Agape

Friday, 13 October 2023

"എപ്പോഴും കൂടെയിരിക്കുന്ന ദൈവം "

എപ്പോഴും കൂടെയിരിക്കുന്ന ദൈവം. "യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നെ." എബ്രായർ 13:8. ഇന്നലകളിൽ നമ്മോട് കൂടെയിരുന്ന ദൈവം ഇന്നും നമ്മെ നടത്തുവാൻ ശക്തനാണ്.ഇന്നും നാളെയും എന്നേക്കും നമ്മെ വഴി നടത്തുവാൻ ദൈവം ശക്തനാണ്.നമ്മുടെ ഇന്നലകളിൽ നാം കടന്നുപോയ രോഗങ്ങളിൽ ദൈവം നമ്മോടു കൂടെയിരുന്നു സൗഖ്യത്തോടെ ഇന്നുവരെ നമ്മെ വഴി നടത്തി. ഇന്നലകളിൽ നാം പലവിധമായ കഷ്ടതകളിൽ കൂടി കടന്നുപോകേണ്ടി വന്നു. ആ കഷ്ടതകളിൽ ദൈവം നമ്മോടു കൂടെയിരുന്നു നമ്മെ ആശ്വസിപ്പിച്ചു വഴി നടത്തി. പലവിധമായ പ്രശ്‌നങ്ങൾ ഇന്നലകളിൽ കടന്നു വന്നപ്പോൾ സഹായിപ്പാൻ ആരുമുണ്ടായിരുന്നില്ല എങ്കിലും നമ്മോടു കൂടെ യേശു നാഥൻ കൂടെയിരുന്നു. ഇന്നലകളിൽ നമ്മെ വഴി നടത്തിയ ദൈവത്തിന് ഇന്നും നാളെയും എന്നേക്കും നമ്മെ വഴി നടത്തുവാൻ കഴിയുന്ന ദൈവത്തെ ആണ് നാം സേവിക്കുന്നത് . ഇന്നലകളിൽ ദൈവം നമ്മെ നടത്തിയ വിധങ്ങൾ നമ്മൾ ഓർത്താൽ ഇന്നത്തെ കുറിച്ചും നാളെയെ കുറിച്ചും നാം ഭാരപ്പെടുകയില്ല. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്(ഫിലിപ്പിയർ 4:6). നമ്മൾ ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് എന്നാണ് വിശുദ്ധ വേദപുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നത്.ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചു പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും നമ്മൾ ഭാരപ്പെടുന്ന വിഷയങ്ങൾ സ്തോത്രത്തോടെ ദൈവത്തോട് അറിയിക്കാൻ ആണ് ദൈവം നമ്മെ കുറിച്ചു ആഗ്രഹിക്കുന്നത്.ഇന്നലകളിൽ നാം വിചാരപ്പെട്ടു മനം കലങ്ങിയിട്ടുണ്ടെങ്കിൽ ഇന്നുമുതൽ നമ്മുടെ ഇന്നത്തെ ദിവസം ഓർത്തു,നാളെയെക്കുറിച്ചു ഓർത്തു വിചാരപ്പെടാതെ ഇന്നലകളിൽ വഴി നടത്തിയ ദൈവത്തിങ്കലേക്ക് ആശ്രയം വയ്ക്കുക. ഇന്നലെയും ഇന്നും എന്നേക്കും അനന്യൻ ആയ ദൈവം നമ്മെ അന്ത്യത്തോളം വഴി നടത്തും.ആ വിശ്വാസം നമ്മെ മുന്നോട്ട് കൈപിടിച്ച് നടത്തട്ടെ.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...