Agape

Saturday, 7 October 2023

"നിന്റെ ഹൃദയം ഉറച്ചിരിക്കട്ട "

നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ. സങ്കീർത്തനങ്ങൾ 27:14. ജീവിതത്തിൽ പല വിധമാം പ്രതികൂലങ്ങൾ അഞ്ഞടിച്ചേക്കാം. പലപ്പോഴും ജീവിതത്തിൽ ഒരു തരത്തിലും മുമ്പോട്ടു പോകുവാൻ സാധിക്കാത്ത വിഷയങ്ങൾ കടന്നു വരുമ്പോൾ ദൈവത്തിൽ ആശ്രയിക്കുക മാത്രമാണ് ഏക ആശ്രയം.ഏതു പ്രതിക്കൂലത്തേയും തരണം ചെയ്യാൻ ദൈവം നമ്മെ സഹായിക്കും. നിന്റെ ഹൃദയം ദൈവ സന്നിധിയിൽ ഉറച്ചിരിക്കുവാണെങ്കിൽ ഒരു പ്രതിക്കൂലത്തിനും നിന്നെ തകർപ്പാൻ സാധിക്കുക ഇല്ല.നിന്റെ ജീവിതമാം പടകിനു നേരെ വന്മഴ ചൊരിഞ്ഞാലും കാറ്റടിച്ചാലും നിന്റെ ജീവിതമാം പടക് യേശുക്രിസ്തുവിൽ അടിസ്ഥാനമിട്ടിരിക്കുന്നത് കൊണ്ടു തകർന്നു പോകയില്ല. യേശുക്രിസ്തുവിൽ നിന്റെ ജീവിതം അടിസ്ഥാനം ഇട്ടിരിക്കുക ആണെന്ന് പറഞ്ഞു പ്രതിക്കൂലങ്ങൾ ജീവിതമാം പടകിനു നേരെ വരികയില്ല എന്നല്ല അതിനെ തരണം ചെയ്യാൻ യേശുക്രിസ്തു നമ്മെ സഹായിക്കും. നിന്റെ ഹൃദയം ദൈവസന്നിധിയിൽ ഉറച്ചിരിക്കുവാണെങ്കിൽ ഒരു ശക്തിക്കും നിന്നെ തകർത്തു കളയുവാൻ സാധ്യമല്ല. പ്രതിക്കൂലങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ കടന്നു വന്നാൽ നീ വീഴാതെ നിന്നെ കാത്തു സൂക്ഷിപ്പാൻ യേശുക്രിസ്തു നിന്റെ കൂടെ ഉണ്ട്. ആകയാൽ നിന്റെ വിശ്വാസം വർധിക്കട്ടെ. നിന്റെ ഹൃദയം യേശുക്രിസ്തുവിൽ ഉറച്ചിരിക്കട്ടെ. നിന്റെ പടകിൽ അക്കരെയെത്തുവോളം യേശുക്രിസ്തു കൂടെ ഉണ്ട്.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...