Agape

Saturday, 19 March 2022

"അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കികൊണ്ടിരിക്കുന്നു."

അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കികൊണ്ടിരിക്കുന്നു. സങ്കീർത്തനങ്ങൾ 123:2. പ്രിയ ദൈവപൈതലേ ദൈവം നമ്മോടു കൃപ ചെയ്യുവോളം ദൈവത്തിങ്കലേക്ക് നോക്കികൊണ്ടിരിക്കുക. ദൈവം നാം പ്രാർത്ഥിക്കുന്ന വിഷയങ്ങളിൽ മറുപടി അയക്കുംവരെ ക്ഷമയോടെ പ്രാർത്ഥനയിൽ ആയിരിക്കുക. മടുത്തുപോകാതെ നമ്മൾ പ്രാർത്ഥിക്കണ്ട ആവശ്യകത കർത്താവ് ഒരു ഉപമയിൽ കൂടി നമ്മോടു പറഞ്ഞിട്ടുണ്ടല്ലോ. പ്രിയ ദൈവപൈതലേ നിന്റെ പ്രാർത്ഥനയുടെ മറുപടി ലഭിക്കും വരെ ദൈവസന്നിധിയിൽ പ്രാർത്ഥനയിൽ ജാഗരിക്കുക. ദൈവം നിന്നോട് കൃപ തോന്നി മറുപടി തരും വരെ ദൈവസന്നിധിയിൽ നിന്റെ പ്രാർത്ഥന തുടരുക. ചില പ്രാർത്ഥന വിഷയങ്ങൾക്ക് നേരെത്തെ മറുപടി ലഭിക്കും. ചില പ്രാർത്ഥന വിഷയങ്ങൾക്ക് താമസിച്ചും മറുപടി ലഭിക്കും.ഏതു സമയത്തു മറുപടി ലഭിച്ചാലും ദൈവത്തിന്റെ സന്നിധിയിൽ അത്‌ തക്ക സമയത്തായിരിക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...