Agape
Monday, 9 January 2023
"നിന്റെ തല ഉയിർത്തുന്ന ദൈവം."
നിന്റെ തല ഉയിർത്തുന്ന ദൈവം.
ഇപ്പോൾ നീ യോസെഫിനെ പോലെ പൊട്ട കുഴിയുടെ അവസ്ഥയിൽ കൂടി ആയിരിക്കും കടന്നു പോകുന്നത് . പൊട്ടകുഴിയിൽ കിടന്ന യോസെഫിനെ ഫറവൊന്റെ കൊട്ടാരത്തിലെ രണ്ടാമൻ ആക്കി ദൈവം മാറ്റി എങ്കിൽ ഇന്നും നിന്റെ സ്ഥിതികൾ ദൈവം മാറ്റും. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്ന ദൈവം. അപമാന ഭാരത്താൽ എങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ നിൽക്കും എന്നു ചിന്തിക്കുന്ന വ്യക്തി ആണ് നീ എങ്കിൽ നിന്റെ തലയെ ഉയിർത്തുന്ന ഒരു ദൈവം നിനക്കുണ്ട്. ഇപ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരിക്കാം പൊട്ട കുഴിയുടെ അവസ്ഥ ആയിരിക്കും. നിന്നെ മാനിക്കുന്ന ഒരു ദൈവം ഉണ്ട്. നിന്റെ പ്രത്യാശ ദൈവത്തിൽ തന്നെ ആയിരിക്കട്ടെ.
Subscribe to:
Post Comments (Atom)

No comments:
Post a Comment