Agape

Tuesday 17 October 2023

"സ്ഥിതി മാറ്റുന്ന ദൈവം "

സ്ഥിതി മാറ്റുന്ന ദൈവം. സങ്കീർത്തനങ്ങൾ 53:6. ദൈവം സ്ഥിതി മാറ്റിയ അനേകം പേർ ബൈബിളിൽ ഉണ്ട്. ദൈവത്തെ യഥാർത്ഥമായി അന്വേഷിക്കുന്നവരുടെ സ്ഥിതിയെ ദൈവം മാറ്റും. യോസേഫ് ദൈവത്തിന്റെ വഴികളിൽ നടന്നു. യോസേഫിനു പാപം ചെയ്യുവാൻ ഉള്ള അവസരം മുമ്പിൽ ലഭിച്ചിട്ടും യോസേഫ് ദൈവത്തെ ഭയപ്പെട്ടു പാപത്തിൽ നിന്നു ഒഴിഞ്ഞു നിന്നു.യോസേഫ് ദൈവസന്നിധിയിൽ വിശ്വസ്ഥനായി നിലകൊണ്ടപ്പോൾ ദൈവം യോസെഫിന്റ സ്ഥിതി മാറ്റി. ദൈവം യോസെഫിന്റെ സ്ഥിതി മാറ്റിയത് കാരാഗ്രഹത്തിൽ നിന്നും ഫറവോന്റെ കൊട്ടാരത്തിലെ രണ്ടാമനായിട്ടാണ്. ദൈവം നമ്മുടെ സ്ഥിതികളെ മാറ്റുന്ന ദൈവം ആണ്.അതിനു നാം ചെയ്യേണ്ടത് ദൈവത്തിന്റെ കല്പനകൾ അനുസരിക്കുക ഒന്നുമാത്രം ആണ്. ദൈവത്തെ അനുസരിച്ച് ജീവിക്കുന്നവരുടെ അവസ്ഥ ഇന്നു കഷ്ടതകളിൽ കൂടി പോയാലും അതു നന്മയാക്കി മാറ്റുന്ന ദൈവം ഉണ്ട്. ദൈവം നമ്മുടെ സ്ഥിതി മാറ്റിയാൽ അത് സ്ഥിരത ഉള്ളത് ആയിരിക്കും. ആകയാൽ ദൈവത്തിൽ ആശ്രയിക്കുക, ദൈവത്തിന്റെ കല്പനകളിൽ അനുസരിക്കുക . നിങ്ങളുടെ ഇന്നത്തെ സ്ഥിതി എത്ര കഷ്ടത നിറഞ്ഞതായാലും ദൈവം മാറ്റും.ദൈവത്തിൽ പ്രത്യാശ വയ്ക്കുക.

No comments:

Post a Comment

"ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്."

ജീവിതത്തിനു നേരെ വൻ പ്രശ്നങ്ങൾ ആഞ്ഞടിക്കുമ്പോൾ അഭയമായി യേശു നാഥൻ ഉണ്ട്. നമ്മുടെ ഈ ലോക യാത്രയിൽ ജീവിതത്തിനു നേരെ വൻ തിരകൾ പോലുള്ള പ്രശ്നങ്ങൾ ...