Agape

Tuesday, 3 October 2023

"ഒരിക്കലും പിരിയാത്ത ദൈവം."

ഒരിക്കലും പിരിയാത്ത ദൈവം. നാം ഇന്നു കാണുന്ന മനുഷ്യർ നാളെ നമ്മോടൊപ്പം കാണണം എന്നില്ല.കാലാ കാലങ്ങളിൽ ദൈവം നമ്മുടെ സഹായത്തിനായി ഓരോരുത്തരെ എഴുന്നേൽപ്പിക്കും. ആരും നമ്മുടെ സഹായത്തിന്നില്ലെങ്കിൽ ദൈവം തന്റെ ദൂതനെ നമുക്ക് വേണ്ടി അയക്കും. ഏലിയാ പ്രവാചകന്റെ പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടപ്പോൾ ദൈവത്തിന്റെ ദൂതൻ ഇറങ്ങി വന്നു തന്നെ ധൈര്യപെടുത്തി.ഇന്നും ദൈവം നമുക്ക് വേണ്ടി ഇറങ്ങി വരും. ചിലപ്പോൾ മനുഷ്യരിൽ കൂടി ആയിരിക്കും ദൈവം നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത്.സൃഷ്ടിതാവിന് തന്റെ സൃഷ്ടിയെ മറക്കുവാൻ കഴിയുമോ? ഒരിക്കലും ഇല്ല. ആയതിനാൽ ആണ് നാമിന്നു ജീവനോടെ ഭൂമിയിൽ ശേഷിക്കുന്നത്.

No comments:

Post a Comment

" മടുത്തുപോകാതെ പ്രാർത്ഥിക്കുക "

മടുത്തുപോകാതെ പ്രാർത്ഥിക്കുക. "ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവ...