Agape
Saturday, 26 March 2022
"അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്തകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ "
"അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്തകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ "
1പത്രോസ് 5:7.
ദൈവം നമുക്ക് വേണ്ടുന്നതെല്ലാം കരുതുന്നതാകയാൽ നമ്മുടെ സകല വിഷമങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും ദൈവസന്നിധിയിൽ സമർപ്പിക്കുക. ദൈവം ഇന്നുവരെ ഭൂമിയിൽ നമുക്ക് വേണ്ടുന്നതെല്ലാം കരുതിയില്ലേ.നമ്മളെ ഇതുവരെ നടത്തിയ ദൈവത്തിൽ ആശ്രയിക്കുക. നാം ഏതൊക്കെ വിഷയങ്ങളിൽ ഭാരപ്പെടുന്നുവോ ആ വിഷയങ്ങൾ എല്ലാം ദൈവത്തിൽ സമർപ്പിച്ചാൽ നാം വ്യാകുലപെടുകയില്ല. നമ്മുടെ സകല വിഷയങ്ങളും പരിഹരിക്കുന്ന ഒരു ദൈവത്തെ ആണ് നാം സേവിക്കുന്നത്. നാം പലവിഷയങ്ങളാൽ ഭാരപ്പെട്ടിരിക്കുക ആയിരിക്കും. ആ ഭാരപ്പെട്ട വിഷയങ്ങൾ എല്ലാം പ്രാർത്ഥനയിൽ കൂടി ദൈവകരത്തിൽ സമർപ്പിക്കുക. നാം ഭാരപെട്ട വിഷയങ്ങൾക്ക് ഉള്ള മറുപടി തക്കസമയത്ത് ദൈവം അയക്കും. നാം വെറുതെ ആകുലപെടാതെ ദൈവകരങ്ങളിൽ വിഷയങ്ങൾ സമർപ്പിച്ചു പ്രാർത്ഥിച്ചു കഴിയുമ്പോൾ ആ വിഷയം ദൈവം ഏറ്റെടുക്കും. ആകയാൽ ആകുലപെടാതെ ഇതുവരെ ജയത്തോടെ നടത്തിയ ദൈവത്തിനു നന്ദി അർപ്പിച്ചു സന്തോഷത്തോടെ ജീവിക്കാം.
Subscribe to:
Post Comments (Atom)
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
-
भगवान के लिए कुछ भी मुश्किल नहीं है। भगवान के प्यारे बच्चे, आपके भगवान के लिए कुछ भी असंभव नहीं है। इब्राहीम को 100 साल की उम्र में संतान...
No comments:
Post a Comment