Agape

Friday 13 October 2023

"ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക "

ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക. "നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതു കൊണ്ട് ഉറപ്പും ധൈര്യവുമുള്ളവാനായിരിക്ക ;ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാൻ നിന്നോടു കല്പിച്ചുവല്ലോ. " യോശുവ 1:9. ജീവിതത്തിൽ പ്രതിസന്ധികളും കഷ്ടതകളും രോഗങ്ങളും കടന്നു വരുമ്പോൾ ചിലപ്പോൾ നാം ആകുലരായി തീരാറുണ്ട് . ദൈവമേ നിന്റെ വഴികളിൽ ഞാൻ നടന്നിട്ടും എന്തുകൊണ്ട് ഇവയെല്ലാം എന്റെ ജീവിതത്തിൽ സംഭവിക്കുന്നു. ഞാൻ കടന്നുപോയ പാതകളിൽ അങ്ങ് എന്റെ കൂടെ ഇല്ലായിരുന്നോ? പലപ്പോഴും സംശയം ഉളവാക്കുന്ന ചോദ്യം ആണിത് . ഇനിയും അനേകം ദൂരം യാത്ര ചെയ്യാനുണ്ട്. എങ്ങനെ ഇനി മുന്നോട്ട് പോകും എന്നു നാം ആകുലപെട്ടിരിക്കുമ്പോൾ, ദൈവം നമ്മോടു പറയുന്ന വാചകം ആണ്" ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക". ഏതു പ്രതിസന്ധി നമ്മുടെ ജീവിതത്തിൽ വന്നോട്ടെ ഏതു കഷ്ടത നമ്മുടെ ജീവിതത്തിൽ വന്നോട്ടെ ഏതൊക്കെ രോഗങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നോട്ടെ ദൈവം നമ്മുടെ കൂടെയുണ്ട്. ദൈവം നമ്മോട് കൂടെയുണ്ടെങ്കിൽ നാം ഭയപ്പെടേണ്ട. നമ്മുടെ ഈ ലോക യാത്രയിൽ നമ്മോട് കൂടെ ദൈവം ഉണ്ട്. അതിനാൽ നമ്മുടെ മുമ്പിലുള്ള പ്രശ്നങ്ങളെ കണ്ട് ഭയപ്പെടേണ്ട എന്നാണ് ദൈവം അരുളിച്ചെയുന്നത്.കടന്നു പോകുന്ന പ്രതിസന്ധിയിൽ ദൈവം കൂടെയുണ്ട്. ഇത്രയും നാൾ യിസ്രായേൽ മക്കളെ മോശെ നയിച്ചു ഇനി അടുത്തത് യോശുവയുടെ ചുമതലയാണ് യിസ്രായേൽ മക്കളെ നയിക്കുക എന്നത്. കഴിഞ്ഞ കാലങ്ങളിൽ നമ്മെ നടത്തുവാൻ നമ്മെ സഹായിപ്പാൻ ഉള്ളവർ ഇന്ന് സഹായത്തിനില്ലായിരിക്കാം . എങ്കിലും ദൈവം നമ്മെ വഴി നടത്തും.നമ്മളുടെ ആകുലതകൾ എല്ലാം ദൈവം മാറ്റി ഈ മരുഭൂപ്രയാണത്തിലെ യാത്രയുടെ അവസാനം വരെ ദൈവം നമ്മോട് കൂടെയിരിക്കും. ആകയാൽ നാളെയോർത്തു ഭാരപ്പെടാതെ ഇന്നലകളിൽ ദൈവം നമ്മെ നടത്തിയത് ഓർത്താൽ ഇന്നു സന്തോഷത്തോടെ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കും.ആകയാൽ നാം ഉറപ്പും ധൈര്യവുമുള്ളവരായിരിക്ക. ദൈവം നമ്മോടു കൂടെയുണ്ട്. ദൈവം നമ്മോടു കൂടെയുണ്ടെങ്കിൽ എന്തിന് നാം ആകുലപ്പെടണം. നമ്മുടെ ഭയവും ഭീതിയും എല്ലാം മാറ്റി വച്ചു മുന്നോട്ടുള്ള ജീവിത യാത്ര ധൈര്യത്തോടെ നയിക്കുക.

No comments:

Post a Comment

"തളർന്നുപോകരുതേ "

തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ...