Agape

Friday, 6 October 2023

"കണ്ണുനീർ തൂകുമ്പോൾ "

കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും. സങ്കീർത്തനങ്ങൾ 126:5. ഇന്ന് കണ്ണുനീരിന്റെ അവസ്ഥയിൽ കൂടെ ആയിരിക്കും നാം ഇപ്പോൾ കടന്നു പോകുന്നത്. ആശ്രയിപ്പാൻ ആരുമില്ലായിരിക്കാം. നിന്റെ ഇന്നത്തെ കണ്ണുനീരിന്റെ അവസ്ഥ നാളെ ആർപ്പിന്റെ ദിനം ആയിമാറുമെന്ന് നീ മറന്നുപോകരുത്. നീ ഇന്നു കണ്ണുനീർ തൂകുന്നത് ദൈവം തന്റെ തുരുത്തിയിൽ സൂക്ഷിച്ചു വയ്ക്കും.നീ സന്തോഷത്തോടെ അനുഗ്രഹങ്ങൾ കൊയ്തെടുക്കുന്ന ഒരു ദിവസം ഉണ്ട്. നിന്റെ പ്രത്യാശ വർധിക്കട്ടെ. നീ കരയുന്നതും പ്രാർത്ഥിക്കുന്നതും വൃഥാവല്ല. നിന്റെ പ്രാർത്ഥനയ്ക് ഒരു മറുപടി ഉണ്ട്. ഇന്നു ഒരു വിടുതലും നിന്റെ പ്രാർത്ഥനയ്ക്ക് മുമ്പിൽ കാണുന്നില്ലായിരിക്കാം,പക്ഷേ നിന്റെ പ്രാർത്ഥന ദൈവം ശ്രദ്ധ വെച്ചു കേട്ടോണിരിക്കുവാണ്. നിന്റെ കണ്ണുനീരും ദുഃഖവും എല്ലാം കാണുന്ന ദൈവം നിന്റെ ജീവിതത്തിൽ അത്ഭുതങ്ങളെ പ്രവർത്തിക്കും. ദൈവം നിന്റെ വിലാപത്തെ നൃത്തമാക്കി മാറ്റും. ഏതു വിഷയത്തിൽ ആണോ നീ ഭാരപ്പെടുന്നത് ആ വിഷയത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കും.ഹന്നാ ഒരു മകന് വേണ്ടി കണ്ണുനീരോടെ പ്രാർത്ഥിച്ചു. ദൈവം ഇസ്രായേലിലെ പേരുകേട്ട പ്രവാചകനായ ശമുവേലിനെ നൽകി അനുഗ്രഹിച്ചു. ഇന്നു നിന്റെ മുമ്പിൽ ഒരു വഴിയും കാണുന്നില്ലായിരിക്കാം, പക്ഷേ ദൈവം നിനക്ക് വേണ്ടി ശ്രേഷ്ഠകരമായ പാത നിനക്കുവേണ്ടി ഒരുക്കുവാണ്. മനസ്സ് തളർന്നു പോകാതെ കണ്ണുനീരോടെ പ്രാർത്ഥിച്ചാൽ നീ പോലും പ്രതീക്ഷിക്കുന്നതിനു അപ്പുറമായിട്ടുള്ള മറുപടി നൽകി ദൈവം നിന്നെ മാനിക്കും. ഇന്നത്തെ നിന്റെ കണ്ണുനീരുകൾ നാളത്തെ സന്തോഷത്തിന്റെ കണ്ണുനീരുകൾ ആക്കി ദൈവം മാറ്റും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...