Agape

Tuesday 29 March 2022

"ദൈവം അറിയാതെ ഒന്നും നിന്റ ജീവിതത്തിൽ സംഭവിക്കുന്നില്ല"

ദൈവം അറിയാതെ ഒന്നും നിന്റ ജീവിതത്തിൽ സംഭവിക്കുന്നില്ല പ്രിയ ദൈവപൈതലേ ദൈവം അറിയാതെ ഒന്നും നിന്റെ ജീവിതത്തിൽ നടക്കുന്നില്ല. ചിലപ്പോൾ ആപത്തു അനർത്ഥങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ ദൈവം ഇതൊന്നും അറിയുന്നില്ലേ എന്നു നാം ചിന്തിച്ചിട്ടുണ്ട്. ദൈവം സകലതും നന്മക്കായി കൂടി ചെയ്യുന്നു . നമ്മൾ ഇപ്പോൾ ദോഷം എന്നു കാണുന്നത് പിന്നെത്തേതിൽ അനുഗ്രഹം ആക്കി ദൈവം മാറ്റിടും.

"Nothing happens in your life without God's knowledge"

Nothing happens in your life without God's knowledge Dear child of God, nothing happens in your life without God's knowledge. Sometimes when disasters happen in our lives, we wonder if God does not know this. God does all things for good. What we see as evil now will be changed by God into a blessing later.

കരയുന്ന മിഴികളുടെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം

കരയുന്ന മിഴികളുടെ കണ്ണുനീർ തുടയ്ക്കുന്ന ദൈവം പ്രിയ ദൈവപൈതലേ നീ കരയുന്ന വിഷയങ്ങളിൽ മറുപടി തരാൻ ദൈവം ശക്തനാണ്. നിന്റെ കണ്ണുനീർ തുടയ്ക്കുന്ന ഒരു ദൈവം നിനക്കുണ്ട്. നീ ഭാരപ്പെട്ടു വിഷമിച്ചിരിക്കുന്ന വിഷയങ്ങൾക്ക് മറുപടി തരാൻ ദൈവം ശക്തനാണ്. ദൈവം നീ കരയുന്ന വിഷയങ്ങൾക്ക് മറുപടി തരണം എന്നുണ്ടെങ്കിൽ നീ ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്ന ദൈവപൈതൽ ആയിരിക്കണം. ദൈവത്തിനു സകലവും സാധ്യം. പ്രിയ ദൈവപൈതലേ നീ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചു പ്രാർത്ഥിക്കുവാണെങ്കിൽ നിന്റെ പ്രാർത്ഥനയ്ക്ക് വേഗത്തിൽ മറുപടി ലഭിക്കും.

"God wipes away the tears of the weeping"

God wipes away the tears of the weeping Dear child of God, God is able to answer your questions. You have a God who wipes away your tears. God is able to answer the questions that weigh you down. If God is to answer the things you cry about, you must be a child of God who obeys God's commands. Everything is possible for God. Dear child of God, if you believe in God and pray, your prayers will be answered quickly.

Saturday 26 March 2022

"1 പത്രോസ് 5:6"

അതുകൊണ്ട് അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈകീഴേ താണിരിപ്പിൻ. 1പത്രോസ് 5:6. പ്രിയ ദൈവപൈതലേ നീ പല വിഷയങ്ങളാൽ ഭാരപ്പെടുവായിരിക്കും. നീ പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് എപ്പോൾ മറുപടി ലഭിക്കും. നീ ആഗ്രഹിക്കുന്ന വിഷയങ്ങൾ ദൈവം ഇഎപ്പോൾ സാധ്യമാക്കിത്തരും എന്ന് ആലോചിച്ചു ഭാരപ്പെടുവാണോ?. പ്രിയ ദൈവപൈതലേ ദൈവത്തിനു ഒരു സമയം ഉണ്ട് ആ സമയം ആണ് തക്കസമയം. ആ തക്കസമയം വരെ ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിക്കണം. നാം നമ്മുടെ സ്വന്ത ഇഷ്ടപ്രകാരം ജീവിച്ചിട്ട് നാം പ്രാർത്ഥിക്കുന്ന വിഷയങ്ങൾക്ക് മറുപടി വേണം എന്നു പറഞ്ഞാൽ ദൈവത്തിനു അതു തരുവാൻ പ്രയാസം ആണ്. ദൈവം പറയുന്നതുപോലെ അനുസരിച്ചു ദൈവത്തിനു കീഴടങ്ങിയിരുന്നാൽ ദൈവം തക്ക സമയത്തു നമ്മളെ ഉയിർത്തും.

"1 Peter 5:6"

Humble yourselves therefore under the mighty hand of God, that he may exalt you in due time; 1 Peter 5: 6. Dear child of God, you will be burdened with many things. When will the issues you pray for be answered? Do you worry about when God will make the things you want possible? Dear child of God, God has a time, and that is the right time. Until then, we must submit to the mighty hand of God. If we are told that we must live according to our own will and need answers to the things we pray for, then it is difficult for God to give it. If we obey God as he says, God will raise us up in due time.

Throw all your anxiety on him, for he cares for you."

"Throw all your anxiety on him, for he cares for you." 1 Peter 5: 7 Surrender all our troubles, difficulties and sorrows to God because God cares for us. Has not God taken care of everything we need on earth today? Rely on the God who has led us so far. We will not be discouraged if we submit to God all the issues on which we are burdened. We serve a God who solves all our problems. We will be burdened with many things. Submit all those heavy issues to God through prayer. God will send timely answers to our serious issues. When we submit the issues into the hands of God and pray without worrying, God will take over the matter. So let's not worry and live happily ever after, thanking God for the victory.

"അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്തകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ "

"അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്തകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ " 1പത്രോസ് 5:7. ദൈവം നമുക്ക് വേണ്ടുന്നതെല്ലാം കരുതുന്നതാകയാൽ നമ്മുടെ സകല വിഷമങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും ദൈവസന്നിധിയിൽ സമർപ്പിക്കുക. ദൈവം ഇന്നുവരെ ഭൂമിയിൽ നമുക്ക് വേണ്ടുന്നതെല്ലാം കരുതിയില്ലേ.നമ്മളെ ഇതുവരെ നടത്തിയ ദൈവത്തിൽ ആശ്രയിക്കുക. നാം ഏതൊക്കെ വിഷയങ്ങളിൽ ഭാരപ്പെടുന്നുവോ ആ വിഷയങ്ങൾ എല്ലാം ദൈവത്തിൽ സമർപ്പിച്ചാൽ നാം വ്യാകുലപെടുകയില്ല. നമ്മുടെ സകല വിഷയങ്ങളും പരിഹരിക്കുന്ന ഒരു ദൈവത്തെ ആണ് നാം സേവിക്കുന്നത്. നാം പലവിഷയങ്ങളാൽ ഭാരപ്പെട്ടിരിക്കുക ആയിരിക്കും. ആ ഭാരപ്പെട്ട വിഷയങ്ങൾ എല്ലാം പ്രാർത്ഥനയിൽ കൂടി ദൈവകരത്തിൽ സമർപ്പിക്കുക. നാം ഭാരപെട്ട വിഷയങ്ങൾക്ക്‌ ഉള്ള മറുപടി തക്കസമയത്ത് ദൈവം അയക്കും. നാം വെറുതെ ആകുലപെടാതെ ദൈവകരങ്ങളിൽ വിഷയങ്ങൾ സമർപ്പിച്ചു പ്രാർത്ഥിച്ചു കഴിയുമ്പോൾ ആ വിഷയം ദൈവം ഏറ്റെടുക്കും. ആകയാൽ ആകുലപെടാതെ ഇതുവരെ ജയത്തോടെ നടത്തിയ ദൈവത്തിനു നന്ദി അർപ്പിച്ചു സന്തോഷത്തോടെ ജീവിക്കാം.

"Thou shalt be like a watered garden, and like a spring of water that never ceaseth."

Thou shalt be like a watered garden, and like a spring of water that never ceaseth. Isaiah 58:11. Dear child of God, this is what God wants of you, "You will be like a watered garden, and like a fountain whose waters never fail." A moist garden will be fertile. It will also produce many fruit trees. Others will also be using the fruits from this garden. The fountain of God will flow from you. It will be a spring that never dries up. The fountain that never runs dry shows the Holy Spirit. In short, dear child of God, you will be a blessing to others. The Holy Spirit of God will guide you daily.

"നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപോകാത്ത നീരുറവുപോലെയും ആകും"

നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപോകാത്ത നീരുറവുപോലെയും ആകും. യെശയ്യാവ്‌ 58:11. പ്രിയ ദൈവപൈതലേ ദൈവം നിന്നെക്കുറിച്ചു ആഗ്രഹിക്കുന്നത് ഇപ്രകാരം ആകുന്നു "നീ നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപോകാത്ത നീരുറവപോലെയും ആകും". നനവുള്ള തോട്ടം ഫലഭൂയിഷ്ടം ആയിരിക്കും. അനവധി വൃക്ഷഫലങ്ങൾ പുറപ്പെടുവിക്കുന്നതും ആയിരിക്കും. മറ്റുള്ളവർ കൂടി ഈ തോട്ടത്തിൽ നിന്ന് ഫലങ്ങൾ ഉപയോഗിക്കുന്നവരായിതീരും. ദൈവത്തിന്റെ നീരുറവ നിന്നിൽ നിന്ന് പ്രവഹിക്കുന്നവ ആയിരിക്കും. ഒരിക്കലും വറ്റിപോകാത്ത നീരുറവ ആയിരിക്കും. ഒരിക്കലും വറ്റി പോകാത്ത നീരുറവ പരിശുദ്ധത്മാവിനെ കാണിക്കുന്നു. പ്രിയ ദൈവപൈതലേ ചുരുക്കി പറഞ്ഞാൽ നീ മറ്റുള്ളവർക്ക് ഒരു അനുഗ്രഹം ആയിരിക്കും. ദൈവത്തിന്റെ പരിശുദ്ധത്മാവ് അനുദിനം നിന്നെ വഴി നടത്തും.

"Those who looked at him were enlightened"

Those who looked at him were enlightened Psalm 34: 5. Dear child of God, if you look to God, you will be enlightened. You will be a light to others. Jesus Christ said you are the light of the world. If you look to God, you will be enlightened. When you become enlightened, not a single element of darkness remains in you. You look only to God. Sometimes you will be burdened with various needs. God will take care of your needs. If your gaze is on God, you will become enlightened. Dear child of God, turn to God and you will become enlightened. It would be a shame to look back at human beings.

"അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി"

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി സങ്കീർത്തനങ്ങൾ 34:5. പ്രിയ ദൈവപൈതലേ നിന്റെ നോട്ടം ദൈവത്തിങ്കലേക്കു ആണെങ്കിൽ നീ പ്രകാശിതൻ ആയിതീരും. നീ മറ്റുള്ളവർക്ക് ഒരു വെളിച്ചം ആയിരിക്കും. യേശുക്രിസ്തു പറഞ്ഞു നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. നിങ്ങളുടെ നോട്ടം ദൈവത്തിങ്കലേക്കു ആണെങ്കിൽ നിങ്ങൾ പ്രകാശിതരായിതീരും.നിങ്ങളിൽ ഉള്ള വെളിച്ചം കണ്ടു അനേകർ സത്യവെളിച്ചം ആകുന്ന യേശുക്രിസ്തുവിനെ കണ്ടുമുട്ടും. നിങ്ങൾ പ്രകാശിതരായിത്തീരുമ്പോൾ നിങ്ങളിൽ ഇരുളിന്റെ ഒരറ്റ അംശം പോലും നിലനിൽക്കില്ല. നിങ്ങൾ ദൈവത്തിങ്കലേക്കു മാത്രം നോക്കുക. ചിലപ്പോൾ നിങ്ങൾ പലവിധ ആവശ്യങ്ങളാൽ ഭാരപ്പെടുന്നവർ ആയിരിക്കും.നിങ്ങളുടെ ആവശ്യങ്ങളെ ദൈവം നടത്തിതരും.നിങ്ങളുടെ നോട്ടം ദൈവത്തിങ്കലേക്കു ആണെങ്കിൽ നിങ്ങൾ പ്രകാശിതരായിതീരും. പ്രിയ ദൈവപൈതലേ നീ ദൈവത്തെ നോക്കി യാത്ര തിരിക്കുക നീ പ്രകാശിതൻ ആയി തീരും. മനുഷ്യരെ നോക്കി യാത്ര തിരിച്ചാൽ ലജ്ജിതൻ ആയി തീരും.

Sunday 20 March 2022

"Inneyolam ||Alexander Pappachen "

"Be strong and of good courage, for Jehovah thy God is with thee whithersoever thou goest."

Be strong and of good courage, for Jehovah thy God is with thee whithersoever thou goest. Joshua 1: 9 Dear child of God, this is the word that God speaks after Joshua is chosen to lead the children of Israel after the days of Moses. The Lord your God is the one who comforts us when we are burdened with heavy responsibilities and how to deal with them without problems. Dear child of God, God is with us no matter how many adversities may come before us. All we need to do is let go of the tension and be strong and courageous. Our God will do the rest. When the Red Sea was parted, Moses stretched out his rod, and it was God who worked there. God tells Joshua to be so bold. Dear child of God, God is with you as a good Lord in this desert journey. Wherever you go, do not forget that God is with you. God will work miracles for you

"നിന്റ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക "

നിന്റ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക. യോശുവ 1:9 പ്രിയ ദൈവപൈതലേ മോശെയുടെ കാലശേഷം യിസ്രായേൽ മക്കളെ നയിക്കുവാനായി യോശുവയെ ദൈവം തിരഞ്ഞെടുത്തതിന് ശേഷം ദൈവം പറയുന്ന വാചകം ആണിത്. മുമ്പിൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ വരുമ്പോൾ എങ്ങനെ ഇവ ചെയ്യും എങ്ങനെ ഇവ പ്രശ്നങ്ങളില്ലാതെ പരിഹരിക്കും എന്ന് ഭാരപ്പെടുമ്പോൾ നമുക്ക് ആശ്വാസം പകരുന്ന വാചകം ആണ് നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോട് കൂടെ ഉള്ളത് കൊണ്ട് ഉറപ്പും ധൈര്യവും ഉള്ളവൻ ആയിരിക്ക. പ്രിയ ദൈവപൈതലേ നമ്മുടെ മുമ്പിൽ എത്ര പ്രതിക്കൂലങ്ങൾ വന്നാലും നമ്മുടെ കൂടെ ദൈവം ഉണ്ട്. നമ്മൾ ടെൻഷൻ എല്ലാം അകറ്റി ഉറപ്പും ധൈര്യവും ഉള്ളവൻ ആയി ഇരുന്നാൽ മതി. ബാക്കിയുള്ളതെല്ലാം നമ്മുടെ ദൈവം ചെയ്തുകൊള്ളും. ചെങ്കടൽ വിഭാഗിച്ചപ്പോൾ മോശ വടി നീട്ടിയതെ ഉള്ളു.അവിടെ പ്രവർത്തിച്ചത് ദൈവം ആയിരുന്നു. അപ്രകാരം ധൈര്യത്തോടെ ഇരിക്കുവാൻ ആണ് യോശുവയോട് ദൈവം പറയുന്നത്. പ്രിയ ദൈവപൈതലേ ഈ മരുഭൂപ്രയാണത്തിൽ നല്ല നാഥൻ ആയി ദൈവം കൂടെ ഉണ്ട്. നീ എവിടെ പോയാലും നിന്റെ കൂടെ ദൈവ സാന്നിധ്യം ഉള്ള കാര്യം മറന്നു പോകരുത്. നീ ഉറപ്പും ധൈര്യവും ഉള്ളവൻ ആയി മാത്രം ഇരുന്നാൽ മതി. നിനക്ക് വേണ്ടി ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കും

Saturday 19 March 2022

"PITHAVE ANANANTHA || ALEXANDER PAPPACHEN "

"Even if I walk through the valley of darkness, I fear no evil."

Even if I walk through the valley of darkness, I fear no evil. Psalm 23: 4 Dear child of God, do not be afraid even when things go dark in your life because Jehovah is your Shepherd. When you think you're alone, when you think you can not move forward, God is with you as a lamp in the dark. All your hopes may be dashed, but you have a God who cares for you. Do not be discouraged by any crisis God may have with you.

"കൂരിരുൾ താഴ്‌വരയിൽകൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല.₹

കൂരിരുൾ താഴ്‌വരയിൽകൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല. സങ്കീർത്തനങ്ങൾ 23:4 പ്രിയ ദൈവ പൈതലേ നിന്റെ ജീവിതത്തിൽ കൂരിരുൾ പോലെ വിഷയങ്ങൾ വന്നാലും നീ ഭയപ്പെടരുത് കാരണം നിന്റെ ഇടയൻ യഹോവ ആകുന്നു. ഒറ്റപെട്ടു എന്ന് നീ ചിന്തിക്കുന്ന വേളയിൽ, ഇനി മുമ്പോട്ടു പോകുവാൻ കഴിയുകയില്ല എന്ന് നീ ചിന്തിക്കുമ്പോൾ കൂരിരൂളിൽ ദീപമായി ദൈവം നിന്റെ കൂടെ ഉണ്ട്.നിന്റെ പ്രത്യാശ മുഴുവനും അസ്‌തമിച്ചേക്കാം, പക്ഷെ നിനക്ക് വേണ്ടി കരുതുന്ന ഒരു ദൈവം നിനക്ക് ഉണ്ട്. എന്ത് പ്രതിസന്ധികൾ വന്നോട്ടെ തളരരുത് ദൈവം നിന്റെ കൂടെയുണ്ട്.പ്രശ്നങ്ങളും പ്രതിക്കൂലങ്ങളും നിന്നെ അലട്ടിയേക്കും പക്ഷെ അതിന്റെ നടുവിലും ആശ്വാസം ആയി ദൈവം ഉണ്ട്.

"He is watching until He has mercy on us."

He is watching until He has mercy on us. Psalm 123: 2. Dear child of God, keep looking to God until God has graced us. Pray patiently until God answers our prayers. The Lord told us in another parable that we need to pray without getting tired. Dear child of God, keep on praying before God until your prayers are answered. Continue to pray before God until He has mercy on you and answers you. Some prayer topics will be answered directly. Some prayer topics are answered late. Whatever the answer, it will be in God's presence at the right time.

"അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കികൊണ്ടിരിക്കുന്നു."

അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കികൊണ്ടിരിക്കുന്നു. സങ്കീർത്തനങ്ങൾ 123:2. പ്രിയ ദൈവപൈതലേ ദൈവം നമ്മോടു കൃപ ചെയ്യുവോളം ദൈവത്തിങ്കലേക്ക് നോക്കികൊണ്ടിരിക്കുക. ദൈവം നാം പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ മറുപടി അയക്കുംവരെ ക്ഷമയോടെ പ്രാർത്ഥനയിൽ ആയിരിക്കുക. മടുത്തുപോകാതെ നമ്മൾ പ്രാർത്ഥിക്കണ്ട ആവശ്യകത കർത്താവ് ഒരു ഉപമയിൽ കൂടി നമ്മോടു പറഞ്ഞിട്ടുണ്ടല്ലോ. പ്രിയ ദൈവപൈതലേ നിന്റെ പ്രാർത്ഥനയുടെ മറുപടി ലഭിക്കും വരെ ദൈവസന്നിധിയിൽ പ്രാർത്ഥനയിൽ ജാഗരിക്കുക. ദൈവം നിന്നോട് കൃപ തോന്നി മറുപടി തരും വരെ ദൈവസന്നിധിയിൽ നിന്റെ പ്രാർത്ഥന തുടരുക. ചില പ്രാർത്ഥന വിഷയങ്ങൾക്ക് നേരെത്തെ മറുപടി ലഭിക്കും. ചില പ്രാർത്ഥന വിഷയങ്ങൾക്ക് താമസിച്ചും മറുപടി ലഭിക്കും.ഏതു സമയത്തു മറുപടി ലഭിച്ചാലും ദൈവത്തിന്റെ സന്നിധിയിൽ അത്‌ തക്ക സമയത്തായിരിക്കും.

Thursday 17 March 2022

"But the upright man straighteneth his way."

But the upright man straighteneth his way. Proverbs 21:29. Dear child of God, if we do not make our way, it will affect our way forward. If we do not improve our way, we will have a hard time in this world. If you do not go your own way every day in your worldly life, you are likely to suffer a lot. So if you make your way better, God will show you the way to go. Every day you go through different paths. We need to repair the road we are going through to make the journey comfortable. The upright man is the name by which God calls the one who corrects his way.

"നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു."

നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു. സദൃശ്യവാക്യങ്ങൾ 21:29. പ്രിയ ദൈവപൈതലേ നമ്മുടെ വഴി നമ്മൾ നന്നാക്കിയില്ലെങ്കിൽ നമ്മുടെ മുന്നോട്ടുള്ള ഗമനത്തെ ബാധിക്കും. നമ്മുടെ വഴി നാം നന്നാക്കിയില്ലെങ്കിൽ ഈ ലോകജീവിതത്തിൽ നാം വളരെയധികം പ്രയാസപ്പെടേണ്ടിവരും. ഓരോ ദിവസവും നിന്റെ ഇഹലോകജീവിതത്തിൽ നീ കടന്നുപോകുന്ന വഴി നേരെയല്ലെങ്കിൽ നീ വളരെയധികം കഷ്ടപ്പെട്ടുപോകുവാൻ സാധ്യത ഉണ്ട്. ആകയാൽ നിന്റെ വഴി നന്നാക്കിയാൽ നിനക്ക് പോകേണ്ടുന്ന വഴി ദൈവം നിനക്ക് കാണിച്ചു തരും . ഓരോ ദിവസവും നീ കടന്നുപോകുന്നത് വ്യത്യസ്ത പാതകളിൽ കൂടി ആണ് . യാത്ര സുഖമം ആക്കാൻ നാം കടന്നുപോകുന്ന വഴി നന്നാക്കിയെ തീരു. തന്റെ വഴി നന്നാക്കുന്നവനെ ദൈവം വിളിക്കുന്ന പേരാണ് നേരുള്ളവൻ.

Monday 14 March 2022

Psalm 20: 7.

Some trust in chariots, and some in horses: but we will glorify the name of the LORD our God. Psalm 20: 7. Dear child of God, do you trust in the good that God has given you? Or in God. Here the psalmist says that some people rely on their own good and other things. But we will praise the name of the LORD our God. Dear child of God, trust in God who gives you goodness and blessings. If you rely only on goodness and blessings, God will not be able to work in many areas of your life. Because it is impossible for God to work if we forget the God who gives good and rely on good.

"സങ്കീർത്തനങ്ങൾ 20:7"

ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു ;ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും. സങ്കീർത്തനങ്ങൾ 20:7. പ്രിയ ദൈവപൈതലേ നീ ആശ്രയിക്കുന്നത് ദൈവം നിനക്ക് തന്നിരിക്കുന്നു നന്മകളിൽ ആണോ? അതോ ദൈവത്തിലോ. ഇവിടെ സങ്കീർത്തനകാരൻ പറയുന്നത് ചിലർ സ്വന്തം നന്മകളിലും മറ്റും ആശ്രയിക്കുന്നു. ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും. പ്രിയ ദൈവപൈതലേ നിനക്ക് നന്മകളും അനുഗ്രഹങ്ങളും തരുന്ന ദൈവത്തിൽ ആശ്രയിക്കുക. നീ നന്മകളിലും അനുഗ്രഹങ്ങളിലും , മാത്രം ആശ്രയിച്ചാൽ ദൈവത്തിനു നിന്റെ ജീവിതത്തിലെ പല മണ്ഡലങ്ങളിലും ഇറങ്ങി പ്രവർത്തിക്കാൻ കഴിയാതെ വരും. കാരണം നന്മ തരുന്ന ദൈവത്തെ മറന്നു നന്മയിൽ ആശ്രയിച്ചാൽ ദൈവത്തിനു പ്രവർത്തിക്കുക അസാധ്യം ആണ്.

Saturday 12 March 2022

"Remember, O LORD, David, and all his affliction."

Remember, O LORD, David, and all his affliction. Psalm 132: 1. Dear child of God, this psalm begins by saying, "Remember King David and all his afflictions." God remembers all the suffering that befell King David. He is a God who remembers all our troubles. At a young age, David hid in the wilderness, then on the battlefield with Goliath, and later in many places, fearing Saul. Later life in fear of his own son. If you look at life like that, there is only misery. David was the second king of Israel to be anointed king by the prophet Samuel. Dear child of God, we have misery in this world. This is what Jesus Christ said. But I have overcome the world. If you follow the example of Jesus Christ who conquered the world, it will seem that your worldly sufferings are insignificant. Dear child of God, God who conquered the world you should fear will remember your sufferings. He will deliver you from all your troubles.

"യഹോവേ, ദാവീദിനെയും അവന്റെ സകല കഷ്ടതയെയും ഓർക്കേണമേ."

യഹോവേ, ദാവീദിനെയും അവന്റെ സകല കഷ്ടതയെയും ഓർക്കേണമേ. സങ്കീർത്തനങ്ങൾ 132:1. പ്രിയ ദൈവപൈതലേ ഈ സങ്കീർത്തനം ആരംഭിക്കുന്നത് തന്നെ ദാവീദ് രാജാവിനെയും അവന്റെ സകല കഷ്ടതയെയും ഓർക്കണമെ എന്നു പറഞ്ഞു തുടങ്ങിയാണ്. ദാവീദ് രാജാവിന്റെ ജീവിതത്തിൽ ഉണ്ടായ സകല കഷ്ടതയും ഓർക്കുന്ന ദൈവം. നമ്മുടെ സകല കഷ്ടതകളും ഓർക്കുന്ന ദൈവം ആണ്.ദാവീദ് ചെറുപ്രായത്തിൽ വനാന്തരത്തിൽ, അതിനു ശേഷം ഗോലിയാതുമായി യുദ്ധകളത്തിൽ, പിന്നീട് ശൗലിനെ പേടിച്ചു പല സ്ഥലങ്ങളിൽ ഒളിച്ചു പാർത്തു. പിന്നീട് സ്വന്തം മകനെ പേടിച്ചുള്ള ജീവിതം. അങ്ങെനെ ജീവിതം മുഴുവനായി നോക്കിയാൽ കഷ്ടത മാത്രമേ ഉള്ളു. ശമുവേൽ പ്രവാചകനാൽ രാജാഭിഷേകം ലഭിച്ച ദാവീദ് യിസ്രയേലിലെ രണ്ടാമത്തെ രാജാവാണ്. പ്രിയ ദൈവപൈതലേ ഇഹലോകത്തു നമുക്ക് കഷ്ടം ഉണ്ട്. യേശുക്രിസ്തു പറഞ്ഞത് ഇപ്രകാരം ആണ് ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപെടുവിൻ. ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു. ലോകത്തെ ജയിച്ച യേശുക്രിസ്തുവിനെ മാതൃക ആക്കിയാൽ നിന്റെ ഇഹലോകത്തെ കഷ്ടങ്ങൾ സാരമില്ല എന്നു തോന്നും. പ്രിയ ദൈവപൈതലേ നീ ഭയപ്പെടേണ്ട ലോകത്തെ ജയിച്ച ദൈവം നിന്റെ കഷ്ടതകൾ ഓർക്കും. നിന്റെ സകല കഷ്ടത്തിൽ നിന്നും നിന്നെ വിടുവിക്കും.

"I will instruct you and show you the way"

I will instruct you and show you the way Psalm 32: 8. Dear child of God, God will instruct you and show you the way to walk. The situation of someone who does not know the way may have occurred at some point in our lives. There is a way to go to every place on this earth and so on. By air. There is a way by sea. There is by hand. Similarly, there is a way beyond death. That is the way Jesus Christ is. Jesus Christ said, I am the way, the truth, and the life. No one comes to the Father except through me. Dear child of God, it was not Jesus Christ who showed you the true way when you were stranded without knowing the way. If you follow the path that Jesus Christ tells you, you will reach the destination heaven.

"ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്ക് കാണിച്ചു തരും"

ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്ക് കാണിച്ചു തരും സങ്കീർത്തനങ്ങൾ 32:8. പ്രിയ ദൈവപൈതലേ ദൈവം നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്ക് കാണിച്ചു തരും . വഴി അറിയാതെ നിൽക്കുന്ന ഒരാളുടെ അവസ്ഥ എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ ഉണ്ടായികാണും. ഈ ഭൂമിയിൽ ഓരോ സ്ഥലങ്ങളിലേക്കും മറ്റും പോകുവാൻ ഓരോ വഴിയുണ്ട്. ആകാശ മാർഗം വഴിയുണ്ട്. സമുദ്ര മാർഗം വഴിയുണ്ട്. കരമാർഗം വഴി ഉണ്ട്. അതുപോലെ തന്നെ മരണത്തിനപ്പുറവും ഒരു വഴി ഉണ്ട്. ആ വഴിയാണ് യേശുക്രിസ്തു. യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിൽ കൂടി അല്ലാതെ ആരും പിതാവിന്റെ സന്നിധിയിൽ എത്തുന്നില്ല. പ്രിയ ദൈവപൈതലേ നീ വഴിയറിയാതെ ഭാരപ്പെട്ടു നിന്നപ്പോൾ നിനക്ക് യഥാർത്ഥ വഴി കാണിച്ചു തന്നത് യേശുക്രിസ്തു അല്ലെ. യേശുക്രിസ്തു പറയുന്ന പാതയിൽ കൂടി സഞ്ചരിച്ചാൽ നീ ലക്ഷ്യസ്ഥാനമായ സ്വർഗ്ഗത്തിൽ ചെല്ലും.

"Strive to keep love!"

Strive to keep love! 1 Corinthians 14: 1 Dear child of God, God tells us to encourage ourselves to practice love. This is what Jesus taught, "Love your enemies." There is no love beyond this. When Jesus Christ lay on the cross He said to God, "Forgive those who persecuted and crucified Jesus, because they did not know the sins they committed against Jesus Christ." Dear child of God, God is love.

"സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ!"

സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! 1 കൊരിന്ത്യർ 14:1 പ്രിയ ദൈവപൈതലേ സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പാൻ ആണ് ദൈവം നമ്മോടു പറയുന്നത്. യേശുക്രിസ്തു പഠിപ്പിച്ചത് ഇപ്രകാരം ആണ് നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ എന്നാണ്. ഇതിനപ്പുറം ഒരു സ്നേഹം ഇല്ല. യേശുക്രിസ്തു ക്രൂശിന്മേൽ കിടക്കുമ്പോൾ ദൈവത്തോട് പറഞ്ഞത് ഇപ്രകാരം ആയിരുന്നു യേശുക്രിസ്തുവിനെ ഉപദ്രവിച്ചരോടും ക്രൂശിച്ചവരോടും അവർ യേശുക്രിസ്തുവിനോട് ചെയ്ത പാപങ്ങൾ അവർ അറിയായ്കയാൽ അവരോടു ക്ഷമികേണമേ എന്നാണ്. പ്രിയ ദൈവപൈതലേ ദൈവം സ്നേഹം ആകുന്നു.ആകയാൽ നാം പരസ്പരം സ്‌നേഹിക്കുമ്പോൾ, ദൈവത്തിന്റെ കല്പന ആകുന്ന നിങ്ങൾ അന്യോന്യം സ്നേഹിപ്പിൻ എന്ന കല്പന അനുസരിക്കുക കൂടി ആണ് ചെയുന്നത്.

