Agape

Wednesday, 2 March 2022

"കർത്താവെ, എന്നോടകന്നിരിക്കരുതേ."

കർത്താവെ, എന്നോടകന്നിരിക്കരുതേ. സങ്കീർത്തനങ്ങൾ 35:22 ദാവീദ് രാജാവ് എഴുതിയ ഒരു സങ്കീർത്തനത്തിലെ ഒരു വാക്യശകലം ആണ് "കർത്താവെ, എന്നോടകന്നിരിക്കരുതേ "എന്നത്. ദാവീദ് രാജാവ് വല്ലാത്ത കഷ്ടതയിൽ ആയപ്പോൾ രചിച്ച സങ്കീർത്തനം ആണിത്. ദാവീദിനോട് പൊരുതുവാനും വാദിക്കാനും അനേകർ എഴുന്നേറ്റപ്പോൾ ആണ് ദാവീദ് തന്റെ സങ്കടങ്ങൾ ദൈവസന്നിധിയിൽ പകരുന്നത്. ദൈവമേ നീ എന്നോട് അകന്നിരിക്കരുതേ എന്നത് ദാവീദിന്റ ദൈവത്തോടുള്ള പ്രാർത്ഥന കൂടിയാണ്. പ്രിയ ദൈവ പൈതലേ എനിക്കും നിനക്കും എതിരെ ശത്രുക്കൾ എഴുനേൽക്കുമ്പോൾ ദൈവം നമ്മോടു അടുത്തിരുന്നില്ലെങ്കിൽ നാം വല്ലാത്ത കഷ്ടതയിൽ ആയി പോകും. ഒരു രാജ്യം പ്രതിസന്ധിയിൽ കൂടികടക്കുമ്പോൾ ദൈവത്തോട് വിളിച്ചപേക്ഷിച്ചില്ലെങ്കിൽ ആ പ്രതിസന്ധി മറികടക്കാൻ പ്രയാസം ആണ്. ദാവീദ് രാജാവിനു സകലതും പ്രതികൂലമായപ്പോൾ അനുകൂലമായി ദൈവം മാത്രെമേ ഉണ്ടായിരുന്നുള്ളു.ദൈവം കൂടി പ്രതികൂലം ആയാൽ പിന്നെ ദാവീദ് രാജാവിനെ സഹായിപ്പാൻ വേറെ ആരുമില്ല. പ്രിയ ദൈവപൈതലേ എനിക്കും നിനക്കും ആശ്രയമായി നാം പലരെയും കണ്ടേക്കാം. പക്ഷേ നമുക്ക് ഒരു ആപത്ത് വരുമ്പോൾ സകലരും അകന്നുപോയേക്കാം. ദൈവം മാത്രെമേ നമ്മുടെ അടുത്തിരിക്കുകയുള്ളു.ദൈവം നമ്മുടെ കൂടെ അരികിൽ ഇല്ലെങ്കിൽ നാം ഒറ്റപ്പെട്ടുപോകും. ദാവീദ് രാജാവ് ഒറ്റപെട്ടു പോയപ്പോൾ ദൈവത്തോട് കഴിക്കുന്ന പ്രാർത്ഥന ആണ് "കർത്താവെ എന്നോടകന്നിരിക്കരുതേ ".

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...