Agape

Sunday, 11 January 2026

"ശുഭദിനം"

വഴി നടത്തുന്ന ദൈവം ഓരോ ദിവസവും നമുക്ക് വേണ്ടുന്നതെല്ലാം നൽകി ദൈവം നമ്മെ വഴി നടത്തുന്നു. തളർന്നു പോകുന്ന വേളയിൽ ദൈവം നമ്മെ തന്റെ തോളിലേറ്റി നടത്തുന്നു. നിരാശരായിരിക്കുമ്പോൾ പ്രത്യാശ നൽകി മുന്നോട്ടു വഴി നടത്തുന്നു. ആരും സഹായമില്ലെന്നു ചിന്തിക്കുമ്പോൾ തന്റെ ദൂതനെ അയച്ചു നമ്മെ ആശ്വസിപ്പിക്കുന്നു. ജീവിതഭാരത്താൽ വലഞ്ഞു തല കുനിഞ്ഞിരിക്കുമ്പോൾ നമ്മെ ആശ്വസിപ്പിച്ചു നമ്മുടെ ശിരസ്സ് ഉയിർത്തുന്നു. നാളെ എങ്ങനെ ജീവിക്കും എന്നോർത്ത് ഭരപ്പെടുമ്പോൾ കാക്കയെ അയച്ചു ദൈവം വഴി നടത്തുന്നു. ഇത്ര നല്ല ദൈവത്തോട് ഇത്ര നന്ദി പറഞ്ഞാലും മതി വരികയില്ല. ഈ ദൈവം എന്നുമെന്നും എന്റെ ദൈവം. #dailymotivation #dailydevotion #goodmormorning #socialmedia #nonfollower

No comments:

Post a Comment

Psalm9:9