Agape

Saturday, 26 March 2022

"നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപോകാത്ത നീരുറവുപോലെയും ആകും"

നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപോകാത്ത നീരുറവുപോലെയും ആകും. യെശയ്യാവ്‌ 58:11. പ്രിയ ദൈവപൈതലേ ദൈവം നിന്നെക്കുറിച്ചു ആഗ്രഹിക്കുന്നത് ഇപ്രകാരം ആകുന്നു "നീ നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപോകാത്ത നീരുറവപോലെയും ആകും". നനവുള്ള തോട്ടം ഫലഭൂയിഷ്ടം ആയിരിക്കും. അനവധി വൃക്ഷഫലങ്ങൾ പുറപ്പെടുവിക്കുന്നതും ആയിരിക്കും. മറ്റുള്ളവർ കൂടി ഈ തോട്ടത്തിൽ നിന്ന് ഫലങ്ങൾ ഉപയോഗിക്കുന്നവരായിതീരും. ദൈവത്തിന്റെ നീരുറവ നിന്നിൽ നിന്ന് പ്രവഹിക്കുന്നവ ആയിരിക്കും. ഒരിക്കലും വറ്റിപോകാത്ത നീരുറവ ആയിരിക്കും. ഒരിക്കലും വറ്റി പോകാത്ത നീരുറവ പരിശുദ്ധത്മാവിനെ കാണിക്കുന്നു. പ്രിയ ദൈവപൈതലേ ചുരുക്കി പറഞ്ഞാൽ നീ മറ്റുള്ളവർക്ക് ഒരു അനുഗ്രഹം ആയിരിക്കും. ദൈവത്തിന്റെ പരിശുദ്ധത്മാവ് അനുദിനം നിന്നെ വഴി നടത്തും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...