Agape

Friday, 6 October 2023

"ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം "

ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവം. യോശുവ 1:5. അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ദൈവം ഒരു നാളും നമ്മെ മറക്കുക ഇല്ല ഉപേക്ഷിക്കുകയും ഇല്ല.ഓരോരോ പ്രതികൂല സാഹചര്യങ്ങൾ വരുമ്പോൾ മനുഷ്യർ ഓരോരുത്തരായി നമ്മെ ഉപേക്ഷിച്ചു കടന്നുപോകും. പക്ഷേ ദൈവത്തിനു നമ്മെ ഉപേക്ഷിക്കുവാൻ സാധ്യമല്ല. നാം സ്നേഹിക്കുന്ന പലരും നമ്മെ വിട്ടകന്നു മാറിപോകുമ്പോഴും ദൈവം നമ്മെ തന്റെ മാർവോട് ചേർത്തണയ്ക്കും. ജീവിതത്തിന്റെ പ്രതിസന്ധിയിൽ മനുഷ്യർ ഓരോന്നായി വിട്ടകന്നു മാറിപോകുമ്പോൾ നല്ല ശമര്യക്കാരൻ ആയ യേശുക്രിസ്തു നമ്മെ തന്റെ മാർവോട് ചേർത്തണയ്ക്കും. ഭൂമിയിലെ സകല ബന്ധങ്ങളും നമ്മെ ഉപേക്ഷിച്ചാലും ദൈവത്തിനു നമ്മെ ഉപേക്ഷിക്കുവാൻ സാധ്യമല്ല. സൃഷ്‌ടിച്ച സൃഷ്ടിതാവിന് സൃഷ്ടിയെ മറക്കുവാൻ സാധിക്കുമോ. ആരെല്ലാം ഉപേക്ഷിച്ചാലും ദൈവം നമ്മെ ഉപേക്ഷിക്കുക ഇല്ല.ദൈവത്തിനു ഞാനും നീയും വിലയേറിയത് ആണ്. നമ്മളെ സഹായിക്കുമെന്ന് നാം പ്രതീക്ഷിച്ചു ഇരുന്നവർ നമ്മളെ കാണാതെ മറികടന്നു പോകുമ്പോൾ, നമുക്ക് മാനസികമായി ദുഃഖം വരാം. നമ്മുടെ നല്ല അവസ്ഥയിൽ നമ്മോട് കൂടെയിരുന്നവർ നമ്മളുടെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മളെ കണ്ടിട്ടും കാണാതെ പോകുമ്പോൾ,നല്ല ശമര്യകാരനായ യേശുക്രിസ്തു നമ്മെ തേടി വന്നു നമ്മെ സംരക്ഷിക്കും. നമ്മുടെ ആശ്രയം അറ്റുപോകുമ്പോൾ നിരാശപെട്ടു പോകരുത്.നിന്നെ തേടിവരുന്ന ഒരു ശമര്യകാരൻ ഉണ്ട്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...