Agape
Thursday, 19 January 2023
"കഷ്ടങ്ങളിലും പ്രത്യാശ തരുന്ന ദൈവം."
കഷ്ടങ്ങളിലും പ്രത്യാശ തരുന്ന ദൈവം.
ജീവിതത്തിൽ നാം പല തരത്തിൽ ഉള്ള കഷ്ടതകളിൽ കൂടി കടന്നു പോകാറുണ്ട്. അപ്പോഴെല്ലാം നമുക്ക് ആ കഷ്ടതകളെ തരണം ചെയ്യാൻ ബലം പകരുന്നത് ദൈവം ആണ്. ഓരോ പരീക്ഷണ ഘട്ടങ്ങൾ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ ദൈവം നമ്മെ താങ്ങി നടത്തും. അവസാനത്തെ പ്രതീക്ഷയും നഷ്‍ടമാകുമ്പോഴും അവിടെയും നമ്മെ താങ്ങി നടത്താൻ ദൈവം ഉണ്ട്. ദൈവം കരുതുന്ന വിധങ്ങൾ ആവിശ്വസിനീയം ആണ്.പലപ്പോഴും നാം ദൈവത്തോട് ചോദിച്ചു പോകാറുണ്ട് എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ഈ കഷ്ടത. അപ്പോസ്തലന്മാരിൽ ശ്രേഷ്ഠനായ പൗലോസും പല തരത്തിൽ ഉള്ള കഷ്ടതകളിൽ കൂടി കടന്നു പോയിട്ടുണ്ട്. പൗലോസ് സുവിശേഷം നിമിത്തം ഒത്തിരി കഷ്ടത സഹിച്ചു.പൗലോസ് രോഗം മുഖേന കഷ്ടപ്പെട്ടു. അവിടെയെല്ലാം ദൈവം പറഞ്ഞ ഒരു ശ്രദ്ധേയമായ വാക്കാണ് "എന്റെ കൃപ നിനക്ക് മതി എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരും ". പ്രിയ ദൈവ പൈതലേ നീ ഇന്ന് കഷ്ടം സഹിക്കുന്നത് ദൈവനാമം നിമിത്തം ആണോ. അതോ നിന്റെ പാപങ്ങൾ കാരണമോ. ദൈവനാമം നിമിത്തമാണെങ്കിൽ പരിഹാരം ദൈവം ഒരുക്കീട്ടുണ്ട്. നിന്റെ പാപങ്ങൾ നിമിത്തമാണെങ്കിൽ ദൈവത്തിൽ സമർപ്പിച്ചു നിന്റെ പാപങ്ങൾ ഏറ്റു പറയുക. ദൈവത്തിന്റെ കൃപ നിന്റെ ബലഹീനതകളെ തരണം ചെയ്യുവാൻ സഹായിക്കും.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment