Agape

Wednesday, 18 October 2023

"എപ്പോഴും ദൈവത്തിനു സ്തോത്രം അർപ്പിക്കുക."

എപ്പോഴും ദൈവത്തിനു സ്തോത്രം അർപ്പിക്കുക. എല്ലാറ്റിനും സ്തോത്രം ചെയ്യുവാൻ ആണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്. ദൈവം ദോഷമായിട്ട് ഒന്നും നമ്മോട് ചെയ്യുകയില്ല.നമ്മൾ സാധാരണയായി സന്തോഷകാലത്താണ് ദൈവത്തിനു സ്തോത്രം അർപ്പിക്കുന്നത്. ചിലപ്പോൾ ദുഃഖകരമായ അവസ്ഥകൾ ജീവിതത്തിൽ വരുമ്പോൾ നാം ദൈവത്തോട് ചോദ്യം ചോദിക്കാറുണ്ട്. ഇയ്യോബ്ബിന്റെ ജീവിതത്തിൽ സകലതും നഷ്ടപ്പെട്ടിട്ടും താൻ ദൈവത്തെ തള്ളിപ്പറഞ്ഞില്ല.ഇയ്യോബിന്റ കഷ്ടതയുടെ അവസാനം ഇരട്ടി അനുഗ്രഹം പ്രാപിക്കുവാൻ ഇയോബ്ബിന് ഇടയായി തീർന്നു. നമ്മുടെ ജീവിതത്തിൽ കഷ്ടതകൾ വരുമ്പോൾ നാം ദൈവത്തോട് പിറുപിറുക്കാതെ ദൈവത്തിനു സ്തോത്രം അർപ്പിച്ചാൽ പിന്നത്തേതിൽ ദൈവീക നന്മകൾ നമുക്ക് ഇയ്യോബിനെ പോലെ അനുഭവിക്കാൻ സാധിക്കും.

No comments:

Post a Comment

"ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം."

ഹൃദയം നുറുങ്ങിയവർക്ക് സമീപസ്ഥനായ ദൈവം. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.സങ്കീർത്തനങ്ങൾ 34:18 യഹോവ ഹ...