Agape

Friday, 6 October 2023

"സ്തോത്രം ചെയ്‌വിൻ "

എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ". 1തെസ്സലൊനീക്യർ 5:18. നമ്മൾ സാധാരണയായി നമ്മുടെ ജീവിതത്തിൽ നന്മകൾ, അനുഗ്രഹങ്ങൾ സന്തോഷവർത്തമാനങ്ങൾ എന്നിവ കേൾക്കുമ്പോൾ ആണ് ദൈവത്തിനു പരമാവധി സ്തോത്രം അർപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും തിന്മയായി ഭവിച്ചാൽ പെട്ടന്ന് നമുക്ക് ദൈവത്തിനു സ്തോത്രം അർപ്പിക്കുവാൻ സാധിച്ചെന്നു വരുകയില്ല. നമ്മുടെ ജീവിതത്തിൽ ഒരു കഷ്ടത വന്നാൽ നാം ദൈവത്തോട് ഇപ്രകാരം ചോദിക്കുവാൻ ഇടയായി തീരും ദൈവമേ ഞാൻ നിന്റെ വഴികളിൽ നടന്നിട്ടും എന്റെ ജീവിതത്തിൽ എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നുള്ളത്.ദൈവം നന്മ തരുമ്പോൾ മാത്രമല്ല ജീവിതത്തിൽ തിന്മ തരുമ്പോഴും ദൈവത്തിനു സ്തോത്രം അർപ്പിക്കുവാൻ നാം കടപ്പെട്ടവരാണ്. അതിനു ഉത്തമ ഉദാഹരണം ആണ് ഇയ്യോബ്. ഇയോബ്ബിന്റെ ജീവിതത്തിൽ തന്റെ സമ്പത്ത്, മക്കൾ അങ്ങനെ എല്ലാം നഷ്ടപ്പെട്ടപ്പോഴും, ഇയ്യോബ് പറഞ്ഞ വാചകം ശ്രദ്ധേയം ആണ് "യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപെടുമാറാകട്ടെ".നമ്മുടെ ജീവിതത്തിൽ ദൈവം നന്മ തന്നാലും തിന്മ തന്നാലും ദൈവത്തിനു സ്തോത്രം അർപ്പിക്കുവാൻ നാം ബാധ്യസ്ഥരാണ് . ചിലപ്പോൾ ചില വിഷയങ്ങൾ ജീവിതത്തിൽ കടന്നു വരുമ്പോൾ നമുക്ക് സഹിക്കുവാൻ കഴിഞ്ഞെന്നു വരികയില്ല അപ്പോഴും ദൈവമുമ്പാകെ പിറുപിറുക്കാതെ ദൈവത്തിനു സ്തോത്രം അർപ്പിച്ചാൽ ദൈവം പിന്നെത്തേതിൽ നമ്മെ ഇയോബിനെ പോലെ അനുഗ്രഹിക്കുവാൻ ഇടയായി തീരും. യേശുകർത്താവ് ഇപ്രകരം പറഞ്ഞു "ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട്;എങ്കിലും ധൈര്യപെടുവിൻ ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു". ലോകത്തിൽ നമുക്ക് കഷ്ടം ഉണ്ട് എന്നത് പരമപ്രധാനമായ സത്യം ആണ്. ആയതിനാൽ കഷ്ടത വരുമ്പോൾ ദുഃഖിച്ചിരിക്കാതെ ദൈവത്തിനു സ്തോത്രം അർപ്പിക്കുവാൻ നാം കടമപെട്ടവരാണ്. എല്ലാറ്റിനും സ്തോത്രം ചെയ്യുവാൻ ആണ് പൗലോസ് അപ്പോസ്ഥലനും നമ്മെ പ്രബോധിപ്പിക്കുന്നത്.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...