Agape

Tuesday 31 January 2023

"കാൽവറി ക്രൂശിലെ സ്നേഹം."

കാൽവറി ക്രൂശിലെ സ്നേഹം.
നാം പാപികൾ ആയിരുന്നപ്പോൾ തന്നെ ദൈവം നമ്മെ സ്നേഹിച്ചു. നമ്മുടെ പാപങ്ങളുടെ പരിഹാരത്തിനായി കർത്താവ് കാൽവറി ക്രൂശിൽ യാഗമായി തീർന്നു.നമ്മൾ ഓരോ പാപവും വീണ്ടും ചെയ്യുമ്പോൾ യേശുക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുവാണ്. ഇപ്പോൾ ആകുന്നു രക്ഷാദിവസം. കർത്താവിന്റെ കല്പനകൾ അനുസരിച്ച് നിത്യതയ്ക്ക് വേണ്ടി ഒരുങ്ങിയാൽ ഇന്നു നീ മരിച്ചാൽ നിന്റെ ആത്മാവ് പറുദീസയിൽ ആയിരിക്കും. ഏതു സമയത്തും മരണം നമ്മെ തേടി വരാം . കർത്താവിന്റെ വരവിനായി തന്നത്താൻ ഒരുങ്ങി കാത്തിരുന്നാൽ ഒന്നുകിൽ കർത്താവിന്റെ വരവിൽ അല്ലെങ്കിൽ മരണത്തിൽ കർത്താവിനോട് ചേരും. ആ ഭാഗ്യകരമായ പ്രത്യാശ ഓർത്താണ് അപ്പോസ്ഥലന്മാർ കൊടും യാതനകൾ സഹിച്ചു തങ്ങളുടെ പ്രാണനെ വെടിഞ്ഞത്.

Monday 30 January 2023

"ആരെല്ലാം ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത ദൈവം."

ആരെല്ലാം ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത ദൈവം.
ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ആരൊക്കെ ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത ഒരു ദൈവത്തെ ആണ് നാം സേവിക്കുന്നത്. ജീവിതത്തിലെ ഓരോ ആപത്തുകാലങ്ങളിൽ നമുക്ക് മനസിലാക്കാൻ കഴിയും ആരൊക്കെ നമ്മെ യഥാർത്ഥമായി സ്നേഹിക്കുന്നുണ്ട്. ആരൊക്കെ ഉപേക്ഷിച്ചാലും ഉപേക്ഷിക്കാത്ത ദൈവത്തെ ആണ് നാം സേവിക്കുന്നത്.നമ്മുടെ ഏതു പ്രതിസന്ധിയിലും നമുക്ക് താങ്ങായി ദൈവം ഉണ്ട്.

Sunday 29 January 2023

"ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹം."

ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹം.
നമ്മൾ എത്ര തവണ ദൈവത്തിൽ നിന്നു അകന്നു നടന്നു. അപ്പോഴെല്ലാം ദൈവം നമ്മെ തേടി വന്നു. ദൈവത്തിന്റെ സ്നേഹം നമ്മോട് കൂടെ ഇല്ലായിരുന്നെങ്കിൽ നാം ഇന്ന് ഈ ഭൂമിയിൽ കാണുമോ?.ദൈവത്തിന്റെ അചഞ്ചലമായ സ്നേഹം ഒന്നു മാത്രം ആണ് നാം ഇന്നു ജീവനോടെ ഭൂമിയിൽ ശേഷിക്കുന്നത്.നാം അനുഭവിക്കുന്ന നന്മകൾ എല്ലാം ദൈവത്തിന്റെ ദാനം ആണ്. ദൈവത്തിന്റെ സ്നേഹം ഒന്നുമാത്രമാണ് നമ്മെ ഈ ഭൂമിയിൽ നിലനിർത്തിയിരിക്കുന്നത്.

Saturday 28 January 2023

"ദൈവം ഒരു വഴി തുറന്നാൽ."

ദൈവം ഒരു വഴി തുറന്നാൽ.
ദൈവം നിനക്ക് വേണ്ടി ഒരു വഴി തുറന്നാൽ ആർക്കും അത് അടയ്ക്കാൻ സാധ്യമല്ല.ദൈവത്തിന്റെ വഴി ശാശ്വതം ആയിരിക്കും. ദൈവം തന്റെ ജനത്തിനു വേണ്ടി വഴി തുറന്നത് എല്ലാം ലോകം അസാധ്യം എന്നു വിചാരിച്ച മേഖലകളിൽ ആണ്.ചെങ്കടലിൽ വഴി തുറക്കാൻ ദൈവത്തിനു കഴിയുമെങ്കിൽ ഇന്നും നിനക്ക് വേണ്ടി അസാധ്യം എന്ന് നീ കരുതുന്ന വിഷയങ്ങളുടെമേൽ വഴി തുറക്കാൻ ദൈവത്തിനു സാധിക്കും.ഇനി മുന്നോട്ട് പോകുവാൻ ഒരു വഴിയും ഇല്ലന്ന് നീ കരുതുമ്പോൾ ദൈവം നിനക്ക് വേണ്ടി പുതു വഴികൾ തുറക്കും.

