Agape

Friday 13 October 2023

"ആഴിയിലും അഗ്നിയിലും കൂടെയിരിക്കുന്ന ദൈവം."

ആഴിയിലും അഗ്നിയിലും കൂടെയിരിക്കുന്ന ദൈവം. അപ്പൊ. പ്രവൃത്തികൾ 28:3 പൗലോസ് അപ്പോസ്തലൻ അദ്രിയ കടലിൽ കപ്പൽ ചേതത്തിൽ അകപ്പെട്ടിട്ടും തന്നോട് സംസാരിച്ച ദൈവം പൗലോസിനെയും തന്റെ കൂടെ കപ്പലിലുള്ളവരെയും വിടുവിച്ചു. പൗലോസ് അപ്പോസ്ഥലനോട് ദൈവം വ്യക്തമായി സംസാരിച്ചിരുന്നു കപ്പലിൽ സഞ്ചരിക്കുന്ന ഒരാളുടെ ജീവന് പോലും ഹാനിവരികയില്ല എന്ന് .ദൈവം നമ്മോട് സംസാരിച്ചു കഴിഞ്ഞാൽ ആഴിയിൽ ആണെങ്കിലും കപ്പൽ തകർന്നാലും ധൈര്യത്തോടെ മറ്റുള്ളവരെ കൂടെ ആശ്വസിപ്പിക്കാൻ നമുക്ക് കഴിയും എന്നതാണ് പൗലോസ് അപ്പോസ്തലൻ നമ്മെ പഠിപ്പിക്കുന്നത്. മെലിത്ത ദ്വീപിൽ പൗലോസ് അപ്പോസ്തലൻ തീ കായുമ്പോൾ അണലിയിൽ നിന്നു ദൈവം തന്നെ വിടുവിച്ചു. കപ്പൽ ചേതത്തിൽ നിന്നു രക്ഷപെട്ട പൗലോസ് അപ്പോസ്ഥലനെ മെലിത്ത ദ്വീപിൽ അണലി തന്നെ വകവരുത്തുവാൻ ശ്രമിക്കുന്നു.പൗലോസിനെ ഇല്ലായ്മ ചെയ്‌വാൻ ശ്രമിച്ച അണലി അതേ തീയിൽ അവസാനിച്ചു. ജീവിതത്തിൽ സകലവും തകർന്നു ഇനി ഒരു പ്രതീക്ഷയും ഇല്ലെന്നു നിങ്ങൾ കരുതുമ്പോൾ ദൈവം നിങ്ങൾക്ക് വേണ്ടി ആശ്വാസത്തിന്റെ മെലിത്ത ദ്വീപ് ഒരുക്കി തരും. ചിലപ്പോൾ അവിടെയും പ്രതികൂലം കടന്നു വരാം. തളർന്നു പോകരുത്.വിശ്വാസം വർധിക്കട്ടെ. പ്രതികൂലങ്ങൾ വർധിച്ചെന്നു വരാം അവിടെയും ദൈവസാന്നിധ്യം പൗലോസിനോട് കൂടെയിരുന്നതുപ്പോലെ നിങ്ങളോട് കൂടെയിരിക്കും.പ്രതിക്കൂലങ്ങളും പ്രതിസന്ധികളും വർധിക്കുമ്പോൾ എനിക്കൊരു ദൈവം ഉണ്ട് ഈ പ്രതിക്കൂലങ്ങളിൽ നിന്നു പൗലോസിനെ വിടുവിച്ച ദൈവം എന്നെയും വിടുവിക്കും എന്നുള്ള ഉത്തമ വിശ്വാസം താങ്കളെയും ഭരിക്കട്ടെ .ഏതു പ്രതികൂലത്തിന്റെ നടുവിലും എന്നോട് സംസാരിപ്പാൻ ഒരു ദൈവം ഉണ്ട് എന്നുള്ള വിശ്വാസം പ്രതിക്കൂലങ്ങളെ തരണം ചെയ്യുവാൻ ദൈവം നിങ്ങളെ സഹായിക്കും.

No comments:

Post a Comment

"തളർന്നുപോകരുതേ "

തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ...