Agape

Tuesday 17 October 2023

"ദൂതന്മാരുടെ കാവൽ "

യഹോവയുടെ ദൂതൻ തന്റെ ഭക്തൻമാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. സങ്കീർത്തനങ്ങൾ 34:7. നമ്മുടെ ഇഹലോക വാസത്തിൽ എത്രയോ ആപത്തു അനർത്ഥങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വന്നു. അവയിൽ നിന്നെല്ലാം നമ്മെ ദൈവം തന്റെ ദൂതന്മാരിൽ കൂടി നമ്മെ വിടുവിച്ചു.ദൈവദൂതന്മാരുടെ കാവലും പരിപാലനവും നിമിത്തം എത്രയോ പ്രാവശ്യം നാം മരണത്തിൽ നിന്നു രക്ഷപെട്ടു. ഏലിയാവ് പ്രവാചകനെ യഹോവയുടെ ദൂതൻ വന്നു ബലപെടുത്തുന്നു. സിംഹക്കുഴിയിൽ കിടന്ന ദാനിയേലിനെ രക്ഷിപ്പാൻ സിംഹങ്ങളുടെ വായ് അടച്ച ദൈവദൂതൻ.പത്രോസിനെ വിടുവിക്കാൻ കാരാഗ്രഹത്തിൽ ഇറങ്ങിയ ദൈവദൂതൻ എന്നിങ്ങനെ അനവധി തവണ ദൈവദൂതന്മാരുടെ സാന്നിധ്യം നമുക്ക് ബൈബിളിൽ നിന്നും വായിക്കാൻ സാധിക്കും. ഇന്നും പല അനർത്ഥങ്ങൾ നമ്മെ വിട്ടു മാറുന്നത് ദൈവദൂതൻമാരുടെ സംരക്ഷണം കൊണ്ടു മാത്രമാണ്‌. ദൈവത്തെ ഭയപ്പെട്ടു ജീവിക്കുന്ന ദൈവ ഭക്തന്മാർക്ക് ദൈവദൂതന്മാരുടെ കാവലും പരിപാലനവും ലഭിക്കുന്നു. നാം പോലും അറിയാതെ എത്രയോ ആപത്തു അനർത്ഥങ്ങൾ നമ്മുടെ ജീവിതത്തിൽ കടന്നു വന്നു അവയിൽ നിന്നെല്ലാം നമ്മെ വിടുവിച്ചത് ദൈവദൂതൻമാരുടെ കാവലും സംരക്ഷണവും ആണ്. ദൈവഭക്തന്മാരുടെ ചുറ്റും എപ്പോഴും ദൈവദൂതന്മാരുടെ കാവലും പരിപാലനവും ഉണ്ട്.ആയതിനാൽ ആണ് നാമിന്നു ആയുസ്സോടെ ഭൂമിയിൽ ജീവിക്കുന്നത്.

No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...