Agape

Saturday, 12 March 2022

"ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്ക് കാണിച്ചു തരും"

ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്ക് കാണിച്ചു തരും സങ്കീർത്തനങ്ങൾ 32:8. പ്രിയ ദൈവപൈതലേ ദൈവം നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്ക് കാണിച്ചു തരും . വഴി അറിയാതെ നിൽക്കുന്ന ഒരാളുടെ അവസ്ഥ എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ ഉണ്ടായികാണും. ഈ ഭൂമിയിൽ ഓരോ സ്ഥലങ്ങളിലേക്കും മറ്റും പോകുവാൻ ഓരോ വഴിയുണ്ട്. ആകാശ മാർഗം വഴിയുണ്ട്. സമുദ്ര മാർഗം വഴിയുണ്ട്. കരമാർഗം വഴി ഉണ്ട്. അതുപോലെ തന്നെ മരണത്തിനപ്പുറവും ഒരു വഴി ഉണ്ട്. ആ വഴിയാണ് യേശുക്രിസ്തു. യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിൽ കൂടി അല്ലാതെ ആരും പിതാവിന്റെ സന്നിധിയിൽ എത്തുന്നില്ല. പ്രിയ ദൈവപൈതലേ നീ വഴിയറിയാതെ ഭാരപ്പെട്ടു നിന്നപ്പോൾ നിനക്ക് യഥാർത്ഥ വഴി കാണിച്ചു തന്നത് യേശുക്രിസ്തു അല്ലെ. യേശുക്രിസ്തു പറയുന്ന പാതയിൽ കൂടി സഞ്ചരിച്ചാൽ നീ ലക്ഷ്യസ്ഥാനമായ സ്വർഗ്ഗത്തിൽ ചെല്ലും.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...