Agape

Friday 13 October 2023

"അഗ്നിയിൽ ഇറങ്ങി വരുന്ന ദൈവം "

അഗ്നിയിൽ ഇറങ്ങി വരുന്ന ദൈവം. ദാനിയേൽ 3:25. നമ്മുടെ ജീവിതം അഗ്നി പോലെയുള്ള പ്രതിക്കൂലങ്ങളിൽ കൂടി കടന്നു പോയാലും അതിന്റ നടുവിൽ നമ്മോടു കൂടെ ഇരിക്കുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത്. മൂന്നു ബാലന്മാർ തങ്ങളുടെ ദൈവത്തിൽ ഉള്ള അടിയുറച്ച വിശ്വാസം നിമിത്തം അഗ്നിയിൽ വീണുവെങ്കിലും ദൈവം അവിടെ നാലാമനായി ഇറങ്ങി വന്നു അവരെ രക്ഷിച്ചു. നിങ്ങൾക്ക് ഒരു പ്രതീക്ഷയും നിങ്ങളുടെ വിഷയത്തിന്മേൽ ഇല്ലെങ്കിലും സർവശക്തനായ ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരും. നിങ്ങളുടെ മുമ്പിൽ ഉള്ള വിഷയങ്ങൾ എത്ര പ്രതികൂലം ആയാലും ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരും. മാനുഷിക ചിന്താഗതിയിൽ അസാധ്യം എന്നു നിങ്ങൾ കരുതുന്ന വിഷയങ്ങളിൽ ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരും. ചിലപ്പോൾ ആരും സഹായിപ്പാൻ നിങ്ങൾക്ക് വേണ്ടി ഇല്ലായിരിക്കാം,എങ്കിലും ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരും. പ്രശ്നങ്ങൾ എത്ര പ്രതികൂലം ആയാലും നിങ്ങൾ ദൈവത്തിനു വേണ്ടി ഉറച്ചു നിന്നാൽ ദൈവം നിങ്ങളുടെ പ്രശ്നങ്ങളുടെ മധ്യേ ഇറങ്ങി വരും. നിങ്ങളുടെ ശത്രുക്കൾ നിങ്ങൾ അസ്തമിച്ചു എന്നു വിചാരിക്കുന്ന സമയത്ത് ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരും. ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവരെ ദൈവം ഒരുനാളും ഉപേക്ഷിക്കില്ല. ദൈവം നിങ്ങൾക്ക് വേണ്ടി ഇറങ്ങി വരുമ്പോൾ നിങ്ങളുടെ ശത്രുക്കൾ വരെ ദൈവത്തിൽ വിശ്വസിക്കുവാൻ ഇടയായി തീരും. ആകയാൽ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുക.ദൈവം നിങ്ങളെ ഏതു പ്രതിസന്ധിയിൽ നിന്നും വിടുവിക്കും.

No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...