"He is the closest helper in suffering "

He is the closest helper in suffering. Psalm 46: 1. Dear child of God, when suffering comes into our lives, we see that everyone runs away. God, the Creator, cannot look away from the suffering of His creation. God is the closest helper in suffering. When David was in distress, God became his closest helper. God was with Joseph when he was in trouble. God was with Daniel when he was trapped in the lions' den. Thus God became the closest helper to the pious when suffering came. Dear child of God, if you are a God-fearing man, God will be your closest helper in any of your troubles.

"കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു."

കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. സങ്കീർത്തനം 46:1. പ്രിയ ദൈവപൈതലേ കഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരുമ്പോൾ എല്ലാവരും ഓടിമറയുന്നത് ആണ് നാം കാണുന്നത്. സൃഷ്ടിതാവായ ദൈവത്തിനു തന്റെ സൃഷ്ടിയുടെ കഷ്ടങ്ങൾ കണ്ടു അകന്നിരിക്കാൻ സാധ്യമല്ല. കഷ്ടങ്ങളിൽ ദൈവം ഏറ്റവും അടുത്ത തുണയായിരിക്കുന്നു. ദാവീദ് കഷ്ടതയിൽ ആയപ്പോൾ ദൈവം ഏറ്റവും അടുത്ത തുണയായി മാറി. യോസഫ് കഷ്ടതയിൽ ആയപ്പോൾ ദൈവം യോസെഫിനോട് കൂടെയിരുന്നു. ദാനിയേൽ സിംഹക്കൂട്ടിൽ അകപെട്ടെപ്പോൾ ദൈവം ഡാനിയേലിനോട് കൂടെയിരുന്നു. അങ്ങനെ ഭക്തന്മാർക്ക് കഷ്ടത വന്നപ്പോൾ ദൈവം ഏറ്റവും അടുത്ത തുണയായി മാറി. പ്രിയ ദൈവപൈതലേ നീ ഒരു ദൈവ ഭക്തൻ ആണെങ്കിൽ ദൈവം നിന്റെ ഏതു കഷ്ടങ്ങളിലും ഏറ്റവും അടുത്ത തുണയായിരിക്കും.

"I am the good Shepherd "

I am the good shepherd John 10:11. This is what Jesus Christ, the Good Shepherd, said to his disciples. I am the good shepherd. The Good Shepherd Jesus Christ will not forsake his sheep, his children. Jesus Christ says I am the good shepherd. My sheep hear my voice. Dear child of God, Jesus Christ, the Good Shepherd, protects his sheep. If one of the sheep goes astray and becomes an orphan, Jesus will leave all the other sheep and go back in search of the lost sheep. Dear child of God, you and I are the sheep of the Good Shepherd Jesus Christ. Psalm 23 clearly states how the Good Shepherd, Jesus Christ, protects his sheep. The good shepherd will not leave us, his sheep, orphans. The good shepherd will lead us every day, saying, This is the way. The Good Shepherd Jesus Christ will protect us when fierce wolves come to attack us.

"ഞാൻ നല്ല ഇടയൻ ആകുന്നു"

ഞാൻ നല്ല ഇടയൻ ആകുന്നു യോഹന്നാൻ 10:11. നല്ല ഇടയനായ യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് പറയുന്ന വാചകം ആണിത്. ഞാൻ നല്ല ഇടയൻ ആകുന്നു . നല്ലയിടയനായ യേശുക്രിസ്തു തന്റെ ആടുകൾ ആകുന്ന തന്റെ മക്കളെ കൈവിടുകയില്ല. യേശുക്രിസ്തു പറയുന്നു ഞാൻ നല്ല ഇടയൻ ആകുന്നു.എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു. പ്രിയ ദൈവപൈതലേ നല്ല ഇടയനായ യേശുക്രിസ്തു തന്റെ ആടുകളെ സംരക്ഷിക്കുന്നു. ഏതെങ്കിലും ഒരു ആട് വഴി തെറ്റി അനാഥരായി പോയാൽ യേശുക്രിസ്തു ബാക്കി എല്ലാ ആടുകളെയും വിട്ടേച്ചു കാണാതെ പോയ ആടിനെ തേടി ചെന്ന് മടക്കി കൊണ്ടുവരും. പ്രിയ ദൈവ പൈതലേ ഞാനും നീയും നല്ലയിടയനായ യേശുക്രിസ്തുവിന്റെ ആടുകൾ ആകുന്നു. സങ്കീർത്തനം 23 ഇൽ വ്യക്തമായി പറയുന്നുണ്ട് നല്ല ഇടയനായ യേശുക്രിസ്തു എപ്രകാരം ആണ് തന്റെ ആടുകളെ സംരക്ഷിക്കുന്നത് എന്ന്. നല്ല ഇടയൻ തന്റെ ആടുകൾ ആകുന്ന നമ്മെ അനാഥരായി വിടുകയില്ല. നല്ല ഇടയൻ ഇതാകുന്നു വഴി എന്നു പറഞ്ഞു നമ്മെ ഓരോ ദിവസവും വഴി നടത്തും. കൊടിയ ചെന്നായ്ക്കൾ നമ്മളെ ആക്രമിക്കാൻ വന്നാൽ നല്ല ഇടയനായ യേശുക്രിസ്തു നമ്മെ സംരക്ഷിക്കും.

