Agape

Wednesday 31 January 2024

"ദൈവം പ്രവർത്തിക്കും ആർ തടുക്കും."

ദൈവം പ്രവർത്തിക്കും ആർ തടുക്കും. നമ്മുടെ ജീവിതത്തിൽ എത്ര പ്രതിക്കൂലങ്ങൾ വന്നാലും ദൈവം നമ്മുടെ ജീവിതത്തിൽ ആരംഭിച്ച പ്രവർത്തി ആർക്കും തടയുവാൻ സാധിക്കുക ഇല്ല. ചെങ്കടൽ തീരത്തു യിസ്രായേൽ മക്കൾക്ക് പ്രതികൂലമായി ഫറവോനും സൈന്യവും അണിനിരന്നപ്പോൾ ദൈവം ഇസ്രായേൽ മക്കൾക്ക് വേണ്ടി ഇറങ്ങിവന്നു ചെങ്കടലിനെ വിഭാഗിച്ചു അക്കരെ നടത്തി. ഇന്ന് നാം നേരിടുന്ന പ്രതിക്കൂലങ്ങൾക്ക് നടുവിൽ ദൈവം ഇറങ്ങിവന്ന് നമ്മെ വിടുവിക്കും.

"സങ്കീർത്തനങ്ങൾ 118:8,9"

Monday 29 January 2024

"ദൈവമേ എന്റെ ആയുസ്സ് എത്ര എന്ന് എന്നെ അറിയിക്കേണമേ."

ദൈവമേ എന്റെ ആയുസ്സ് എത്ര എന്ന് എന്നെ അറിയിക്കേണമേ. നാം ഭൂമിയിൽ ജീവിക്കുമ്പോൾ വളരെ സന്തോഷമായിട്ടാണ് ജീവിക്കുന്നത് എങ്കിലും പലപ്പോഴും ജീവിതത്തിൽ പ്രയാസങ്ങൾ വർധിക്കുമ്പോൾ ദൈവത്തിലുള്ള പ്രത്യാശയാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ഒരു നാൾ നാം ഈ ലോകം വിട്ടുപോകും ആ സമയം നാം അറിയുന്നില്ല. ആകയാൽ ജീവൻ തന്ന ദൈവം നമ്മുടെ ആയുസ്സിനെ തിരിച്ചു വിളിക്കുമ്പോൾ നാം വിശുദ്ധരായിട്ടാണ് ഭൂമിയിൽ ജീവിക്കുന്നത് എങ്കിൽ നിത്യ സന്തോഷത്തിലേക്ക് നമുക്ക് പ്രവേശിക്കുവാൻ സാധിക്കും.

Wednesday 24 January 2024

"സങ്കീർത്തനങ്ങൾ 103:11"

"കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന്"

കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന് നമ്മെ സൃഷ്‌ടിച്ച ദൈവം നമ്മുടെ കൂടെയുള്ളപ്പോൾ നാം കലങ്ങേണ്ട അവസ്ഥ ഇല്ല. നമ്മുടെ ആവശ്യങ്ങൾ ദൈവത്തോട് പറയാം. ദൈവം അത് സാധിപ്പിച്ചു തരും.കരയുന്ന കാക്കയ്ക്കും സകല മൃഗജാലങ്ങൾക്കും അതതിന്റെ ഭക്ഷണം നൽകുന്ന ദൈവം; തന്റെ സ്വരൂപത്തിൽ സൃഷ്‌ടിച്ച നമ്മുടെ ആവശ്യങ്ങൾ എത്ര അധികം സാധിപ്പിച്ചു തരും.

Tuesday 23 January 2024

"ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ ഭവിക്കുന്നില്ല."