Friday 27 January 2023

"ദൈവം പ്രവർത്തിച്ചാൽ ആര് തടുക്കും?"

ദൈവം പ്രവർത്തിച്ചാൽ ആര് തടുക്കും?
ദൈവം നിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യാൻ തുടങ്ങിയാൽ ആര് അത് തടയും. ദൈവം നിനക്ക് വേണ്ടി അത്ഭുതങ്ങൾ പ്രവർത്തിച്ചു തുടങ്ങിയാൽ ഒരൊറ്റ മനുഷ്യനും ഒരൊറ്റ ദുഷ്ട ശക്തിക്കും അത് തടയാൻ സാധ്യമല്ല. ദൈവത്തിന്റെ സമയത്ത് ദൈവം നിനക്ക് വേണ്ടി ഇറങ്ങി വന്നു നിന്റെ ജീവിതത്തിൽ അത്ഭുതങ്ങളെ പ്രവർത്തിക്കും. അസാധ്യം എന്നു നീ കരുതുന്ന വിഷയങ്ങൾ ദൈവം നിനക്ക് വേണ്ടി സാധ്യമാക്കി തരും.നീ ഭാരപ്പെടുന്ന വിഷയങ്ങൾ ദൈവം നിനക്ക് വേണ്ടി നിറവേറ്റി തരും.അത് തടയുവാൻ ആർക്കും സാധ്യമല്ല.

Thursday 26 January 2023

"നിരാശയുടെ നടുവിലെ പ്രത്യാശാനാളം."

നിരാശയുടെ നടുവിലെ പ്രത്യാശാനാളം.
നമ്മുടെ നിരാശയുടെ നടുവിലെ പ്രത്യാശ നാളമാണ്‌ യേശുക്രിസ്തു. പലപ്പോഴും എന്തു ചെയ്യണം എന്നറിയാതെ നിരാശനായി ഇരിക്കുമ്പോൾ നമ്മുടെ അരികിൽ വന്നു ആശ്വസിപ്പിച്ചു വഴി നടത്തുന്നവനാണ് യേശുക്രിസ്തു. ഒരു വഴിയും കാണാതെ എങ്ങനെ അപ്പുറം കടക്കും എന്നു ചിന്തിച്ചു വ്യാകുലപ്പെട്ടിരിക്കുമ്പോൾ കർത്താവ് അരികിൽ വന്നു പുതു വഴികളെ നമുക്ക് വേണ്ടി തുറന്നു തന്നു. മനുഷ്യർ കൈവിട്ടപ്പോൾ ആശ്രയമായി യേശുക്രിസ്തു മാത്രമേ നമ്മോടു കൂടെയുണ്ടായിരുന്നുള്ളു. മുമ്പോട്ടുള്ള പാതയിലും യഥാർത്ഥ വഴി തെളിച്ചു ദൈവം നമ്മെ വഴി നടത്തും. എത്ര കൂരിരുൾ അനുഭവങ്ങൾ വന്നാലും വെളിച്ചമായി ദൈവം നമ്മോടു കൂടെയിരിക്കും.

Wednesday 25 January 2023

"Happy Republic Day"

"ദൈവീക കരുതൽ"

ദൈവീക കരുതൽ
ദൈവത്തിന്റെ കരുതൽ എത്ര ശ്രേഷ്ഠം ആണ്. നമുക്ക് താമസിക്കുവാൻ ഭവനം, ഭക്ഷിപ്പാൻ ആഹാരം, ധരിക്കുവാൻ വസ്ത്രം ഇവയെല്ലാം നാം ചോദിക്കാതെ തന്നെ ദൈവം നമുക്ക് തരുന്നു. നമ്മളെ കരുതുന്നതുപോലെ തന്നെ സകല പക്ഷിമൃഗജാലങ്ങങ്ങൾക്കും അതതിന്റെ ആഹാരം ദൈവം നൽകുന്നു. ദൈവത്തിന്റെ കരുതൽ നാം ചിന്തിക്കുന്നതിലും അപ്പുറമാണ്.