Wednesday 2 March 2022

"Lord, do not be far from me"

Lord, do not be far from me. Psalm 35:22 "Lord, do not stay away from me" is a passage from a psalm written by King David. This is a psalm that King David wrote when he was in great distress. David pours out his sorrows to God when many rise up to fight and argue with him. It is also David's prayer to God that you will not be far from me, O God. Dear child of God, if enemies were to rise up against me and you, we would be in great trouble if God were not near us. When a country is in crisis, it is difficult to overcome it unless we call on God. When everything went against King David, there was only God in favor. If God also went against King David, there was no one else to help him. Dear child of God, we may find many who depend on you and me. But when we are in danger, everyone can walk away. Only God is near us. If God is not with us, we will be left alone. When King David was alone, his prayer to God was, "Lord, do not be far from me."

"കർത്താവെ, എന്നോടകന്നിരിക്കരുതേ."

കർത്താവെ, എന്നോടകന്നിരിക്കരുതേ. സങ്കീർത്തനങ്ങൾ 35:22 ദാവീദ് രാജാവ് എഴുതിയ ഒരു സങ്കീർത്തനത്തിലെ ഒരു വാക്യശകലം ആണ് "കർത്താവെ, എന്നോടകന്നിരിക്കരുതേ "എന്നത്. ദാവീദ് രാജാവ് വല്ലാത്ത കഷ്ടതയിൽ ആയപ്പോൾ രചിച്ച സങ്കീർത്തനം ആണിത്. ദാവീദിനോട് പൊരുതുവാനും വാദിക്കാനും അനേകർ എഴുന്നേറ്റപ്പോൾ ആണ് ദാവീദ് തന്റെ സങ്കടങ്ങൾ ദൈവസന്നിധിയിൽ പകരുന്നത്. ദൈവമേ നീ എന്നോട് അകന്നിരിക്കരുതേ എന്നത് ദാവീദിന്റ ദൈവത്തോടുള്ള പ്രാർത്ഥന കൂടിയാണ്. പ്രിയ ദൈവ പൈതലേ എനിക്കും നിനക്കും എതിരെ ശത്രുക്കൾ എഴുനേൽക്കുമ്പോൾ ദൈവം നമ്മോടു അടുത്തിരുന്നില്ലെങ്കിൽ നാം വല്ലാത്ത കഷ്ടതയിൽ ആയി പോകും. ഒരു രാജ്യം പ്രതിസന്ധിയിൽ കൂടികടക്കുമ്പോൾ ദൈവത്തോട് വിളിച്ചപേക്ഷിച്ചില്ലെങ്കിൽ ആ പ്രതിസന്ധി മറികടക്കാൻ പ്രയാസം ആണ്. ദാവീദ് രാജാവിനു സകലതും പ്രതികൂലമായപ്പോൾ അനുകൂലമായി ദൈവം മാത്രെമേ ഉണ്ടായിരുന്നുള്ളു.ദൈവം കൂടി പ്രതികൂലം ആയാൽ പിന്നെ ദാവീദ് രാജാവിനെ സഹായിപ്പാൻ വേറെ ആരുമില്ല. പ്രിയ ദൈവപൈതലേ എനിക്കും നിനക്കും ആശ്രയമായി നാം പലരെയും കണ്ടേക്കാം. പക്ഷേ നമുക്ക് ഒരു ആപത്ത് വരുമ്പോൾ സകലരും അകന്നുപോയേക്കാം. ദൈവം മാത്രെമേ നമ്മുടെ അടുത്തിരിക്കുകയുള്ളു.ദൈവം നമ്മുടെ കൂടെ അരികിൽ ഇല്ലെങ്കിൽ നാം ഒറ്റപ്പെട്ടുപോകും. ദാവീദ് രാജാവ് ഒറ്റപെട്ടു പോയപ്പോൾ ദൈവത്തോട് കഴിക്കുന്ന പ്രാർത്ഥന ആണ് "കർത്താവെ എന്നോടകന്നിരിക്കരുതേ ".

"ദൈവം നമ്മെ അനുഗ്രഹിച്ചാൽ അതു തടയുവാൻ ആർക്കും സാധ്യമല്ല."

ദൈവം നമ്മെ അനുഗ്രഹിച്ചാൽ അതു തടയുവാൻ ആർക്കും സാധ്യമല്ല. യോസെഫിനോട് ദൈവം വെളിപ്പെടുത്തിയ സ്വപ്നത്തിന് ശേഷം യോസെഫിനു തന്റെ സ്വപ്നം ഒരിക്കലും ന...