Agape

Sunday, 28 April 2024

"ദൈവം നമ്മെ അനുഗ്രഹിച്ചാൽ അതു തടയുവാൻ ആർക്കും സാധ്യമല്ല."

ദൈവം നമ്മെ അനുഗ്രഹിച്ചാൽ അതു തടയുവാൻ ആർക്കും സാധ്യമല്ല. യോസെഫിനോട് ദൈവം വെളിപ്പെടുത്തിയ സ്വപ്നത്തിന് ശേഷം യോസെഫിനു തന്റെ സ്വപ്നം ഒരിക്കലും നിറവേറാതിരിക്കാൻ പലതരത്തിൽ ഉള്ള പ്രതിക്കൂലങ്ങൾ നേരിടേണ്ടി വന്നു. അവസാനം വാഗ്ദത്ത പൂർത്തികരണ സമയത്ത് യോസേഫ് ഒരിക്കലും വാഗ്ദത്തം പ്രാപിക്കാതിരിക്കാൻ കാരാഗൃഹത്തിൽ വരെ അടയ്ക്കപെട്ടിട്ടും അവിടെ നിന്നും മിസ്രയിമിലെ രണ്ടാമൻ ആയി മാറി. ദൈവം നമ്മെ അനുഗ്രഹിക്കാൻ തുടങ്ങിയാൽ ഏതൊക്കെ പ്രതികൂലത്തിന്റെ നടുവിൽ ആയാലും ഒരിക്കലും അനുഗ്രഹം ലഭിക്കയില്ല എന്നു കരുതിയാൽ പോലും ദൈവം അതിന്റെ നടുവിൽ പ്രവർത്തിക്കും. ദൈവത്തിനു നമ്മുടെ ജീവിതത്തിലെ തടസങ്ങൾ ഒരു വിഷയമേ അല്ല. ദൈവം പ്രവർത്തിച്ചാൽ ആർ അതു തടുക്കും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...