Agape

Friday, 13 October 2023

"ക്രിസ്തീയ യുവജനതയും കടന്നുപോകുന്ന കാലഘട്ടവും."

ക്രിസ്തീയ യുവജനതയും കടന്നുപോകുന്ന കാലഘട്ടവും. ക്രിസ്തീയ യുവജനങ്ങൾ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഹൃദയം തുറന്നു സംസാരിക്കാൻ ആത്മീയ ലോകത്ത് യുവജനങ്ങൾക്ക് പാസ്റ്റഴ്സ്, മെന്റർസ് എന്നിവരെ ലഭിക്കുന്നില്ല എന്നതാണ്. അവരുടെ സംശയങ്ങൾ ദുരീകരിക്കാൻ പോലും ആത്മീയ ലോകത്തു അവർക്ക് സഹായം ലഭിക്കുന്നില്ല എന്നത് ആശ്ചര്യം ഉളവാക്കുന്നതാണ് . പേരിനു അനവധി യുവജന സംഘടനകൾ നമ്മുടെ ഇടയിൽ ഉണ്ട്. പക്ഷേ ഈ യുവജന സംഘടനകൾ യുവജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ടോ എന്നത് ശോധന ചെയേണ്ടതുണ്ട് . കേവലം കുറച്ചു പ്രോഗ്രാമുകൾ നടത്തി എന്നു കരുതി അത് യുവജനങ്ങളുടെ മനസിനെ സ്വാധീനിക്കുന്നില്ല. ആത്മീയ ലോകത്ത് തക്ക സമയത്തു യുവജനങ്ങൾക്ക് ഉപദേശം ലഭിക്കുന്നില്ലങ്കിൽ അവർ ലോകത്തിലേക്ക് ഇറങ്ങി ചെല്ലും. പിന്നീടുള്ള അവസ്ഥ പരിതാപകരം ആയിരിക്കും . ക്രിസ്തീയ യുവജന സംഘടനകൾ യുവജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. പെന്തകോസ്ത് ലോകത്ത് നിരവധി യുവജന സംഘടനകൾ ഉണ്ട്. പക്ഷേ ഇവ ഇത്രത്തോളം യുവജനങ്ങളെ സ്വാധീനിക്കുന്നു എന്നത് യുവജനങ്ങളുടെ ജീവിതം പരിശോധിച്ചാൽ മനസിലാക്കും. ക്രിസ്തീയ യുവജനങ്ങൾക്ക് എത്രത്തോളം സഹായം സഭകളിൽ നിന്ന് ലഭിക്കുന്നു എന്നു പരിശോധിക്കാം. മാസത്തിൽ ഒരു ദിവസം യുവജനങ്ങൾക്ക് വേണ്ടി മീറ്റിംഗ് നടത്തുന്നു. വർഷങ്ങൾ ആയി നടത്തി വരുന്ന പ്രോഗ്രാമുകൾ എങ്ങനെ ഇന്നത്തെ തലമുറയെ സ്വാധീനിക്കും. ഓരോ യുവജനതയെയും പ്രത്യേകം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യം ആണ്. അല്ലെങ്കിൽ ഇരുപതും മുപ്പത്തും വർഷങ്ങൾ കഴിയുമ്പോൾ നമ്മുടെ സഭകളിൽ യുവജനങ്ങൾ കാണാൻ വിരളം ആയിരിക്കും. പെന്തകോസ്ത് സഭകൾ യുവജനങ്ങളെ മുൻനിർത്തി അവർക്ക് വേണ്ടുന്ന പ്രാധാന്യം കൊടുത്തില്ലെങ്കിൽ സഭകൾ ശൂന്യമായി പോകും. പശ്ചാത്യ രാജ്യങ്ങളിൽ സംഭവിച്ചതും ഇതു തന്നെയാണ് .നമുക്ക് ഇപ്പോൾ തന്നെ അറിയാം നമ്മുടെ സഭകളിൽ യുവജനങ്ങൾ ആണോ കൂടുതൽ അതോ പ്രായം ചെന്നവരോ എന്നത് .പെന്തകോസ്ത് സഭകൾ യുവജനങ്ങളിലേക്ക് വ്യക്തിപരമായി ശ്രദ്ധ ഊന്നിയില്ലെങ്കിൽ ദൈവസഭകളിൽ യുവജനങ്ങളുടെ ശോഷണം വ്യക്തമായി പ്രതിഫലിക്കും . പല യുവജനങ്ങൾക്കും അടിസ്ഥാന വേദസത്യങ്ങൾ പോലും അറിയാത്ത ഒരു ലോകത്ത് കൂടിയാണ് നാം കടന്നു പോകുന്നത്. യുവജനങ്ങൾക്ക് ഉപദേശങ്ങളും അവരുടെ സംശയങ്ങളും ദൂരീകരിക്കാൻ ദൈവ സഭ പരിശ്രമിച്ചില്ലെങ്കിൽ പാപത്തിന്റെ ചെളികുഴിയിൽ ആണ്ടുപോകാൻ അധിക സമയം ഒന്നും വേണ്ട. നമ്മുടെ ചുറ്റും ഉള്ള ലോകം യുവജനതയെ എങ്ങനെയും പാപത്തിലേക്ക് വീഴിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ ഉള്ളിൽ വചനത്തിന്റ വിത്ത് പാകിയില്ലെങ്കിൽ അവർ പാപത്തിലേക്ക് വീണുപോകും.ഉന്നത വിദ്യാഭ്യാസത്തിന്നും മറ്റും മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി പാർക്കുന്ന യുവജനങ്ങൾ പാപത്തിന്റെ തത്കാലിക മോഹങ്ങളിൽ വേഗത്തിൽ കുടുങ്ങുന്നതാണ് നാം കണ്ടു വരുന്നത്. യുവജനങ്ങളോട് ഹൃദയം തുറന്നു സംസാരിക്കാൻ സഭകളിൽ നിന്നു മുതിർന്നവർ എഴുന്നേറ്റു വരേണ്ടത് അത്യാവശ്യം ആണ്. അല്ലെങ്കിൽ ഏലി പുരോഹിതന്റെ മക്കൾക്ക് വന്ന അവസ്ഥ ഇന്നത്തെ യുവജനങ്ങൾക്ക് വന്നുകൂടായ്കയില്ല. ദൈവം ഏല്പിച്ച ഉത്തരവാദിത്തം മാതാപിതാക്കൾ ഭവനങ്ങളിൽ തലമുറകളോട് കാണിച്ചില്ലെങ്കിൽ ദൈവം കണക്ക് ചോദിക്കുന്ന ഒരു ദിവസം വരും. മാതാപിതാക്കൾ മക്കൾക്കു മാതൃക ആയി ജീവിച്ചാൽ യുവജനത്തെ ഇതു വളരെയേറെ സ്വാധീനിക്കും. ക്രിസ്തീയ ഭവനങ്ങളിൽ മാതാപിതാക്കൾ മക്കൾക്ക് മാതൃകയാണോ?സ്വയം ശോധന ചെയ്യേണ്ട കാര്യം ആണിത് .ക്രിസ്തീയ ഭവനങ്ങളിൽ സമാധാനം ഇല്ലെങ്കിൽ തലമുറകൾ തങ്ങൾക്ക് സമാധാനം ലഭിക്കുന്ന ഇടം തേടി പോകും. ഇത് യുവജനങ്ങളെ തെറ്റായ കൂട്ടുകെട്ടിലേക്ക് കൊണ്ടു പോകും.ഇതിന്റ പരിണിത ഫലം ആത്മീയ പിന്മാറ്റം ആയിരിക്കും. നമ്മുടെ യുവജനങ്ങൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നാളത്തെ നമ്മുടെ സഭകളുടെ നെടുംതൂണുകൾ ആയ യുവജനങ്ങളെ ആത്മീയമായ ശിക്ഷണത്തിൽ പ്രത്യേകിച്ചു സ്നേഹത്തിൽ ഊന്നി അവരെ വളർത്തിയെടുക്കാം. അനേകരെ ക്രിസ്തുവിങ്കലേക്ക് ആകർഷിക്കുന്ന യുവതലമുറയെ ആണ് ദൈവം ഈ തലമുറയിൽ ആഗ്രഹിക്കുന്നത്. യുവജനങ്ങളുടെ വിദ്യാഭാസ മണ്ഡലം, സുഹൃത്തുക്കൾ, ജോലി ചെയ്യുന്ന ഇടം ഇവിടെയെല്ലാം യേശുക്രിസ്തുവിനെ ഉയിർത്തുന്ന ഒരു തലമുറയെയാണ് ദൈവത്തിനാവശ്യം.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...