Agape

Thursday, 24 August 2023

"ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിക്ക."

ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിക്ക. നാം ഭൂമിയിൽ ജീവിക്കുമ്പോൾ നമ്മുടെ സ്വന്ത ഇഷ്ടപ്രകാരം നാം ജീവിക്കുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. ദൈവം നമ്മെ കുറിച്ചു ആഗ്രഹിക്കുന്ന പ്രകാരം ജീവിക്കുന്നത് കാണുവാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്.നാം ദൈവം പറയുന്ന പ്രകാരം ആണ് ജീവിക്കുന്നത് എങ്കിൽ തീർച്ചയായും നമുക്ക് ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരിക്കുവാൻ സാധിക്കും. ദൈവത്തിന്റെ ബലമുള്ള കൈകീഴിൽ താണിരുന്നാൽ നാം ദൈവത്തിന്റെ സംരക്ഷണത്തിൻ കീഴിൽ ആയിരിക്കും. ദൈവത്തിന്റെ സംരക്ഷണത്തിൽ ആണ് നാം എങ്കിൽ ദൈവം നമ്മെ അനുദിനം വഴി നടത്തും. ഇപ്പോൾ നാം പ്രതിസന്ധികളിൽ കൂടിയാണ് കടന്നു പോകുന്നത് എങ്കിലും ദൈവം നമ്മെ മാനിച്ചു ഉയിർത്തുന്ന ഒരു ദിവസം ഉണ്ട്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...