ദൈവം അറിയാതെ ഒന്നും ജീവിതത്തിൽ ഭവിക്കുന്നില്ല. നമ്മുടെ ദൈവം അറിയാതെ നന്മയായാലും തിന്മയായാലും ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല.ദൈവം കഷ്ടത ജീവിതത്തിൽ തരുമ്പോൾ അതിന്റ പിന്നിൽ ദൈവീക ഉദ്ദേശം ഉണ്ട്. ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുന്നില്ല.നമ്മെ ദൈവത്തിന്റെ ഇഷ്ടപ്രകാരം പണിയുമ്പോൾ നമുക്ക് അത് സഹിക്കാൻ കഴിയാതെ പോകുന്നതാണ് കഷ്ടത വരുമ്പോൾ നാം ഭയപ്പെടുന്നത്. നന്മ തരുമ്പോൾ ദൈവത്തിനു നന്ദി അർപ്പിക്കാമെങ്കിൽ ജീവിതത്തിൽ കഷ്ടത വരുമ്പോൾ ദൈവത്തിനു നന്ദി അർപ്പിക്കുക. ദൈവം തീർച്ചയായും കഷ്ടതയിൽ നിന്ന് വിടുവിക്കും.

Saturday 20 January 2024

"താങ്ങും കരങ്ങൾ കൂടെയുണ്ട്."

താങ്ങും കരങ്ങൾ കൂടെയുണ്ട്. ജീവിതത്തിൽ പ്രതിസന്ധികൾ കടന്നു വരാം. എന്നാൽ പ്രതിസന്ധിയുടെ നടുവിൽ ദൈവം ഇറങ്ങി വരും. പ്രതിസന്ധി വരുമ്പോൾ നാം ഒറ്റയ്ക്കല്ല ദൈവം നമ്മോടു കൂടെയുണ്ട്. കഴുകൻ തന്റെ കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്നതുപോലെ ഈ ലോകത്തിലെ കഷ്ടങ്ങളെ തരണം ചെയ്യുവാൻ ദൈവം നമ്മെ പരിശീലിപ്പിക്കുക ആണ്.ദൈവം ദോഷങ്ങളാൽ ആരെയും പരീക്ഷിക്കുന്നില്ല.പ്രതിസന്ധികളുടെ നടുവിൽ കൂടി വളർന്നു വരുന്നവർക്ക് ലോകത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണാം.

Wednesday 17 January 2024

"ആരാലും തള്ളപ്പെട്ടു കഴിയുകയാണോ നിങ്ങളെ തേടി ദൈവം വരും."

ആരാലും തള്ളപ്പെട്ടു കഴിയുകയാണോ നിങ്ങളെ തേടി ദൈവം വരും. ജീവിതത്തിൽ പ്രതിസന്ധികൾ വർധിച്ചു ഇനി എങ്ങനെ മുമ്പോട്ടു പോകും എന്നു വിചാരിച്ചു ഇരിക്കുവാണോ നിങ്ങൾ? ദൈവത്തിൽ ആശ്രയിക്കുക. മനുഷ്യർ ചിലപ്പോൾ നിങ്ങളെ തള്ളിക്കളഞ്ഞേക്കാം, പക്ഷെ നിങ്ങളെ സൃഷ്‌ടിച്ച ദൈവത്തിനു നിങ്ങളെ തള്ളി കളയുവാൻ സാധ്യമല്ല. ദൈവത്തിൽ ആശ്രയിക്കുക. ഏതു പ്രതിസന്ധികൾ ആയികൊള്ളട്ടെ ദൈവം പരിഹാരം വരുത്തും.

Tuesday 16 January 2024

"കരങ്ങളിൽ വഹിക്കുന്ന ദൈവം."

കരങ്ങളിൽ വഹിക്കുന്ന ദൈവം. എത്രയോ ആപത്തു അനർത്ഥങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടതായിരുന്നു. അതിൽ നിന്നെല്ലാം ദൈവം നമ്മെ കാത്തു പരിപാലിച്ചു. ദൈവത്തിന്റെ കരങ്ങളിൽ നാം സുരക്ഷിതരായിരുന്നു. പലപ്പോഴും ജീവിതത്തിൽ കൊടുങ്കാറ്റുപോലെ വിഷയങ്ങൾ അടിച്ചപ്പോൾ ദൈവീക സമാധാനത്താൽ ദൈവം നടത്തി. ഇന്ന് നാം നേരിടുന്ന പ്രതിസന്ധികളുടെ നടുവിലും ദൈവീക കരം നമ്മോടുകൂടെ ഉണ്ട്. ദൈവം നമ്മെ സ്വർഗ്ഗീയ ഭവനത്തിൽ എത്തിക്കുവോളം തന്റെ ചിറകിൻ മറവിൽ നമ്മെ കാത്തു സൂക്ഷിക്കും.