Tuesday 24 January 2023

"ദൈവത്തിന്റെ സ്നേഹം"

ദൈവത്തിന്റെ സ്നേഹം
ദൈവത്തിന്റെ സ്നേഹത്തിന്റെ മകുടോദാഹരണം ആണ് സ്വന്തം പുത്രനെ സകല മാനവജാതിയുടെയും പാപത്തിന്റെ പരിഹാരമായി കാൽവരിക്രൂശിൽ യാഗമായി തീരുവാൻ ദൈവം അനുവദിച്ചത്. ദൈവം തന്റെ അത്യന്തിക സ്നേഹം നമ്മോടു പങ്കുവച്ചെങ്കിൽ നാം തിരിച്ചും ദൈവത്തെ സ്നേഹിക്കുവാൻ കടപ്പെട്ടവരാണ്. ദൈവത്തിന്റെ വചനം അനുസരിച്ചു ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തെ നമുക്ക് പ്രദർശിപ്പിക്കുവാൻ സാധ്യമാണ് .

Monday 23 January 2023

"പ്രാർത്ഥന കേൾക്കുന്ന ദൈവം."

പ്രാർത്ഥന കേൾക്കുന്ന ദൈവം. ഓരോ ദൈവപൈതലിന്റെയും പ്രത്യാശ എന്റെ വിഷയങ്ങൾക്ക്, പ്രശ്നങ്ങൾക്ക്, രോഗങ്ങൾക്ക് മറുപടി തരുന്ന ദൈവം ഉണ്ട് എന്നുള്ളതാണ്. നാം നമ്മുടെ കുറവുകൾ ഏറ്റുപറഞ്ഞു ദൈവത്തോട് പ്രാർത്ഥിച്ചാൽ തക്കസമയത്തു ദൈവം മറുപടി അയക്കും. ഭക്തന്മാരുടെ പ്രാർത്ഥനയ്ക്ക് തക്കസമയത്തു മറുപടി അയച്ച ദൈവത്തെ ആണ് നാം സേവിക്കുന്നത്.

Sunday 22 January 2023

"മനസ്സ് പുതുക്കി രൂപാന്തരപെടുക."

മനസ്സ് പുതുക്കി രൂപാന്തരപെടുക. ദൈവം നമ്മളെ കുറിച്ചു ആഗ്രഹിക്കുന്നത് ഓരോ ദിവസവും നമ്മുടെ സ്വഭാവത്തിലെ കുറവുകൾ മനസിലാക്കി അത് തിരുത്തി മുന്നോട്ട് പോകുക എന്നതാണ്. ജീവിതത്തിൽ കുറവുകൾ ഇല്ലാത്തവരായി ആരും തന്നെ ഇല്ല. പക്ഷെ ആ കുറവുകൾ നാം തിരുത്തിയാണോ ജീവിക്കുന്നത് എന്നു കാണുവാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവത്തിന്റെ ഇഷ്ടം നമ്മൾ വിശുദ്ധിയിൽ ജീവിക്കുക എന്നതാണ്.

Saturday 21 January 2023

"ഒരു ദൈവപൈതലിന്റെ പ്രത്യാശ."

ഒരു ദൈവപൈതലിന്റെ പ്രത്യാശ. നാം അധിവസിക്കുന്ന ഈ ഭൂമിയിലെ കഷ്ടതകളിൽ നിന്നും രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിപ്പാൻ കർത്താവായ യേശുക്രിസ്തു രാജാധി രാജാവായി മടങ്ങി വരും എന്നുള്ളതാണ് ഒരു ദൈവ പൈതലിന്റെ ഏക പ്രത്യാശ . ഇതിനപ്പുറം ഒരു പ്രത്യാശ ഇല്ല. ഇന്നു നാം നേരിടുന്ന പ്രശ്നങ്ങൾക്ക് എല്ലാം ഒരു പരിഹാരം ഉണ്ട്. മാത്രമല്ല യേശുക്രിസ്തുവിനോടൊപ്പം നിത്യമായി വസിപ്പാൻ കഴിയുക എന്നത് ഭാഗ്യകരമായ പ്രത്യാശ ആണ്.ദൈവത്തോടൊത്തു വസിക്കുക എന്നു പറഞ്ഞാൽ എത്ര അനുഗ്രഹീതമായ നിമിഷങ്ങൾ ആണ്. ദൈവത്തോടൊത്തു വസിപ്പാൻ ഒരുങ്ങുക ആണ് ഓരോ ദൈവപൈതലും ചെയ്യേണ്ടത്. മരണത്തിനപ്പുറം ഒരു ജീവിതം ഉണ്ട്. അത് ദൈവത്തോടൊത്തു ആയിരിക്കുവാൻ നാം വിശുദ്ധിയോടെ ഭൂമിയിൽ ജീവിക്കുക അത്യാവശ്യം ആണ്.

Friday 20 January 2023

"ദൈവം നടത്തുന്ന വഴികൾ."

ദൈവം നടത്തുന്ന വഴികൾ. ദൈവം നമ്മെ വഴി നടത്തുന്ന വിധങ്ങൾ വർണ്ണിപ്പാൻ സാധ്യമല്ല. പലപ്പോഴും ഇനി എങ്ങനെ മുമ്പോട്ട് യാത്ര ചെയ്യും. എനിക്ക് ഇനി ഒട്ടും ആരോഗ്യം ഇല്ല. മുമ്പിൽ നിരാശ മാത്രം. ദൈവത്തെ നാം ആത്മാർഥമായി വിളിച്ചാൽ ദൈവം നമ്മെ വിടുവിക്കും.മനുഷ്യൻ ചെയ്യുന്നതിന് പരിമിതികൾ ഉണ്ട്. ദൈവം ചെയ്യുന്നതിന് പരിമിതികൾ ഇല്ല. ദൈവത്തിനു ഏതു പ്രതിസന്ധിയിലും വഴി തുറക്കുവാൻ സാധിക്കും. മനുഷ്യൻ അസാധ്യം എന്ന് പറയുന്നതിനെ സാധ്യമാക്കാൻ ദൈവത്തിനു കഴിയും.

Thursday 19 January 2023

"കഷ്ടങ്ങളിലും പ്രത്യാശ തരുന്ന ദൈവം."

കഷ്ടങ്ങളിലും പ്രത്യാശ തരുന്ന ദൈവം. ജീവിതത്തിൽ നാം പല തരത്തിൽ ഉള്ള കഷ്ടതകളിൽ കൂടി കടന്നു പോകാറുണ്ട്. അപ്പോഴെല്ലാം നമുക്ക് ആ കഷ്ടതകളെ തരണം ചെയ്യാൻ ബലം പകരുന്നത് ദൈവം ആണ്. ഓരോ പരീക്ഷണ ഘട്ടങ്ങൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ ദൈവം നമ്മെ താങ്ങി നടത്തും. അവസാനത്തെ പ്രതീക്ഷയും നഷ്‍ടമാകുമ്പോഴും അവിടെയും നമ്മെ താങ്ങി നടത്താൻ ദൈവം ഉണ്ട്. ദൈവം കരുതുന്ന വിധങ്ങൾ ആവിശ്വസിനീയം ആണ്.പലപ്പോഴും നാം ദൈവത്തോട് ചോദിച്ചു പോകാറുണ്ട് എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ഈ കഷ്ടത. അപ്പോസ്തലന്മാരിൽ ശ്രേഷ്ഠനായ പൗലോസും പല തരത്തിൽ ഉള്ള കഷ്ടതകളിൽ കൂടി കടന്നു പോയിട്ടുണ്ട്. പൗലോസ് സുവിശേഷം നിമിത്തം ഒത്തിരി കഷ്ടത സഹിച്ചു.പൗലോസ് രോഗം മുഖേന കഷ്ടപ്പെട്ടു. അവിടെയെല്ലാം ദൈവം പറഞ്ഞ ഒരു ശ്രദ്ധേയമായ വാക്കാണ് "എന്റെ കൃപ നിനക്ക് മതി എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരും ". പ്രിയ ദൈവ പൈതലേ നീ ഇന്ന് കഷ്ടം സഹിക്കുന്നത് ദൈവനാമം നിമിത്തം ആണോ. അതോ നിന്റെ പാപങ്ങൾ കാരണമോ. ദൈവനാമം നിമിത്തമാണെങ്കിൽ പരിഹാരം ദൈവം ഒരുക്കീട്ടുണ്ട്. നിന്റെ പാപങ്ങൾ നിമിത്തമാണെങ്കിൽ ദൈവത്തിൽ സമർപ്പിച്ചു നിന്റെ പാപങ്ങൾ ഏറ്റു പറയുക. ദൈവത്തിന്റെ കൃപ നിന്റെ ബലഹീനതകളെ തരണം ചെയ്യുവാൻ സഹായിക്കും.

Wednesday 18 January 2023

"ആശ്വാസം നൽകുന്ന ദൈവം."

ആശ്വാസം നൽകുന്ന ദൈവം.
ഈ പാരിലെ ജീവിതത്തിൽ പ്രതിക്കൂലങ്ങളും പ്രതിസന്ധികളും വരുമ്പോൾ നാം പലരെയും ആശ്രയിക്കാറുണ്ടെങ്കിലും യഥാർത്ഥ ആശ്വാസം ദൈവത്തിങ്കൽ നിന്നു മാത്രമേ ലഭിക്കുക ഉള്ളു.ദൈവം തരുന്ന ആശ്വാസം ശാശ്വതം ആണ്. മനുഷ്യർ മാറിയാലും ദൈവം ഒരുനാളും കൈവിടത്തില്ല.

Monday 16 January 2023

"വിശ്വാസത്തോടെ പ്രശ്നങ്ങളെ തരണം ചെയ്യുക."

വിശ്വാസത്തോടെ പ്രശ്നങ്ങളെ തരണം ചെയ്യുക.
ദൈവഭക്തന്മാർ എല്ലാം ദൈവത്തിൽ വിശ്വാസം അർപ്പിച്ചാണ് പ്രശ്നങ്ങൾ തരണം ചെയ്തത്. കർത്താവ് പറഞ്ഞത് ഇപ്രകാരം ആണ് "ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു". ഈ ലോകത്ത് ജീവിക്കുമ്പോൾ നിരവധി കഷ്ടങ്ങളിൽ കൂടി കടന്ന് ദൈവരാജ്യത്തിൽ പ്രവേശിക്കേണ്ടത് അത്യാവശ്യം ആകുന്നു. കഷ്ടങ്ങളെ തരണം ചെയ്യാൻ ദൈവത്തിൽ ഉള്ള വിശ്വാസം അനിവാര്യം ആണ്. ഭക്തന്മാർ എല്ലാംപ്രശ്നങ്ങളിൽ കൂടി കടന്നുപോയവർ ആണ്. അവരെല്ലാം പ്രശ്നങ്ങളെ തരണം ചെയ്തത് ദൈവത്തിൽ ഉള്ള വിശ്വാസം ഒന്നു കൊണ്ട് മാത്രം ആണ്.

Wednesday 11 January 2023

"പ്രതിഫലം തരുന്ന ദൈവം."

പ്രതിഫലം തരുന്ന ദൈവം. ഇന്നു നീ ഭാരപ്പെടുന്ന വിഷയങ്ങൾ, കഴിഞ്ഞ കാലങ്ങളിലെ ദുഃഖങ്ങൾ എല്ലാം ദൈവം അറിയുന്നു. ഭാരം, പ്രയാസം ഏറിടുമ്പോൾ ചാരുവാൻ കർത്താവിന്റെ മാർവിടം ഉണ്ട്. കർത്താവ് അറിയാതെ ജീവിതത്തിൽ ഒന്നും സംഭവിക്കുന്നില്ല. കഴിഞ്ഞ കാലങ്ങളിൽ നീ കടന്നുപോയ പ്രതിക്കൂലങ്ങൾക്കും കഷ്ടതകൾക്കും പ്രതിഫലം തരുന്ന ദൈവത്തെ ആണ് നീ സേവിക്കുന്നത്.കണ്ണുനീരോടെ നീ വിതച്ച വിത്തുകൾ ആർപ്പോടെ കൊയ്യുന്ന ഒരു ദിവസം ഉണ്ട്. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപെടുവിൻ എന്നാണ് കർത്താവ് പഠിപ്പിച്ചത്. നിന്റെ കണ്ണുനീർ വൃതാവായി പോകുകയില്ല. നിന്നെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്. ഇന്നല്ലെങ്കിൽ നാളെ നിന്നെ മാനിക്കുന്ന ഒരു ദൈവം നിനക്ക് ഉണ്ട്.

Tuesday 10 January 2023

"കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും."

കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും. പ്രിയ ദൈവപൈതലേ, നിന്റെ ജീവിതം കണ്ണുനീരിൽ കൂടി കടന്നു പോകുവാണോ നിന്റെ വിഷയങ്ങൾക്ക് മറുപടി തന്നു നിന്നെ വിടുവിക്കുന്ന ദൈവം ഉണ്ട്. ഇന്നു ആരാലും സഹായം ഇല്ലാതെ തളരുവായിരിക്കാം പക്ഷേ നിന്നെ തേടി വരുന്ന ദൈവം ഉണ്ട്. നിന്റെ വിഷമങ്ങൾ, ഭാരങ്ങൾ, ദുഃഖങ്ങൾ എല്ലാം അറിയാവുന്ന ദൈവം നിന്റെ ഇന്നത്തെ അവസ്ഥകൾ എല്ലാം മാറ്റി നിന്നെ സ്വർഗ്ഗീയ ആനന്ദം കൊണ്ടു നിറയ്ക്കും.

Monday 9 January 2023

"നിന്റെ തല ഉയിർത്തുന്ന ദൈവം."

