Agape

Friday, 6 October 2023

"താങ്ങുന്ന ദൈവം "

താങ്ങുന്ന ദൈവം. സങ്കീർത്തനങ്ങൾ 145:14. ദാവീദ് രാജാവ് ജീവിതത്തിൽ പല സന്ദർഭങ്ങളിൽ തളർന്നു പോയിട്ടുണ്ട് .അവിടെയെല്ലാം ദൈവം ദാവീദ് രാജാവിനെ താങ്ങി. ഏലിയാ പ്രവാചകൻ ഇസബേൽ രാഞ്ജിയുടെ ഭീഷണി നിമിത്തം തളർന്നു പോയപ്പോൾ ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു ഏലിയാ പ്രവാചകനെ ബലപെടുത്തി. ഭക്തന്മാർ തങ്ങളുടെ ജീവിതത്തിൽ നേരിട്ട പ്രതിക്കൂലങ്ങൾ നിമിത്തം തളർന്നു പോയിട്ടുണ്ട്. അവിടെയെല്ലാം ദൈവം അവരെ താങ്ങി നടത്തിയിട്ടുമുണ്ട്. ജീവിതഭാരം നിമിത്തം നീ തളർന്നിരിക്കുവാണോ?നിന്നെ താങ്ങുന്ന ഒരു ദൈവം നിനക്കുണ്ട്. ആരും ആശ്രയം ഇല്ലെന്നു നീ ചിന്തിക്കുമ്പോൾ ദൈവം നിനക്ക് താങ്ങായി ഇറങ്ങിവരും.മൂന്നു ബാലന്മാർ ദൈവത്തിൽ ആശ്രയം വച്ചതുകൊണ്ട് അഗ്നികുണ്ടതിൽ വീണപ്പോൾ സകല പ്രതീക്ഷകളും നഷ്ടപ്പെട്ടു എന്നു കരുതിയപ്പോൾ നാലാമനായി ദൈവം ഇറങ്ങി വന്നു. നിന്റെ വിശ്വാസം ദൈവത്തിൽ അടിയുറച്ചതാണെങ്കിൽ നിന്റെ ഏതു പ്രതികൂലത്തിന്റെ നടുവിലും ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും.ദൈവത്തിൽ ആശ്രയിക്കുന്ന ഭക്തൻ തളർന്നുപോയാൽ ദൈവം അവനെ താങ്ങും.നിന്റെ ജീവിതത്തിൽ നിന്റെ ആശ എല്ലാം നശിച്ചാലും രാത്രിയുടെ നാലാം യാമത്തിൽ ഇറങ്ങി വന്ന ദൈവം നിനക്ക് വേണ്ടി ഇറങ്ങി വരും.സകല പ്രതീക്ഷകളും അസ്‌തമിച്ചാലും ഇനി മുമ്പോട്ട് ഒരു വഴിയും കാണുന്നില്ല എന്നു നീ ചിന്തിക്കുമ്പോഴും ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു നിന്നെ ബലപെടുത്തും. മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ തന്നെ ആശ്രയം വച്ചാൽ ദൈവം നിന്നെ അന്ത്യത്തോളം വഴി നടത്തും.പലപ്പോഴും നമ്മുടെ ആശ്രയം മനുഷ്യരിൽ ആകുമ്പോൾ ആണ് നിരാശ വരുന്നത്. നിന്റെ ആശ്രയം ദൈവത്തിൽ തന്നെയാണെങ്കിൽ ദൈവം നീ തളരുന്ന വേളകളിൽ നിന്നെ താങ്ങി നടത്തും.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...