Agape

Wednesday, 23 August 2023

"ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിക്കുക."

ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിക്കുക. ചില വിഷയങ്ങൾ നാം പ്രാർത്ഥിക്കുമ്പോൾ അതു നടക്കുവാൻ യാതൊരു സാധ്യതയും ഇല്ലായിരിക്കാം. പക്ഷേ വിശ്വാസത്തോടെ നാം പ്രാർത്ഥിക്കുമ്പോൾ ദൈവം നടക്കാൻ സാധ്യത ഇല്ലാത്ത വിഷയങ്ങൾ സാധ്യമാക്കി തരും. പത്രോസ് കാരാഗ്രഹത്തിൽ കിടക്കുമ്പോൾ പടയാളികൾ ചുറ്റുമുണ്ട്.കാരാഗ്രഹത്തിൽ നിന്നു പുറത്തു വരുവാൻ യാതൊരു സാധ്യതയും ഇല്ല. സഭ ശ്രദ്ധയോടെ പത്രോസിനുവേണ്ടി പ്രാർത്ഥിച്ചു. ദൈവ ദൂതൻ കാരാഗ്രഹത്തിൽ ഇറങ്ങി പത്രോസിനെ വിടുവിച്ചു. ഇപ്പോൾ ഒരു സാധ്യതയും നമ്മുടെ പ്രാർത്ഥനാ വിഷയത്തിന്മേൽ ഇല്ലായിരിക്കാം. വിശ്വാസത്തോടെ നാം പ്രാർത്ഥിച്ചാൽ ദൈവം വിടുതൽ അയക്കും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...