Agape

Saturday 12 March 2022

"യഹോവേ, ദാവീദിനെയും അവന്റെ സകല കഷ്ടതയെയും ഓർക്കേണമേ."

യഹോവേ, ദാവീദിനെയും അവന്റെ സകല കഷ്ടതയെയും ഓർക്കേണമേ. സങ്കീർത്തനങ്ങൾ 132:1. പ്രിയ ദൈവപൈതലേ ഈ സങ്കീർത്തനം ആരംഭിക്കുന്നത് തന്നെ ദാവീദ് രാജാവിനെയും അവന്റെ സകല കഷ്ടതയെയും ഓർക്കണമെ എന്നു പറഞ്ഞു തുടങ്ങിയാണ്. ദാവീദ് രാജാവിന്റെ ജീവിതത്തിൽ ഉണ്ടായ സകല കഷ്ടതയും ഓർക്കുന്ന ദൈവം. നമ്മുടെ സകല കഷ്ടതകളും ഓർക്കുന്ന ദൈവം ആണ്.ദാവീദ് ചെറുപ്രായത്തിൽ വനാന്തരത്തിൽ, അതിനു ശേഷം ഗോലിയാതുമായി യുദ്ധകളത്തിൽ, പിന്നീട് ശൗലിനെ പേടിച്ചു പല സ്ഥലങ്ങളിൽ ഒളിച്ചു പാർത്തു. പിന്നീട് സ്വന്തം മകനെ പേടിച്ചുള്ള ജീവിതം. അങ്ങെനെ ജീവിതം മുഴുവനായി നോക്കിയാൽ കഷ്ടത മാത്രമേ ഉള്ളു. ശമുവേൽ പ്രവാചകനാൽ രാജാഭിഷേകം ലഭിച്ച ദാവീദ് യിസ്രയേലിലെ രണ്ടാമത്തെ രാജാവാണ്. പ്രിയ ദൈവപൈതലേ ഇഹലോകത്തു നമുക്ക് കഷ്ടം ഉണ്ട്. യേശുക്രിസ്തു പറഞ്ഞത് ഇപ്രകാരം ആണ് ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപെടുവിൻ. ഞാനോ ലോകത്തെ ജയിച്ചിരിക്കുന്നു. ലോകത്തെ ജയിച്ച യേശുക്രിസ്തുവിനെ മാതൃക ആക്കിയാൽ നിന്റെ ഇഹലോകത്തെ കഷ്ടങ്ങൾ സാരമില്ല എന്നു തോന്നും. പ്രിയ ദൈവപൈതലേ നീ ഭയപ്പെടേണ്ട ലോകത്തെ ജയിച്ച ദൈവം നിന്റെ കഷ്ടതകൾ ഓർക്കും. നിന്റെ സകല കഷ്ടത്തിൽ നിന്നും നിന്നെ വിടുവിക്കും.

No comments:

Post a Comment

"തളർന്നുപോകരുതേ "

തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ...