Agape

Friday, 13 October 2023

"നിന്റെ ഭാരം യഹോവയുടെമേൽ വച്ചു കൊൾക "

നിന്റെ ഭാരം യഹോവയുടെമേൽ വച്ചു കൊൾക. സങ്കീർത്തനങ്ങൾ 55:22. ദൈവം നമുക്കു വേണ്ടി കരുതുന്നതാകയാൽ നമ്മുടെ സകല ഭാരങ്ങളും ദൈവത്തിന്റെ സന്നിധിയിൽ സമർപ്പിക്കാൻ നമുക്ക് ഒരിടം ഉണ്ട് . നമുക്കു വേണ്ടി കരുതുന്ന ഒരു ദൈവം ഉള്ളതുകൊണ്ട് നാം വ്യാകുലപ്പെടേണ്ട ആവശ്യവും ഇല്ല . നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു വിടുതൽ അയക്കുന്ന ഒരു ദൈവം നമുക്ക് ഉണ്ട്. നമ്മുടെ ഭാരം ഏതുവിഷയവും ആയികൊള്ളട്ടെ, ദൈവം അതിനു പരിഹാരം വരുത്തും. മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം തക്ക സമയത്തു മറുപടി അയച്ചു നമ്മെ വിടുവിക്കും. നീതിമാൻ കുലുങ്ങി പോകുവാൻ ദൈവം സമ്മതിക്കുക ഇല്ല. ഭാരങ്ങളും പ്രയാസങ്ങളും ഇല്ലാത്ത വ്യക്തികൾ ഇല്ല. ഭാരങ്ങളും പ്രയാസങ്ങളും ഏറിടുമ്പോൾ ദൈവത്തിൽ നമ്മുടെ ഭാരങ്ങൾ ഇറക്കി വയ്ക്കുക. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ എന്റെ അടുക്കൽ വരുവിൻ എന്നാണ് കർത്താവ് പറഞ്ഞത്. ഭാരങ്ങൾ ഏറി വരുമ്പോൾ കർത്താവിന്റെ സന്നിധിയിൽ മുട്ട് മടക്കുക. ഭാരങ്ങൾ കർത്താവിന്റെ സന്നിധിയിൽ ഇറക്കി വയ്ക്കുക. ദൈവീക സമാധാനം ജീവിതത്തിൽ ദൈവം പകരും. ദൈവം തരുന്ന സമാധാനം ഈ ലോകം തരുന്നത് പോലെ അല്ല. നമ്മുടെ ഭാരം ദൈവത്തിൽ നാം സമർപ്പിച്ചാൽ ദൈവം നമ്മുടെ ഭാരം ഏറ്റെടുത്തുകൊള്ളും. നാം സ്വതന്ത്രർ ആയി തീരും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...