Agape

Wednesday, 4 October 2023

"എല്ലാകാലത്തും നടത്തുന്ന ദൈവം."

എല്ലാകാലത്തും നടത്തുന്ന ദൈവം. കഴിഞ്ഞ കാലങ്ങളിൽ ദൈവം നടത്തിയ വിധങ്ങൾ ഓർക്കുമ്പോൾ ദൈവത്തെ അറിയാതെ സ്തുതിച്ചു പോകും . പ്രതിസന്ധി ഘട്ടങ്ങളിൽ നല്ല പിതാവായി ദൈവം കൂടെയിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ വൻ ഭാരങ്ങൾ, പ്രയാസങ്ങൾ, ദുഃഖങ്ങൾ ആഞ്ഞടിച്ചപ്പോൾ ആശ്രയം ദൈവം മാത്രം ആയിരുന്നു. മനുഷ്യർക്ക് സഹായിക്കുന്നതിന് പരിമിതികൾ ഉണ്ട്. പരിമിതികൾ ഇല്ലാത്ത ദൈവം നടത്തുന്ന വിധങ്ങൾ ഓർക്കുമ്പോൾ എത്ര സ്തുതിച്ചാലും മതി വരികയില്ല. ദൈവം ചെയ്യുന്ന നന്മകൾ ഓർക്കുമ്പോൾ എല്ലാ കാലത്തും ദൈവത്തെ നന്ദിയോടെ വാഴ്ത്തുവാൻ ബാധ്യസ്ഥർ ആണ് നാം ഓരോരുത്തരും.

No comments:

Post a Comment

"എപ്പോഴും സന്തോഷിക്കുക "

എപ്പോഴും സന്തോഷിക്കുക "കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ;സന്തോഷിപ്പിൻ എന്ന് ഞാൻ പിന്നെയും പറയുന്നു." ഫിലിപ്പിയർ 4:4. ഈ ഭൂമിയിൽ ...