Agape

Saturday, 12 March 2022

"സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ!"

സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! 1 കൊരിന്ത്യർ 14:1 പ്രിയ ദൈവപൈതലേ സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പാൻ ആണ് ദൈവം നമ്മോടു പറയുന്നത്. യേശുക്രിസ്തു പഠിപ്പിച്ചത് ഇപ്രകാരം ആണ് നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ എന്നാണ്. ഇതിനപ്പുറം ഒരു സ്നേഹം ഇല്ല. യേശുക്രിസ്തു ക്രൂശിന്മേൽ കിടക്കുമ്പോൾ ദൈവത്തോട് പറഞ്ഞത് ഇപ്രകാരം ആയിരുന്നു യേശുക്രിസ്തുവിനെ ഉപദ്രവിച്ചരോടും ക്രൂശിച്ചവരോടും അവർ യേശുക്രിസ്തുവിനോട് ചെയ്ത പാപങ്ങൾ അവർ അറിയായ്കയാൽ അവരോടു ക്ഷമികേണമേ എന്നാണ്. പ്രിയ ദൈവപൈതലേ ദൈവം സ്നേഹം ആകുന്നു.ആകയാൽ നാം പരസ്പരം സ്‌നേഹിക്കുമ്പോൾ, ദൈവത്തിന്റെ കല്പന ആകുന്ന നിങ്ങൾ അന്യോന്യം സ്നേഹിപ്പിൻ എന്ന കല്പന അനുസരിക്കുക കൂടി ആണ് ചെയുന്നത്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...