Agape
Friday, 13 October 2023
"ക്രിസ്തീയ ജീവിതവും അനുഗ്രഹവും"
ക്രിസ്തീയ ജീവിതവും അനുഗ്രഹവും.
ബൈബിളിൽ ദൈവം അനുഗ്രഹിച്ച പലരെയും സമ്പന്നൻമാർ ആയി നമുക്ക് കാണാം. അബ്രഹാം, യാക്കോബ്, ഇയ്യോബ്, ദാവീദ്, എന്നിങ്ങനെ അനവധി വ്യക്തി ജീവിതങ്ങളെ നമുക്ക് പഴയ നിയമത്തിൽ കാണാം. യഥാർത്ഥത്തിൽ ദൈവം അവരെ ആത്മീകമായും അനുഗ്രഹിച്ചിരുന്നു.
പുതിയ നിയമ കാലഘട്ടത്തിൽ ലോകത്തിന്റെ രക്ഷിതാവ് ദരിദ്രനായിട്ടാണ് ജന്മം കൊണ്ടത്. അനുഗ്രഹം സമ്പത്തായിരുന്നെങ്കിൽ യേശുക്രിസ്തുവിനു ഉന്നത കുടുംബത്തിൽ ജാതനാകാമായിരുന്നു. യേശുക്രിസ്തു തന്റെ ജീവിതത്തിൽ കൂടി അനുഗ്രഹം എന്താണ് എന്നു പഠിപ്പിക്കുവായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ ആരും തന്നെ സമ്പന്നരല്ല. പക്ഷേ അവർ അനുഗ്രഹിക്കപ്പെട്ടവർ ആയിരുന്നു.
യേശുക്രിസ്തു എന്നെയും നിന്നെയും അനുഗ്രഹിച്ചത് ആത്മീകം ആയിട്ടാണ്. സമ്പത്തു ദൈവം തരും. നിനക്കും എനിക്കും ജീവിക്കാൻ ഉള്ള സമ്പത്തു ദൈവം തരും. സാമ്പത്തികമായി അൽപ്പം പിന്നോട്ടായി എന്നുവെച്ചു അനുഗ്രഹിക്കപ്പെട്ട അവസ്ഥയ്ക്ക് വെളിയിൽ ആണെന്ന് കരുതരുതേ. ദൈവം അനുഗ്രഹിക്കുക എന്നു പറയുമ്പോൾ ആത്മീകം ആയി അനുഗ്രഹിക്കുക എന്നാണ് പുതിയനിയമത്തിൽ കൂടി യേശുക്രിസ്തു പഠിപ്പിച്ചത്. സമ്പത്തു ആണ് അനുഗ്രഹം എങ്കിൽ ലോകം മുഴുവൻ ഉള്ള സമ്പന്നമാർ ആത്മീയ പശ്ചാത്തലത്തിൽ വരുന്നുണ്ടോ? ഇല്ല. ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത് പ്രയാസം എന്നാണ് യേശുക്രിസ്തു പറഞ്ഞത്.ദൈവം നൽകുന്ന സമ്പത്ത് ഉണ്ട്. അത് ഒന്നാമത് ആത്മീകം ആയിരിക്കും. ബാക്കിയെല്ലാം ഇതിന്റെ ഘടകങ്ങൾ ആയിരിക്കും.
നീ ഭാരപ്പെടുന്നുണ്ടാവും എനിക്കു സമ്പത്തു ഒന്നും ഇല്ലെല്ലോ, ദൈവം എന്നെ സ്നേഹികുന്നില്ലേ എന്നൊക്കെ. യേശുക്രിസ്തുവിനെ അറിയാൻ കഴിഞ്ഞതിൽ പരം സമ്പത്തു ഈ ലോകത്തു ഇല്ല.
ഈ ലോകം അളക്കുന്നത് സമ്പത്ത് കൊണ്ടായിരിക്കാം. പക്ഷെ ദൈവം അളക്കുന്നത് സമ്പത്ത് കൊണ്ടല്ല. പകരം സ്വർഗ്ഗത്തിലെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കും.ഇന്നു നാം കാണുന്ന ആത്മീയ ലോകം വരെ സമ്പത്തിനു പിറകാലെ ഓടുമ്പോൾ. നാം ഓട്ടം ഓടുന്നത് സ്വർഗ്ഗത്തിൽ നിക്ഷേപം കരുതുവാൻ ആയി തീരട്ടെ. ഈ ലോകത്തിലെ സമ്പത്ത് ഭൂമിയിലെ വാസം അവസാനിക്കുമ്പോൾ നഷ്ടം ആകുന്നു. പിന്നീട് ആരു അതു അനുഭവിക്കും എന്നു പോലും നിനയ്ക്കുവാൻ പോലും കഴിയുന്നില്ല.
സമ്പത്തായിരുന്നു ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനം എങ്കിൽ കർത്താവ് അത് പഠിപ്പിക്കുമായിരുന്നു.കർത്താവ് പഠിപ്പിച്ച ഉപമയിലും ധനവാന്റെയും ലാസറിന്റെയും ഭൂമിയിലെ ജീവിതം വ്യക്തമാക്കിയിരുന്നു. ദൈവം തരുന്ന ഓരോ നന്മക്കും ദൈവസന്നിധിയിൽ നാം കണക്കു ബോധിപ്പിക്കേണ്ടത് അത്യാവശ്യം ആണ്. അത് മറന്നു പോകരുത്.
ക്രിസ്തീയ ജീവിതത്തിൽ ദൈവം സമ്പത്ത് തരും അതു നാം വളരെ കരുതലോടെ വിനിയോഗിക്കേണ്ടത് അത്യാവശ്യം ആണ്. മറ്റുള്ളവരെ സഹായിക്കുവാൻ, ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി, നമ്മുടെ ആവശ്യങ്ങൾക്കായി ഒക്കെ വിനിയോഗിക്കാൻ ദൈവം സമ്പത്ത് നല്കും. സമ്പത്ത് ഉണ്ടന്നു കരുതി അതാണ് അനുഗ്രഹം എന്നു ഒരിക്കലും വിചാരിക്കരുത്. കർത്താവും നിക്ഷേപം കരുതുവാൻ പറഞ്ഞത് സ്വർഗ്ഗത്തിൽ ആണ്. അനുഗ്രഹം ആത്മീയ നന്മയെ കാണിക്കുമ്പോൾ സമ്പത്ത് ഭൂമിയിലെ നന്മയെ കാണിക്കുന്നു.
Subscribe to:
Post Comments (Atom)
"തേടി വന്ന നല്ല ഇടയൻ "
തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...
-
എന്റെ സഹായം എവിടെ നിന്നു വരും? നമ്മൾ എല്ലാവരും നമുക്ക് ഒരു സഹായം ആവശ്യമായി വരുമ്പോൾ നമ്മുടെ ബന്ധു ജനങ്ങളോടോ സുഹൃത്തുകളോടോ ആണ് ആദ്യം ചോദിക്ക...
-
THE NINE GIFTS OF THE HOLY SPIRIT Revelation Gifts - gifts that reveal something * Word of Wisdom * Word of Knowledge * Dis...
No comments:
Post a Comment