Agape

Saturday, 7 October 2023

നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു

നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. കർത്താവായ യേശുക്രിസ്തു തന്റെ ഗിരി പ്രഭാഷണത്തിൽ പറഞ്ഞ വാചകം ആണ് നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു എന്നത്.യേശുക്രിസ്തു നമ്മിൽ വസിക്കുമ്പോൾ നമ്മുടെ ഉള്ളിലെ ഇരുൾ എല്ലാം മാറി വെളിച്ചം വീശുവാൻ തുടങ്ങും. നമ്മളിൽ ഉള്ള വെളിച്ചം ഇരുളിന്റെ അധീനതയിൽ കിടക്കുന്ന മറ്റുള്ളവർക്കും പ്രകാശമായി മാറും . നമ്മുടെ ഉള്ളിൽ ഉള്ള പ്രകാശം കണ്ട് മറ്റുള്ളവർ നേർവഴിയിൽ സഞ്ചരിക്കുവാൻ ഇടയായി തീരും . ഈ ലോകം ഇരുളിന്റെ അധീനതയിൽ ആണ്. ഇരുളിന്റെ അധീനതയിൽ ഉള്ള ലോകത്തു വെളിച്ചം ആയി തീരാൻ ആണ് സർവ്വശക്തൻ നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്.വെളിച്ചം ഉള്ള ഇടത്തു ഇരുളിന് വസിക്കുവാൻ സാധ്യമല്ല.വെളിച്ചം ഉള്ളയിടത്തു ഇരുൾ നീങ്ങി പോകും.നമ്മിൽ പ്രകാശം വീശുമ്പോൾ നമ്മുടെ ഉള്ളിൽ ഇരുളിന് വസിക്കുവാൻ സാധ്യമല്ല. നമ്മുടെ ഉള്ളിൽ ഉള്ള വെളിച്ചം കണ്ട് അനേകർ ദൈവത്തെ അറിയുവാൻ ഇടയായി തീരും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...