Agape

Tuesday, 17 October 2023

"സ്നേഹം "

സ്നേഹം. 1 കൊരിന്ത്യർ 13:13. ദൈവം എത്രമാത്രം നമ്മെ സ്നേഹിക്കുന്നു. നാം ദൈവത്തെ അനുസരിക്കാതെ ഈ ഭൂമിയിൽ ജീവിച്ചിട്ടും നമുക്ക് വേണ്ടുന്നത് എല്ലാം ദൈവം നൽകുന്നു. ദൈവത്തിന്റെ സ്നേഹം നമ്മോടു കൂടെ ഇല്ലായിരുന്നെങ്കിൽ നാം ഇന്നു ഭൂമിയിൽ ജീവനോടെ ശേഷിക്കയില്ലായിരുന്നു. ദൈവത്തിന്റെ സ്നേഹം ദൈവം നമുക്ക് വേണ്ടി കാൽവറിയിൽ പ്രദർശിപ്പിച്ചു.ആകയാൽ ദൈവം സ്നേഹിക്കുന്നു എന്നു പറഞ്ഞു നാം പാപം ചെയ്തോണിരിക്കരുത്. ദൈവം നമ്മെ സ്നേഹിച്ചത് നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ ആയിരുന്നു. നമ്മുടെ നീതി പ്രവർത്തികൾ ഒന്നും കണ്ടിട്ടല്ലായിരുന്നു ദൈവം നമ്മെ സ്നേഹിച്ചത്. ദൈവത്തിന്റെ സ്നേഹത്തിനു മുമ്പിൽ പകരം നൽകുവാൻ നമുക്ക് ഈ ഭൂമിയിൽ ഒന്നും തന്നെ ഇല്ല.ദൈവം നമ്മോടു കാണിച്ച സ്നേഹം നമുക്കും മറ്റുള്ളവരോട് പ്രദർശിപ്പിക്കാം. 1 കൊരിന്ത്യർ 13:13 ഇൽ ഇപ്രകാരം പറയുന്നു" ആകയാൽ വിശ്വാസം, പ്രത്യാശ,സ്നേഹം ഈ മൂന്നും നിലനിൽക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ".നിലനിൽക്കുന്നതിൽ ഏറ്റവും വലുത് സ്നേഹം തന്നെ. ആ സ്നേഹം നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ ദൈവം നമ്മോട് പ്രദർശിപ്പിച്ചതാണ്. ദൈവം നമ്മോടു കാണിക്കുന്ന സ്നേഹത്തിനു പകരമായി നമുക്ക് ദൈവത്തിന്റെ കല്പനകൾ അനുസരിച്ചു ദൈവത്തിന്റെ പ്രിയ മക്കൾ ആയിത്തീരാം.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...