Agape

Thursday 26 October 2023

"കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ "

കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണ. സങ്കീർത്തനങ്ങൾ 46:1. ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ ദൈവം ഏറ്റവും അടുത്ത തുണയും ആകുന്നു. കഷ്ടങ്ങൾ വരുമ്പോൾ സ്നേഹിതർ നമ്മെ വിട്ടുമാറിയെന്നിരിക്കാം.ബന്ധുമിത്രാധികൾ നമ്മെ വിട്ടകന്നു പോയെന്നുവരാം. പക്ഷേ നമ്മെ സൃഷ്‌ടിച്ച ദൈവത്തിന് നമ്മെ വിട്ടു മാറുവാൻ സാധ്യമല്ല. നമ്മുടെ കഷ്ടങ്ങളിൽ ദൈവം നമ്മോടു കൂടെയിരിക്കും. നാം ചിന്തിക്കും കഷ്ടങ്ങളിൽ എന്റെ കൂടെ ആരുമില്ലയോ എന്ന്?. ദൈവം കഷ്ടങ്ങളിൽ കൂടെയിരുന്നു നമ്മെ ആശ്വസിപ്പിക്കും. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു" കഷ്ടകാലത്തു ദൈവത്തെ വിളിച്ചപേക്ഷിക്ക". കഷ്ടകാലത്തു നാം ദൈവത്തെ വിളിച്ചപേക്ഷിച്ചാൽ ദൈവം നമ്മുടെ കഷ്ടങ്ങളിൽ നിന്നു നമ്മെ വിടുവിക്കും. ഭക്തന്മാർ എല്ലാം കഷ്ടകാലത്തു ദൈവത്തോട് വിളിച്ചപേക്ഷിച്ചപ്പോൾ ദൈവം അവരുടെ സകല കഷ്ടങ്ങളിൽ നിന്നും അവരെ വിടുവിച്ചു. കഷ്ടകാലം ഭക്തന്റ ജീവിതത്തിൽ പരിശോധനയുടെ കാലഘട്ടം ആണ്. ദൈവം ഭക്തനെ പരിശോധിക്കുന്ന കാലഘട്ടം കൂടിയാണ് കഷ്ടകാലം . ദൈവം കഷ്ടകാലത്തിൽ നമ്മെ പരിശോധിക്കുമ്പോൾ തന്നെ ദൈവം ആശ്വാസം ആയി നമ്മോടു കൂടെയുണ്ട്. നാം ചെയ്യേണ്ടത് കഷ്ടകാലത്തിൽ ദൈവത്തോട് കൂടുതൽ അടുത്ത് ജീവിക്കുക എന്നതാണ്. കഷ്ടകാലം വരുമ്പോൾ ദൈവം എന്റെ കൂടെയില്ല എന്നു പറഞ്ഞു ദൈവസന്നിധിയിൽ നിന്ന് അകന്നു പോകയല്ല പകരം ദൈവവുമായി സ്ഥിരമായി പ്രാർത്ഥനയിൽ കൂടെ ദൈവവചന ധ്യാനത്തിൽ കൂടി ദൈവത്തോട് പറ്റിച്ചേർന്നിരിക്കുവാൻ ആണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്. ഇന്നത്തെ കഷ്ടതകൾ നാളത്തെ അനുഗ്രഹത്തിന്റെ ചവിട്ടു പടികൾ ആണ്. ✍️ഡെൽസൺ കെ. ഡാനിയേൽ.

No comments:

Post a Comment

"തളർന്നുപോകരുതേ "

തളർന്നുപോകരുതേ. ജീവിതത്തിന്റെ വഴിത്താരയിൽ ആരും സഹായത്തിനില്ലെങ്കിലും ദൈവം തന്റെ ദൂതനെ അയച്ചു നമ്മെ ധൈര്യപെടുത്തും.ഇന്ന് നാം കടന്നു പോകുന്ന പ...