നിന്റെ തല ഉയിർത്തുന്ന ദൈവം. ഇപ്പോൾ നീ യോസെഫിനെ പോലെ പൊട്ട കുഴിയുടെ അവസ്ഥയിൽ കൂടി ആയിരിക്കും കടന്നു പോകുന്നത് . പൊട്ടകുഴിയിൽ കിടന്ന യോസെഫിനെ ഫറവൊന്റെ കൊട്ടാരത്തിലെ രണ്ടാമൻ ആക്കി ദൈവം മാറ്റി എങ്കിൽ ഇന്നും നിന്റെ സ്ഥിതികൾ ദൈവം മാറ്റും. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്ന ദൈവം. അപമാന ഭാരത്താൽ എങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ നിൽക്കും എന്നു ചിന്തിക്കുന്ന വ്യക്തി ആണ് നീ എങ്കിൽ നിന്റെ തലയെ ഉയിർത്തുന്ന ഒരു ദൈവം നിനക്കുണ്ട്. ഇപ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരിക്കാം പൊട്ട കുഴിയുടെ അവസ്ഥ ആയിരിക്കും. നിന്നെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്. നിന്റെ പ്രത്യാശ ദൈവത്തിൽ തന്നെ ആയിരിക്കട്ടെ.

Sunday 8 January 2023

"ഉറച്ചു നിൽപ്പിൻ"

"ഉറച്ചു നിൽപ്പിൻ."
ഉറച്ചു നിൽപ്പിൻ. യിസ്രായേൽ മക്കൾ മിസ്രയമിൽ നിന്നു യാത്ര പുറപ്പെട്ടു ചെങ്കടലിനു മുമ്പിൽ എത്തിയപ്പോൾ അവരെ പിന്തുടർന്ന് പിടിപ്പാൻ ഫറോവോനും സൈന്യവും എത്തിയപ്പോൾ രക്ഷപെടാൻ ഒരു മാർഗവും ഇല്ല.യിസ്രായേൽമക്കൾ വല്ലാതെ ഭയപ്പെട്ടു. അപ്പോൾ മോശ യിസ്രായേൽ മക്കളോട് അരുളിച്ചെയ്യുന്നത് ആണ് ഉറച്ചു നില്പിൻ. പലപ്പോഴും നമ്മളും യിസ്രായേൽ മക്കളെ പോലെ ആകാറുണ്ട് ;പ്രതിക്കൂലങ്ങൾ മുമ്പിലും പിന്നിലും ആയി വന്നു ഒരു തരത്തിലും മുന്നോട്ടു പോകാൻ കഴിയാതെ നിൽകുമ്പോൾ ഭയപ്പെട്ടു ദൈവത്തോട് നാം പല ആവലാതികളും പറയാറുണ്ട്. നമ്മോട് ദൈവം പറയുന്നതാണ് ഉറച്ചു നില്പിൻ. പ്രതിക്കൂലത്തെ കണ്ടു ഭയപ്പെടുക അല്ല വേണ്ടത് പ്രതികൂലത്തിന്റെ നടുവിൽ അത്ഭുതം പ്രവർത്തിക്കുന്ന ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുക ആണ് വേണ്ടത്. നിന്റെ ദൈവം നിന്റെ ഏതു പ്രതികൂലത്തിന്റെ നടുവിലും നിന്നെ വിടുവിക്കുവാൻ ശക്തനാണ്.

Saturday 7 January 2023

"കലങ്ങുന്നത് എന്തിനു നീ"

കലങ്ങുന്നത് എന്തിനു നീ
ഈ ആകാശവും ഭൂമിയും സകല മനുഷ്യരെയും പക്ഷി മൃഗാദികളെയും സൃഷ്‌ടിച്ച ദൈവത്തിനു അസാധ്യം ആയി എന്തെങ്കിലും ഉണ്ടോ. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചു. കുരുടനു കാഴ്ച നൽകി, മരിച്ചവരെ ഉയിർപ്പിച്ചു. ദൈവം ഭൂമിയിൽ മനുഷ്യരുടെ ഇടയിൽ ചെയ്ത അത്ഭുതങ്ങൾ അവർണ്ണനീയം ആണ്. നിന്റെ വിഷയം എന്തും ആയി കൊള്ളട്ടെ ദൈവത്തിനു അസാധ്യമായിട്ട് ഒന്നുമില്ല. നീ ഭാരപ്പെടുന്ന വിഷയങ്ങൾ ദൈവത്തിനു പരിഹരിക്കാൻ നിമിഷങ്ങൾ മതി. ദൈവത്തിലുള്ള നിന്റെ വിശ്വാസം നിൻറെ പ്രശ്നങ്ങളെ തരണം ചെയ്യുവാൻ സഹായിക്കും.