Saturday 13 January 2024

"തളർന്നിടും വേളകളിൽ ആശ്വാസമായി ദൈവം."

തളർന്നിടും വേളകളിൽ ആശ്വാസമായി ദൈവം. പല സന്ദർഭങ്ങളിലും നാം തളർന്നു പോകാറുണ്ട്. തളർന്നു പോകുന്ന വേളകളിൽ ദൈവം ബലം പകരും. ഇസബെൽ രാഞ്ജിയുടെ ഭീഷണിക്കു മുമ്പിൽ തളർന്നു പോയ ഏലിയാ പ്രവാചകനെ ബലപ്പെടുത്താൻ ദൈവദൂതൻ പ്രത്യക്ഷപെട്ടു. ഏലിയാ പ്രവാചകനെ ദൈവദൂതൻ ബലപ്പെടുത്തി മുമ്പോട്ടു നയിക്കുന്നു. ദൈവത്തിൽ ആശ്രയിക്കുന്ന ദൈവപൈതൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം തളർന്നു പോയാലും ദൈവം നിശ്ചയമായും ഏലിയാ പ്രവാചകനെ പോലെ ബലപ്പെടുത്തും .

Friday 12 January 2024

"കാലങ്ങൾ കടന്നുപോയാലും ദൈവത്തിന്റെ വാക്കുമാറുകില്ല."

കാലങ്ങൾ കടന്നുപോയാലും ദൈവത്തിന്റെ വാക്കുമാറുകില്ല. ദൈവം യോസെഫിനെ രണ്ട് ദർശനങ്ങൾ കാണിച്ചു. കാലങ്ങൾ പലതു കഴിഞ്ഞിട്ടും യോസെഫിന്റെ ജീവിതത്തിൽ പ്രതിക്കൂലങ്ങൾ വർധിച്ചിട്ടും ദൈവം തന്റെ വാക്ക് നിറവേറ്റി. അബ്രഹാമിനോട് ദൈവം പറഞ്ഞതുപോലെ തന്നെ ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും യിസഹാക്കിനെ നൽകി ദൈവം തന്റെ വാക്ക് നിറവേറ്റി. ജീവിതത്തിൽ ദൈവം എന്തെങ്കിലും നമ്മോടു ദർശനത്തിൽ കൂടി അല്ലെങ്കിൽ വ്യക്തിപരമായി പറഞ്ഞിട്ടുണ്ടെങ്കിൽ ദൈവം അത് നിറവേറ്റുക തന്നെ ചെയ്യും. പ്രതിക്കൂലങ്ങൾ വർധിച്ചു നാം അത് മറന്നുപോയാലും ദൈവം തന്റെ വാക്ക് മറക്കുക ഇല്ല.

Thursday 11 January 2024

"ചിറകിൻ മറവിൽ കാത്തുസൂക്ഷിക്കുന്ന ദൈവം."

ചിറകിൻ മറവിൽ കാത്തുസൂക്ഷിക്കുന്ന ദൈവം. എത്രയോ ആപത്തു അനർത്ഥങ്ങളിൽ നിന്ന് ദൈവം നമ്മെ വിടുവിച്ചു. ദൈവം നമ്മെ ആപത്തു അനർത്ഥങ്ങളിൽ നിന്ന് വിടുവിച്ചത് കൊണ്ട് നാം ഇന്ന് ജീവനോടെ ശേഷിക്കുന്നു . ദൈവം നമ്മുടെ പാപങ്ങൾക്ക് ഒത്തവണ്ണം നമ്മോടു പ്രവർത്തിച്ചിരു ന്നെങ്കിൽ നാം ഇന്ന് ഭൂമിയിൽ കാണുകയില്ലായിരുന്നു . ദൈവം തന്റെ കരുണകൊണ്ട് നമ്മെ തന്റെ കരങ്ങളിൽ സൂക്ഷിക്കുന്നു.ദൈവത്തിന്റെ പരിപാലനം എത്ര ശ്രേഷ്ഠമാണ്.

