Agape
Friday, 8 September 2023
"തളർന്നു പോയവനെ താങ്ങുന്ന ദൈവം."
തളർന്നു പോയവനെ താങ്ങുന്ന ദൈവം.
ദൈവത്തിനു വേണ്ടി വൻകാര്യങ്ങൾ ചെയ്ത ഏലിയ പ്രവാചകൻ ഇസബെലിന്റെ ഭീഷണിക്കു മുമ്പിൽ തളർന്നുപോയി. ദൈവദൂതൻമാർ വന്നു ഏലിയാവിനെ ബലപ്പെടുത്തി. നാമും പലവിധ പ്രശ്നങ്ങളുടെ നടുവിൽ തളർന്നു ഇരുന്നപ്പോൾ ദൈവം നമ്മെ ആശ്വസിപ്പിച്ചു . നമ്മെ ആശ്വസിപ്പിക്കാൻ ആരുമില്ലെങ്കിലും ദൈവം നമ്മെ ആശ്വസിപ്പിക്കും. ദൈവം നമ്മെ മുന്നോട്ട് താങ്ങി നടത്തും. നമ്മെ ദൈവത്തിന്റെ കൈകളിലേന്തി ആശ്വസിപ്പിക്കും. കഴിഞ്ഞ കാല ജീവിതങ്ങളിൽ നമ്മെ ആശ്വസിപ്പിച്ച ദൈവം അന്ത്യത്തോളം നമ്മോടു കൂടെയിരുന്നു നമ്മെ ആശ്വസിപ്പിച്ചു വഴി നടത്തും.
Subscribe to:
Post Comments (Atom)

No comments:
Post a Comment