Friday 6 January 2023

"ആശകൾ ഓരോന്നായി അസ്‌തമിക്കുമ്പോൾ."

ആശകൾ ഓരോന്നായി അസ്‌തമിക്കുമ്പോൾ. നിന്റെ ആശകൾ ഓരോന്നായി അസ്‌തമിക്കുമ്പോൾ. സഹായിക്കും എന്നു കരുതിയ ഓരോരുത്തർ കൈവിട്ടപ്പോൾ. നിന്റ വേദനയിൽ നിന്റ ആശ്വാസം ആയി മാറേണ്ടവർ നിന്നെ കണ്ടിട്ട് കാണാതെ പോകുമ്പോൾ. ഒരാൾക്ക് നിന്നെ വിട്ടകന്നു മാറി നിൽക്കുക അസാധ്യം ആണ്. നിന്റെ ഹൃദയത്തിലെ മുറിവുകൾ വച്ചുകെട്ടി. ആരും ശുശ്രുഷിപ്പാൻ ഇല്ലാത്തപ്പോൾ നിന്റെ അരികിൽ വന്നു ശുഷ്രിക്കുന്ന നല്ല ശമര്യക്കാരനാണ് യേശുക്രിസ്തു.പലപ്പോഴും ചിന്തിക്കും എന്തിനു വേണ്ടിയാണ് ജീവിതം എന്ന് നിരാശയോടെ ചിന്തിക്കുമ്പോൾ നിന്നെ തേടി വന്നു നിന്റെ അരികിൽ ഇരുന്നു നിന്റെ സങ്കടങ്ങൾ എല്ലാം അറിഞ്ഞു നിന്നെ വഴി നടത്തുന്നവൻ ആണ് യേശുക്രിസ്തു.

Thursday 5 January 2023

"പ്രക്ഷ്ബുധം ആകുന്ന കടലിനെ ശാന്തമാക്കുന്ന ദൈവം."

പ്രക്ഷ്ബുധം ആകുന്ന കടലിനെ ശാന്തമാക്കുന്ന ദൈവം.
പ്രിയ ദൈവപൈതലേ നിന്റെ ജീവിതം കടൽ പോലെ എത്ര പ്രക്ഷ്ബുധം ആയാലും യേശുനാഥൻ നിന്നെ തേടി വരും. എത്ര വലിയ വിഷയം ആയാലും കടൽ തിര പോലെ നിന്റെ ജീവിതത്തിനു നേരെ ആജ്ഞടിച്ചാലും കർത്താവ് ആ വിഷയത്തെ ശാന്തമാക്കും. ഒരിക്കലും പരിഹാരം ഇല്ല എന്നു നീ കരുതുന്ന വിഷയങ്ങൾക്ക് ദൈവം പരിഹാരം വരുത്തും. നിന്റെ ജീവിതത്തിൽ കർത്താവിനു സ്ഥാനം നൽകിയാൽ കർത്താവ് നിന്റെ ജീവിതമാം പടകിനു നേരെ അഞ്ഞടിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം വരുത്തും.

Wednesday 4 January 2023

"കരയുന്ന കാക്കയ്ക്ക് ഭക്ഷണം നൽകുന്ന ദൈവം."

കരയുന്ന കാക്കയ്ക്ക് ഭക്ഷണം നൽകുന്ന ദൈവം.
ദൈവം തന്റെ സൃഷ്ടിയോട് കാണിക്കുന്ന സ്നേഹം എത്രമാത്രം ആണ്. ഓരോ പക്ഷി ജാലങ്ങൾക്കും അതതിന്റെ ആഹാരം ദൈവം അതതിന്റെ സമയത്തു നൽകുന്നു. മൃഗജാലങ്ങൾക്കും അതിന്റ സൃഷ്ടാവ് അതതിന്റെ ഭക്ഷണം അതതിന്റെ സമയത്തു നൽകുന്നു. അങ്ങനെ ഭൂമിയിലുള്ള എല്ലാ വിധ സൃഷ്ടികളെയും പോറ്റുന്ന ദൈവം എന്നെയും നിന്നെയും മറന്നുപോകുമോ? ഒരിക്കലും ഇല്ല.നാം ദൈവത്തോട് യാചിച്ചാൽ എത്ര അധികമായി ദൈവം നമുക്ക് വേണ്ടുന്നത് എല്ലാം തരും.കരയുന്ന കാക്കയുടെ വിശപ്പ് അറിയുന്ന ദൈവം എന്റെയും നിന്റെയും ആവശ്യങ്ങൾ അറിയാതിരിക്കുവാണോ? ഒരിക്കലും അല്ല. നാം വേണ്ടും പോലെ യാചിച്ചാൽ തക്ക സമയത്ത് നമ്മുടെ ഓരോ വിഷയങ്ങൾ ദൈവം സാധിപ്പിച്ചു തരും. അത്രെയും സ്നേഹവാനായ ദൈവത്തെ ആണ് നാം സേവിക്കുന്നത്.

Tuesday 3 January 2023

"തക്ക സമയത്തു പ്രവർത്തിക്കുന്ന ദൈവം."

തക്ക സമയത്തു പ്രവർത്തിക്കുന്ന ദൈവം.
ദൈവം പ്രവർത്തിക്കുന്നത് തക്ക സമയത്താണ്. മൂന്നു ബാലന്മാരെ അഗ്നികുണ്ടത്തിൽ ഇട്ടപ്പോൾ ആണ് ദൈവം പ്രവർത്തിച്ചത്. ആയതിനാൽ ആ രാജാവ് ദൈവത്തിൽ വിശ്വസിക്കുവാൻ ഇടയായി തീർന്നു. ചിലപ്പോൾ നാം ചില വിഷയങ്ങൾ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു സമയം നീണ്ടുപോയേക്കാം എങ്കിലും അബ്രഹാമിന്റെ ദൈവം ആണ് വാക്ക് പറഞ്ഞത് എങ്കിൽ നൂറാമത്തെ വയസ്സിലും ദൈവം അത്ഭുതം പ്രവർത്തിക്കും. പ്രാർത്ഥിച്ചിട്ട് മറുപടി ലഭിക്കാതെ വിഷമിക്കുന്നവർ ഒന്നോർക്കുക ദൈവത്തിനു ഒരു സമയം ഉണ്ട്. അതാണ് തക്ക സമയം. ആ തക്ക സമയത്ത് ദൈവം നിനക്ക് വേണ്ടി പ്രവർത്തിക്കും. ആകയാൽ മടുത്തു പോകാതെ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുക. ദൈവം തക്ക സമയത്തു പ്രവർത്തിക്കും.

Monday 2 January 2023

"വിശ്വാസത്തിൻ പരിശോധന"

വിശ്വാസത്തിൻ പരിശോധന
അബ്രഹാമിനെ തന്റെ മകനായ ഇസഹാക്കിനെ യാഗം കഴിപ്പാൻ ദൈവം പറഞ്ഞപ്പോൾ അബ്രഹാം അനുസരിച്ചു. ദൈവം അതു നീതിയായി കണക്കിട്ടു. ദൈവം നമ്മുടെയും വിശ്വാസം പല രീതിയിൽ പരിശോധിക്കും. നമ്മൾ എത്രത്തോളം ദൈവത്തിൽ വിശ്വസിക്കുന്നു എന്നുള്ളത് . ദൈവത്തെ തള്ളിപ്പറയുമോ എന്നിങ്ങനെ ദൈവം നമ്മെ പരിശോധിക്കുവാൻ ഇടയായി തീരും. ദൈവം നമ്മെ പരിശോധിക്കുമ്പോൾ പൊന്നു പോലെ പുറത്തു വരാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്. അബ്രഹാം പൊന്നുപോലെ പുറത്തുവന്നത് പോലെ.മൂന്നു ബാലന്മാരെ അഗ്നികുണ്ടതിൽ ഇട്ടപ്പോൾ അവർക്ക് വേണമെങ്കിൽ തങ്ങളുടെ ദൈവത്തെ തള്ളിപ്പറയാമായിരുന്നു. അവരുടെ ദൈവത്തിലുള്ള വിശ്വാസം ആഴത്തിൽ ഉള്ളത് ആയിരുന്നു. പ്രിയ ദൈവപൈതലേ, ദൈവം നമ്മുടെ വിശ്വാസത്തെ പരിശോധന കഴിക്കുന്ന നിമിഷങ്ങൾ ജീവിതത്തിൽ കടന്നു വരാം അവിടെ ദൈവത്തെ തള്ളി പറയാതെ,ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുക.

"ദൈവം നമ്മെ അനുഗ്രഹിച്ചാൽ അതു തടയുവാൻ ആർക്കും സാധ്യമല്ല."

ദൈവം നമ്മെ അനുഗ്രഹിച്ചാൽ അതു തടയുവാൻ ആർക്കും സാധ്യമല്ല. യോസെഫിനോട് ദൈവം വെളിപ്പെടുത്തിയ സ്വപ്നത്തിന് ശേഷം യോസെഫിനു തന്റെ സ്വപ്നം ഒരിക്കലും ന...