Agape

Friday, 11 August 2023

"തകരുമെൻ ഹൃദയത്തിന് ആശ്വാസം നൽകുന്ന ദൈവം."

തകരുമെൻ ഹൃദയത്തിന് ആശ്വാസം നൽകുന്ന ദൈവം. ജീവിതത്തിൽ പ്രതിക്കൂലങ്ങൾ, പ്രതിസന്ധികൾ, കഷ്ടതകൾ,രോഗങ്ങൾ,മാനസിക ഭാരങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഉറ്റവരുടെ വേർപാട് എന്നിവയിൽ ഏതെങ്കിലും ഒക്കെ നമ്മുടെ ജീവിതത്തിൽ വരുമ്പോൾ നമുക്ക് വല്ലാത്ത ഹൃദയ ഭാരം അനുഭവപ്പെട്ടേക്കാം . ഹൃദയ ഭാരം വർധിക്കുമ്പോൾ ദൈവത്തിൽ ആശ്രയം വയ്ക്കുക. ദൈവം തകർന്നിരിക്കുന്ന ഹൃദയത്തിന് ആശ്വാസം പകരും.ലോകത്തിൽ ഒരു വ്യക്തിക്കും നമ്മുടെ ഹൃദയഭാരങ്ങളെ പരിപൂർണമായി വഹിപ്പാൻ കഴിയില്ല. ദൈവത്തിനു മാത്രമേ പരിപൂർണ ആശ്വാസം നമുക്ക് നൽകുവാൻ സാധിക്കു.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...