Agape

Saturday, 12 March 2022

"കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു."

കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. സങ്കീർത്തനം 46:1. പ്രിയ ദൈവപൈതലേ കഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വരുമ്പോൾ എല്ലാവരും ഓടിമറയുന്നത് ആണ് നാം കാണുന്നത്. സൃഷ്ടിതാവായ ദൈവത്തിനു തന്റെ സൃഷ്ടിയുടെ കഷ്ടങ്ങൾ കണ്ടു അകന്നിരിക്കാൻ സാധ്യമല്ല. കഷ്ടങ്ങളിൽ ദൈവം ഏറ്റവും അടുത്ത തുണയായിരിക്കുന്നു. ദാവീദ് കഷ്ടതയിൽ ആയപ്പോൾ ദൈവം ഏറ്റവും അടുത്ത തുണയായി മാറി. യോസഫ് കഷ്ടതയിൽ ആയപ്പോൾ ദൈവം യോസെഫിനോട് കൂടെയിരുന്നു. ദാനിയേൽ സിംഹക്കൂട്ടിൽ അകപെട്ടെപ്പോൾ ദൈവം ഡാനിയേലിനോട് കൂടെയിരുന്നു. അങ്ങനെ ഭക്തന്മാർക്ക് കഷ്ടത വന്നപ്പോൾ ദൈവം ഏറ്റവും അടുത്ത തുണയായി മാറി. പ്രിയ ദൈവപൈതലേ നീ ഒരു ദൈവ ഭക്തൻ ആണെങ്കിൽ ദൈവം നിന്റെ ഏതു കഷ്ടങ്ങളിലും ഏറ്റവും അടുത്ത തുണയായിരിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...