Agape

Friday 13 October 2023

"സൗമ്യതയും താഴ്മയും "

സൗമ്യതയും താഴ്മയും. "ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ.(മത്തായി 11:29)". ഒരു ദൈവ പൈതലിന്റെ ജീവിതത്തിൽ ആവശ്യമായ രണ്ടു സവിശേഷമായ സ്വഭാവഗുണങ്ങൾ ആണ് സൗമ്യതയും താഴ്മയും."മാനത്തിന് മുമ്പേ താഴ്മ (സദൃശ്യവാക്യങ്ങൾ 18:12)". സദൃശ്യവാക്യങ്ങളിൽ ഇപ്രകാരം പറയുന്നു താഴ്മയുള്ളവർക്ക് മാനം ലഭിക്കുന്നു.ദൈവം ഇഷ്ടപെടുന്ന രണ്ടു സ്വഭാവ സവിശേഷതകൾ ആണ് സൗമ്യതയും താഴ്മയും. കർത്താവായ യേശുക്രിസ്തു ഇപ്രകാരം പറഞ്ഞു "ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ട് എന്നോട് പഠിപ്പിൻ".യേശുക്രിസ്തു ഭൂമിയിൽ സൗമ്യതയോടെയും താഴ്മയോടെയും ജീവിച്ചു നമുക്ക് മാതൃക കാണിച്ചിട്ട് പോയി. നാമും സൗമ്യതയും താഴ്മയും പിന്തുടരേണ്ടത് അത്യാവശ്യം ആണ്. നമുക്ക് താഴ്മയും സൗമ്യതയും ഇല്ലെങ്കിൽ നമ്മിൽ അഹങ്കാരം എന്ന സ്വഭാവം രൂപം പ്രാപിക്കും. ദൈവം ഒട്ടും ഇഷ്ടപെടാത്ത സ്വഭാവം ആണ് അഹങ്കാരം. ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത് നമ്മൾ സൗമ്യതയും താഴ്മയും ഉള്ളവർ ആയി ഭൂമിയിൽ ജീവിക്കുക എന്നതാണ്. നമ്മുടെ ഹൃദയത്തിൽ താഴ്മയും സൗമ്യതയും ഉണ്ടായിരിക്കട്ടെ. താഴ്മയും സൗമ്യതയും നമ്മെ ഉയിർച്ചയിലേക്ക് നയിക്കുന്ന ദൈവീക സ്വഭാവ സവിശേഷതകൾ ആണ്.ആകയാൽ സൗമ്യതയോടെ താഴ്മയോടെ ശിഷ്ടായുസ്സ് ദൈവത്തെ പ്രീതിപ്പെടുത്തി ജീവിക്കാം.

No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...