Agape
Saturday, 25 October 2025
"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."
ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം.
ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18
യഹോവ ഹന്നായുടെ ഗർഭം അടച്ചിരുന്നതിനാൽ ഹന്നായുടെ പ്രതിയോഗിയായ പെനിന്നാ ഹന്നായെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു. ഹന്നാ യഹോവയുടെ ആലയത്തിലേക്ക് പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും പെനീന്ന അങ്ങനെ ചെയ്തു പോന്നു.
ഹന്നാ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു.
ഹന്നാ ദൈവാലയത്തിൽ ഹൃദയം കൊണ്ട് സംസാരിച്ചതിനാൽ ഹന്നായുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു. ആകയാൽ ഹന്നായ്ക്ക് ലഹരി പിടിച്ചിരിക്കുന്നു എന്ന് ഏലി പുരോഹിതന് തോന്നിപോയി.
ഏലിയുടെ സംശയം മാറിയപ്പോൾ ഏലി ഹന്നായെ അനുഗ്രഹിച്ചു പറഞ്ഞത് ഇപ്രകാരം ആണ് " യിസ്രായേലിന്റെ ദൈവത്തോട് നീ കഴിച്ച അപേക്ഷ ദൈവം നിനക്ക് നൽകുമാറാകട്ടെ" എന്നു പറഞ്ഞു. ഒരാണ്ട് കഴിഞ്ഞിട്ട് ഹന്നാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചു വാങ്ങി എന്നു പറഞ്ഞു അവന് ശമുവേൽ എന്നു പേരിട്ടു.
ഹന്നാ ഹൃദയനുറുക്കത്തോടെ, മനോവ്യ സനത്തോടെ ദൈവത്തോട് പ്രാർത്ഥിച്ചപ്പോൾ ഹന്നായുടെ പ്രാർത്ഥന കേട്ടു സമീപസ്ഥനായി ദൈവം ഇറങ്ങി വന്നു ഹന്നായ്ക്ക് ശമുവേൽ ബാലനെ നൽകി.
പ്രിയരേ, പ്രതിയോഗി എത്രത്തോളം താങ്കളെ മുഷിപ്പിച്ചാലും വ്യസനിപ്പിച്ചാലും താങ്കളെ ഭാരപ്പെടുത്തുന്ന വിഷയം എത്ര വലുതായാലും ഹൃദയ നുറുക്കത്തോടെ ദൈവത്തോട് അപേക്ഷിച്ചാൽ ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും.
Subscribe to:
Post Comments (Atom)
"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."
ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
No comments:
Post a Comment