Tuesday 9 January 2024

"യഹോവ നമ്മോടു കൂടെ ഇല്ലായിരുന്നുവെങ്കിൽ."

യഹോവ നമ്മോടു കൂടെ ഇല്ലായിരുന്നുവെങ്കിൽ. യഹോവ നമ്മോടു കൂടെ ഇല്ലായിരുന്നെങ്കിൽ നാം ഇന്ന് ഈ ഭൂമിയിൽ കാണുമോ. യഹോവ നമ്മോടു കൂടെ ഇരുന്നത് കൊണ്ടാണ് നാം ഇന്ന് ഈ പ്രഭാതത്തെ കാണുന്നത്. നാം പലപ്പോഴും ദൈവസന്നിധിയിൽ നിന്ന് അകന്നു പോയപ്പോഴും ദൈവം നമ്മെ തള്ളിക്കളഞ്ഞില്ല.ദൈവത്തിന്റെ സ്നേഹം അവർണ്ണനീയം ആണ്. ദൈവത്തിന്റെ കരുതൽ ശ്രേഷ്ഠമാണ്. ദൈവം നമ്മോടു കൂടെയിരുന്നത് കൊണ്ട് നാം ഇന്ന് ഇതുവരെ എത്തി.

Monday 8 January 2024

"എന്റെ ദൈവം അറിയാതെ എനിക്കൊന്നും ഭവിക്കയില്ല."

എന്റെ ദൈവം അറിയാതെ എനിക്കൊന്നും ഭവിക്കയില്ല. യോസേഫ് പൊട്ടകുഴിയിൽ വീണതും കാരാഗ്രഹത്തിൽ കിടന്നതും ദൈവം അറിഞ്ഞു തന്നെയാണ്. യോസേഫ് പൊട്ടകുഴിയിൽ വീണത് കൊണ്ടെല്ലേ മിദ്യാന കച്ചവടക്കാർക്ക് യോസെഫിനെ വിൽക്കുവാൻ ഇടയായതും മിസ്രയിമിൽ യോസേഫ് എത്തിയതും. ഈ കഷ്ടങ്ങൾ യോസെഫിന്റ ജീവിതത്തിൽ സംഭവിച്ചില്ലെങ്കിൽ യോസേഫ് മിസ്രയിമിലെ രണ്ടാമൻ ആകുക ഇല്ലായിരുന്നു . ആകയാൽ ദൈവം അറിയാതെ നന്മ ആയാലും തിന്മ ആയാലും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ല.ചില കഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ അനുഗ്രഹത്തിന്റ താക്കോൽ ആണ്.

Saturday 6 January 2024

"കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നതെന്തിന്."

കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നതെന്തിന്. കരുതുവാൻ ഒരു ദൈവം ഉള്ളപ്പോൾ നാം കലങ്ങുന്നതെന്തിന് വേണ്ടി . ഉള്ളം കലങ്ങുന്ന വേളയിൽ ദൈവസന്നിധിയിൽ ആ വിഷയം സമർപ്പിക്കുക. ദൈവം അതിനു പരിഹാരം ഒരുക്കും.ദൈവത്തിന്റെ കരങ്ങളിൽ നാം വിഷയം സമർപ്പിച്ചിട്ട് വീണ്ടും നാം ഭാരപ്പെടരുത്. ദൈവത്തിന്റെ സമയത്ത് ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കും. നാം വെറുതെ ഭാരപ്പെട്ടതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. നമ്മുടെ ഉള്ള സമാധാനം കൂടി നഷ്ടപ്പെടും. ആകയാൽ കരുതുന്ന ദൈവത്തിൽ ആശ്രയിക്ക.

"നിലവിളി കേൾക്കുന്ന ദൈവം."

നിലവിളി കേൾക്കുന്ന ദൈവം. കുരുടൻ യേശുവിനോട് നിലവിളിച്ചു തനിക്ക് കാഴ്ച ലഭിക്കുവാൻ വേണ്ടി.കുരുടന്റെ നിലവിളി കേട്ട് യേശുനാഥൻ നിന്നു.കുരുടനു കാഴ്ച നൽകി. ഇന്നും നാം ആവശ്യഭാരത്തോടെ ദൈവത്തോട് നിലവിളിച്ചാൽ ദൈവം നമ്മുടെ നിലവിളിക്കു മുമ്പിൽ നിൽക്കും.ദൈവം നമ്മുടെ വിഷയത്തിന് പരിഹാരം നൽകും.

Wednesday 3 January 2024

"പ്രതിസന്ധികളിൽ തളർന്നു പോകരുതേ."

പ്രതിസന്ധികളിൽ തളർന്നു പോകരുതേ. പ്രതിസന്ധികൾ ജീവിതത്തിൽ വരുമ്പോൾ തളർന്നു പോകാതെ കർത്താവിൽ ആശ്രയിക്ക. കാറ്റും കോളും ജീവിതമാകുന്ന പടകിനു നേരെ ആഞ്ഞടിക്കുമ്പോൾ പടകിൽ ഉള്ള യേശുനാഥനോട് വിളിച്ചപേക്ഷിക്ക. യേശുനാഥൻ നമ്മുടെ ജീവിതത്തിലെ കാറ്റിനെയും കടലിനെയും ശാന്തമാക്കും. പ്രതിസന്ധി വന്നു എന്നുകരുതി നിരാശരായി തീരാതെ ദൈവത്തിൽ ആശ്രയിക്കുക.

Tuesday 2 January 2024

"വിശ്വാസത്തോടെ മുന്നോട്ടുള്ള യാത്ര"

വിശ്വാസത്തോടെ മുന്നോട്ടുള്ള യാത്ര. നമ്മുടെ ജീവിതം ആകുന്ന യാത്രയിൽ മുന്നോട്ട് സഞ്ചരിക്കുമ്പോൾ പലവിധത്തിൽ ഉള്ള പ്രശ്നങ്ങളെ തരണം ചെയ്യേണ്ടി വരും. വിശ്വാസം നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ ഏതു പ്രതിക്കൂലത്തേയും തരണം ചെയ്യുവാൻ ദൈവം നമ്മെ സഹായിക്കും. നമ്മുടെ ജീവിതയാത്ര മറുകരയിൽ എത്തുവോളം ദൈവം തണലായി നമ്മോടു കൂടെ ഉണ്ട്.

"പുതുവർഷം"

പുതുവർഷം. കഴിഞ്ഞ ആണ്ടുകൾ ദൈവം നമ്മെ ക്ഷേമത്തോടെ പരിപാലിച്ചു. ഈ പുതുവർഷം നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും പകരുവാൻ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. ദൈവത്തിന്റെ സാന്നിധ്യം ഈ പുതുവർഷത്തിൽ നമ്മോടു കൂടെ ഇരുന്നാൽ നാം കൃതാർത്ഥരായി തീരും. കഴിഞ്ഞ ആണ്ടിലെ നമ്മുടെ ജീവിതത്തിൽ വന്നുപോയ കുറവുകൾ നാം തിരുത്തി ദൈവത്തിനു ഹിതമാം വണ്ണം ജീവിക്കാൻ നാം ശ്രമിച്ചാൽ ദൈവത്തിന്റെ സാന്നിധ്യം നമ്മോടു കൂടെ പോരും. ഈ പുതുവർഷം ദൈവം ജീവിതത്തിൽ അനുഗ്രഹങ്ങളും നന്മകളും ചൊരിയുന്ന ഒരു വർഷമായി തീരാൻ സർവ്വശക്തനോട് നമുക്ക് പ്രാർത്ഥിക്കാം.

"ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല."

ദൈവം അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. നമ്മുടെ ജീവിതത്തിൽ നന്മ ഭവിക്കുന്നത് മാത്രമല്ല തിന്മ ഭവിക്കുന്നതും ദൈവത്തിനു അറിയാം...