Agape

Friday, 6 October 2023

"ആത്മീയ പോരാട്ടം "

ഞാൻ നല്ല പോർ പൊരുതി,ഓട്ടം തികച്ചു, വിശ്വാസം കാത്തു.ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു. 2 തീമൊഥെയോസ് 4:7,8. ക്രിസ്തീയ ജീവിതം പോരാട്ടം നിറഞ്ഞതാണ്. ലോകത്തോട് നാം പോരാടേണ്ടതുണ്ട്. പാപത്തോട് നാം പോരാടേണ്ടതുണ്ട്. പിശാചിനോട് നാം പോരാടേണ്ടതുണ്ട്. പൗലോസ് അപ്പോസ്തലൻ ഇവയോടെല്ലാം നല്ല പോർ പൊരുതി എന്നാണ് ഈ വാക്യത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ക്രിസ്തീയ ജീവിതത്തിൽ പോരാട്ടങ്ങൾ കടന്നു വരുമ്പോൾ നാം അവയ്ക്ക് മുമ്പിൽ തോറ്റുകൊടുക്കുക അല്ല വേണ്ടത് അവയോട് ദൈവത്തിന്റെ വചനത്താൽ പോരാടുകയാണ് വേണ്ടത്. ക്രിസ്തീയ ജീവിതത്തിൽ നാം നേരിടുന്ന പോരാട്ടങ്ങളിൽ നമ്മെ പരാജയപ്പെടുത്തുക ആണ് ലോകം, പാപം, പിശാച് എന്നിവ ശ്രമിക്കുന്നത്. നാം അവയോട് എതിർത്തു നിൽക്കുവാൻ ആണ് ദൈവവചനം നമ്മെ ഓർമപ്പെടുത്തുന്നത്. പിശാചിനോട് എതിർത്തു നിൽപ്പിൻ എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.പിശാചിന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. എന്നി വചനങ്ങൾ എല്ലാം നമ്മെ ഓർമിപ്പിക്കുന്നത് ക്രിസ്തീയ ജീവിതത്തിൽ ആത്മീയ പോരാട്ടം ഉണ്ട് എന്നാണ്. നാം വിശുദ്ധിയോടെ ജീവിക്കുവാൻ ആഗ്രഹിച്ചു തീരുമാനം എടുക്കുമ്പോൾ ആയിരിക്കും പല തരത്തിൽ ഉള്ള തന്ത്രങ്ങളുമായി പിശാച് നമ്മുടെ അരികിൽ വരുന്നത്.നാം അതിനെ തിരിച്ചറിഞ്ഞു അവയോട് ദൈവത്തിന്റെ വചനത്തിൽ ആശ്രയിച്ചു പോരാടേണ്ടത് അത്യാവശ്യം ആണ്. അല്ലെങ്കിൽ നാം പിശാചിന്റെ കെണിയിൽ അകപ്പെട്ടുപോകും. മറ്റൊരു വേദവാക്യം ഇപ്രകാരം പറയുന്നു നമുക്ക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും, അധികാരങ്ങളോടും സ്വർലോകത്തില്ലേ ദുഷ്‍ടാത്മസേനയോടും അത്രേ. ഒരു ദൈവ പൈതലിനെ പിശാച് ദൈവത്തിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നത് കൺമോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം എന്നിവയിൽ കൂടിയാണ്. നമുക്ക് പാപത്തോട് പോരാടുവാൻ കഴിയുന്നുണ്ടോ, കൺമോഹത്തോട് പോരാടുവാൻ കഴിയുന്നുണ്ടോ, ജഡമോഹത്തോട് പോരാടുവാൻ കഴിയുന്നുണ്ടോ, ജീവനത്തിന്റ പ്രതാപത്തോട് പോരാടുവാൻ കഴിയുന്നുണ്ടോ, പിശാചിനോട് എതിർത്തു നിൽപ്പാൻ കഴിയുന്നുണ്ടോ. നമുക്ക് സ്വയം ശോധന കഴിക്കാം. പൗലോസ് അപ്പോസ്തലൻ പ്രാഗല്ഭ്യത്തോടെ ആണ് പറയുന്നത് ഞാൻ ഇവയോടെല്ലാം നല്ല പോർ പൊരുതി എന്നത്. നമ്മുടെ ഈ ഭൂമിയിലെ ഓട്ടം തികയ്ക്കുന്നത്തിനുമുൻപ് നാം ഇവയോടെല്ലാം നല്ല പോർ പൊരുതേണ്ടത് അത്യാവശ്യം ആണ്. ഏങ്കിൽ മാത്രമേ നമ്മുടെ ഓട്ടം തികച്ചു വിശ്വാസം കാത്തു ദൈവം നമുക്കായി വച്ചിരിക്കുന്ന നീതിയുടെ കിരീടം പ്രാപിക്കുവാൻ സാധിക്കുകയുള്ളു.

No comments:

Post a Comment

"തേടി വന്ന നല്ല ഇടയൻ "

തേടി വന്ന നല്ല ഇടയൻ. നമ്മെ തേടി വന്ന നല്ല ഇടയനായ യേശുനാഥൻ നമ്മെ തിരഞ്ഞെടുത്തു.യേശുനാഥൻ മഹൽ സ്നേഹം നമ്മോടു പ്രകടിപ്പിച്ചത് കാൽവറി ക്രൂശിൽ പരമ...