ത ബുദ്ധി കൊണ്ടു കുടുംബം പണിയാൻ നോക്കിയാൽ നിഷ്ഫലം ആയിരിക്കും ഫലം. അതാണ് സങ്കീർത്തനക്കാരൻ പറയുന്നത് യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു. നാം പരിപൂർണമായി നമ്മുടെ കുടുംബം പണിയുവാൻ യേശുക്രിസ്തുവിനെ അനുവദിച്ചാൽ നമ്മുടെ ഭവനം യേശുക്രിസ്തു നിയന്ത്രിക്കും. മാത്രമല്ല യേശുക്രിസ്തു ഒരുക്കുന്ന നിത്യമായ ഭവനത്തിന് നമ്മളെ അവകാശിയാക്കി തീർക്കും.

Tuesday 20 September 2022

"കാലിടറുമ്പോൾ കൈപിടിച്ച് നടത്തുന്ന ദൈവം."

കാലിടറുമ്പോൾ കൈപിടിച്ച് നടത്തുന്ന ദൈവം. കർത്താവിന്റെ വചനം അനുസരിച്ചു ജീവിക്കുമ്പോൾ ചില പ്രത്യേക സാഹചര്യങ്ങളിൽ കാലിടറാൻ പോകുമ്പോൾ ദൈവത്തിന്റെ കരം തന്നു നമ്മെ താങ്ങി നടത്തും. നമ്മൾ വിചാരിക്കും ഞാൻ നന്നായി ജീവിക്കുന്നു പിന്നെയും എന്റെ ജീവിതപാതയിൽ കാലിടറുന്നത് എന്തുകൊണ്ട് എന്ന് ചോദ്യം വരാം. കർത്താവിനെ ഏറ്റവും അധികം സ്നേഹിച്ച പത്രോസിന്റെ കാലുകൾ ഇടറിയിട്ടും ദൈവം താങ്ങി നടത്തി. പ്രിയ ദൈവപൈതലേ, ജീവിതത്തിൽ പലവിധമാം വിഷയങ്ങൾ കടന്നു വന്നു കാലിടറി വീഴേണ്ട സാഹചര്യങ്ങൾ വന്നപ്പോൾ കർത്താവ് കൈപിടിച്ച് നടത്തിയില്ലേ. ഇനിയും കർത്താവിന്റെ വരവോളം ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവം കൈപിടിച്ചു നടത്തും.

Saturday 17 September 2022

"വിശ്വാസം നിരാശയെ അകറ്റുന്നു."

വിശ്വാസം നിരാശയെ അകറ്റുന്നു. നാം എല്ലാവരും പലവിധമായ വിഷയങ്ങളിൽ നിരാശരാകാറുണ്ട്. ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുവാണെങ്കിൽ നിരാശയെ തരണം ചെയ്യുവാൻ സാധിക്കും. ദൈവത്തിൽ വിശ്വസിക്കുമ്പോൾ നിരാശ നമ്മെ ഭരിക്കയില്ല,പകരം പ്രത്യാശ നമ്മുടെ ഹൃദയങ്ങളിൽ ദൈവം പകരും. നാം ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ലഭിച്ചെന്നുവരില്ല. പക്ഷേ ദൈവം നമ്മുടെ ജീവിതത്തിൽ നൽകുവാൻ ആഗ്രഹിച്ചതെല്ലാം നമുക്ക് ലഭിക്കും. അത് ആർക്കും നമ്മുടെ ജീവിതത്തിൽ നിന്ന് എടുത്തു മാറ്റുവാൻ സാധ്യമല്ല.

Thursday 15 September 2022

""നമ്മുടെ ജീവിതത്തിൽ നാം ദൈവത്തിനു പ്രാധാന്യം കൊടുത്താൽ"

"നമ്മുടെ ജീവിതത്തിൽ നാം ദൈവത്തിനു പ്രാധാന്യം കൊടുത്താൽ" ജീവിതത്തിൽ ദൈവത്തിനു ഒന്നാം സ്ഥാനം കൊടുത്തവർ ഇന്നുവരെ എങ്ങും പിറകിൽ ആയി പോയിട്ടില്ല. കഷ്ടങ്ങളും രോഗങ്ങളും ദുഃഖങ്ങളും ഒക്കെ വന്നേക്കാം അതിന്റെ നടുവിലും പിടിച്ചു നിൽപ്പാൻ ദൈവം ശക്തി തരും. പലപ്പോഴും മനസ്സ് നൊന്തു നീറുമ്പോഴും ദൈവം നമ്മളെ ആശ്വസിപ്പിക്കും . നമ്മൾ ദൈവത്തിൽ ആശ വച്ചിരുന്നില്ലെങ്കിൽ നിരാശ കുമിഞ്ഞു കൂടി നമ്മൾ ഈ ലോകത്തിൽ നിന്ന് എന്നേ മാറ്റപെട്ടേനെ.ദൈവത്തിൽ ആശ്രയിച്ചവർ ഏതു പ്രതികൂലത്തിന്റ നടുവിലും കഴുകനെ പോലെ പറന്നുയരും. അതിനുള്ള ബലം ദൈവം നമ്മൾക്ക് തരും.

Wednesday 14 September 2022

"കരുണയുള്ള ദൈവം."

കരുണയുള്ള ദൈവം. പ്രിയ ദൈവപൈതലേ,ദൈവത്തിന്റെ കരുണയുള്ളത് കൊണ്ടാണ് നാം ഇന്നും ജീവനോടെയിരിക്കുന്നത്. നമ്മുടെ പാപങ്ങളും അകൃത്യങ്ങളും ദൈവം ഓർമവച്ചാൽ നാം ഇന്നു ഭൂമിയിൽ കാണുമോ. സ്നേഹമുള്ള ദൈവം നമ്മുടെ അകൃത്യങ്ങളും പാപങ്ങളും ദീർഘമായി ക്ഷമിക്കുന്നത് കൊണ്ടാണ് നാം ഇന്ന് ജീവനോടെയിരുന്നു ദൈവത്തിന്റെ പ്രവർത്തികൾ വർണ്ണിക്കുന്നത്.ദൈവം കരുണയുള്ളവനാണ്.ഓരോ ദിവസവും നമ്മുടെ മാനസാന്തരത്തിനായി കാത്തിരിക്കുവാണ്. താങ്കൾ പാപങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണെങ്കിലും ദൈവത്തോട് ഏറ്റു പറഞ്ഞാൽ ദൈവം ക്ഷമിച്ചു തന്റെ രാജ്യത്തിന് അവകാശിയാക്കി വയ്ക്കും.

Friday 9 September 2022

"ദൈവത്തിങ്കൽ പ്രത്യാശ വയ്ക്കുക."

ദൈവത്തിങ്കൽ പ്രത്യാശ വയ്ക്കുക. നമ്മുടെ പ്രത്യാശ ദൈവത്തിൽ ആണങ്കിൽ നാം നിരാശപ്പെട്ടുപോകില്ല. ദൈവത്തിൽ പ്രത്യാശ വച്ച ആരും ഇന്നുവരെ നിരാശപെട്ടു പോയിട്ടില്ല. ദൈവത്തിങ്കൽ നിന്നു നമ്മുടെ പ്രത്യാശ മാറി മനുഷ്യരിലേക്ക് നമ്മുടെ പ്രത്യാശ വയ്ക്കുമ്പോഴാണ് നിരാശ വരുന്നത്. ജീവിതത്തിൽ പലവിധമാം കഷ്ടതകൾ, രോഗങ്ങൾ, നിന്ദകൾ ഒക്കെ വന്നേക്കാം അതിന്റെ നടുവിലും ദൈവത്തിൽ പ്രത്യാശ വയ്ക്കുന്നവർ തളർന്നുപോകയില്ല. അവരുടെ പ്രത്യാശ ദൈവത്തിൽ ആണ്. ഭക്തന്മാർ എല്ലാം പ്രതിക്കൂലങ്ങളിൽ കൂടി കടന്നു പോയപ്പോൾ ദൈവത്തിൽ ആശ്രയിച്ച് പ്രതിക്കൂലങ്ങളെ തരണം ചെയ്തു. പ്രിയദൈവപൈതലേ, ദൈവത്തിൽ പ്രത്യാശ വച്ചു കൊണ്ട് പ്രതിക്കൂലങ്ങളെ ധൈര്യത്തോടെ തരണം ചെയ്യുവാൻ ദൈവം സഹായിക്കട്ടെ.

"കരയുന്നവന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം"

കരയുന്നവന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം യേശുക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ മാർത്ഥയുടെയും മറിയയുടെയും കണ്ണുനീർ തുടച്ചു .വിധവയുടെ കണ്ണുനീർ തുടച്ച ദൈവം എന്റെയും നിന്റെയും കണ്ണുനീർ തുടപ്പാൻ സർവശക്തൻ ആണ്. കണ്ണുനീരോടെ തന്റെ കാഴ്ചയ്ക്ക് വേണ്ടി അപേക്ഷിച്ച കുരുടനു കാഴ്ച്ച നൽകിയ ദൈവം ഇന്നും നമ്മുടെ വിഷയങ്ങൾക്കു പരിഹാരം വരുത്തുവാൻ സർവ്വശക്തൻ ആണ്. പ്രിയ ദൈവപൈതലേ നീ കണ്ണുനീരോടെ പ്രാർത്ഥിക്കുന്ന വിഷയങ്ങൾ ദൈവം സാധ്യമാക്കി തരും.

"ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല."

ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ നന്മ ഭവിക്കുന്നത് മാത്രമല്ല തിന്മ ഭവിക്കുന്നതും ദൈവത്തിനു അറിയാം...