Agape

Friday 13 October 2023

"ദൈവം നമുക്ക് അനുകൂലമെങ്കിൽ "

ദൈവം നമുക്ക് അനുകൂലമെങ്കിൽ റോമർ 8:31. ഈ പ്രപഞ്ചം സൃഷ്‌ടിച്ച ദൈവം നമുക്ക് അനുകൂലമായി ഉണ്ടെങ്കിൽ നാം എന്തിന് ഭയപ്പെടണം. പലപ്പോഴും പലവിഷയങ്ങൾ നമുക്ക് നേരെ പ്രതികൂലം ആയി വരുമ്പോൾ നാം ഭയപ്പെട്ടു പോകാറുണ്ട്. ദൈവത്തിന്റെ കരുതലും കാവലും നാം മറന്നുപോകുന്നത് കൊണ്ടാണ് നാം പ്രതിക്കൂലങ്ങൾ വരുമ്പോൾ ഭയപ്പെട്ടുപോകുന്നത്.സർവശക്തനായ ദൈവത്തിൽ നാം പരിപൂർണമായി ആശ്രയിച്ചാൽ പ്രതിക്കൂലങ്ങളെ കണ്ടു ഭയപ്പെടേണ്ട അവസ്ഥ ഇല്ല. ദൈവം നമുക്ക് മുമ്പായി പോകുമ്പോൾ നാം എന്തിന് പ്രതിക്കൂലത്തെ കണ്ടു ഭയപ്പെടണം. ഈ ഭൂമിയിൽ ജീവിക്കുമ്പോൾ ദൈവത്തിൽ ആശ്രയിച്ചാൽ ദൈവം അനുകൂലം ആയി നിങ്ങളുടെ കൂടെയുണ്ടാകും ആർക്കും നിങ്ങളെ തോല്പിക്കാൻ ആകില്ല.ലോകം മുഴുവനും നിങ്ങൾക്ക് പ്രതികൂലം ആയാലും ദൈവം നിങ്ങൾക്ക് അനുകൂലം ആണെങ്കിൽ നിങ്ങൾ എന്തിന് ഭയപ്പെടണം. ലോകത്തെ മുഴുവനും നിയന്ത്രിക്കുന്ന ദൈവം നിങ്ങളുടെ കൂടെ ഉള്ളപ്പോൾ ഒരു ശക്തിക്കും നിങ്ങൾക്ക് എതിരായി നിൽക്കുവാൻ സാധ്യമല്ല. ദൈവത്തെ അനുസരിച്ചു ജീവിക്കുന്ന ഓരോ വ്യക്തിക്കും വേണ്ടി ദൈവം ഇറങ്ങി വരും. ദാനിയേൽ സിംഹക്കൂട്ടിൽ വീണപ്പോൾ തന്റെ ശത്രുക്കൾ വിചാരിച്ചു ഇതോടെ ദാനീയേൽ അവസാനിച്ചു. പക്ഷെ ദാനീയെലിനെ വിടുവിക്കുവാൻ ദൈവം തന്റെ ദൂതനെ അയച്ചു. ദാനീയെലിനെ ദൈവം വിടുവിച്ചു. ഏതൊക്കെ പ്രതിസന്ധികൾ വന്നാലും ദൈവത്തിൽ ആശ്രയിച്ചു ദൈവം പറയുന്നത് അനുസരിച്ചാൽ ദൈവം എന്നും നിങ്ങൾക്ക് അനുകൂലം ആയിരിക്കും.

No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...